Coming Soon…SUPER BIKES!!!

By Admin


കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ബൈക്ക് വിപണി ഏറെ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. സൂപ്പര്‍ അല്ലെങ്കില്‍ സ്പോര്‍ട്സ് ബൈക്കുകളുടെ കടന്നുവരവില്‍ ഇന്ത്യന്‍ യുവത്വം ഹരംകൊണ്ടു നിന്ന വര്‍ഷമാണിത്. കമ്യൂട്ടര്‍ ബൈക്കുകളിലും 150 സിസി ബൈക്കുകളിലും ശ്രദ്ധയൂന്നി നിന്നിരുന്ന ഇന്ത്യന്‍ ബൈക്ക് നിര്‍മാതാക്കളെല്ലാം തന്നെ സൂപ്പര്‍ ബൈക്കുകളില്‍ കൈവച്ചുകഴിഞ്ഞു. ആദ്യകാലത്ത് ഇന്ത്യന്‍ മിഡില്‍ ക്ളാസ് ഇത്രവിലപിടിച്ച മോഡലുകളെ സ്വീകരിക്കുമോ എന്ന് ഭയന്ന് ഇന്ത്യയിലേക്കെത്താന്‍ അറച്ചു നിന്ന വമ്പന്‍മാരെല്ലാം തന്നെ തങ്ങളുടെ വരവിന്റെ കാഹളം മുഴക്കിക്കഴിഞ്ഞു. ലോക വിപണിയില്‍ പേരും പെരുമയുമുള്ള  ഒട്ടുമിക്ക നിര്‍മാതാക്കളും ഇന്ത്യയിലേക്ക് കാലെടുത്തുവയ്ക്കാന്‍ ഉറച്ചു തന്നെയാണ്. ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ബൈക്ക് വിപണി,  ലോകത്തിലെ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തി, ജനസംഖ്യയുടെ 55 ശതമാനവും അവിവാഹിതരായ യുവാക്കള്‍-ഇതില്‍ കൂടുതല്‍ എന്തുവേണം സൂപ്പര്‍ ബൈക്കുകള്‍ ഇന്ത്യയിലേക്കെത്താന്‍. വര്‍ഷത്തില്‍ 10 ദശലക്ഷം ബൈക്കുകള്‍ പുറത്തിറങ്ങുന്ന ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി നടക്കുന്ന മാറ്റങ്ങള്‍ വളരെ ശ്രദ്ധേയമാണ്. ഹീറോ ഹോണ്ട കരിഷ്മ, ബജാജ് പള്‍സര്‍ എന്നിവയ്ക്ക് ഇന്ത്യന്‍ യുവത്വം നല്‍കിയ പിന്തുണ ചെറുതല്ല.ഇനി അങ്ങോട്ട് ഇന്ത്യന്‍ ബൈക്ക് വിപണിയില്‍ മഹാഭാരത യുദ്ധമായിരിക്കും. പുതിയ ബൈക്കുകള്‍ ഇറക്കി ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന ആഗോള ഭീമന്‍മാരും സ്വന്തം കാലിനടിയിലെ മണ്ണ് ചോര്‍ ന്നുപോകാതിരിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയാറായി നില്‍ക്കുന്ന ഇന്ത്യന്‍ ബൈക്ക് നിര്‍മാതാക്കളും തമ്മിലുള്ള യുദ്ധം. നിര്‍മാണ ചിലവ് കുറയ്ക്കു

ന്നതിന്റെ ഭാഗമായി പല ആഗോള ബൈക്ക് നിര്‍മാതാക്കളും ഇന്ത്യയില്‍ തങ്ങളുടെ ഫാക്ടറികള്‍ സ്ഥാപിച്ചു കഴിഞ്ഞു. മറ്റ് ചിലരുടെ
പ്ളാന്റുകള്‍ നിര്‍മാണത്തിന്റെ ആദ്യഘട്ടങ്ങളിലാണ്.. ഹാര്‍ലി ഡേവിസ്സണ്‍, ബിഎംഡബ്ള്യു, യമഹ, സുസുക്കി… അങ്ങനെ പേരുകള്‍ നീളുന്നു.ഇന്ത്യന്‍ സാഹചര്യം കണക്കിലെടുത്ത് 200 സിസിയില്‍മുകളിലുള്ളവയെ നമുക്ക് സൂപ്പര്‍ബൈക്കുകളെന്ന് മുദ്രകുത്താം. ഇനി ഈ കാലയളവില്‍ ഇന്ത്യയിലെത്തിയ സൂപ്പര്‍ ബൈക്കുകള്‍ ഏതെന്നു നോക്കാം.

ഹുയാങ്സാങ് ജിടി
ഹുയാങ്സാങ് എസ്ടി-7
കാവസാക്കി നിന്‍ജ
ഹാര്‍ലി ഗ്രൈസ്
ഹോണ്ട സിബിആര്‍ 200
ഹാര്‍ലി ഫാറ്റ് ബോയ്
സുസുക്കി ഇന്‍ഡ്യൂഡര്‍

കെടിഎം ഡ്യൂക്ക്

ഇന്ത്യന്‍ ബൈക്ക് നിര്‍മാതാക്കളായ ബജാജിന്റെയും ഓസ്ട്രേലിയന്‍ നിര്‍മാതാക്കളായ കെടിഎമ്മിന്റെയും സംയുക്ത സംരംഭമാണ് ഡ്യൂക്ക്. 125 സിസി ബൈക്കിന് 15 ബി എച്ച്പി ആയിരിക്കും കരുത്ത്. 6 സ്പീഡാണ് ഗിയര്‍ ബോക്സ്. ഡ്യൂക്കിന്റെ വരവോടുകൂടി 125 സിസി സെഗ്മെന്റില്‍ വലിയ മാറ്റങ്ങള്‍ക്കായിരിക്കും കളമൊരുങ്ങുക. ആകാര ഭംഗിയും കരുത്തും ഒരുപോലെ ഒത്തുചേരുന്ന ഡ്യൂക്ക് ഇന്ത്യന്‍ യുവാക്കളുടെ ഹരമായി മാറും. 2010 കെടിഎം പുറത്തിറക്കിയ അവതാര്‍ ഡിസൈന്‍ കണ്‍സെപ്റ്റിലാണ് ഡ്യൂക്ക് 125 ന്റെ ഡിസൈന്‍.  ഡ്യൂക്ക് 690 സിസി, 990 സിസി മോഡലുകളില്‍ നിന്ന് ഡ്യൂക്ക് 125 ന് കാര്യമായ മാറ്റം ഉണ്ടാവില്ല. വില  ഭ1,00,000

അപ്രീല
ഇറ്റാലിയന്‍ ബൈക്ക് നിര്‍മാതാക്കളായ അപ്രീല ഇന്ത്യയിലെത്തും. ഈ വര്‍ഷം ജനുവരി യില്‍ മുംബൈ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച ഈ രണ്ടു മോഡലുകളും 2011 മേയില്‍ എത്തുമെന്നാണ് കരുതുന്നത് ആര്‍എസ് 4ന് 125 സിസി എഞ്ചിനും 15 ബിഎച്ച്പി കരുത്തുമായിരിക്കും.ആര്‍എസ് വി4 ന്റെ 998 സിസി കപ്പാസിറ്റിയുള്ള എന്‍ജിന്റെ കരുത്ത് 180 ബിഎച്ച്പിയാണ്.  വില: ആര്‍എസ്4: ഭ3,00000. ആര്‍എസ്വി4: ഭ16,00000

ട്രയംഫ് സ്പീഡ്
ബ്രിട്ടണിലെ ഏറ്റവും പഴക്കം ചെന്ന ബൈക്ക് നിര്‍മാതാക്കളില്‍ ഒന്നാണ് ട്രയംഫ്. പഴയ ചില ട്രയംഫ് ബൈക്കുകള്‍ ഇന്ത്യയില്‍ കാണാമെങ്കിലും ട്രയംഫ് ഇതുവരെ ഇന്ത്യയിലെത്തിയിരുന്നില്ല. ബൈക്കുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യാനാണ് കമ്പനി തീരുമാനം. സ്പീഡിന്റെ എഞ്ചിന്‍ കപ്പാസിറ്റി 1050 സിസിയും കരുത്ത് 128 ബിഎച്ച്പിയും ആയിരിക്കും. 216 കിലോ ഗ്രാം ഭാരമുള്ള ഈ കരുത്തന്റെ വില:  ഭ12,0000. ഈ വര്‍ഷം അവസാനം പുറത്തിറങ്ങും.ഹോണ്ട സിബിആര്‍ 600സിബിആര്‍ 200 ന്റെ പുറകെ സിബിആര്‍ 600 ഇന്ത്യയിലെത്തും. 600 സിസി എന്‍ജിന്റെ കരുത്ത് 118 ബിഎച്ച്പി യും  ഗിയര്‍ബോക്സ് 6 സ്പീഡ് മാനുവലും . വില  7 ലക്ഷം രൂപ.ട്രയംഫ് അമേരിക്കബ്രിട്ടീഷ് കരുത്തിന്റെ ട്രയംഫ് അമേരിക്ക ഈ വര്‍ഷം  ഇന്ത്യയിലെത്തും. 865 സിസി പൈറല്‍ എന്‍ജിന്റെ കരുത്ത് 61 ബിഎച്ച്പി ആയിരിക്കും. ബ്രിട്ടനില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന അമേരിക്കയുടെ വില: ഭ8,00000 ആണ്.

ഡ്യുക്കാട്ടി ഡെവിള്‍
ഇറ്റാലിയന്‍ നിര്‍മാതാക്കളായ ഡ്യുക്കാട്ടി ഇന്ത്യയിലേക്ക് എത്തുമെന്ന് കേട്ട് തുടങ്ങിയിട്ട് കാലം കുറച്ചായി. ഈ വര്‍ഷം അവസാനത്തോടെ ഡെവിള്‍ ഇന്ത്യയില്‍ എത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. 1198 സി സി എന്‍ജിനും  162 ബി എച്ച് പി കരുത്തുമാണ് ഡെവിളിന് വില: ഭ2,700,000 ഡ്യുക്കാട്ടി സൂപ്പര്‍ ബൈക്ക്ഡെവിളിനെ കൂടാതെ ഡ്യുക്കാട്ടിയുടെ സൂപ്പര്‍ ബൈക്കും ഇന്ത്യയിലെത്തും 849.4 സി സി എന്‍ജിന്റെ കരുത്ത് 134
ബിഎച്ച്പി. 8250 ആര്‍പിഎമ്മില്‍ 96 എന്‍എം ടോര്‍ക്കും ഉണ്ടാകും. വില: ഭ2,849,604.

ഹാര്‍ലി
അമേരിക്കന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഇന്ത്യയില്‍ അസംബ്ളിങ് തുടങ്ങി ബൈക്കുകള്‍ വില്‍ക്കാനാണ് ശ്രമിക്കുന്നത്. ഹരിയാനയില്‍ അസംബ്ളിങ് ഫാക്റ്ററിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. നേരിട്ട് ഇറക്കുമതി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഇറക്കുമതി ചുങ്കം കുറയ്ക്കാനാണിത്.  സൂപ്പര്‍ ലോയും അയണ്‍ 883 മാണ് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുക.  883 സിസി കപ്പാസിറ്റിയുടെ  സൂപ്പര്‍ ലോയ്ക്ക് 6 സ്പീഡ് ഗിയര്‍ ബോക്സാണ്. സൂപ്പര്‍ ലോ ഹാര്‍ലിയുടെ ഏറ്റവും വിലകുറഞ്ഞ ബൈക്കുകളിലൊന്നാണ്. വില ഭ5.68 ലക്ഷം. സൂപ്പര്‍ലോയില്‍
നിന്ന് കാഴ്ചയില്‍ കാര്യമായ വ്യത്യാസം അവകാശപ്പെടാനില്ല അയണ്‍ 883ന്. 883 സിസി എന്‍ജിന്‍ തന്നെയാണ് അയണിന്. വില ഭ6.50 ലക്ഷം
വിക്ടറി ജാക്ക്പോട്ട്
അമേരിക്കന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ വിക്ടറി ഇന്ത്യയില്‍ എത്തുന്നു. വിക്ടറിയുടെ ജാക്ക്പോട്ടാണ് ഇന്ത്യയിലേക്കെത്തുന്നത്. 2012 മധ്യത്തിലായിരിക്കും ജാക്പോട്ട് എത്തുക. 1731 സി സിയാണ് വിക്റ്ററിയുടെ എന്‍ജിന്‍. വില: ഭ1,100,000

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 14 + 2 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.