ഒരു ബീറ്റിലും നിറമുള്ള ഓര്‍മകളും

By Admin

പാട്ടില്‍ നിന്നാണ് ഞാന്‍ യാത്ര തുടങ്ങിയത്. ചെന്നു നിന്നത് നിശ്ചല, ചലന ചിത്രങ്ങളിലും. മക്കളെ സംഗിതം പഠിപ്പിക്കാന്‍ ഹരിപ്പാട്ടു നിന്ന് തിരുവനന്തപുരത്തേക്കു വന്ന മാതാപിതാക്കളായിരുന്നു എന്റേത്. ഞാനൊഴിച്ച് മിക്കവരും സംഗീതത്തില്‍ ഉയരങ്ങള്‍ താണ്ടി. എന്റെ ശ്രദ്ധ അപ്പോഴേക്കും നിറങ്ങളിലേക്കും ക്യാന്‍വാസിലേക്കും തിരിഞ്ഞിരുന്നു. യൌവനാരംഭത്തില്‍ കറുത്ത കടലാസുകള്‍ കൊണ്ട് ദ്വാരങ്ങളടച്ച, കഷ്ടിച്ച് ഉപയോഗിക്കാം എന്ന മട്ടിലുള്ള ഒരു പഴഞ്ചന്‍ ക്യാമറയുമായി സൈക്കിളില്‍ ഊരുചുറ്റിത്തുടങ്ങിയതാണ് എന്റെ ആദ്യ വാഹന ബന്ധം. ആ പഴയ സൈക്കിളിന് മുന്നില്‍ അന്നേ ഒരു ബാസ്ക്കറ്റുണ്ടായിരുന്നു. ക്യാമറ നിധിപോലെ സൂക്ഷിക്കാനായി ഞാന്‍ പിടിപ്പിച്ചത്. അന്നൊരിക്കല്‍ ഇന്നത്തെ ശ്രീകുമാര്‍ തീയറ്റര്‍ ഇരിക്കുന്ന സ്ഥലത്തിലൂടെ ഞാന്‍ സൈക്കിളോടിച്ചു പോവുകയാണ്. അവിടെയൊരു കെട്ടിടത്തില്‍ ഒരു കൂട്ടം തമിഴ്നാട്ടുകാര്‍ അഭയാര്‍ത്ഥികളെ
പ്പോലെ കഴിഞ്ഞിരുന്നു. അവരുടെ ജീവിതം ദിവസങ്ങളോളം പിന്തുടര്‍ന്ന് ഞാന്‍ പകര്‍ത്തി. ആ ചിത്രങ്ങള്‍ മാതൃഭൂമിയില്‍ അച്ചടിച്ചു വന്നു. അതോടെയാണ് ഫോട്ടോഗ്രാഫി ഒരു പ്രഫഷനായിയെടുക്കാം എന്ന ധൈര്യം വരുന്നത്. തുടര്‍ന്ന് നിശ്ചലഛായഗ്രാഹകനായും ഛായാഗ്രാഹകനായുമുള്ള നിരവധി വര്‍ക്കുകള്‍. സ്വപ്നം പോലെയുള്ള മലയാള ചിത്രങ്ങളും സംവിധാനം ചെയ്തു. അതിനിടെ പലവാഹനങ്ങളും ജീവിതത്തില്‍വന്നുപോയെങ്കിലും അന്നെല്ലാം മനസ്സില്‍ അവനുണ്ടായിരുന്നു. ലൈഫ് മാഗസിനിലെ താളുകളിലൂടെ ഒരുപാടുതവണ വന്നുവന്ന് എന്നെ മോഹിപ്പിച്ച ബീറ്റില്‍…

ബീറ്റില്‍ വരുന്നു…
ലൈഫ് മാഗസിനിലല്ലാതെ വിദേശ നിര്‍മിതകാറുകള്‍ സ്വപ്നം പോലും കാണാന്‍ കിട്ടാത്ത കാലമായിരുന്നല്ലോ അത്. ബീറ്റില്‍ എന്നെ മോഹിപ്പിച്ചത് പലകാരണങ്ങള്‍ കൊണ്ടാണ്. അതില്‍ ക്യാമറവെച്ച് പുതിയ രീതിയിലൊക്കെ ഷൂട്ട് ചെയ്യാന്‍ കഴിയുമല്ലോ എന്നതായിരുന്നു അതിലൊരു കാരണം. ഫോക്സ്വാഗന്റെ ഒരു ഗുണമായിരുന്നു അത്. അവര്‍ ഓരോ പ്രഫഷനിലുള്ളവര്‍ക്കും അനുയോജ്യമായ രീതിയില്‍ കാര്‍ സജ്ജീകരിച്ചു നല്‍കും. മുകള്‍വശം തുറക്കാവുന്ന  ഈ കാര്‍ ഫോട്ടോഗ്രാഫേഴ്സിന് പ്രിയങ്കരമാണെന്നറിഞ്ഞതോടെ എനിക്കാവേശം കൂടി. മദ്രാസിലെ ഒരു ഫ്രണ്ട് വഴിയാണ് മദ്രാസില്‍ നി
ന്നും ഈ ബീറ്റില്‍ഞാന്‍ സ്വന്തമാക്കുന്നത്. ഇത്ര കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഒരു കാര്‍ ജീവിതത്തിലൊരിക്കലും പിന്നീടുപോലും ഉപയോഗിച്ചിട്ടില്ല.
ഫോക്സ്വാഗണെക്കുറിച്ച് എത്ര പറഞ്ഞാലും എനിക്ക് മതിയാവില്ല, അതിനു കാരണം ആ ബീറ്റിലായിരുന്നു. വര്‍ഷങ്ങളോളം ബീറ്റില്‍ എന്റെയൊ
പ്പമുണ്ടായിരുന്നു. അന്ന് സ്പെയര്‍പാര്‍ട്സ് കിട്ടാനുള്ള ബുദ്ധിമുട്ടൊഴിച്ച് മറ്റൊരുതരത്തിലും ബീറ്റില്‍ എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. കാര്യമായ അറ്റകുറ്റപ്പ
ണിയും വേണ്ടി വന്നിട്ടില്ല. പിന്നെ ജര്‍മ്മനിയില്‍ പോയപ്പോഴാണ് ബീറ്റിലിനെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കുന്നത്. അവിടെ ഓരോ പെട്രോള്‍ പമ്പിലും ചില്ലുകൂട്ടിലായി ബീറ്റിലിന്റെ എന്‍ജിന്‍ വെച്ചിട്ടുണ്ടായിരിക്കും. എന്‍ജിന്‍ മാറ്റിവെയ്ക്കേണ്ടി വരുന്നതു മാത്രമാണ് ബീറ്റില്‍ നേരിടുന്ന ഏക അറ്റകുറ്റ
പ്പണി. അതും പതിനഞ്ചു വര്‍ഷത്തിനു മേല്‍ ഉപയോഗിച്ച കാറുകള്‍ക്ക്, ഉടമസ്ഥര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ എന്‍ജിന്‍ മാറ്റി വെയ്ക്കാം എന്നായിരുന്നു.

ഒഴുകിപ്പോയ വീല്‍കപ്പ് : ഒരിക്കല്‍ ഹരിപ്പാട്ടു നിന്ന് തിരുവനന്തപുരത്തേക്കു മടങ്ങുകയായിരുന്നു… മഴവെള്ളം നിറഞ്ഞ കുഴികളിലെല്ലാം ചാടിച്ചാടി ബീറ്റില്‍ മഴയിലൂടെ ഓടുകയായിരുന്നു. പെട്ടെന്ന് ഒരു ഗട്ടറില്‍ വീണതും വീല്‍കപ്പ് ഊരിത്തെറിച്ചു പോകുന്നതുകണ്ടു. ഊരിത്തെറിച്ച വീല്‍ക്കപ്പ് റോഡരികിലെ തോട്ടിലൂടെഒഴുകാനും തുടങ്ങി… ഞാന്‍ കാര്‍ നല്ല സ്പീഡില്‍ വീട്ടു. കുടയില്ലാതിരുന്നിട്ടും തലയിലൊരു ടവ്വലൊക്കെക്കെട്ടി ഞാനിറങ്ങി. മിസ്സിസ്സും ഇറങ്ങി വന്നു. കുട്ടികള്‍ കാറിലിരുന്ന് ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ടിരുന്നു. ദൂരേന്ന് വീല്‍ക്കപ്പ് ഒഴുകി വന്നപ്പോള്‍ തോട്ടിലേക്ക് ചാടിയാണ് അത് കൈക്കലാക്കിയത്. സ്പെയര്‍പാര്‍ട്സ് കിട്ടാത്ത കാലമായതിനാല്‍ അന്നു കാണിച്ച സാഹസമോര്‍ക്കുമ്പോള്‍ ഇന്നും ചിരിവരും. അന്ന് വീല്‍ക്കപ്പ്പോയ കാറുകണ്ടാല്‍ അതിന്റെ ആത്മാവു തന്നെപോയതു പോലെ തോന്നിക്കും. അതിനാലാണ് അന്ന് സാഹസികനായത്. അന്ന് ബീറ്റില്‍ മാത്രമല്ല, ഒരു വിദേശനിര്‍മ്മിത കാര്‍ തന്നെ നാട്ടില്‍ അത്ഭുതമായിരുന്നു. അന്ന് എല്ലാവര്‍ക്കും ഈ കാര്‍ കണ്ടാല്‍ത്തന്നെ അറിയാമായിരുന്നു അവിടെ ഞാനുണ്ടാകുമെന്ന്. പിന്നെ മറ്റൊരു അടയാളം കൂടി. ഈ കാറിന്റെ മൂടി തുറന്ന് ഒരു കുട്ടിയുടെ തല എപ്പോഴും മുകളില്‍ കാണാമായിരുന്നു. കുട്ടികളായിരുന്ന എന്റെ മക്കള്‍ സംഗീതും സഞ്ജീവും മകളുമെല്ലാം മൂന്ന് വിന്‍ഡോ സീറ്റുകളും ബുക്ക് ചെയ്തിരിക്കും. പക്ഷേ, ആകാശത്തേക്ക് തുറന്ന് വെച്ച റൂഫ് വിന്‍ഡോയായിരുന്നു ഒരുവന് ഏറ്റവും ഇഷ്ടം, സന്തോഷിന്റെതലമുകളില്‍ കാണുമ്പോഴേ അന്ന് ആളുകള്‍ പറയും… ദേ ശിവന്റെ കാര്‍വരുന്നുണ്ട്…

എന്നെന്നും ഫോക്സ്വാഗണ്‍ : ഫോക്സ്വാഗണ്‍ അല്ലാതെ മറ്റൊരു വാഹനനിര്‍മാണക്കമ്പനിയും എന്നെ ഇത്രയും സന്തോഷിപ്പിച്ചിട്ടില്ല. പത്തു
വര്‍ഷത്തില്‍ കൂടുതല്‍ കാലം ആ ബീറ്റില്‍ എന്റെ സന്തതസഹചാരിയായിരുന്നു. കുട്ടികള്‍ അല്‍പ്പം മുതിര്‍ന്നതിനു ശേഷമാണ് ബീറ്റില്‍ വില്‍ക്കുന്നത്. അല്ലറ ചില്ലറ ക്ളച്ച്തകരാറുകള്‍ ഇടയ്ക്കു വന്നതൊഴിച്ചാല്‍ ഫോക്സ്വാഗണ്‍ എന്നെ ഒരു തരത്തിലും നിരാശപ്പെടുത്തിയിട്ടില്ല. ഇപ്പോഴും കാര്‍ വാങ്ങു
ന്നതിനെക്കുറിച്ചാലോചിക്കുമ്പോഴും ഫോക്സ്വാഗണ്‍ തന്നെയാണ് മനസ്സിലേക്കു വരുന്നത്. ഇനിയും ഡ്രെെവ് ചെയ്യാനുള്ള ആരോഗ്യം ഒക്കെ ഉണ്ടാകുമോ എന്നറിയില്ല. എന്നാലും ഇനിയും ഒരു ഫോക്സ്വാഗണ്‍ വാങ്ങാനും അതില്‍ പഴയ ഓര്‍മകളുടെ ഓരം പറ്റി ഓടിച്ചുപോകാനും വെറുതെ മോഹിക്കുന്നു.


Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 15 + 15 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.