വണ്ടി ഓട്ടിയ ചന്ദ്രന്‍ അഥവാ ഒരു ഫോര്‍വീല്‍ ഡ്രൈവ് ഡ്രാമ

By Admin

ജീവിതത്തെ അതിന്റെ സര്‍വവിധ ലഹരികളോടും സഞ്ചരിച്ചു തീര്‍ത്ത ഒരച്ഛന്റെ വഴികളെ മകന്‍ ഒരുചെറുചിരിയോടെ ഓര്‍ക്കുന്നു. ഡാഡികൂള്‍, ബെസ്റ് ആക്ടര്‍ എന്നീ ഹിറ്റ് സിനിമകളുടെതിരക്കഥ-സംഭാഷണ രചയിതാവായ ബിപിന്‍ചന്ദ്രന്‍ എഴുതുന്നു.

പൊന്‍കുന്നം പൊന്‍ കുന്നം എന്ന് പുകഴ്പെറ്റ പ്രദേശത്ത് ചന്ദ്രന്‍ ചേട്ടന്‍ എന്നറിയപ്പെട്ടിരുന്ന (കു)പ്രസിദ്ധനായ ഒരാളുണ്ടായിരുന്നുപണ്ട്. അത്ര പണ്ടെന്നൊന്നും പറയാനില്ല, ഒരു രണ്ടു മൂന്നു വര്‍ ഷം മുന്‍പുവരെ ഉണ്ടായിരുന്നു എന്നു വേണം പറയാന്‍. എക്സ്ഗള്‍ഫുകാരന്‍, കൊള്ളാവുന്ന കൃ
ഷിക്കാരന്‍, മികച്ച ചീട്ടുകളിക്കാരന്‍ എന്നീ വിശേഷണങ്ങളൊക്കെ ചേരുമായിരുന്നെങ്കിലും ഭൂരിപ ക്ഷം നാട്ടുകാരുടെയും അഭിപ്രായത്തില്‍ എല്ലാം തികഞ്ഞ ഒരു മദ്യപാനി എന്ന സബ്ടൈറ്റിലായിരിക്കും മേല്‍പടിയാന് ഏറ്റവും മാച്ചിങ്ങാവുക. കൂട്ടത്തില്‍ ചേട്ടന്റെയും എന്റെയും പ്രൊഡ്യൂസര്‍ എന്ന നി
ലയിലുള്ള സ്തുത്യര്‍ഹമായ സേ വനവും ടിയാന്‍ അനുഷ്ഠിച്ചു. എന്താണ് അച്ഛന്റെ ജോലിയെന്ന് ആര് ചോദിച്ചാലും മോട്ടോറിന്റെ പരിപാടിയാണെന്നായിരുന്നു ഞാന്‍ മറുപടി പറഞ്ഞിരുന്നത്. കറക്കവും വെള്ളമടിയുമാണല്ലോ മോട്ടോറില്‍ നിക്ഷിപ്തമായിരിക്കുന്ന ധര്‍മങ്ങള്‍. അങ്ങേരോടുള്ള എന്റെ ഏറ്റവും വലിയ ആരാധനയും അതൊക്കെക്കൊണ്ടു തന്നെയണ്.എനിക്കാണെങ്കില്‍ റമ്മിയും അന്‍പത്താറും കീച്ചും പന്നിമല
ത്തും കളിക്കാനേയറിയത്തില്ല. കള്ള് കുടിയുടെ കാര്യത്തിലും അച്ഛന്റെ ഏഴയലത്തടുക്കാന്‍ എന്നെക്കൊണ്ടിതുവരെ പറ്റിയിട്ടില്ല.
കറക്കത്തിന്റെ കാര്യത്തില്‍ വേണം ഇനിയെങ്കി ലും അരക്കൈ നോക്കാന്‍. കൈയില്‍ കാശില്ലതെബസിലും ട്രെയിനിലുമൊക്കെ മാറിമാറി യാത്ര ചെയ്ത് ഗുജറാത്ത് തീരത്ത് ചെന്നിട്ട് അവിടെ നിന്ന് കള്ളലോഞ്ചില്‍ ദുബായ് തീരത്തെത്തി കടല് നീന്തിക്കയറി വിയര്‍ത്തും വിറച്ചും തെണ്ടി നടന്ന് ജോലി നേടി അബുദാബിക്കാരന്‍ പുതുമണവാളനായി കപ്പലില്‍ തിരിച്ചു വന്ന് മുറപ്പെണ്ണായ എ ന്റെ അമ്മയെ കെട്ടിക്കൊണ്ടു ഫ്ളൈറ്റില്‍ വീണ്ടുംഅക്കരേക്ക് പറന്ന രാമചന്ദ്രന്‍ നായരുടെ കറക്കത്തെയും കറക്കാനുഭവങ്ങളെയും തോല്‍പ്പിക്കാന്‍എനിക്കാകുമോയെന്ന് സംശയമാണ്.

ഞാന്‍ ഭൂജാതനായതോടെ നാട്ടിലെത്തി സെറ്റിലായ ശേഷം അച്ഛന്‍ നായര് ഉഗ്രമായൊരു തീരുമാനമെടുത്തു. ഇനി മുന്നോട്ടുള്ള പോക്ക് നാല്‍വീലറിലേയുള്ളെന്ന്. ഒരിക്കല്‍ മദ്രാസ് വരെ ട്രെയിനില്‍ പോയതൊഴിച്ചാല്‍ താതന്‍ തന്റെ ചന്ദ്രപ്രതിജ്ഞ ആ ചന്ദ്രതാരമല്ലെങ്കിലും ആജീവനാന്തം പാലിച്ചു. പ്രതാപത്തിന്റെ അമിതാഭ് ബച്ചന്‍ പൊക്കം ക്ഷയിച്ച് ക്ഷയിച്ച് ഗിന്നസ് പക്രുവിന്റെയൊപ്പമായപ്പോഴും ജീവിതയാത്ര പാപ്പര്‍ സ്ക്കൂട്ടറിന്റെ പടുകുഴിയരികിലേക്കടുത്തപ്പോഴും കാറിനല്ലേല്‍ടൂറിനില്ല എന്ന ലൈന്‍ മാറ്റിപിടിച്ചില്ല ഡാഡികൂള്‍.എന്റെ ഓര്‍മയിലെ അച്ഛ ന്റെ മണം മക്ഡവല്‍ ബ്രാണ്ടിയുടേതായിരുന്നു. അച്ഛന്റെ വരവറിയിക്കുന്ന ശബ്ദം അംബാസിഡര്‍ എഞ്ചിന്റെ മുരളലും. അതിന്റെ ഒച്ച ഒരു കിലോ മീറ്ററിനപ്പുറത്തു നിന്നും പോലും ഞാന്‍ തിരിച്ചറിയുമായിരുന്നെന്ന്
എന്റെ മദര്‍പിള്ള ഇപ്പോഴും സാക്ഷ്യപ്പെടുത്തും. ഞാനുറങ്ങും മുന്‍പ് അച്ഛന്‍ വരല്ലേ വരല്ലേയെന്ന്മനമുരുകി പ്രാര്‍ ത്ഥിച്ചിരുന്ന ആ ബ്യൂട്ടിഫുള്‍ ഹൊറര്‍ ഡേയ്സില്‍ കാര്‍ ശബ്ദം കേട്ടാലുടന്‍ ഞാന്‍ കട്ടിലിലേക്ക് ഡൈവ് ചെയ്ത് കള്ളക്കൂര്‍ക്കം വലിക്കുമായിരുന്നു. ചില കൂതറത്തന്തപ്പടിമാരെപ്പോലെ കിടന്നുറങ്ങിയവരെ വിളിച്ചെഴുന്നേല്‍പ്പിച്ച് ചിത്രവധം ചെയ്യാറില്ലായിരുന്നു ചന്ദ്രന്‍ ചേട്ടന്‍. കെ.എല്‍.കെ7426, കെ.ആര്‍.വി. 2525 എന്നീ അംബാസഡറന്മാരിലായിരുന്നുചന്ദ്രന്‍ ചേട്ടന്റെ നായാട്ടും സര്‍ക്കീട്ടുമൊക്കെ. കള്ളടിച്ച് കേരളത്തിനകത്തും പുറത്തും വണ്ടിഓട്ടിയ ചന്ദ്രന് ജീവിതം മുഴുവ
ന്‍ ഒരു സവാരിഗിരിഗിരിയായിരുന്നു. അടിച്ചു കോണ്‍ തെറ്റിയാണ് ഓടിക്കലെങ്കിലും ഒരുകോണ്‍സ്റബിള്‍ പോലും കൈകാണിക്കാതിരുന്നത് അന്നൊ
ക്കെ മദ്യപിച്ചുള്ള വണ്ടിയോട്ട മഹാമഹം ഇന്നത്തെപ്പോലെ വലിയൊരു പാതകമായി പരിഗണിക്കപ്പെടാതിരുന്നത് കൊണ്ടാണ് കേട്ടോ. ഡേയ്ലി ബാറില്‍ നിന്ന് എക്സ് വൈ ഇസഡ് പരുവത്തില്‍ വണ്ടിയില്‍ കയറി വെര്‍ട്ടിക്കലായിരുന്ന് ഓടിച്ചെത്തി ഷെഡ്ഡില്‍ കാറൊതുക്കി സംസ്കൃതനാടകത്തിലെ ഇരുന്നു കൊണ്ട് പ്രവേശിക്കുന്ന വിദൂഷകനു വിപരീതമായി ഹൊറിസോണ്ടല്‍ പൊസിഷനില്‍ പ്രവേശിച്ചിരുന്ന അച്ഛന്‍ തമ്പുരാന്‍ എന്നെ ഇപ്പോഴും ഞെട്ടിക്കുന്നത് ഒരു സംശയത്തിലാണ്. പുള്ളിയുടെ കാറുകള്‍ ഒരു കാലത്തും ഒരിടത്തും ഇടിക്കാതിരുന്നത് എന്തുകൊണ്ട്? വിശ്വാസിയായിരുന്നെങ്കില്‍ ദൈവത്തിനറിയാമെന്നോ മറ്റോ പറഞ്ഞെങ്കിലും ഉത്തരം കണ്ടെത്തുന്നതില്‍ നിന്നൊഴിയാമായിരുന്നു.
ആളുകളെയോ വണ്ടികളെയോ കിലോ മീറ്റര്‍ക്കുറ്റികളെയോ കയ്യാലകളെയോ മാടുകളെയോ മാടക്കടകളെയോ മീഡിയനുകളെയോ ഒരിക്കലും നുള്ളിനോവിക്കുക പോയിട്ട് ഒന്ന് ഉമ്മ പോലും വയ്ക്കാതെ വണ്ടിയോടിച്ച ആ ചന്ദ്രന്‍ ചേട്ടനെ ഒരിക്കല്‍ വണ്ടിയോടിച്ചു. ദൈവസഹായം* ബാര്‍ഹോട്ട ലിനു മുന്നില്‍ കുണാരം പറഞ്ഞു നില്‍ക്കുമ്പോള്‍ റിവേഴ്സെടുത്തു വന്നൊരു വില്ലീസ്ജീപ്പ് ചുമ്മാതൊരു തമാശയൊപ്പിച്ചു. ഫോര്‍വീല്‍ ഡ്രൈവ് എ
ന്ന് ആലേഖനം ചെയ്തിരിക്കുന്ന അതിന്റെ പിന്‍ ഡോറ് എന്തോ ഒരത്യാവശ്യം പ്രമാണിച്ച് തനിയെ തുറന്ന് ചന്ദ്രന്‍ ചേട്ടന്റെ കുണ്ടിഭാഗം നോക്കി നൈസായിട്ടൊരിടി വച്ചു കൊടുത്തു. പിള്ളേച്ചന്‍ തലേം കുത്തി തരികിടതിമൃതത്തോന്ന് താഴെ. ആരാധകരെല്ലാം കൂടി ഓടിയെത്തുമ്പോഴേക്കും ഫോര്‍ ലെഗ്സില്‍ നിന്നും പുഷ്പം പോലെ ചാടിയെഴുന്നേറ്റ് ചന്ദ്രന്‍ ചേട്ടന്‍ ടൂ ലെഗ്സിലുള്ള  പൂര്‍വ്വസ്ഥിതി പ്രാപിച്ചു. എനിക്ക് ഒന്നും പറ്റിയില്ലേഎന്ന് ‘അയാള്‍ കഥയെഴുതുകയാണ്’  സിനിമയിലെ ലാലേട്ടനെപ്പോലെ പുള്ളിക്കാരന്‍ കൂവിയെങ്കിലും ഒന്നു ഡോക്ടറെ കണ്ടുകളഞ്ഞേക്കാമെന്ന് സഹകുടിയന്മാ
രെല്ലാം ചേര്‍ന്ന് കോണ്‍ഫറന്‍സ് കൂടി തീരുമാനിച്ചു. കുടിച്ചു വളര്‍ന്നു വരുന്ന പിള്ളേരുടെയൊരാഗ്രഹമല്ലേന്ന് കരുതി പിള്ളേച്ചനതിനങ്ങു സമ്മതിച്ചു. കുടിയിലെ കൊളീഗും ഗ്ളാസ്മേറ്റുമായ ചെറിയാന്‍ ഡോക്ടറുടെയടുത്ത് വണ്ടി നീങ്ങട്ടെയെന്നായിരുന്നു പിള്ളേച്ചന്റെ ‘കള്ളേ’പ്പിളര്‍ക്കുന്ന കല്‍പ്പന.
ശാന്തി ആശുപത്രീടെ ക്വാര്‍ട്ടേഴ്സിലേക്ക് ഫോര്‍വീല്‍ ഡ്രൈവ് വില്ലീസ് ജീപ്പ് വെള്ളത്തിലിട്ട ബ്ളേഡുപോലെ സ്ളിങ് സ്ളോങ്ങെ
ന്ന താളത്തില്‍ കുതിച്ചു. പിള്ളേച്ചനല്ലായിരുന്നുഡ്രൈവന്റെ സീറ്റില്‍. ആയിരുന്നെങ്കിലാ പുളച്ചില്‍ഉണ്ടാകില്ലായിരുന്നു.

രാത്രിയില്‍ വാതിലിലെ മുട്ട്കേട്ട് പറിഞ്ഞുപോയ കൈലി ഒരുതരത്തില്‍കുടവയറിനു മേല്‍ ഫിറ്റു ചെയ്തെന്നു വരുത്തി കതകു തുറന്നപ്പോള്‍ ഒരു വന്‍ പുരുഷാരത്തെക്കണ്ട് ചെറിയാച്ചന്‍ കാര്യമറിയാതെ വാ പൊളിച്ചു. പേടിക്കാനൊന്നുമില്ലെന്ന പ്രിഫേയ്സോടെ കൂട്ടത്തിലൊരാള്‍ ഡോക്ടറോട്
കാര്യം പറഞ്ഞു. ‘എന്റെ ചന്ദ്രാ,നിനക്കെന്നാ പറ്റീടാ?’ എന്നൊരലര്‍ച്ചയും ലാലു അലക്സ് മോഡലില്‍ കെട്ടിപിടിച്ചൊരു പൊട്ടിക്ക
രച്ചിലുമായിരുന്നു പിന്നെ കാണികള്‍ കണ്ടത്. തന്നെ അള്ളിപ്പിടിച്ചു കരയുന്ന അപ്പോത്തിക്കിരിയെ സമാധാനിപ്പിക്കാന്‍ പേഷ്യന്റായ പിള്ളേച്ചന് ഒരുപാട് പങ്കപ്പെടേണ്ടി വന്നു. കൈയില്‍ കരുതിയിരുന്ന പൈന്റ് ഫുള്ളായിട്ടണ്ണാക്കിലേക്ക് ഊത്തിക്കൊടുത്ത ശേഷമാണ് പിള്ളേച്ചനൊന്നും പറ്റിയി
ട്ടില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ചെറിയാന്‍ ഡോക്ടര്‍ക്കായത്.അപ്പോള്‍ ചെറിയാച്ചന്‍കണ്ണീര്‍ മഴ മാറ്റി ചിരിയുടെ കുടചൂടി.  ഇതിനോടകം ഏതോ പരോപകാരി ഒന്നിനു പത്താക്കിപെരുപ്പിച്ച് വീട്ടിലും വിവരമറിയിച്ചിരുന്നു. ഷാര്‍ജാ കപ്പ് ഫൈനലില്‍ ചേതന്‍ ശര്‍മ്മയുടെ ലാസ്റ് പന്ത് നേരിടാനൊരുങ്ങി നിന്ന ജാവേദ് മിയാന്‍ ദാദിന്റെ ഹൃദയം പോലെ എന്റെ മദര്‍കറേജിന്റെചങ്കും പടക്കോ പടക്കോന്ന് ഇടിച്ചോണ്ടിരുന്നു. പക്ഷെ പതിവു പോലെ പിള്ളേച്ചന്‍ വണ്ടിയിലെ ലംബമായുള്ള ഇരിപ്പില്‍ നിന്ന്തറനിരപ്പിനു പാരലായി പറന്നിറങ്ങി പതഞ്ഞിഴഞ്ഞ് കട്ടില്‍ പൂകി. ആശ്വാസത്തിന്റെ കപ്പ് നേടിയെങ്കിലും അമ്മ ഒരുറപ്പിനു വേണ്ടി കോണ്‍വോയ് സംഘത്തോട് ആരാഞ്ഞു.”ഡോക്ടര്‍ എന്നാ പറഞ്ഞു?” കുടിയരില്‍ ഒരുവന്‍ ഉവാച: “കൊറേ തെറി പറഞ്ഞു”അടങ്ങിയ ടെന്‍ഷനെ ആളിക്കത്തിച്ച് അമ്മ വീണ്ടും ചോദ്യ ചിഹ്നമായി വളഞ്ഞു.”അയ്യോ,അതെന്നാ പറ്റി?” ഇതിനു മറുപടി പറഞ്ഞത് നടന്‍ ബാബു ആന്റണിയുടെ ഫാദര്‍ ഖാനായതെക്കേക്കൂറ്റ് അന്തോണിച്ചേട്ടനാ യിരുന്നു. ആ മറുപടിയോര്‍ത്ത് ഞാനിപ്പോഴും ചിരിക്കാറുണ്ട്. “ഒന്നുമില്ല പെങ്ങളേ. ചന്ദ്രന്‍ ചേട്ടന്‍ ഫോര്‍ വീല്‍ ഡ്രൈവേ ആയിരുന്നു ള്ളൂ. ചെറിയാന്‍ ഡോക്ടറ് സിക്സ് വീല്‍ ഡ്രൈവായിരുന്നു”

മെഡാസ് ബാറിലെ ബില്ലുകളില്‍ ഒപ്പിട്ടു കൊടുക്കുക മാത്രം ചെയ്ത് പിള്ളേച്ചന്‍ അവസാന കാലങ്ങളില്‍ പ്രതാപചന്ദ്രനല്ലാതായി.കോണ്യാക് അടിക്കാതെയും കോണാകാമെന്നും റോളക്സ് വാച്ചും റോയല്‍ സല്യൂട്ട് വിസ്കിയുമില്ലാതെയും ജീവിക്കാമെന്നുമുള്ള പാഠം പഠിച്ചു പിള്ളേച്ചന്‍. പ്ളേയ്ന്‍ ഗോള്‍ഡ് സിഗരറ്റും ഒരു പൈന്റുമുണ്ടെങ്കിലും കഴിഞ്ഞു പോകാമെന്നു കണ്ടു പിടിച്ചു കക്ഷികാറു മുതല്‍ വണ്ണമുള്ള കമ്മ്യൂണിസ്റ്കാട് വരെ വിറ്റ് കള്ളടിച്ച ചന്ദ്രന്‍ചേട്ടന്‍ ഒടുവില്‍ പുറത്തിറക്കവും കറക്കവും നിര്‍ത്തി പെരയ്ക്കകത്ത് ഇരിപ്പായി. ഏതെങ്കിലുമൊരു ഓട്ടോക്കാരന്‍ മദ്യവുമായെത്തു
മെന്ന പ്രതീക്ഷയില്‍ പുള്ളിക്കാരന്‍ കുത്തിയിരിക്കുമ്പോള്‍ വിറകുപുരയുടെ തട്ടില്‍ കിടക്കുന്നുണ്ടായിരുന്നു വിറ്റു കളഞ്ഞ കാറിന്റെ വീല്‍ക
പ്പുകള്‍. ഭൂതകാലക്കുളിരണിഞ്ഞ് തുരുമ്പുപുതച്ചുറങ്ങുമ്പോഴും അവയില്‍ഉണര്‍ന്നിരിപ്പുണ്ടായിരുന്നിരിക്കണം പഴയകറക്കങ്ങളുടെ സ്റീല്‍
തിളക്കങ്ങള്‍! ഞങ്ങളുടെ പ്രദേശത്ത് ആദ്യമായി കാര്‍ വാങ്ങിയവരില്‍ ഒരാളായിരുന്നു അച്ഛന്‍. പാമ്പു കടിച്ചപ്പോഴും പനി പിടിച്ചപ്പോഴും പലരെയും ആശുപത്രിയിലെത്തിച്ച ചന്ദ്രന്‍ ചേട്ടനോടുള്ള ഉപകാരസ്മരണ എത്രയോ തവണ ഞാന്‍ കേട്ടിരിക്കുന്നു അച്ഛന്‍ നിരുപാധികം കാറ് വിട്ടുകൊടുത്തതി
ന്റെ കണക്കില്ലായ്മകള്‍ എന്റെയും ജീവിതത്തില്‍ പിന്നീട് പലപ്പോഴും പലരൂപങ്ങളിലുള്ള സഹായങ്ങളായിട്ടുണ്ട്. ഇന്നേവരെ ഞാന്‍ മദ്യപിച്ച് കാര്‍ ഓടിച്ചിട്ടില്ല.ഒരു ദിവസം ഞാനും വാങ്ങും ഒരു സെക്കന്റ് ഹാന്റ്കാര്‍. അപ്പോഴും ഞാന്‍ മദ്യപിച്ച് വണ്ടി ഓടിക്കാന്‍ സാധ്യതയില്ല. കാരണം എ
നിക്ക് സൈക്കിളൊഴിച്ച് ഒരു വണ്ടിയുമോടിക്കാന്‍ അറിയില്ലല്ലോ.

* ദൈവസഹായം എന്ന പേരില്‍ ഒരു ബാര്‍ഹോട്ടല്‍ ഭൂലോകത്ത് പൊന്‍കുന്നത്തല്ലാതെ മറ്റൊരിടത്തുമില്ല

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 4 + 13 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.