‘പൊടി’ ഇഷ്ടങ്ങള്‍ : കാര്‍ & ലൈഫ് – ഉര്‍വശി

By Admin

‘വാഹന മോഡല്‍, രജിസ്ട്രേഷന്‍ നംപര്‍, വാഹനത്തിന്റെ പ്രത്യേകതകള്‍ ഇവയെക്കുറിച്ച് ഈശ്വരന്‍ സഹായിച്ച് എനിക്കൊന്നുമറിയില്ല; പക്ഷേ, രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഒരു വാഹനമോഡല്‍ ഉപയോഗിക്കില്ല. അതാണതിന്റെ കോമഡി. ” മലയാളത്തിന്റെ പ്രിയനടി ഉര്‍വ്വശിയുടെ വേറിട്ട വാഹനാനുഭവങ്ങള്‍.

കുഞ്ഞിക്കുഞ്ഞി കാര്യങ്ങളുടെ തമ്പുരാട്ടിയാണ് ഉര്‍വ്വശി. ഒരു കുഞ്ഞുഭാവം പോലും പതിന്മടങ്ങ് മിഴിവോടെ സ്ക്രീനില്‍ അഭിനയിച്ചു ഫലിപ്പിക്കുമ്പോള്‍ മാത്രമല്ല, കൊച്ചുവാക്കുകളില്‍ അനുഭവങ്ങള്‍ വരഞ്ഞിടുമ്പോള്‍ പോലും പൊടിക്കുസൃതികളുടേയും കുഞ്ഞുകൌതുകങ്ങളുടേയും രസങ്ങള്‍ മിന്നുന്നതുകാണാം. വെറുതെയാണോ ഉര്‍വ്വശിയുടെ ‘പൊടിമോള്‍’ എന്ന ചെല്ലപ്പേര് കുഞ്ഞാറ്റയുടെ അമ്മയായിട്ടും പഴയ അതേ കുറുമ്പോടെ ഇന്നും ഇണങ്ങി നില്‍ക്കുന്നത്.
അതുകൊണ്ടെന്താ ഏതു ജയാടിവിയുടെ ഓഫീസില്‍ നിന്നുപോലും ഉര്‍വ്വശിയെ കണ്ടുപിടിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ജയലളിതാമ്മയുടെ സ്വന്തം ചാനല്‍ ആയതിനാലും തേര്‍തല്‍ (ഇലക്ഷന്‍) തമിഴ്നാടിന്റെ നെഞ്ചില്‍ പെരുമ്പറ കൊട്ടുന്നതിനാലും അന്ന് ജയാ ടിവിയുടെ ചെന്നൈയിലെ ഓഫീസില്‍ അധിക സുരക്ഷയുടെ ജാഗ്രതാക്കണ്ണുകളായിരുന്നു. ചെക്കിങ്ങിനു വേണ്ടിയുള്ള തപ്പലും തലോടലും കഴിഞ്ഞ് സെക്യൂരിറ്റിയോടൊപ്പം നിശബ്ദതയുടെ ഇടനാഴികളിലൂടെ ഏറെ നടന്നു. പക്ഷേ, ടെലിവിഷന്‍ പരിപാടിക്കായി ഉര്‍വ്വശി മേയ്ക്കപ്പ് ഇട്ടിരിക്കുന്ന മുറി കണ്ടുപിടിക്കാന്‍ സെക്യൂരിറ്റി ട്ടശിങ്ക’ത്തിന് കഴിയുന്നതേയില്ല. ഒടുവില്‍ ഒരു മുറിയില്‍ നിന്നും ഉയര്‍ന്ന ട്ടതമിഴ്’ പൊട്ടിച്ചിരികള്‍ കേട്ട് സെക്യൂരിറ്റി മുഖത്ത് ആയിരം വാട്ട് ബള്‍ബ് കത്തിച്ച് പറഞ്ഞു. ട്ടബ്ള അമ്മാ ഉള്ളിലിരിക്ക് സാര്‍…..” അകത്തു കയറുമ്പോള്‍ തമിഴിലെ മൂന്ന് ഹാസ്യതാരങ്ങള്‍ക്കു നടുവില്‍ ഉര്‍വ്വശി ഏതോ അനുഭവകഥയുടെ വര്‍ണനയിലാണ്. ചിരിച്ച് ചിരിച്ച് കണ്ണുകലങ്ങിയിരിക്കുന്ന ഹാസ്യതാരങ്ങള്‍ ഞങ്ങളെ കിതച്ചുകൊണ്ടു നോക്കിയിരുന്നു.
മഞ്ഞ പെയിന്റടിച്ച കോണ്ടസ്സകലാരജ്ഞിനി-കല്‍പ്പന-ഉര്‍വ്വശി എന്നിവരുടെ അച്ഛന്‍ എന്ന നിലയ്ക്കു മുമ്പേ ചവറ വി.പി. നായര്‍ ഏറെ പ്രസിദ്ധനാണ്. പേരുകേട്ട കലാകാരനായിരുന്നു അദ്ദേഹം. കലയോടു മാത്രമല്ല കാറുകളോടും ഒത്തിരി സ്നേഹമുള്ള അച്ഛന്റെ മകള്‍ക്ക്  വാഹനങ്ങളോട് ഇഷ്ടക്കൂടുതല്‍ ഇല്ലാതില്ല. പക്ഷേ, കാര്‍മോഡലുകളുടെ പേരോ പ്രത്യേകതകളോ ചോദിക്കരുത്. ട്ടദൈവം സഹായിച്ച്’ അതൊന്നും തലയില്‍ കയറില്ലെന്നാണ് ഉര്‍വ്വശി പറയുന്നത്.
” ഞങ്ങള്‍ കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് വന്നകാലം. ഞാന്‍ അന്ന് സ്കൂള്‍ കുട്ടിയാണ്. വീട് വാങ്ങുന്നതിനു മുമ്പേ അച്ഛന്‍ മദ്രാസ്സിലെത്തിയപ്പോള്‍ വാങ്ങിയത് കാറായിരുന്നു. ഉലുവയുടെ നിറമുള്ള ഒരു സുന്ദരന്‍ അംബാസഡര്‍ കാര്‍. അതില്‍ ഞങ്ങളെയെല്ലാം കയറ്റിക്കൊണ്ടായിരുന്നു വീട് നോക്കാനുമെല്ലാം കറങ്ങിയത്. അച്ഛന്‍ കാറിലല്ലാതെ സഞ്ചരിക്കാറെ ഇല്ല. അച്ഛന്‍ കഴിഞ്ഞാല്‍ ചിറ്റപ്പനായിരുന്നു അത്രയും കാര്‍ക്കമ്പം. കുഞ്ഞുങ്ങളെ നോക്കുന്നതുപോലെയാണ് ചിറ്റപ്പന്‍ കാറുകളെയും നോക്കുന്നത്. അത്രശ്രദ്ധയാണ്. കുളിപ്പിക്കലും തുടയ്ക്കലുമൊക്കെയായി ചിറ്റപ്പന്‍ കാറുകളെ വല്ലാതെയങ്ങ് ലാളിക്കും.
ഞങ്ങള്‍ അങ്കിള്‍ എന്നു വിളിക്കുന്ന ചിറ്റപ്പനായിരുന്നു അച്ഛന്റെ മരണശേഷം ഞങ്ങളുടെ എല്ലാക്കാര്യങ്ങളും നോക്കിയിരുന്നത്. പിന്നെ, വാഹനങ്ങള്‍ വാങ്ങുന്നതും അവയുടെ പരിചരണവുമെല്ലാം ചിറ്റപ്പന്റെ മേല്‍നോട്ടത്തിലായിരുന്നു. കാലം കുറേ കഴിഞ്ഞപ്പോള്‍ അച്ഛന്‍ വാങ്ങിയ ഉലുവാക്കളര്‍ കാര്‍ വിറ്റു. നടന്‍ ജോണിയായിരുന്നു അതു വാങ്ങിയത്.
അതിനുശേഷം ആറ്റുനോറ്റിരുന്ന ഒരു കോണ്ടസ്സ വാങ്ങി. കുറച്ച് താഴ്ചയുള്ള വാഹനങ്ങളില്‍ എനിക്കേറെ കംഫര്‍ട്ടബിളായി തോന്നിയിട്ടുള്ള വാഹനമായിരുന്നു അത്. നിലംപറ്റി കിടക്കുന്ന വാഹനങ്ങളോട് ഇഷ്ടം കൂടാന്‍ എന്നെ  പ്രേരിപ്പിച്ച വാഹനം അതായിരുന്നു. കോണ്ടസ്സയ്ക്കൊപ്പം അങ്ങനെ ഏറെനാള്‍ അഭിമാനത്തോടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കല്‍പ്പനച്ചേച്ചി ആ ചതി ചെയ്തത് !
രജനീകാന്ത് അഭിനയിച്ച ട്ടവിടുതലൈ’ എന്ന തമിഴ്ചിത്രം റിലീസ് ചെയ്ത സമയമായിരുന്നു അന്ന്. രജനി സാറിനോടുള്ള ആരാധന കല്‍പ്പനച്ചേച്ചിക്ക് ആ സിനിമയിലെ മഞ്ഞ കോണ്ടസ്സ കാറിനോടും തോന്നി. കല്‍പ്പനച്ചേച്ചി നേരെ നമ്മുടെ കോണ്ടസ്സ കൊണ്ടുപോയി മഞ്ഞപ്പെയിന്റടിച്ചു. ഷൈനിങ് യെല്ലോ ഒന്നുമല്ല, തമിഴ്നാട്ടില്‍ കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വൃത്തികെട്ട മഞ്ഞപ്പെയിന്റ്!
അതോടെ ‘മഞ്ഞ കോണ്ടസ്സ’ നാട്ടിലെവിടെയും ഒന്നാന്തരം കാഴ്ചവസ്തുവായി. സെറ്റിലൊക്കെ ആള്‍ക്കാര്‍ ‘എന്നാമ്മ ഇത് ‘  എന്ന മട്ടില്‍ നമ്മളെ നോക്കാന്‍ തുടങ്ങി. പിന്നെ, ഞാന്‍ ആ കൊണ്ടസ്സയില്‍ കറിയിട്ടേയില്ല.

കാരവാന്‍ വരൈപ്പോകത്
കേരളത്തിലുള്ള നടീനടന്മാര്‍ ട്ടകാരവാന്‍’ എന്നു കേള്‍ക്കുന്നതിനു മുമ്പേ 1993 ല്‍ തമിഴ്നാട്ടില്‍ കാരവാന്‍ കള്‍ച്ചറിനു തുടക്കമിട്ടത് ഉര്‍വ്വശിയായിരുന്നു. അന്ന് ടെംപോ ട്രാവലറിനെ കാരവാനായി രൂപംമാറ്റിയാണ് തന്റെ ഇഷ്ടവാഹനമാക്കിയത്. പക്ഷേ, ഇപ്പോള്‍ ടെംപോട്രാവലറിനെ കാരവാനായി കാണാന്‍ തീരെ താത്പര്യമില്ല. ടെംപോട്രാവലര്‍ കണ്ടാല്‍ ആംബുലന്‍സിന്റെ ഭാവഹാദികളാണ് ഓര്‍മ വരുന്നതെന്ന് പേടിയോടെ ഉര്‍വ്വശി പറയുന്നു.
ട്ടബ്ള പണ്ട് കാരവാന്‍ ഉപയോഗിച്ചതു മുതല്‍ നിലംതൊട്ടൊഴുകുന്ന വാഹനങ്ങളോടുള്ള ഇഷ്ടം അവസാനിക്കുകയും ആ സ്ഥാനം വലിയ വാഹനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. പിന്നെ ചെറിയ വാഹനങ്ങളില്‍ കയറുമ്പോള്‍ കുഴിയിലിരിക്കുന്നതുപോലെ തോന്നും. അങ്ങനെയാണ് ടെറാക്യാന്‍ പോലുള്ള വാഹനങ്ങള്‍ വാങ്ങുന്നത്.
ഇനിയും ഒരു കാരവാന്‍ മോഡിഫൈ ചെയ്തെടുക്കണമെന്ന് ആഗ്രഹമുണ്ട്. ടെംപോ ട്രാവലര്‍ കാണുമ്പോള്‍ ഇപ്പോള്‍ ആംബുലന്‍സിനെ ഓര്‍മ്മവരും. ടെംപോ ട്രാവലറില്‍ യാത്ര ചെയ്യുമ്പോള്‍ ട്ട ആ നിലവിളി’ ശബ്ദവും മനസില്‍ വരും. അതിനാലിനി കാരവാനാക്കാന്‍ ടെംപോ ട്രാവലര്‍ വേണ്ട എന്നു തീരുമാനിച്ചിരിക്കുകയാണ്. മറ്റൊരു വലിയ വാഹനം വാങ്ങി കാരവാന്‍ സെറ്റ് ചെയ്യണമെന്നാണ് പ്ളാന്‍.

മോഹന്‍ലാലിന്റെ അനിയത്തി
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി ഉര്‍വ്വശിയെക്കണ്ടപ്പോള്‍ ഒരിക്കല്‍പ്പറഞ്ഞു. ട്ട ലാലിനൊരു അനിയത്തിയുണ്ടായിരുന്നെങ്കില്‍ മോളെപ്പോലെ ആയിരുന്നേനെ’ എന്ന്. ശരിയാണ്, കാഴ്ചയിലും അഭിനയ ചാരുതയിലും ലാലും ഉര്‍വ്വശിയും ഇരട്ട സഹോദരങ്ങള്‍ തന്നെ. ആയിരം രൂപ ചില്ലറമാറ്റിക്കൊടുത്താല്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ പോലും കഴിയാത്തയാളാണ് താനെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. വാഹനകാര്യത്തിലാണെങ്കില്‍ ലാലിന്റെ അനിയത്തിതന്നെയാണ് ഉര്‍വ്വശി.
”ദൈവം സഹായിച്ച് യന്ത്രങ്ങളുടെ പ്രവര്‍ത്തന”ത്തെക്കുറിച്ചോ, വാഹന മോഡലുകളെക്കുറിച്ചോ എനിക്കൊന്നു മറിയില്ല. എന്നാലും ഒരു മോഡല്‍ വാഹനം  രണ്ടു കൊല്ലത്തില്‍ കൂടുതല്‍ ഞാനുപയോഗിക്കാറില്ല എന്നതാണ് കോമഡി. വാഹനങ്ങളുടെ മോഡലോ രിജസ്റര്‍ നംപറോ ഒന്നും ദയവു ചെയ്ത് ചോദിക്കരുത്; എനിക്കറിയില്ല. വാഹനത്തിന്റെ നംപര്‍ മറന്നുപോകുന്നതിനാല്‍ 9000, 900 തുടങ്ങിയ നംപറുകളാണ് സ്ഥിരമായി വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ കാര്‍ നംപര്‍ പറഞ്ഞുകൊടുത്താല്‍ എയര്‍പോര്‍ട്ടില്‍ നിന്നും അനൌണ്‍സ് ചെയ്യും. ഡ്രൈവര്‍ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് അങ്ങു ദൂരെയായിരിക്കും. പക്ഷേ, അവര്‍ അനൌണ്‍സ് ചെയ്യാന്‍ ചോദിക്കുമ്പോള്‍ എനിക്ക് നംപര്‍ ഓര്‍മയുണ്ടാകില്ല. പിന്നെ ട്ട നടികര്‍ ഉര്‍വ്വശിയുടെ കാര്‍ ഡ്രൈവിര്‍ ഇവിടെ എവിടെയെങ്കിലുമുണ്ടെങ്കില്‍ ഇവിടെ വരണമെന്നൊക്കെ അനൌണ്‍സ് ചെയ്യും.  ആ നാണക്കേട് ഒഴിവാക്കാന്‍ ഞാനൊരു മാര്‍ഗം കണ്ടെത്തി. കുറച്ച് പൈസയൊക്കെ മുടക്കിയിട്ടാണെങ്കിലും, കഷ്ടപ്പെട്ടിട്ടാണെങ്കിലും 900, 9000 വും ഒക്കെ നംപറാക്കിയെടുത്തത്.  ഈ രണ്ടു നംപര്‍ മാത്രം ഓര്‍ത്താല്‍ മതിയല്ലോ.
ഒരിക്കല്‍ സിംഗപ്പൂരില്‍ നിന്നും ഞാന്‍ ഫ്ളൈറ്റില്‍ വരികയാണ്. ഫ്ളൈറ്റ് വന്നപ്പോള്‍ അര്‍ധരാത്രിയായി. ഞാന്‍ സാധാരണ ഇവിടെ ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ല. പതിവുപോലെ ഞാന്‍ കാര്‍നംപര്‍ മറന്നു. ട്ടനടികര്‍ ഉര്‍വ്വശിയുടെ കാര്‍….’ എന്നൊക്കെ അവര്‍ ഉച്ചത്തില്‍ അനൌണ്‍സ് ചെയതിട്ടും ഉറങ്ങുന്ന ഡ്രൈവര്‍ അതൊന്നും കേട്ടതേയില്ല. ഒടുവില്‍ എയര്‍പോര്‍ട്ടുകാര്‍ തന്നെ ഒരു ടാക്സി അറേഞ്ച് ചെയ്തു തന്നു.
അങ്ങനെ ഞാന്‍ ടാക്സിയില്‍ കയറി. ഫ്ളൈറ്റിലിരിക്കുമ്പോഴേ മൂടിപ്പുതച്ചിരുന്നുറങ്ങുകയായിരുന്നു. തലയൊക്കെ മൂടി ടാക്സിയില്‍ കയറിയിരുന്ന് അശോക് നഗര്‍ എന്നു പറഞ്ഞു. അശോക് നഗറില്‍ എവിടെ പോകണം. തനിക്ക് അഡ്രസ്സറിഞ്ഞുകൂടാ! അശോക് നഗര്‍ അഞ്ചു കിലോ മീറ്റര്‍ ചുറ്റളവില്‍ പരന്നു കിടക്കുന്ന സ്ഥലമാണ്. എവിടെയാ വീടെന്ന് ഡ്രൈവര്‍ ചോദിച്ചു. ഞാന്‍ നോക്കുമ്പോള്‍ ഏതാണ് വീടെന്ന് എനിക്ക് പറയാനൊക്കുന്നില്ല.! ഏതു വഴി കാണുമ്പോഴും ഒരു പോലെ തോന്നുന്നു. അപ്പോള്‍ ഞാനൊരു ഐഡിയ കണ്ടുപിടിച്ചു. ഞാന്‍ തലഒന്നുകൂടി മൂടിയിട്ട് ഡ്രൈവറോടു പറഞ്ഞു: സാര്‍, ‘നടികര്‍ ഉര്‍വശിയുടെ വീട്ട്ക്ക് പക്കത്തിലേ പോകണം…’ ഇതു നേരത്തെ പറയണ്ടേ എന്നായി ഡ്രൈവര്‍.
വീടിന്റെ മുന്നില്‍ത്തന്നെ  ചെന്ന് കാര്‍ നിന്നു. ഞാന്‍ വീട്ടിലേക്കു കയറിയപ്പോള്‍, അയാള്‍ പിന്നില്‍ നിന്നു വിളിച്ചു പറഞ്ഞു; ”അമ്മാ അന്തവീട് കെടയാത് അമ്മാ അത് നടികര്‍ ഉര്‍വ്വശി വീട്…” ഞാനൊന്നും മിണ്ടിയില്ല. അമ്മേ കതകുതുറന്ന ലൈറ്റിട്ടപ്പോഴാണ് ഡ്രൈവര്‍ എന്നെ കാണുന്നത്. അയാള്‍ പിന്നെ നിര്‍ത്താതെ ചിരിക്കുകയായിരുന്നു. സ്വന്തം വീട്ടിലേക്കുള്ള വഴിയറിയാത്ത ലോകത്തിലെ ആദ്യത്തെയാളിനെ കണ്ട് അയാള്‍ ചിരിച്ചുചിരിച്ച് മറിയുന്നത് കാണാന്‍ ത്രാണിയില്ലാതെ ഞാന്‍ വീടിനകത്തേക്ക് ഓടിമറഞ്ഞു.

പജേറോ… ഇനി ലാന്‍ഡ്ക്രൂയിസര്‍
പുതിയ മോഡല്‍ വാഹനങ്ങള്‍ വരുമ്പോള്‍ ഡീലര്‍മാര്‍ ഉര്‍വ്വശിയുടെ വത്സരവാക്കത്തെ വീട്ടിലേക്കു പാഞ്ഞെത്താറുണ്ട്. എല്‍ഐസി ഏജന്റുമാര്‍ ഇന്ററസ്റ്, സ്കീം എന്നൊക്കെപ്പറയുമ്പോള്‍ കണ്ണുമിഴിച്ചിരിക്കുമ്പോലെ എല്ലാം കേട്ടിരിക്കും. ‘ദൈവം സഹായിച്ച്’ അതൊന്നും മനസിലാകാറില്ലെന്ന് ഉര്‍വ്വശി പറയുന്നു. സിആര്‍ഡിഐ, എയര്‍ബാഗ് എന്നൊക്ക അവര്‍ വിശദീകരിക്കുന്നത് കേട്ടിട്ടുണ്ട്. ട്ടഓ അതൊക്കെയുണ്ടോ’ എന്ന് വെറുതേ മേമ്പൊടിക്കു ചോദിക്കും. അവര്‍ പറയുന്നതൊന്നും മനസിലായിട്ടല്ല, വാഹനത്തില്‍ കയറിയിരുന്നു നോക്കും. ഇഷ്ടപ്പെട്ടാല്‍ വാങ്ങും. ടെസ്റ് ഡ്രൈവ് എന്നൊരു പരിപാടിയേ ഇല്ല.
”പജീറോ ചെന്നൈയില്‍ വന്നപ്പോള്‍, വാഹനമെത്തുന്നതിനുമുമ്പേ ബുക്ക് ചെയ്തിരുന്നു. ഇപ്പോള്‍ അതിന്റെ സര്‍വീസൊക്കെ ബുദ്ധിമുട്ടായിരിക്കുയാണ്. വാഹനമോടുമ്പോള്‍ ഇടത്തേക്കൊരു സൈഡ് വലിവുണ്ടെന്ന് ഡ്രൈവര്‍ കംപ്ളയിന്റ് പറയുന്നു. പലയിടത്തു കാണിച്ചെങ്കിലും എന്താണ് പ്രശ്നമെന്ന് ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനി വാങ്ങണമെന്ന് ആഗ്രഹിക്കുന്നത് ഒരു ലാന്‍ഡ് ക്രൂയിസര്‍ ആണ്. കുറേ നാളായിവിചാരിക്കുന്നു. ഉടനേ വാങ്ങണം.

അമ്മാ… അങ്കപാക്കാതെ അമ്മ….
ഡ്രൈവിങ്ങുമായും ഉര്‍വ്വശിക്ക് യാതൊരു ബന്ധവുമില്ല. സ്റാര്‍ട്ട് ആക്ഷന്‍ പറഞ്ഞാല്‍ സിനിമയില്‍ ഏതു വാഹനവും ഓടിക്കാന്‍ തയ്യാര്‍. എംബിബിഎസ് പഠിച്ചിട്ടല്ലല്ലോ നടീനടന്മാര്‍ സിനിമയില്‍ ഓപ്പറേഷന്‍ ചെയ്യുന്നതായി അഭിനയിക്കുന്നത്. അതുപോലെ ഡ്രൈവിങ് പഠിക്കാതെ യാണ് സ്ഫടികത്തില്‍ ലോറിയും മറ്റു സിനിമകളില്‍ വാഹനങ്ങളും ഓടിച്ചത്.

എല്ലാം ഒരു ആക്ടിങ്ങല്ലേ! പക്ഷേ, ഒരിക്കല്‍ ആക്ടിങ്ങില്‍ കാര്യം നിന്നില്ല. വര്‍ത്തമാനകാലം എന്ന സിനിമയില്‍ ഓടിച്ച കാര്‍ ഒരു വീടിന്റെ മുന്നിലെ ഗ്ളാസ് ഇടിച്ചു പോളിച്ച് സ്വീകരണ മുറിയില്‍ കൊണ്ടുപോയി നിര്‍ത്തി. കാര്‍ ചെന്നു നിന്നപ്പോഴേ ബോധം കെടുന്നതായും ട്ടഅഭിനയിച്ച’തുകൊണ്ട് ആരുടേയും വഴക്കുകേള്‍ക്കേണ്ടി വന്നില്ല.
തലയണമന്ത്രം സിനിമയില്‍ ഉര്‍വ്വശിയുടെ ഭര്‍ത്താവായി അഭിനയിച്ച ശ്രീനിവാസനെ ഡ്രൈവിങ് പഠിപ്പിക്കുന്ന രംഗമുണ്ട്. അതില്‍ ഡ്രൈവിങ് ആശാന്‍ പറയുന്നുണ്ട് ട്ട ഇത്രയും ബുദ്ധിയില്ലാത്ത ഒരാളെ ഞാന്‍ ജീവിതത്തില്‍ ഡ്രൈവിങ് പഠിപ്പിച്ചിട്ടില്ല.’ ഉര്‍വ്വശിയെ ഡ്രൈവിങ് പഠിപ്പിച്ച മാഷ് മറ്റൊരു ഡയലോഗാണ് പറഞ്ഞത്…
‘ അമ്മാ പ്ളീസ് റോഡില്‍ നോക്ക്…’
‘എന്താണെന്നറിയില്ല, എപ്പോഴും ക്ളച്ചും ബ്രേക്കും മാറിപ്പോകും. വാഹനമോടിക്കുമ്പോള്‍ ഒരു സേഫ്ടിക്ക് ക്ളച്ചും ബ്രേക്കും മാറിപ്പാകാതിരിക്കാന്‍ എനിക്കു താഴേക്കു നോക്കണം. അതില്‍ തന്നെയാണോ ചവിട്ടുന്നത് എന്നറിയാന്‍ നോക്കുന്നതാണ്. ഒടുവില്‍ ആശാന്‍ മടുത്തു…ബ്ളബ്ള അങ്ക പാക്കാതെ അമ്മ… സെന്‍ട്രലിരിക്കുന്നത് താന്‍ ബ്രേക്ക്… പക്കത്തിലെ ക്ളച്ച…” പുള്ളിക്കാരന്‍ എത്ര പറഞ്ഞിട്ടും എനിക്കു വിശ്വാസമായിട്ടില്ല.
ബ്രേക്കിന്റെ വലതു വശത്താണോ ഇപ്പോഴും ക്ളച്ച്..അപ്പോള്‍ എവിടെയാ ഈ ആക്സിലേറ്റര്‍….

നവീന്‍ ഭാസ്കര്‍

Related Articles

One Comment on “‘പൊടി’ ഇഷ്ടങ്ങള്‍ : കാര്‍ & ലൈഫ് – ഉര്‍വശി”

  • gtwtnovotuj wrote on 5 June, 2011, 22:05

    o0GZUJ swnagtdukpba, [url=http://bwvrzcubohof.com/]bwvrzcubohof[/url], [link=http://tuxctctvfibi.com/]tuxctctvfibi[/link], http://tsglevzoaycy.com/

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 13 + 8 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.