NON-STOP BHAVANA

By Admin

കാര്‍ ക്രെയ്സും ഡ്രൈവിങ് പഠനവും ഭാവനയില്‍ ഫുള്‍സ്റോപ്പില്ലാതെ തുടരുന്ന പ്രതിഭാസങ്ങളാണ്.
തെന്നിന്ത്യയുടെ പ്രിയ നായികാ താരത്തിന്റെനോണ്‍സ്റോപ്പ് വാഹന വിശേഷങ്ങള്‍…

ടി.വി. റിമോട്ടിനു വേണ്ടിയുള്ള ലോകമഹായുദ്ധങ്ങള്‍ അരങ്ങേറിക്കൊണ്ടിരുന്ന ഭാവനയുടെവീട്ടില്‍ ഇപ്പോള്‍ സമാധാനത്തിന്റെ വെള്ളരി
പ്രാവുകള്‍ പറക്കുകയാണ്. അതിനു നന്ദിപറയേണ്ടത്ലോകത്തെ സുന്ദരന്മാരായ വാഹനങ്ങളോടുമാത്രം. അക്രമാസക്തമായ ആ ഭൂതകാലത്തിലേക്ക് ധൈര്യമുള്ളവര്‍ക്കുമാത്രം ഒന്നു തിരിഞ്ഞു നോക്കാം. ടിവിയില്‍ ഓട്ടോമൊ ബൈല്‍ ഷോ കാണുകയാണ് ഭാവനയുടെ ചേട്ടന്‍ ജയദേവന്‍. ഭാവനയുടെ ഭാഷയില്‍പ്പറഞ്ഞാല്‍ ചേട്ടന്‍ ഒന്നാം നമ്പര്‍ വണ്ടിപ്രാന്തനാണ്. കംപ്യൂട്ടറില്‍, മൊബൈലില്‍, വീട്ടില്‍ ഭിത്തികളിലെല്ലാം കാറിന്റെയും ബൈക്കിന്റെയും ചിത്രം പതിച്ചു വെയ്ക്കുന്ന വാഹനക്കിറുക്കന്‍. ഓട്ടോമൊ ബൈല്‍ ഷോയിലേക്കു കണ്ണും നട്ടിരിക്കുന്ന ചേട്ടന്റെ കൈയില്‍ നിന്നുംറിമോട്ട് തട്ടിപ്പറിക്കുന്ന ഭാവന. ‘ചാനല്‍ മാറ്റരുത്…..’ ചേട്ടന്‍ അലറി.. “ചേട്ടന്റെ ഒണക്കക്കാറ് കണ്ടിരിക്കാനല്ല… എനിക്ക് വേറെ ചാനല്‍ കാണണം” കണ്ണില്‍ച്ചോരയില്ലാതെ ഉടന്‍ ഭാവന ചാനല്‍ മാറ്റുന്നു.പിന്നെ ടോം ആന്‍ഡ് ജെറിയിലെപ്പോലൊരു  അടിപിടി
മാത്രമാണ് കാണുന്നത്. കീ…കീ.. ഒച്ചയില്‍ ഭാവന കാറുന്നത്…. മാന്തല്ലേയെന്ന് ചേട്ടന്‍ അമറുന്നത്…. ഇവ മാത്രമേ കേള്‍ക്കുന്നുള്ളൂ. കഷ്ണങ്ങളായി റിമോട്ട് ചിതറുമ്പോള്‍ അമ്മ ഓടിവരും. പിന്നെ ടിവി ബന്ദ് പ്രഖ്യാപിക്കുന്നതോടെ അക്രമപരിപാടികള്‍ അവസാനിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും വാഹനങ്ങള്‍ കണ്ടുകണ്ട് പതിയെപ്പതിയെ ഭാവനയുടെ മനസും ഇളകാതിരുന്നില്ല. ചേട്ടന്‍ കാണാതെ ഓട്ടോമൊബൈല്‍ മാസിക വായിക്കുക, അതത്രയും സിനിമാ സെറ്റില്‍ച്ചെന്ന് നടന്മാരായ അജിത്തിന്റെയും മാധവന്റെയും മുന്നില്‍ അവതരിപ്പിച്ച്ഷൈന്‍ ചെയ്യുക തുടങ്ങിയവയുമായി ഭാവനയിലും വാഹനക്രേസുകള്‍ തല പൊക്കി തുടങ്ങി. സെറ്റിലേക്കുള്ള യാത്രയ്ക്കിടെ “എന്റമ്മോ….നോക്ക്…ഓഡിയാമ്മേ പോയത്”എന്നൊക്കെ അമ്മയോട് അതിശയചിഹ്നം ഇടാനും ബെന്റ്ലിയും ബിഎംഡബ്ള്യുവുമൊക്കെയാണ് തന്റെ ഹരമെന്ന് പറയാനുള്ള വാഹനഭ്രമത്തിലേക്ക് ഭാവന വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഈ മാറ്റത്തിനുള്ള പൂര്‍ണ ക്രെഡിറ്റ് ചേട്ടന് മാത്രം അവകാശപ്പെട്ടത്.

ഐക്കണ്‍ മുതല്‍ കൊറോള വരെ
സിനിമയില്‍ വന്നതിനു ശേഷം ആദ്യം ഐക്കണ്‍ വാങ്ങി. ദാ ഇപ്പോള്‍ കൊറോളയില്‍ വരെ എത്തി നില്‍ക്കുന്നു. റിയാലിറ്റിയില്‍ ഈ വാഹനങ്ങളാണ് ഭാവനയ്ക്കുള്ളതെങ്കിലും സ്വപ്നത്തില്‍ ഉള്ളതത്രയും വമ്പന്‍ വാഹനങ്ങളാണ്. ബിഎംഡബ്ള്യു, ഓഡി, ബെന്റ്ലി…കഴിഞ്ഞ തവണ അബുദാബിയില്‍
പോയപ്പോള്‍ റോഡിലൂടെ പാഞ്ഞ ഒരൊറ്റ ആഡംബരക്കാറിനെയും ഭാവന വെറുതെ വിട്ടിട്ടില്ല. എല്ലാത്തിനേയുംഅടിമുടിനോക്കി കമന്റടിക്കാനും,
“ഓ…” എന്നതിശയപ്പെടാനും നേരംകണ്ടെത്തി. ഫെരാരിയും ജാഗ്വറുമൊക്കെ ഭാവനയുടെ കമന്റടികള്‍ക്ക് ഇരകളായ ഭാഗ്യവാന്മാരായ വാഹനങ്ങളാണ്.

ഡ്രൈവിങ് എന്ന കോമഡി
ഡ്രൈവിങ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്രാജിക്കോമഡിയാണെന്നാണ് ഭാവനയുടെ പക്ഷം. തനിക്കൊരിക്കലും ഡ്രൈവിങ് വഴങ്ങില്ലെന്നാണ് ഈ കുറുമ്പത്തിയുടെ കണ്ടുപിടുത്തം. എങ്കിലും സ്മാര്‍ട്ടായ പെണ്‍കുട്ടികള്‍ സ്റൈലില്‍ കാറുമായി  കറക്കിത്തിരിച്ചൊക്കെ പോകുന്നത് കാണുമ്പോള്‍ കൊതിയായിട്ട് പാടില്ല. അവരോട് ഇ ത്തിരി അസൂയയൊക്കെ തോന്നിപ്പോകും.ഡ്രൈവിങ് പഠിക്കാനുള്ള മോഹവുമായി ചെന്നുകയറിയത് തൃശൂരെ ഡ്രൈവിങ് മാഷിന്റെ ഡ്രൈവിങ് സ്കൂളിലാണെന്ന് ഭാവന പറയുന്നു. ഡ്രൈവിങ് ക്ളാസില്‍ മിടുക്കിയായിരുന്നെങ്കിലും റിസള്‍ട്ട് വന്നപ്പോള്‍ പാസ്സായില്ലെന്നു മാത്രം. ഇടതു സൈഡില്‍ ഡ്രൈവിങ് മാഷേ യും  വെച്ച് കാറോടിക്കുമ്പോള്‍ ഡ്രൈവിങ് എത്ര ഈസിയാണെന്നാണ് തോന്നിയത്. ഇപ്പം ശരിയാക്കി തരാം എന്ന മട്ടില്‍ മാഷുമൊത്ത് ഡ്രൈവ് ചെയ്യുമ്പോള്‍ എതിരെ വണ്ടി വന്നാല്‍ ഈസിയായി വെട്ടിച്ചൊഴിക്കുന്നു. മുമ്പില്‍പ്പോകുന്ന വാഹനത്തെ ഓവര്‍ടേക്ക് ചെയ്യണമെന്ന് തോന്നുമ്പോഴേക്കും മനസ്സറിഞ്ഞ് കാര്‍ സ്പീഡെടുക്കുന്നു, വെട്ടിച്ചുമുന്നേറുന്നു. “കൊള്ളാല്ലോ എന്റെഡ്രൈവിങ്” എന്നൊക്കെ സ്വയമൊരു മതിപ്പു തോന്നിയിരിക്കുമ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്. മാഷിന്റെ നിയന്ത്രണ
ത്തിലും ക്ളച്ചും ബ്രേക്കും ആക്സിലേറ്ററുമൊക്കെ ഉണ്ടായിരുന്നു. താന്‍ സ്റിയറിങ്ങില്‍ പിടിച്ചതേയുള്ളൂ. നിയന്ത്രണമൊക്കെ മാഷ് വക. മാഷ് കാലുംകെട്ടി നോക്കിയിരുന്നപ്പോഴാണ് കഥമാറിയത്. ഡ്രൈവിങ് ആകെ പാളുന്നു. നിയന്ത്രണം കൈയില്‍ നില്‍ക്കാതിരിക്കുന്നു. തന്നിലൊരു ഡ്രൈവറില്ലെന്ന് തിരിച്ചറിഞ്ഞ നിരാശയുടെ നിമിഷങ്ങള്‍. അതിനാല്‍ ഇതേവരെ ലൈസന്‍സുകാരിയാകാന്‍ കഴിഞ്ഞിട്ടില്ല.

ഒക്ടേവിയയിലെ ഗിഡുഗിഡുഗിഡു…
ഒരിക്കല്‍ ഒരു തമിഴ് സിനിമയ്ക്കുവേണ്ടി സ്കോഡ ഒക്ടേവിയ ഓടിച്ചിരുന്നു. സെറ്റിലെ ഒരാള്‍ ഒപ്പം കയറ്റി കാര്യങ്ങളെല്ലാം പറഞ്ഞു തന്നപ്പോള്‍ ഇപ്പം ശരിയാക്കി തരാം എന്ന മട്ടിലായിരുന്നു ഭാവന.ഒന്നു രണ്ടു വട്ടം ഓടിച്ചു നോക്കിയപ്പോള്‍ ഒക്ടേവിയ ഓകെയാണ്. നന്നായി ഡ്രൈവ് ചെയ്യാന്‍ പറ്റുന്നുണ്ട്. പിന്നെ ടേക്കിന്റെ നേരം.ടേക്കിലും ഭാവന മര്യാദയ്ക്ക് ഡ്രൈവ് ചെയ്തു. അപ്പോള്‍ ദാവരുന്നു പ്രൊഡ്യൂസര്‍. ഈ സിനിമയിലെ ക്യാരക്ടര്‍ ബോള്‍ഡാണ്, അല്‍പ്പം സ്പീഡിലൊക്കെ ഡ്രൈവ് ചെയ്യണമെന്നായി അയാള്‍. ‘ഇപ്പം ശരിയാക്കിത്തരാം’ എന്നുഭാവിച്ച് ഭാവന ഓക്കെന്ന് പറ
ഞ്ഞു.  ആക്ഷന്‍ പറഞ്ഞതും ഒക്ടേവിയ ഒറ്റക്കുതിപ്പായിരുന്നു. കൈയില്‍ നിന്ന് കടിഞ്ഞാണ്‍ വിടുവിച്ച് ഒക്ടേവിയ കുതിരയെ പ്പോലെ രണ്ടുകാലിലുയര്‍ന്നു…ചിനച്ചു…..പിന്നെ ടക്, ടക്കേന്ന്ഒരു പോക്ക്. പ്ളാറ്റ് ഫോമിലേക്കൊക്കെ കാര്‍ കയറി ഗിഡുഗിഡുഗിഡൂന്നൊക്കെ കുലുങ്ങി കാര്‍ ഓടുകയാണ്. വശങ്ങളിലേക്ക് നോക്കുമ്പോള്‍ ഭാവനയുടെ അച്ഛനും ക്യാമറാമാനും കാറിന്റെ ഇരുവശത്തും ഓട്ടക്കാരെപ്പോലെ കൈയൊക്കെപ്പൊക്കി ഓടുന്നതു കാണാം. ഒരു വിധത്തില്‍  കീ തിരിച്ച് കാര്‍ ഓഫ് ചെയ്തതിനാല്‍ തൊട്ടടുത്തുനിന്ന മരം രക്ഷപ്പെട്ടു. ഒന്നും സംഭവിക്കാത്തുപോലെ ഭാവന കാറില്‍ നിന്നിറങ്ങി. ഓടിത്തളര്‍ന്ന അച്ഛന്റെയും ക്യാമറാമാന്റെയും നേര്‍ക്ക് ‘എന്തു പറ്റി…എന്തിനാ ഇങ്ങനെ ഓടുന്നേ…’
എന്ന മട്ടില്‍ നിസ്സാരമായി നോക്കിയിട്ട് ഒറ്റ നടപ്പങ്ങു വെച്ചു കൊടുത്തു. ആളൊഴിഞ്ഞ ഒരു കോണില്‍പ്പോയി ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തിയശേഷം കിതച്ചു….വിയര്‍പ്പൊപ്പി..ഭൂമിയിലെ സകല ദൈവങ്ങള്‍ക്കും താങ്ക്സ് പറഞ്ഞു. നീന്തലിലും ഡ്രൈവിങ്ങിലും തനിക്കൊ ട്ടും മുന്നേറാനാകില്ലെന്ന് നെടുവീര്‍പ്പോടെ പറഞ്ഞു നിര്‍ത്തുമ്പോള്‍ ഭാവനയുടെ കണ്ണുകളില്‍ ‘ഭഗവാനേ…എന്നോടെന്തിനീ വേര്‍തിരിവ്’ എന്ന ഡയലോഗ് വേദനയോടെ വായിക്കാം.

ഈ അച്ഛന്റെയൊരു കാര്യം
കൊറോള വാങ്ങിയിട്ടു തന്നെ അധിക തവണ ആ കാറില്‍ കയറിയിട്ടില്ല. ലൊക്കേഷന്‍ വാഹനങ്ങളിലാണ് അധികവും യാത്ര. അതിനാല്‍ ഓഡിയോ, ബിഎംഡബ്ള്യുവോ പോലുള്ള വല്യവാഹനങ്ങള്‍ വാങ്ങണമെന്നു പറയുമ്പോള്‍ അച്ഛന്‍ ആഗ്രഹങ്ങളെ വെട്ടിനിരത്തുകയാണ് പതിവ്. പിന്നെ അച്ഛ
ന്‍ കാറുമായി എവിടെപ്പോയാലും എവിടെയെങ്കിലുമൊക്കെ ഉരച്ചിട്ടും മാന്തിയിട്ടും ഒക്കെ വരികയാണ് പതിവ്. ‘ഇന്നും വണ്ടിയുര
ഞ്ഞു’ എന്ന അച്ഛന്റെ സങ്കടം കാണുമ്പോള്‍ ചിരി വരും. അതിനാല്‍ അച്ഛനെ ഒന്നു ശാസിച്ച് നേരെയാക്കാന്‍ കഴിഞ്ഞിട്ടില്ല.ഹോളിവുഡ് സിനിമകളിലൊക്കെ നായകന്മാര്‍ നല്ല മസിലൊക്കെയുള്ള വാഹനങ്ങളിലാണ് വന്നിറങ്ങുക. കാണുമ്പോള്‍ത്തന്നെ കൊതിയാകും. നമ്മുടെ സിനിമയിലൊക്കെ മാരുതിയിലൊക്കെയാണ് നമ്മള്‍ വന്നിറങ്ങുന്നത്. നമ്മള് പാവങ്ങളല്ലേ. വലിയ വാഹനങ്ങളിലൊക്കെ സിനിമയിലും ജീവിതത്തിലുമൊക്കെ വന്നിറങ്ങുകയാണ് തന്റേയും ആഗ്രഹമെന്ന് ഭാവന പറയുന്നു. പക്ഷേ, അത്തരം ആഗ്രഹങ്ങളുടെയൊക്കെ മുന്നി
ല്‍ അച്ഛന്‍ വിശ്വരൂപം കാട്ടിനില്‍ക്കുകയല്ലേ… എന്താ ചെയ്ക?

ജോണി ഡെപ്പേ…..കൂയി
പൈറേറ്റ്സ് ഓഫ് കരീബിയന്‍ എന്ന സിനിമയില്‍ ക്യാപ്റ്റന്‍ സ്പാരോയെ അവതരിപ്പിച്ച ജോണി ഡെപ്പാണ് ഭാവനയുടെഫേവ്റൈറ്റ് ഹീറോ. ഡോക്ടര്‍
ലവ് എന്ന സിനിമ സൈറ്റില്‍ പലതവണ ഉയര്‍ന്നു കേട്ടു ജോണി ഡെപ്പേ എന്ന വിളി. വരാന്തയിലെ തൂണുകളുടെ മറവിലിരുന്ന് യുവതാരങ്ങളായ അജു വര്‍ഗീസും ഭഗതും മണിക്കുട്ടനുമാണ് ഈ വിളിയുടെ  ഉപജ്ഞാതാക്കള്‍. കുറേത്തവണ കേട്ടു കഴിഞ്ഞപ്പോള്‍ വെറുതെ ചോദിച്ചു: “”ജോണിഡെപ്പും ഭാ
വനയും തമ്മിലെന്താണ്?’’ജോണിഡെപ്പിനെ ഭയങ്കരഇഷ്ടം. സൂപ്പര്‍ ആക്ടിങ്ങല്ലേ. ഇവന്മാര്‍ക്ക് (ജോണി ഡെപ്പേന്ന് കളിയാക്കി വിളിക്കുന്ന യു
വതാരങ്ങള്‍ക്ക്) അങ്ങോരെ തീരെയറിയില്ല. അതാ ഇങ്ങനെകളിയാക്കി വിളിച്ചു കൊണ്ട് നടക്കണെ. ഒരിക്കല്‍ യുഎസില്‍ പോയപ്പോള്‍ ഒരു ടാക്സിയില്‍ സഞ്ചരിക്കുകയായിരുന്നു. അമേരിക്കയല്ലേ, ജോണി ഡെപ്പിനെ ഓര്‍ക്കാതിരിക്കാനാവില്ലല്ലോ. അപ്പോള്‍ ആ ടാക്സി ഡ്രൈവ
ര്‍ പറയുകയാ അയാള്‍ ജോണിഡെപ്പിന്റെ കാര്‍ ഓടിച്ചിട്ടുണ്ടെന്ന്. തുള്ളിച്ചാടിയില്ലെന്നേ ഉള്ളൂ. ജോണി ഡെപ്പിനെ കണ്ടില്ലെങ്കിലെന്താ… ജോണി ഡെപ്പിന്റെ ഡ്രൈവറെയെങ്കിലും കാണാനായല്ലോ…

നവീന്‍ ഭാസ്‌കര്‍Related Articles

One Comment on “NON-STOP BHAVANA”

  • Nevaeh wrote on 16 August, 2011, 19:48

    This wsbeite makes things hella easy.

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 6 + 3 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.