CITY OF JOY with Ann Augustine

By Admin

ഒരു പകുതിയില്‍ കടല്‍; മറുപകുതിയില്‍ നഗരം. ഇതിനിടയില്‍ ചരിത്രം നടന്നുപോയ വഴിത്താരയായി ഫോര്‍ട്ടുകൊച്ചിയും മട്ടാഞ്ചേരിയും. കടലിരമ്പം കേട്ടും നഗരവര്‍ണങ്ങളില്‍ തൊട്ടും യുവനടികളില്‍ ശ്രദ്ധയേയായ ആന്‍ അഗസ്റിന്‍ നടത്തുന്ന യാത്ര. കൂട്ടായിപ്പോകാന്‍ സ്മാര്‍ട്ട് സിറ്റി ബോയ് കാര്‍ സ്പാര്‍ക്കും.

സീ ആന്‍ഡ് സിറ്റി, നഗരവും സാഗരവും – എന്റെ മനസിന്റെ ഇരുകരകളില്‍ എന്നുമുണ്ട് ഇവ രണ്ടും. മനസില്‍ ഒത്തിരി ആഹ്ളാദം വരുമ്പോള്‍ നഗരം ചുറ്റാന്‍ തോന്നും. ബാംഗ്ളൂര്‍ പോലൊരു സിറ്റിയില്‍ സൌഹൃദങ്ങളുമായി ഒരു സര്‍ഫിങ്. ലൈഫിനെ ഒരു ഫാസ്റ് നംമ്പര്‍ സോങ് പോലെ പാട്ടിലാക്കാനാണെന്നിഷ്ടം. സന്തോഷം അതിന്റെ പാട്ടിനു പോയാലോ? പിന്നെ ട്ടനീയറസ്റ്› കടാപ്പുറം എവിടെയെന്നലയും. മനസിലിത്തിരിയെങ്കിലുമുള്ള സങ്കടത്തരികളെ തുടച്ചെടുക്കുന്ന തിരകളെത്തിയാല്‍പ്പിന്നെ മനസ് പഞ്ചാര മണപ്പുറം പോലെ ക്ളീന്‍.
കോഴിക്കോടെന്ന എന്റെ ജന്മദേശം എനിക്കേറെ ഫേവറേറ്റാകുന്നത് കടലും നഗരവും തോളില്‍ കൈയിട്ട് ഇങ്ങനെ തിക്ക് ഫ്രണ്ട്സായിട്ട് നില്‍ക്കുന്നതു കൊണ്ടുകൂടിയാകാം. ഓവര്‍ടേക്കിന്റെ യാത്രയ്ക്കായി ഒരു ഡെസ്റിനേഷന്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ ഒട്ടും വെയിറ്റ് ചെയ്തില്ല: കണ്ണും പൂട്ടി വണ്‍വേഡില്‍ ഉത്തരം പറഞ്ഞു, അറബിക്കടലിന്റെ ക്യൂന്‍. ഹെര്‍ മജെസ്റി വണ്‍ ആന്‍ഡ് ഓണ്‍ലി കൊച്ചിന്‍.
ബീച്ചിലേക്ക് കാറോടിക്കുക എന്നതും എന്റെ ഹോബികളിലൊന്നാണ്. വീട്ടിലിരുന്ന് ബോറടിക്കുമ്പോള്‍ ബോറടിയെ തിരിച്ചടിക്കാനായി അച്ഛനേയും കൂട്ടി ഡ്രൈവ് ചെയ്യാറുണ്ട് ഞാന്‍. അച്ഛനെ അരികിലിരുത്തി നേരെ കോഴിക്കോടന്‍ ബീച്ചിലേക്കാണ് യാത്ര. കടല്‍ക്കരയില്‍ വണ്‍ ടൂ ത്രീയെന്ന് തിരകളെണ്ണി ഐസ്ക്രീമും കഴിച്ചിരിക്കുമ്പോള്‍ അച്ഛന്‍ തന്റെ ജീവിതകഥകള്‍ പറയും. അതില്‍ സങ്കടങ്ങളുടെ ഉപ്പുണ്ടാകും, ആഹ്ളാദങ്ങളുടെ വേലിയേറ്റങ്ങളും. ഞാനറിയാതെ കൈയിലിരുന്ന ഐസ്ക്രീം വേഗത്തില്‍ ഉരുകിത്തീരും.
കുട്ടിയായിരിക്കുമ്പോള്‍ ഒരിക്കല്‍ അച്ഛന്റെ വിരലില്‍ തൂങ്ങി ഫോര്‍ട്ട്കൊച്ചിയിലേക്കു വന്നതോര്‍ക്കുന്നു. നിറമുള്ള മുത്തുമാലകള്‍ തൂക്കി, കല്ലുപാകിയ വഴിയില്‍ നിറയെ ഗുല്‍മോഹര്‍പ്പൂക്കള്‍ വിതറിയിട്ട്  പലനിറത്തിലുള്ള വര്‍ത്തൊപ്പികള്‍ അണിഞ്ഞ നടവഴികള്‍… എന്റെ ഓര്‍മ്മകളില്‍ പിന്നേയും പിന്നേയും വര്‍ണമഴ പെയ്യിച്ചിട്ടുണ്ട് മട്ടാഞ്ചേരി. ലോകം ചുറ്റിവന്ന സഞ്ചാരികളുടെയും കച്ചവടക്കാരുടെയും കാല്‍പാടുകള്‍ പിന്തുടര്‍ന്ന് വിവിധ സംസ്ക്കാരങ്ങള്‍ കൂടണഞ്ഞ സ്ഥലം കൂടിയാണല്ലോ ഇത്. ഒറ്റ ദിവസം കൊണ്ട് പോര്‍ച്ചുഗല്‍ – നെതര്‍ലെന്റ(ഡച്ച)്- ഇസ്രയേല്‍-ഇംഗ്ളണ്ട് വഴിയൊന്ന് ചുറ്റി വരാന്‍ മറ്റെവിടെക്കഴിയും? ഇതും കൊച്ചിക്കുമാത്രം തരാന്‍ കഴിയുന്ന വണ്‍ഡേ വണ്ടര്‍.
‘സ്പാര്‍ക്ക്’ എന്ന കുഞ്ഞിക്കാറിലാണ് ഞങ്ങളുടെ യാത്ര. ഓ സോറി – ട്ടഞങ്ങളെ› പരിചയപ്പെടുത്താന്‍ മറന്നു. ഞങ്ങളെന്നാല്‍ ഞാനും എന്റെ ബെസ്റ് ഫ്രണ്ട് ഷാരോണും. ഷാരോണ്‍ പേരിനൊരു മലയാളി – ജനിച്ചതും വളര്‍ന്നതും വിദേശത്ത്. കൊച്ചി കാണാത്തൊരു കൊച്ചിക്കാരി കൂടിയാണ് ഈ കുറുമ്പത്തി. ബാംഗ്ളൂരില്‍ എന്റെ റൂം ഷെയര്‍ ചെയ്യുക എന്നൊരു സാഹസം കൂടി ചെയ്യുന്നതിനാല്‍ അടുത്ത വര്‍ഷത്തെ ധീരതയ്ക്കുള്ള പ്രസിഡന്റിന്റെ മെഡല്‍ ഇവള്‍ക്കു കിട്ടുമെന്ന് എന്റെ മറ്റു ഫ്രണ്ട്സിന്റെയിടയില്‍ ഒരു ടോക്കുണ്ട്. പിന്നെ കോഴിക്കോട്ടെ ഷെറിന്‍ എന്ന ഫ്രണ്ടിനു താങ്ക്സ് അര്‍പ്പിച്ചുകൊണ്ടേ ഈ യാത്ര തുടങ്ങാനാവൂ. അവളാണ് ഈ യാത്രയിലെ എന്റെ കോസ്റ്യൂം ഡിസൈനര്‍.
എനിവേ, ഇനി യാത്ര തുടങ്ങാം.

Beach Obsessions

ആദ്യമേ പഞ്ഞല്ലോ – ബീച്ചുകളോടെനിക്കുള്ള ഒബ്സഷന്‍. വൈറ്റിലയിലെ വൈറ്റ്ഫോര്‍ട്ട് ഹോട്ടലില്‍ നിന്ന് നേരെ പുതുവൈപ്പ് ബീച്ച് – ചെറായി, അനുബന്ധ ബീച്ചുകള്‍ എല്ലാം കവര്‍ ചെയ്യാനാണ് പ്ളാന്‍. സൂര്യനുണരും മുമ്പേ ബ്ളോക്കുകള്‍ ഉണര്‍ന്നെണീക്കുന്ന കൊച്ചി നഗരം കടക്കാന്‍ സ്പാര്‍ക്കായതിനാല്‍ മാത്രം കഴിഞ്ഞു. – താങ്ക് ഗോഡ്. തിയറ്ററില്‍ ആദ്യഷോയ്ക്ക് തിങ്ങിനിറഞ്ഞ ക്യൂവില്‍ തിരുകിക്കയറുന്ന വിരുതന്‍ പയ്യനെ ഓര്‍മിപ്പിച്ചു നഗരത്തിരക്കില്‍ സ്പാര്‍ക്ക്. വൈറ്റിലയില്‍ നിന്ന് ഹൈക്കോര്‍ട്ട് വഴി ഗോശ്രീ പാലമെത്താന്‍ അധികം താമസിച്ചില്ല. ഗേശ്രീ പാലത്തിലെത്തിച്ച് സൂര്യോദയം കാണിച്ചുതന്നിട്ടേ സ്പാര്‍ക്ക് റെസ്റ് എടുത്തുള്ളൂ. ഫ്ളാറ്റ് മലകള്‍ക്കുമേലെ, സൂര്യനുദിച്ചു വരുന്നത് കാണുന്നതും ഒരുതരം രസം. കൊച്ചിയിലായിട്ടും കൊതുകുകടിയേല്‍ക്കാതെ ഉണര്‍ന്നെണീക്കുന്ന ഒരേയൊരാള്‍ എന്നും സൂര്യനെ വിശേഷിപ്പിക്കാം.
ഗോശ്രീ പാലത്തില്‍ നിന്നും രണ്ടു കിലോ മീറ്റര്‍ കൂടിപ്പോയാല്‍ പുതുവൈപ്പ് ബീച്ച് എത്തും. കടല്‍ത്തീരത്ത് നിന്നും ഒരു നാടന്‍ ശീല് ഒഴുകി വരുന്നതു ദൂരെനിന്നേ കേട്ടു. അതിരാവിലെ മത്സ്യബന്ധനം കഴിഞ്ഞ് വലിയ വഞ്ചികളെ കരയിലേക്കു കയറ്റി വെയ്ക്കുന്ന മത്സ്യത്തൊഴിലാളികളുടെ പാട്ട്  ട്ടബ്ള ഏലാരോ….ഏലേലാരോ…› ഒത്തുചേര്‍ന്നുള്ള വലിയ അധ്യാനത്തിന്റെ വേദനകള്‍ മറക്കാന്‍ ഈണങ്ങള്‍ കൂട്ടെത്തുന്നകാഴ്ച.
പുതുവൈപ്പ് ബീച്ചിനരികില്‍ വലിയൊരു ലൈറ്റ് ഹൌസും കാണാം. നല്ല തലയെടുപ്പുണ്ട് കക്ഷിക്ക്. കടലില്‍പ്പോകുന്നവരെ കണ്ണിറുക്കിക്കാണിച്ച്  കരയടയാളം കൊടുത്തു കൊണ്ടിരിക്കുന്നയാളാണ്.  ഞാനും ഷാരോണും  കടല്‍ക്കരയിലേക്കിറങ്ങി. ജപ്പാനില്‍ സുനാമിയടിച്ചു എന്ന വാര്‍ത്തയില്‍ ഷാരോണിന് ചെറിയൊരു പേടി. അവളുടെ കൈപിടിച്ച് തിരമാലകളിലേക്കിറങ്ങിയപ്പോള്‍ ആ പേടിയെല്ലാം തിരമാലകള്‍ വന്നു കൊണ്ടുപോയി.
ഇനി മൂന്നു ബീച്ചുകള്‍ കൂടി ബാക്കിയുണ്ട്. 22 കിലോ മീറ്റര്‍ കൂടി ചെന്നപ്പോള്‍ ചെറായി ബീച്ച് എത്തി. സമയം ഉച്ചയോടടുക്കുന്നതിനാലാകാം തിരക്ക് വളരെക്കുറവ്. പക്ഷേ, ഇവിടെയാകെ ചിതറിക്കിടക്കുന്ന കടലാസുകളും നീണ്ടുപരന്നു കിടക്കുന്ന കടലോരവും ഒന്നു പറഞ്ഞു തരുന്നു. കൊച്ചിയിലെ ബീച്ചുകളില്‍ ഏറ്റവും തിരക്കുള്ള ബീച്ചാണിതെന്ന്. പിന്നേയും 3.5 കിലോ മീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ ഈ കൂട്ടത്തിലെ ഏറ്റവും സുന്ദരിയുടെ അടുത്തെത്താം – ഇത് കുഴുപ്പിള്ളി കടലോരം. ചെറുചെറു ഓലക്കുടകള്‍ കൊണ്ട് അലങ്കരിച്ച് ഗോവന്‍ കടലോരത്തെ ഓര്‍മിപ്പിക്കുന്നു കുഴുപ്പിള്ളി ബീച്ച്. അഞ്ചു കിലോ മീറ്റര്‍ നീളത്തിലാണ് കുഴുപ്പള്ളിയുടെ കടലോര ബ്യൂട്ടി വിശാലമായ ഷോറൂം പോലെ പരന്നു കിടക്കുന്നത്. വെയിലില്‍ സ്വര്‍ണത്തരിപോലെ തിളങ്ങുന്ന പൂഴിമണ്ണിനെ ഇടയ്ക്കിടെ തിരമാലകള്‍ വന്ന് കുളിര്‍പ്പിക്കുന്നു. സെക്കന്റുകളുടെ ഇന്റര്‍വെല്‍ പോലും നല്‍കാതെ സൂര്യനാളങ്ങള്‍ അതിന്റെ കപ്പലണ്ടിച്ചട്ടിയിലിട്ട് വറുത്തെടുത്ത് മണലിനെ വീണ്ടും ചൂടുള്ളതാക്കുന്നു.
ഇനി ഒട്ടും നേരം കളയാനില്ല. മത്സ്യഫെഡിന്റെ അക്വാടൂറിസം പ്രൊജക്റ്റ് ഞാറയ്ക്കലെന്ന സ്ഥലത്തുണ്ടെന്ന് കേട്ടിരുന്നു. ഗോശ്രീ ജംങ്ഷനിലേക്ക് തിരിച്ചു വരുമ്പോള്‍ ചെറായി ബീച്ചില്‍ നിന്നും  പതിനാലു കിലോ മീറ്റര്‍ ദൂരമുണ്ട് ഞാറയ്ക്കലിലേക്ക്. അവിടേയും അല്‍പ സമയം ചിറകെട്ടിത്തിരിക്കുന്ന കായലില്‍ മീന്‍വളര്‍ത്തുകയാണവിടെ. വെറുതെ നീന്തുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്ന ബോറടിയിലാകാം മീനുകള്‍ ജലപ്പരപ്പില്‍ നിന്നും ഇടയ്ക്കിടെ മുകളിലേക്കു കുതിക്കുന്നു. ഇവിടെ ചൂണ്ടയിട്ടിരിക്കാം: മത്സ്യഫെഡ് കായല്‍ നടുവില്‍ കെട്ടിയുണ്ടാക്കിയിരിക്കുന്ന ഹട്ടുകളുണ്ട് ; അവയിലിരുന്ന് കായല്‍ ഭംഗിയില്‍ കണ്ണോടിക്കാം. ധാരാളം സമയം കൈയിലുള്ളവര്‍ രാവിലെ കൊച്ചിയില്‍ നിന്നും ഞാറയ്ക്കലിലേക്ക് വരിക. മീന്‍പിടുത്തവും ഉച്ചയുണും കഴിഞ്ഞ് അല്‍പനേരം വിശ്രമിക്കാം. മൂന്നു മണിയോടെ നേരെ ബീച്ചുകളിലേക്കിറങ്ങുക.
പുതുവൈപ്പ്
ചെറായി – കുളുപ്പിള്ളി – മുനമ്പം ഇവയെല്ലാം മൂന്നുമണിക്കൂര്‍ കൊണ്ട് കണ്ടു തീര്‍ത്ത് ഒത്താല്‍ അസ്തമയത്തിലെ നല്ല ചൊങ്കന്‍ സൂര്യനെയും കണ്ട് മടങ്ങിപ്പോകാം.
ബീച്ചുകളോട് യാത്രപറഞ്ഞ് ഫോര്‍ട്ടുകൊച്ചിയിലേക്ക് പോകുകയാണ് ഇനി ഗോശ്രീ ജംങ്ഷനില്‍ നിന്ന് കുറച്ചുദൂരം കൂടി ചെന്നാല്‍ ജങ്കാര്‍ സര്‍വീസുണ്ട്. അതുവഴി എളുപ്പത്തില്‍ ഫോര്‍ട്ട്കൊച്ചിയുടെ തുഞ്ചത്തേക്കിറങ്ങാന്‍ കഴിയും. ജങ്കാറിലേക്ക് കയറിക്കിടന്ന ട്ടസ്പാര്‍ക്ക്› ല്‍ ഇരുന്ന് ബോറടിച്ചപ്പോള്‍ ഒരു ഐഡിയ. ജങ്കാര്‍ ബോട്ട് ഓടിക്കുന്ന ട്ടസ്രാങ്കിന്› ഒരു കമ്പനി കൊടുത്താലോ? നേരെ മുകളിലേക്ക് വലിഞ്ഞു കയറി. ചുണ്ടില്‍ ഒരു ബീഡിയും കടിച്ചുപിടിച്ച്  കായല്‍ക്കരയിലെ ട്ടഏകാന്തതയുടെ അപാരതീരവും› നോക്കി ഡ്രൈവ് ചെയ്യുന്നു സ്രാങ്ക്. ഇതിനിടെ ഒരു യാത്രക്കാരിയെ അപ്സ്റെയേഴ്സില്‍ കണ്ടിട്ടും കക്ഷിക്കൊരു മൈന്‍ഡുമില്ല. ഇരുകരകളെമാത്രം ധ്യാനിച്ച് കുത്തിയിരിക്കുന്ന സന്ന്യാസിവര്യനെപ്പോലെ സ്രാങ്ക് ചക്രം തിരിച്ചുകൊണ്ടിരുന്നു.
ജങ്കാറില്‍ നിന്നറങ്ങി നേരെ ചെല്ലുന്നത് ഫോര്‍ട്ട്കൊച്ചി കടപ്പുറത്തേക്കാണ്. കൊടുങ്ങല്ലൂര്‍ കഴിഞ്ഞാല്‍ ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന തുറമുഖങ്ങളിലൊന്നായിരുന്നു ഇത്. ഈ കരയിലേക്ക് എത്രയെത്ര പായ്ക്കപ്പലുകള്‍ സുഗന്ധ വ്യജ്ഞനങ്ങളുടെ നിധിതേടി വന്നു. എത്ര പടയോട്ടങ്ങള്‍ ഈ തീരങ്ങളില്‍ പ്രകടമ്പനങ്ങള്‍ തീര്‍ത്തു. സ്വപ്നവും കണ്ണീരും രക്തവും പുരണ്ട മണല്‍ത്തരികള്‍… ജൂതന്മാരേയും പറങ്കികളേയും ഡച്ചുകാരെയുമെല്ലാം കടല്‍ക്കരയോളമെത്തി ആനയിച്ചുകൊണ്ടുപോയ പുരാതനമായ അതേ ഇളം കാറ്റ്.
നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഇന്ത്യാ-ചൈന ഭായീ ഭായീ എന്നു പറയാതെ പറഞ്ഞ കേരളീയന്റെ സ്നേഹത്തിനു കിട്ടിയ പഴയ സമ്മാന ചിഹ്നങ്ങള്‍ കടലില്‍ മുങ്ങിയും നിവര്‍ന്നുമിരിക്കുന്നു. ചീനവലകളില്‍ അകപ്പെട്ട മത്സ്യങ്ങളെ ഈ സിയായി കൊത്തിപ്പറക്കാന്‍ കാക്കകള്‍ക്കും ഉത്സാഹം.
ഫോര്‍ച്ച്കൊച്ചിയില്‍ വന്നാല്‍ ഓപ്പണ്‍ റെസ്റോറന്റുകളില്‍ നിന്ന് ഭക്ഷണം കഴിക്കാതെ മടങ്ങരുത്. കരിമീനും ഞണ്ടും കൊഞ്ചും ചെമ്മീനുമൊക്കെയായി കാത്തിരിക്കുന്ന രുചി പ്രപഞ്ചം വേറിട്ടതാണ്. പ്രസിദ്ധമായ ട്ടകാശി› ആര്‍ട്ട് കഫേയിലേക്ക് തിരിയും വഴിയരികെ  ഭക്ഷണം കഴിക്കാനിരുന്നു. ഏതു ഭാഷയും പറയുന്ന ട്ടഡ്യൂട്› പയ്യന്മാരാണ് സപ്ളയേഴ്സ്. മലയാളികളോട് ഇങ്ങനെ സിംപിളായിപ്പറയും ട്ട നുമ്മ കച്ചോടത്തില്‍ കള്ളം കാണിക്കുകേല കേട്ടാ…›
ട്ട ഞങ്ങ വരേണ്.. പോണേണ്›
ഫോര്‍ട്ടുകൊച്ചിയുടെ ഇത്തരം വര്‍ത്തമാനങ്ങള്‍ക്കുമുണ്ട് കടലിനെപ്പോലെ ഒരീണം.
ഭക്ഷണവും കഴിഞ്ഞ കാശി ആര്‍ട്ട് കഫേയില്‍ ഒന്നു ചുറ്റിയടിച്ചു. പിന്നെ നേരെ സ്ട്രീറ്റിലേക്കിറങ്ങി. യൂറോപ്യന്‍ പേരുകളുടെ ബാക്കിപത്രങ്ങളാണ് സ്ട്രീറ്റിലെവിടെയും. റോസ് സ്ട്രീറ്റില്‍ വാസ്ക്കോ ഹൌസ് കണ്ടു. വാസ്ക്കോഡ ഗാമ കുറേക്കാലം താമസിച്ചിരുന്ന ബംഗ്ളാവ്. പഴയ പോര്‍ച്ചുഗീസ് ആര്‍ക്കിടെക്ച്ചര്‍ രീതി ഇന്നും പൌരാണികമായ തലയെടുപ്പോടെ നില്‍ക്കുന്നു. വാസ്കോഡ ഗാമ മരിച്ചതും കൊച്ചിയില്‍ വെച്ചായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ സെന്റ് ഫ്രാന്‍സീസ് പള്ളിയിലാണ് ഭൌതികാവശിഷ്ടങ്ങള്‍ ആദ്യം മറവു ചെയ്തത്. കുറച്ചു നാള്‍കൂടി കഴിഞ്ഞ് ഗാമയുടെ മകനെത്തി ഭൌതികാവശിഷ്ടങ്ങള്‍ പോര്‍ച്ചുഗീസിലേക്ക് കൊണ്ടുപോയി.
സെന്റ് ഫ്രാന്‍സീസ് പള്ളിയില്‍ ഡച്ച് – പോര്‍ച്ചുഗീസ് ആത്മീയാവശിഷ്ടങ്ങള്‍ കാണാം. പള്ളിയിലേക്ക് കയറുന്നതിന്റെ ഇടതുവശത്ത് ഡച്ചുകാരുടെ കല്ലറയില്‍ സ്ഥാപിച്ചിരുന്ന ശിലാഫലകങ്ങള്‍. വലതു വശത്താകട്ടെ പോര്‍ച്ചുഗീസ് ആത്മാക്കളുടെ പേരുകള്‍ കൊത്തിയ ഫലകങ്ങളും കാണാം.
തലമുറകള്‍ പ്രാര്‍ത്ഥനാനിരതരായിരുന്ന ഒട്ടേറെപള്ളികള്‍ ഇവിടുണ്ട്. അതിലൊന്നാണ് പതിനഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട സാന്താക്രൂസ് ബസേലിക്ക.
കുറച്ചുകൂടിച്ചെന്നാല്‍ ഡച്ചുകാരുടെ ആത്മാക്കള്‍ വിശ്രമിക്കുന്ന ഡച്ച് സെമിത്തേരി. ആത്മാക്കള്‍ കടല്‍കടന്ന് പൊയ്ക്കാണുമോ? അതോ ഇവിടെത്തന്നെ ചുറ്റിത്തിരിയുന്നുണ്ടാകുമോ?
ഒരുവട്ടമേശയ്ക്കു ചുറ്റുമിരുന്ന് വിവിധ സംസ്കാരങ്ങള്‍ ഹസ്തദാനം ചെയ്യുന്ന കാഴ്ചകളാണ് ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയും കാണാനാകുക. ജൂസ്ട്രീറ്റിലൂടെ നടക്കുമ്പോള്‍ കടകളില്‍ നിന്നിറങ്ങി വന്നസാധനങ്ങള്‍ വാങ്ങാന്‍ ക്ഷണിക്കുന്നവരിലും ഭാഷയുടെ നാനാവിധ രീതികളും വേഷപ്പകര്‍ച്ചകളും കാണാം. ജൂതത്തെരുവിന്റെ അങ്ങേയറ്റത്താണ് ജൂതന്മാരുടെ ആരാധനാ കേന്ദ്രമായ സിനഗോഗ് ഉള്ളത്. സിനഗോഗിലേക്ക് കയറാനായി ടിക്കറ്റ് തരുന്നത് ഒരു ഇസ്രയേലി സ്ത്രീയാണ്. പത്തോളം  ജൂതന്മാര്‍ മാത്രമേ ഇപ്പോള്‍ മട്ടാഞ്ചേരിയിലുള്ളൂ. ബാക്കിയെല്ലാവരും ഇസ്രായേല്‍ എന്ന അവരുടെ വാഗദത്തഭൂമിയിലേക്ക് സ്വയം പറിച്ചു നട്ടു. മഞ്ഞുപോലെ വെളുത്ത് നീളന്‍ കൈവിരലുകളൊക്കെയായി ഒരു  സ്ത്രീ. സിനഗോഗിനുള്ളില്‍ ജൂതന്മാരുടെ പഴയ പ്രൌഡിയുടെ പ്രതീകങ്ങള്‍ കാണാം. ചൈനയില്‍ നിന്നും കപ്പല്‍ കയറി വന്ന ടൈലുകളും ബെല്‍ജിയത്തില്‍ നിന്നുമെത്തിയ ഷാന്‍ഡ്ലിയര്‍ വിളക്കുകളുമൊക്കെയായി നൂറ്റാണ്ടുകളെ എത്രവേഗത്തില്‍ പിന്നോട്ടോടിക്കുന്നു ഈ ആരാധനാ കേന്ദ്രം. മട്ടാഞ്ചേരിയിലെ ഇടുങ്ങിയ വഴികള്‍ ഓരോ കാലഘട്ടത്തിലേക്കാണ് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. ഒരു സ്ട്രീറ്റ് കടന്ന് തിരിവു കഴിയുമ്പോള്‍ തീര്‍ത്തും വേറിട്ടൊരു സംസ്ക്കാരമാകും എതിരേല്‍ക്കുക.
മട്ടാഞ്ചേരിയില്‍ത്തന്നെ ഗുജറാത്തികളുടെ ജയില്‍ ടെംപിള്‍ കാണാം. പ്രാര്‍ത്ഥനകള്‍ ആകാശത്തേക്കുയരുന്നതുപോലെ അമ്പലപ്രാവുകള്‍ ഏതു സമയവും ചിറകടിച്ചുയരുന്ന ഒരമ്പലം.
മട്ടാഞ്ചേരിയില്‍ നിന്നും ഇനി നേരെ കുമ്പളങ്ങിയിലേക്ക്. തോപ്പുംപടി എത്തുന്നതിനു മുമ്പ് മഞ്ഞ നിറത്തില്‍ ഒരു കമാനം. ഇടതുവശത്തായി കാണാം. പഴയന്നൂര്‍ ഭഗവതി ക്ഷേത്രം. അതിനരികില്‍ ആരാലും അധികം ശ്രദ്ധിക്കാതെ ഒരു ബോര്‍ഡ് – മട്ടാഞ്ചേരി കൊട്ടാരം.
ഒരുകാലത്ത് കൊച്ചിയുടെ അധികാര കേന്ദ്രമായിരുന്നു മട്ടാഞ്ചേരി കൊട്ടാരം. പെരുമ്പടപ്പ് സ്വരൂപം നാടുഭരിച്ചിരുന്ന കൊട്ടാരം. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും വന്നതോടെ അവരുടെ ആക്രമണങ്ങളില്‍ പെരുമ്പടപ്പ് സ്വരൂപത്തിന് പിടിച്ചു നില്‍ക്കാന്‍ കഴിയാതെയായി. ഡച്ചുകാരുടെ ആക്രമണത്തില്‍ പഴയ കൊട്ടാരം തകര്‍ന്നപ്പോള്‍ കൊച്ചിരാജാവിന് ആകെ സങ്കടമായി. ആ സങ്കടം മാറ്റാന്‍ ഡച്ചുകാര്‍  തന്നെയാണ് ഇന്നു കാണുന്ന കൊട്ടാരം പണിതത്, അതോടെ പെരുമ്പടപ്പ് കൊട്ടാരം ഡച്ച് കൊട്ടാരമായി. ഡച്ച് കൊട്ടാരത്തിലിരുന്ന് പൊന്നുതമ്പുരാക്കന്മാര്‍ പിന്നേയും കുറേക്കാലം രാജ്യം ഭരിച്ചു.!
തോപ്പുംപടി ബിഒടി പാലം കയറാതെ മട്ടാഞ്ചേരിയില്‍ നിന്നും വരുമ്പോള്‍ നേരെപോയാല്‍ ഒരു പാലത്തിനപ്പുറം കുമ്പളങ്ങിയുണ്ട്. കായലില്‍ ചിതറിക്കിടക്കുന്ന തുരുത്തുകള്‍. കായല്‍ വെള്ളത്തില്‍ തുള്ളിക്കളിക്കുന്ന ചെമ്മീനും മത്സ്യങ്ങളും. പച്ചപ്പും തണലും കായല്‍ നിലങ്ങളും ചേര്‍ന്ന തികഞ്ഞ ഗ്രാമക്കാഴ്ചകള്‍. ഭാരതത്തിലെ ആദ്യത്തെ മോഡല്‍ ടൂറിസം വില്ലേജ് ഇതാ സ്വാഗതം ചെയ്യുന്നു. കല്ലഞ്ചേരിയാണ് കമ്പളങ്ങിയുടെ പ്രധാന വിനോദ സഞ്ചാരകേന്ദ്രം. റിസോര്‍ട്ടുകളും ഹോം സ്റേകളും കൊണ്ട് സമ്പന്നമാണ് കല്ലഞ്ചേരി. കല്ലഞ്ചേരിയിലെ പ്രസിദ്ധമായ റിസോര്‍ട്ടിന് നേരെ എതിര്‍വശത്ത് വലിയ പറമ്പില്‍ കൊച്ചുകൊച്ചു കുളങ്ങള്‍ കെട്ടിയിരിക്കുന്നു. അരികില്‍ ക്രാബ് സെന്റര്‍ എന്ന ബോര്‍ഡുകാണാം. വലിയ ഞണ്ടുകളെ വളര്‍ത്തുന്ന ഹാച്ചറിയാണിവിടം. റിസോര്‍ട്ടുകളിലെത്തുന്ന വിനോദസഞ്ചാരികളുടെ കറിപ്പാത്രങ്ങളില്‍ സൂപ്പര്‍ സ്റാറുകളാകാന്‍ ഞണ്ടുകള്‍ വിളയുന്ന ജിംനേഷ്യമാണിത്.
കുമ്പങ്ങിയില്‍ നിന്ന് നേരെപോയി വലത്തേക്കു തിരിഞ്ഞാല്‍ കണ്ണമാലിയായി. കണ്ണമാലിയ്ക്കടുത്തായി പുതുതായി രൂപം കൊണ്ട ഒരു ബീച്ചുണ്ട് പുത്തന്‍തോട് ബീച്ച്. ബീച്ചിലേക്കെത്തുമ്പോഴേക്കും വെയില്‍മാഞ്ഞു തുടങ്ങിയിരിക്കുന്നു. തിരമാലകളുടെ നിരന്തരമായ തലോടല്‍ കൊണ്ട് മിനുസപ്പെട്ട കല്ലുകളിലേക്കും വെയില്‍ ചരിഞ്ഞു വീഴുന്നു. ചാഞ്ഞ് വരുന്ന വെയിലിന് ഓറഞ്ച് നിറം. ആകാശമാകെ പടര്‍ന്ന നിറപ്പകര്‍ച്ച പതിയെപ്പതിയെ ഇരുള്‍വന്ന് മായ്ക്കുന്നു. കടല്‍ നിശബ്ദമാകുകയാണ്. കുറേനേരം നിന്ന് ഒടുവില്‍ തിരികെ നക്കുമ്പോള്‍ ഒരു പിന്‍വിളിപോലെ ആയിരം കൈകള്‍ കൊണ്ട് തീരത്തേക്ക് കുതിച്ച് പാഞ്ഞ് കടല്‍ വീണ്ടും എന്നെത്തൊടാന്‍ വരുന്നതുപോലെ…..

നവീന്‍ ഭാസ്കര്‍

Related Articles

One Comment on “CITY OF JOY with Ann Augustine”

  • Joan wrote on 2 June, 2011, 17:46

    With the bases loaded you srtcuk us out with that answer!

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 14 + 3 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.