വോള്‍വോ എസ് 60: TestDrive

By Admin


കേരളത്തിലും ഇന്ത്യയില്‍ പൊതുവേയും വന്‍വിജയം നേടാന്‍ വോള്‍വോയുടെ കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ല. വോള്‍വോ എന്ന ബ്രാന്റിനെക്കുറിച്ചും വോള്‍വോ കാറുകളെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ അജ്ഞത മാത്രമാണ് കാരണം. അല്ലെങ്കില്‍ ലോകത്തിലേറ്റവുമധികം സേഫ്റ്റി ഫീച്ചറുകളുള്ള വോള്‍വോ കാറുകള്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്നതെങ്ങനെ!
ഏതായാലും മനം മടുത്തു പിന്‍വലിയാന്‍ വോള്‍വോ ഒരുക്കമല്ല. കീശയ്ക്കിണങ്ങുന്ന പുതുപുത്തന്‍ മോഡലുകള്‍ രംഗത്തിറക്കാന്‍ തന്നെയാണ് ഈ സ്വീഡിഷ് കമ്പനിയുടെ തീരുമാനം.
എക്സ് സി 90, എക്സ് സി 60 എന്നീ എസ് യുവികള്‍ക്കും എസ് 80  എന്ന പ്രീമിയം സെഡാനും ശേഷം ഇപ്പോള്‍ എസ് 60യുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്  വോള്‍വോ. എസ് 60 സര്‍വലക്ഷണങ്ങളും തികഞ്ഞ സെഡാന്‍ വംശജന്‍  തന്നെ.

കാഴ്ച
വോള്‍വോയുടെ പഴയ തലമുറയില്‍പെട്ട കാറുകള്‍ക്കെല്ലാം പെട്ടി രൂപമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് വോള്‍വോയും കാലത്തിനൊത്തു മാറി. ആ മാറ്റം എസ് 60 ലും കാണാം. അത്യാധുനിക രൂപമാണിവന്. എന്നാല്‍ ചേട്ടനായ എസ് 80 യുടെ രൂപസാദൃശ്യം കണ്ടെത്താനും പറ്റില്ല. എസ്യുവിയായ എക്സ് സി 60 യോടാണ് കൂടുതല്‍ സാമ്യം.
ഫോര്‍ഡിന്റെ ഭാഗമായിരുന്ന കാലത്താണ് – 2000 ല്‍ – എസ് 60 ജനിച്ചത്. അതുകൊണ്ടുതന്നെ ഫോര്‍ഡ് മോണ്ടിയോയുടെ പ്ളാറ്റ്ഫോമിലേക്കാണ് എസ് 60 പിറന്നു വീണത്.
നിലം തൊട്ടുകിടക്കുന്ന രൂപഭംഗിയാണിവന്. ഉരുണ്ട ബോഡിപാനലുകള്‍. ചെരിഞ്ഞിരിക്കുന്ന കണ്ണുകള്‍ പോലെ ഹെഡ് ലൈറ്റ്. അത്ര വലുതല്ലാത്ത ഗ്രില്‍. പ്രത്യേക ആകൃതിയാണ് ഫോഗ് ലാമ്പിന്. എയര്‍ ഡാമിനും വലിയ വലിപ്പമില്ല. നോക്കി നിന്നു പോകുന്ന രൂപം. വോള്‍വോയുടെ ഇന്ത്യയില്‍ ലഭ്യമായ മോഡലുകളില്‍ ഏറ്റവും സുന്ദരന്‍ എസ് 60 തന്നെ, സംശയമില്ല.

ഉള്ളില്‍
ആധുനിക ജര്‍മന്‍ കാറുകളുടേതു പോലെ അത്ര അടിപൊളിയെന്നുമല്ല, എസ് 60 യുടെ ഉള്‍ഭാഗം. കുറച്ച് യാഥാസ്ഥിതികം എന്നു വേണമെങ്കിലും പറയാം. പക്ഷേ ഉപയോഗിക്കാന്‍ വളരെ എളുപ്പം എന്നതാണ് യാഥാര്‍ത്ഥ്യം. എല്ലാ സ്വിച്ചുകളും കൈയ്യെത്തും ദൂരത്ത്. സെന്റര്‍ കണ്‍സോള്‍ വിമാനത്തിന്റെ കോക്പിറ്റിനെ ഓര്‍മിപ്പിക്കുന്നു.
വളരെ വലിയ സീറ്റുകള്‍. സെഗ്മെന്റില്‍ ഇത്രയും വലിയ സീറ്റുകള്‍ മറ്റൊരു മോഡലിലും കണ്ടിട്ടില്ല. ലെഗ് റൂം, ഹെഡ് റൂം, തുടകളുടെ സപ്പോര്‍ട്ട് എന്നിവ എതിരാളികളെ അസൂയപ്പെടുത്തും. സീറ്റിങ് പൊസിഷനും ഗംഭീരം. ഉപകരണ നിരകളുടെ നിര്‍മാണ നിലവാരവും എടുത്തു പറയണം.

സുരക്ഷ
സുരക്ഷ – അതാണ് വോള്‍വോ കാറുകളുടെ പരമപ്രധാനമായ ഗുണം. അത് എസ് 60ന് വേണ്ടുവോളമുണ്ട്.
സൈഡ് ഫ്രണ്ടല്‍-റോളോവര്‍ ക്രാഷ് പ്രൊട്ടക്ഷന്‍, എബിഎസ്, മുന്നില്‍ പോകുന്ന വാഹനം തൊട്ടടുത്തെത്തുമ്പോള്‍ സ്വയം ബ്രേക്ക് ചെയ്യുന്ന ക്രാപ്പ് പ്രിവന്റീവ് സിസ്റം, ഈ വാഹനത്തിന്റെ 4.5 മടങ്ങ് ഭാരം ചെറുക്കുന്ന റൂഫ് സ്ട്രെങ്ത് എന്നിങ്ങനെ സുരക്ഷോപാധികള്‍ നിരവധിയുണ്ട്. കാല്‍ നടയാത്രക്കാര്‍ക്ക് സുരക്ഷ നല്‍കുന്ന അഡ്വാന്‍സ്ഡ് പെഡസട്രിയല്‍ സിസ്റമാണ് മറ്റൊന്ന്. എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുങ്ങിയവയൊക്കെ എസ് 60 യില്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് പറയേണ്ടതില്ലല്ലോ.

എഞ്ചിന്‍
രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് എസ് 60 യ്ക്ക് ഇന്ത്യയിലുള്ളത്. ഒന്ന് പെട്രോള്‍ ടി6 എഞ്ചിനാണ്. 304 ബിഎച്ച്പി ടര്‍ബോചാര്‍ജ്ഡ് 4 വീല്‍ ഡ്രൈവ് എഞ്ചിന്‍ വേരിയന്റാണിത്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സുള്ള ഈ മോഡലിന് 100 കി.മീ. വേഗതയെടുക്കാന്‍ 63 സെക്കന്റുമതി.
ട്ട ഓവര്‍ടേക്കി›ന് ടെസ്റ് ഡ്രൈവിനായി ലഭിച്ചത് 2400 സിസി ഡി5 ഡീസല്‍ എഞ്ചിന്‍ മോഡലാണ്. ഈ 5 സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ സ്റാര്‍ട്ട് ചെയ്യുമ്പോള്‍ വളരെ നിശബ്ദമെന്നു പറഞ്ഞു കൂടാ. എന്നാല്‍ വാഹനം ഓടിക്കുമ്പോള്‍ ഓഡി എ4നെപ്പോലും അമ്പരിപ്പിക്കുന്നത്ര പെര്‍ഫോര്‍മന്‍സ് തരുന്നുണ്ട്. 1500-3250 ആര്‍പി എമ്മിലാണ് മാക്സിമം ടോര്‍ക്കായ 440 ന്യൂട്ടണ്‍ മീറ്റര്‍ ലഭിക്കുന്നത്. ഈ സെഗ്മെന്റിലെ ഏറ്റവും പവര്‍ഫുള്‍ കാറാക്കി എസ് 60യെ മാറ്റുന്നതും ഈ ടോര്‍ക്ക് തന്നെ.

ഡ്രൈവ്
വിലകൂടുതലാണ് പെട്രോള്‍ ടി6 മോഡലിന്. എന്നാല്‍ ആ മോഡലില്‍ ഫോര്‍വീല്‍ ഡ്രൈവ് സിസ്റമുള്ളതുകൊണ്ട് വാഹനം കുറേക്കൂടി ബാലന്‍സ്ഡ് ആണ്. കൂടാതെ പലതരത്തിലുള്ള സസ്പെന്‍ഷന്‍ സെറ്റിങ്ങുകളും ടി6നുണ്ട്. കംഫര്‍ട്ട്, സ്പോര്‍ട്ട് എന്നിങ്ങനെ.
എന്നാല്‍ ഡീസല്‍ ഡി5 മോഡലില്‍ സസ്പെന്‍ഷന്റെ മികവ് എടുത്തുപറയണം. അഡ്ജസ്റബ്ള്‍ ഡാമ്പിങ്ങൊന്നുമില്ലെങ്കിലും കോര്‍ണറിങ്ങും പിഴയ്ക്കില്ല. എഞ്ചിന്‍ റെസ്പോണ്‍സീവായത് കൊണ്ട് മടുപ്പ് ഉളവാക്കുന്നുമില്ല.

ഭരതവാക്യം
ഇന്ത്യയില്‍ വിപണിയെത്തിയ വോള്‍വോകളില്‍ കണാനേറ്റവും ഭംഗിയുള്ള മോഡലാണ് എസ് 60. ഏറ്റവും സ്പോര്‍ട്ടിയും ഈ മോഡല്‍ തന്നെ. കാണാന്‍ കൂടുതല്‍ ഭംഗിയുള്ള വേറെയും മോഡലുകളുണ്ടാവാം, മികച്ച എഞ്ചിനുകളുണ്ടാവാം. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ ഒരു കോടിരൂപയുടെ ജര്‍മന്‍ വാഹനങ്ങള്‍പോലും വോള്‍വോ എസ്60 ന്റെ അടുത്തെത്തില്ല.
ജീവനാണല്ലോ സര്‍വപ്രധാനം!

ബൈജു എന്‍ നായര്‍

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 11 + 4 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.