മോനേ… പോലീസ്മനസിലൊരു ലഡ്ഡു പൊട്ടീ…

By Admin

കഞ്ഞിപ്പശമുക്കി പരിചപോലെയാക്കിയ കാക്കി നിക്കറുകള്‍…കുന്തം പോലെ കൂര്‍ത്തു നില്‍ക്കുന്ന കൂര്‍മ്പന്‍തൊപ്പികള്‍… പഴയകാല പോലീസ് വേഷഭൂഷാദികളില്‍ നിന്നും മാറി പരിഷ്ക്കാരത്തിന്റെ പാന്റിട്ടെങ്കിലും പോലീസ് മനസുകളിലിന്നും കഞ്ഞിത്തരങ്ങളെല്ലാം പഴയ പടി പശപിടിച്ചു നി
ല്‍ക്കുന്നുണ്ടല്ലോ ദൈവമേ!വീരസാഹസിക വരഗുണന്മാരാണെങ്കിലും എന്താണെന്നറിയില്ല പേപ്പട്ടിയെ കാണുന്ന പേടിയാണ് കാക്കിക്കാരോട് പാവങ്ങള്‍ക്കുള്ളത്. ഇങ്ങനെ സാധാരണക്കാരന് കാക്കി കാണുമ്പോഴുള്ള കിടുകിടുപ്പും ഉള്‍ഭയവും മാറ്റാനാണ് ജനമൈത്രി പോലീസ് പദ്ധതി സര്‍ക്കാര്‍ ആവിഷ്ക്കരിച്ചത്. കോടിയേരി സഖാവ് മുന്നിട്ടിറങ്ങി മുട്ടന്‍ ബാര്‍സോപ്പിട്ട് പോലീസുകാരിലെ കഞ്ഞിത്തരങ്ങള്‍ കഴുകിക്കളയാന്‍ ആവു
ന്നത്ര ശ്രമിച്ചതാണ്. അലക്കിവെളുപ്പിച്ച പോലീസിന് ജനമൈത്രിപ്പോലീസ്, മാതൃകാപ്പോലീസ് എന്നീ പേരുകളിട്ട് മാമോദീസ മുക്കുകയും ചെയ്തു. പക്ഷേ, എന്‍ഡോസള്‍ഫാന് കാഡ്ബറീസിന്റെ റാപ്പറിട്ടിട്ട് എന്തുകാര്യം.എത്ര അലക്കിയിട്ടും മാറാത്ത ചില കഞ്ഞിക്കാര്യങ്ങള്‍ ഇന്നും കേരളാ പോലീസില്‍ കറപിടിച്ച് നില്‍ക്കുന്നുണ്ട്. അവയിലൊന്നിതാ.ആലപ്പുഴയില്‍ നിന്ന് കൊച്ചിയിലേക്ക് ടാക്സിയില്‍ വരുമ്പോഴാണ് സംഭവം. ഒരു ജങ്ഷനിലൂടെ കടന്നു പോകുമ്പോള്‍ ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ പൃഥ്വിരാജിന്റെ ഒച്ചയില്‍ ‘സൂര്യമുഖം…പുതിയമുഖം…’ എന്ന് നെഞ്ചത്തടിച്ച്
നിലവിളിക്കാന്‍ തുടങ്ങി. റിങ്ടോണ്‍ കേട്ട് ഡ്രൈവര്‍ മൊബൈല്‍ സ്ക്രീനിലേക്ക് ഒന്നു പാളിനോക്കി. നൊടിയിടയില്‍ ആ മുഖത്ത് ഒരു ഗൂഢസ്മിതം വിരിയുന്നതുകണ്ടു. വീണ്ടും വന്നു മിസ്ഡ്കോള്‍. നമ്മളിതെത്ര കണ്ടതാ എന്നമട്ടില്‍ ഡ്രൈവര്‍ വീണ്ടും മൊബൈലിന് നേരെ ഒരു പുച്ഛമെറിഞ്ഞു. ഡ്രൈവറിന്റെ കാതുകളുടെ കപ്പാസിറ്റിയില്‍ സംശയം തോന്നിയ ഞാന്‍ മൊബൈലിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധക്ഷണിച്ചു. ഉടന്‍തന്നെ ഡ്രൈവറാശാന്‍ കാര്‍ സൈഡാക്കി നിര്‍ത്തി. എന്നിട്ട് ഇന്‍കമിങ് നമ്പരില്‍ ഡയല്‍ ചെയ്ത് ഫോണ്‍ സ്പീക്കര്‍ മോഡിലാക്കി. മറുതലയ്ക്കല്‍ റിങ് ചെ
യ്യുന്നുണ്ട്. ഒന്നു രണ്ട് റിങ്ങുകള്‍. തുടര്‍ന്ന്  ആരോ ഫോണെടുത്തു. മറുതലയ്ക്കലെ കടുകട്ടി പുരുഷ  ശബ്ദം ഇങ്ങനെ മൊഴിഞ്ഞു: ” ഹലോ…പോലീസ് കണ്‍ട്രോള്‍ റൂം….” ഉടനേ ഡ്രൈവര്‍ ഫോണ്‍ കട്ട് ചെയ്തു. ഇതെന്താണ് സംഭവം എന്ന് എന്റെ പുരികങ്ങള്‍ ചോദ്യചിഹ്നങ്ങളായപ്പോള്‍ സന്ദര്‍
ഭവും സ്വാരസ്യവും വ്യക്തമാക്കാന്‍ ഡ്രൈവറാശാന്‍ തയ്യാറായി.ഡ്രൈവര്‍ പറഞ്ഞ ആ നഗ്നസത്യങ്ങള്‍ ഇതാണ്: ‘ടാക്സി വാഹനങ്ങളുടെ പിന്‍ ചില്ലില്‍ ഡ്രൈവറുടെ ഫോണ്‍ നമ്പര്‍ എഴുതിവെയ്ക്കുന്ന പതിവുണ്ട്. നഗരത്തിരക്കിലൂടെ ടാക്സി കടന്നുപോകുമ്പോള്‍ ഈ നമ്പരുകള്‍ പോലീസ് കുബുദ്ധികള്‍ ശ്രദ്ധിക്കും. ഉടന്‍ തന്നെ അവര്‍ ഈ നമ്പരുകളിലേക്കു ഡയല്‍ ചെയ്യും. ഡ്രൈവിങ്ങിനിടയില്‍ ഡ്രൈവര്‍ കോള്‍ അറ്റന്‍ഡ് ചെയ്താല്‍ ഉടനേ തന്നെ പോലീസ് മനസില്‍ രണ്ട് ലഡ്ഡുപൊട്ടുകയായി. പെട്ടെന്ന് ഫോണ്‍കട്ടാകും. പോലീസേമാന്‍ തൊട്ടടുത്ത പോയിന്റിലെ കാക്കിക്ക് വണ്ടി നമ്പരുകളടക്കമുള്ള സന്ദേശം കൈമാറുന്നതാണ് അടുത്തപടി. അവിടെ വലവിരിച്ചു വെച്ചിട്ടുണ്ടാകും. പെറ്റി വകയായോ കൈമടക്ക് വകയായോ പോലീസ് പോക്കറ്റില്‍ അഞ്ഞൂറോ ഇരുന്നൂറോ വീഴുന്നതോടെ ഈ നാടകം പൂര്‍ത്തിയാവും.’ ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ കൈയിലെടുത്ത് വെറുതെ നോക്കിയാലും പോലീസ് മനസില്‍ ലഡ്ഡുപൊട്ടും.ഇതല്ലാതെ മറ്റൊരു നമ്പര്‍ നോക്കുക. വാഹനങ്ങള്‍ അത്യാവശ്യം വേഗതയില്‍ പോകുമ്പോഴായിരിക്കും പൊടുന്നനെ കാക്കിക്കൈയ്യുകള്‍ വളവില്‍ നിന്നോ തിരിവില്‍ നിന്നോ നീളുക. വേഗതയില്‍ വരുന്നതിനാല്‍ കാര്‍ കുറ
ച്ചകലെ മാറ്റി പാര്‍ക്ക് ചെയ്ത് വാഹനരേഖയും ലൈസന്‍സുമായി ഇറങ്ങിച്ചെല്ലുമ്പോള്‍ ” മോനേ….മനസിലൊരു ലഡ്ഡു പൊട്ടീ” എന്ന ഭാവവുമായി കാക്കിയേമാന്മാര്‍ നില്‍ക്കുന്നുണ്ടാകും. ചെല്ലുന്ന പാടേ കരണം പൊട്ടിക്കുന്ന ചോദ്യം വരും: “സീറ്റ് ബെല്‍റ്റ് ഇടാതെയാണോടാ വണ്ടിയോടിക്കുന്നത്.”
“സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നൂ സാര്‍….” എന്ന് എത്ര തവണ താണു വീണു കേണ്  മറുപടി പറഞ്ഞാലും പോലീസ് അതു നിഷേധിക്കും. ആടു കിടന്നിടത്തു പൂട
കാണും; പക്ഷേ, ബെല്‍റ്റ് കിടന്നിടത്തെ പാടു കാണിച്ചു കൊടുക്കാന്‍ കഴിയാത്തതിനാല്‍ ഏമാന് 200 രൂപ കൈമടക്കില്‍ ബെല്‍റ്റില്‍ നിന്നൂരാം. ഹെല്‍മെറ്റിലെ ഐഎസ്ഐ മാര്‍ക്ക് കാണിച്ചു തരാമോ എന്ന മത്സരത്തില്‍ ടൂവീലര്‍ യാത്രികരെ പങ്കെടുപ്പിക്കലാണ് പോലീസ് വക മറ്റൊരു ഹോബി. ഈഐഎസ്ഐ ഒറിജിനലല്ല, കുന്നം കുളമാണ് എന്നു പറയുന്നിടത്താണ് ഈ പൊലീസ് പൊറാട്ടു നാടകം അവസാനിക്കുന്നത്. കൈമടക്കു കൊടുക്കുന്നതോടെ പോലീസ് കണ്ണില്‍ ഏതു ഡ്യൂപ്ളിക്കേറ്റും ഒറിജിനലായി തെളിഞ്ഞു വരും.ഇത്തരം ചീപ്പ് നമ്പരുകളാല്‍ നിയമപരിപാലനത്തിലെ പുതിയമുഖങ്ങളാവുകയാണ് നമ്മുടെപോലീസ്. ചൂണ്ടയില്‍ പുതിയഇനം ഇരകളുമായും കീശ വീര്‍പ്പിക്കാനുള്ള പുതിയ നമ്പരുകളുമായി അവര്‍ പാതയോരങ്ങളില്‍ എവിടെയുമുണ്ടാകും…. അതില്‍കൊത്തിയാലും കൊത്തിയില്ലേലും പോലീസ് ചൂണ്ടയില്‍
ക്കിടന്നു പുളയാനാണ് നമ്മുടെ വിധി.

നവീന്‍ ഭാസ്‌കര്‍

Related Articles

No related posts.

One Comment on “മോനേ… പോലീസ്മനസിലൊരു ലഡ്ഡു പൊട്ടീ…”

  • Ribu Rajan wrote on 5 July, 2011, 13:23

    Thanks Naveen for your info. So can we go for a CCTV in the car for blocking them? lol…

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 10 + 2 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.