അരവിന്ദര്‍ സിങ് very very lovely…

By Admin

ഈയിടെയായി പത്രം വായിക്കുമ്പോഴും ടെലിവിഷന്‍ വാര്‍ത്തകള്‍ കാണുമ്പോഴും ഒരു തോന്നല്‍. ഈവിധം വാര്‍ത്തകള്‍ ഭാവനാ സമ്പന്നരായ തുടരല്‍ നോവലിസ്റുകള്‍ എഴുതി വിടുന്നതാണോ? വാര്‍ത്തകളില്‍ പലതും അവിശ്വസനീയം – പലതും അവര്‍ണ്ണനീയം – അനന്തമജ്ഞാനം! ഇതുവല്ലതും ഈ നാട്ടില്‍ നടക്കുമോ എന്ന സംശയം ബാക്കിവെയ്ക്കുന്നു പലവാര്‍ത്തകളും. അതിനാല്‍  ഇപ്പോള്‍ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ സ്വയമൊന്നു നുള്ളിനോക്കും. മാനായി വരുന്നത് മാരീചനാണോ? ഒരു മുന്‍മന്ത്രിക്ക് കഠിന തടവ് ശിക്ഷകിട്ടുന്നു, അച്യുതാനന്ദന്‍ സ്മാര്‍ട്ട് സിറ്റി രേഖകളില്‍ വലിച്ചു നീട്ടു ഒപ്പിടുന്നു, കോടതി പെട്ടിയില്‍ വെച്ച ഐസ്ക്രീം വീണ്ടും ലവലേശം ഉരുകാതെ വിപണിയില്‍ എത്തുന്നു. ലോകകപ്പ് ടീമില്‍ ഇടംകിട്ടാതെ ഹൃദയം നുറുങ്ങിയ ശ്രീശാന്ത് ആയിരം വാട്ട് പുഞ്ചിരിയുമായി അതേ ലോകകപ്പ് ടീമിലെത്തുന്നു. അന്യായമായ ട്വിസ്റുകളും അവിശ്വസനീയമായ ഉള്ളടക്കവുമുള്ള വാര്‍ത്തകളല്ലേ എല്ലാം.അതുപോലൊരു വാര്‍ത്ത ഡല്‍ഹിയില്‍ നിന്നും കേട്ടു. കേട്ടപ്പോള്‍ത്തന്നെ നുള്ളി നോക്കി. സംഗതി സത്യമാണ്. ഡല്‍ഹിയിലെ ഓട്ടോറിക്ഷകളില്‍ ഗ്ളോബല്‍ പൊസിഷനിങ് സിസ്റം ഘടിപ്പിക്കണമെന്ന് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് മന്ത്രി ഉത്തരവിറക്കിയിരിക്കു   ന്നു ! ആറു മാസത്തിനുള്ളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കാത്ത ഒറ്റ ഓട്ടോകളും നിരത്തിലുണ്ടാകരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അറിയാത്ത വഴികളിലൂടെ ഓടിക്കയറി മീറ്ററില്‍ക്കാണുന്നതിനേക്കാള്‍ കൂടുതല്‍ പണം പിടുങ്ങാനും യാത്രക്കാരെ കെണിയില്‍പെടുത്താനും വിരുതുള്ള കശ്മലന്മാരാണത്രേ ഡല്‍ഹിയിലെ ചില ഓട്ടോക്കാര്‍. അടുത്തിടെ വന്ന ഏതാനും വാര്‍ത്തകള്‍ അതു ശരിവെച്ചിട്ടുണ്ട്. അവര്‍ക്ക് കടിഞ്ഞാണിടാനാണ് പുതിയ സിസ്റം.ഡല്‍ഹി ഡ്രൈവര്‍മാര്‍ കേരളത്തിലെ ഓട്ടോക്കാരെക്കുറിച്ചറിയണം. കേരളത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ മീറ്ററിനുള്ളതിനേ
ക്കാള്‍ കൂടുതല്‍ പൈസവാങ്ങുകയോ യാത്രക്കാരോട് അപമര്യാദയായി സംസാരിക്കുകയോ ഇല്ല. പിന്നെയോ… യാത്ര കഴിഞ്ഞാല്‍ കണ്ണുമടച്ച് മനക്കണക്ക് കൂട്ടി (വാഹനത്തിന്റെസിസി അടയ്ക്കാനുള്ളതു കൂടി കണക്കാക്കി) ഒരു തുകയങ്ങു പറയും. കൊടുത്തില്ലെങ്കില്‍ സംസാരമേയില്ല, ഒണ്‍ലി ആക്ഷന്‍; കുത്തിനു പിടിച്ച് അവര്‍ കാശുവാങ്ങും. മീറ്ററില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണ് വാങ്ങിയതെന്ന് പറയാന്‍ യാത്രക്കാരന് നിര്‍വാഹമേയില്ല. കാരണം മീറ്റര്‍ എന്നു പറയുന്ന ‘ആ’ ഉപകരണം കേരളത്തിലെ ഓട്ടോകളില്‍ ഭൂരിപക്ഷത്തിലും ഇല്ലല്ലോ. അഥവാ ഉണ്ടെങ്കില്‍ത്തന്നെ അതുമായി ഓട്ടോ മാമന്മാരുടെ കിഡ്സ് വീട്ടിലിരുന്ന് ഉരുട്ടി കളിക്കുന്നുണ്ടാകും.ഡല്‍ഹിയിലെ പരിഷ്കാരം അല്‍പം കടന്ന കൈയാണെങ്കിലും പരിഷ്കാരത്തിലെ ആശയം കൊള്ളാം. ജിപിഎസ് സ്ഥാപിക്കു ക വഴി ഏതൊക്കെ വഴികളിലൂടെയാണ് ഓട്ടോ പോകുന്നതെന്ന്ട്രാഫിക് പൊലീസിന് കണ്‍ട്രോള്‍ റൂമിലിരുന്ന് അറിയാനാകും. നിയമലംഘനങ്ങളേയും കുറ്റകൃത്യങ്ങളേയും തടയാന്‍ ഈ സംവി
ധാനം വഴി കഴിയും. ആറു മാസത്തിനുള്ളില്‍ വാഹനത്തില്‍ ജി പി സംവിധാനം സ്ഥാപിച്ചില്ലെങ്കില്‍ പെര്‍മിറ്റ് തുടര്‍ന്ന് നല്‍കില്ലെന്നാ
ണ് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് മന്ത്രി പറഞ്ഞിരിക്കുന്നത്. ആ മന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ പകുതി ആംപിയറെങ്കിലുമുള്ള ഒരു മന്ത്രി നമുക്കുമുണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു. അങ്ങനെയെങ്കില്‍ കേരളത്തിലെ ഓട്ടോകളില്‍ മീറ്ററുകളെങ്കിലും ഓടിത്തുടങ്ങിയേനെ.ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമായി ഓട്ടോക്കൂലിയെക്കുറിച്ച് തര്‍ക്കിച്ച് പാഴാക്കുന്ന ആയുസിന്റെ നല്ലൊരു ഭാഗം തിരിച്ചു പിടി
ക്കാനും കാക്കിയിട്ട ആ വിഭാഗത്തെയെങ്കിലും പേടിക്കാതെ ജീവിച്ചു പോവുകയും ചെയ്യാമായിരുന്നു.ഇനി ഡല്‍ഹിയിലെ പച്ചപ്പരിഷ്ക്കാരിയും ജനസേവകനുമായ ആ മന്ത്രിയുടെ പേരുകൂടിയൊന്ന് കേള്‍ക്കണേ… അരവിന്ദര്‍  സിങ് ലവ്ലി. വാട്ട് എ ലവ്ലി നെയിം… അല്ലേ ? കേരളത്തിന്റെ ട്രാന്‍സ്പോര്‍ട്ട് മന്ത്രി പ്രീയപ്പെട്ട ജോസ് തെറ്റയില്‍ അവര്‍കളോട് ഒരു ചോദ്യം. കേരളത്തിലെ എല്ലാ ഓട്ടോകളിലും  മീറ്റര്‍ പുനസ്ഥാപിച്ചു  തരികയും അവ പ്രവര്‍ത്തിപ്പിക്കാന്‍ കര്‍ശനമായ നിയമ നിര്‍മാണം നടത്തുകയും ചെയ്യാനുള്ള ആംപിയറുണ്ടോ? അങ്ങനെ ചെയ്താല്‍ കേരളത്തിലെ ജനങ്ങള്‍ കോറസായി അങ്ങയെ ജോസ് തെറ്റയില്‍ ലവ്ലീീീീ… എന്നു വിളിക്കും. അങ്ങയ്ക്ക് ആര്‍ച്ചീസ് ഗാലറിയില്‍ നിന്നു വാങ്ങിയ
‘ഐലവ് യു’ കാര്‍ഡുകളും അയയ്ക്കും. അങ്ങയേയും ലവ്ലീ എന്നു വിളിക്കാന്‍ കൊതിയാകുന്നു – ഞങ്ങളുടെ വികാരം അങ്ങ് മനസിലാക്കുമോ ?

Related Articles

No related posts.

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 5 + 11 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.