എസ് സി ആര്‍- ടെസ്റ്റ് ഡ്രൈവ്‌

By Admin

യമഹ രണ്ടും കല്‍പ്പിച്ചാണ്. നഷ്ടപ്പെട്ടുപോയ പ്രതാപകാലംതിരിച്ചു പിടിക്കാനുള്ള ഒരുക്കങ്ങള്‍ യമഹ തുടങ്ങിയിട്ട് കാലം കുറച്ചായി. 80 കളുടെ മദ്ധ്യത്തില്‍ ഇന്ത്യയ്ക്ക് യമഹയില്‍ നിന്ന് ലഭിച്ച സമ്മാനമായിരുന്നു ആര്‍ എക്സ് 100. എന്നാല്‍ ആര്‍ എക്സ് 100ന്റെ മുരള്‍ച്ച ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് ഏതാണ്ട് അപ്രത്യക്ഷമായിക്കഴിഞ്ഞു. എങ്കിലും യമഹയുടെ ഇന്ത്യയോടുള്ള താല്‍പര്യം അവസാനിച്ചിട്ടില്ല. എഫ് സി, എസ് സി സീരിസിലുമായി യമഹ    പുറത്തിറക്കുന്നത് തങ്ങളുടെ ആവനാഴിയിലെ ബ്രഹ്മാസ്ത്രങ്ങളെയാണ്.
ഇപ്പോഴിതാ എസ്സി സീരിസിലെ പുതുതലമുറക്കാരനായ എസ്സി ആറിനെയും നിരത്തിലിറക്കിയിരിക്കുന്നു. ഈ സീരിസിലെ ഇളമുറക്കാരനാണെങ്കിലും ലുക്കിലും കരുത്തിലും പിന്മുറക്കാരോടൊപ്പം അല്ലെങ്കില്‍ ഒരുപടി മുന്നില്‍ നില്‍ക്കും എസ്സി. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പത്തുശതമാനം വളര്‍ച്ച ലക്ഷ്യമിടുന്ന യമഹ കമ്യൂട്ടര്‍ ബൈക്ക് സെഗ്മെന്റ് കൈയടക്കാനാണ് എസ്സി സീരിസിലൂടെ ശ്രമിക്കുന്നത്.



കാഴ്ച
എസ്സി സീരിസിന്റെ ഏറ്റവും സ്പോര്‍ട്ടിയായ താരം എന്ന് എസ്സി ആറിനെ വിശേഷിപ്പിക്കാം. ഡിസൈനിങ്ങില്‍ കാര്യമായ മാറ്റങ്ങളോന്നുമില്ലെങ്കിലും സ്പോര്‍ട്ടി ലുക്ക് വരുത്തുന്നതില്‍ യമഹ വിജയിച്ചെന്നു പറയാം. കൂടുതല്‍ സുതാര്യമായ ഹെഡ്ലൈറ്റ്, മെച്ചപ്പെട്ട ഹാന്റില്‍ ഗ്രിപ്പ്, എന്‍ഡ് ബാര്‍ എന്നിവ ഇതിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. എസ്സി സീരിസിലെ മറ്റു രണ്ട് ബൈക്കുകളില്‍ നിന്നും വ്യത്യസ്തമായി സില്‍വര്‍ ഡിസൈനുള്ള ടാങ്ക് പ്രൊട്ടക്റ്ററും അതിലെ എസ്സിആര്‍ എന്ന ഗ്രാഫിക്സും  ബൈക്കിന് പുതുമ നല്‍കുന്ന ഘടകങ്ങളാണ്. എസ്സി, എസ്സി എക്സ്എന്നിവയിലെഇന്‍സ്ട്രുമെന്റ് ക്ളസ്ററിലെ വലിയ ഫ്യൂവല്‍ ഗേജ് ടാക്കോ മീറ്ററിനു വഴിമാറിയിരിക്കുന്നു. ടാക്കോ മീറ്ററിന്റെയും സ്പീഡോ മീറ്ററിന്റെയും ഇടയിലായിട്ടാണ് ഫ്യുവല്‍ ഗേജിന്റെ പുതിയ സ്ഥാനം. ബാക്കിയെല്ലാം എസ്സിയുടേതു തന്നെ. പ്രത്യേകഗ്രാഫിക്സോടുകൂടിയപെയിന്റഡ് മഫ്ളറും എസ്സി ആറിന്റെ പുതുമയാണ്. എസ്സി സീരീസിലെ മറ്റുള്ളവര്‍ക്കില്ലാത്ത ഡിസ്ക് ബ്രേക്കും എസ് സി ആറിന് യമഹ നല്‍കി
യിട്ടുണ്ട്. പിന്‍വശത്തേക്കു നോക്കിയാല്‍ ഡ്യുവല്‍ ടെയ്ല്‍ ലാമ്പും ഗ്രാബ്റെയ്ലും തോക്കിന്റെ ബാരലിന്റെ ആകൃതിയിലുള്ള സൈലന്‍സറും അതേപടി നിലനിര്‍ത്തിയിരിക്കുന്നു. കാഴ്ചയില്‍ എസ്സി സീരീസിലെ ഏറ്റവും മോഡേണും സ്പോര്‍ട്ടിയും സ്റൈലിഷുമായ പുതുമുഖമാണ് എസ്സിആര്‍. ക്വാളിറ്റി ബ്ളാക്ക്, ക്വാളിറ്റി റെഡ്, ക്വാളിറ്റി ബ്ളൂ എന്നീ കളറുകളില്‍ എസ്സിആര്‍ ലഭ്യമാണ്.

എഞ്ചിന്‍

എസ്സി സീരീസിലെ 153 സിസി 12 ബിഎച്ച്പി എഞ്ചിന്‍ തന്നെയാണ് എസ്സി ആറിന്റെയും ശക്തി കേന്ദ്രം. 4500 ആര്‍പിഎമ്മില്‍ 12.8 എന്‍എം ആണ്  ടോര്‍ക്ക്. 5 സ്പീഡ് ഗിയര്‍ ബോക്സ്. ഇലക്ട്രിക് സ്റാര്‍ട്ടറുമുണ്ടിതില്‍. വളരെ സ്മൂത്തായ ഗിയര്‍ ബോക്സ്, കൃത്യമായ ഗിയര്‍ റേഷ്യോകള്‍ എന്നിവ ഇതിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളാണ്. 60-70 കി.മീ. വരെ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു.
പെര്‍ഫോമന്‍സ്
റൈഡ്കംഫര്‍ട്ടിനും പെര്‍ഫോമന്‍സിനും കാര്യമായ മാറ്റം വന്നിട്ടില്ലെങ്കിലും പുതിയ എയറോഡൈനാമിക് ഡിസൈന്‍ കുറച്ചുകൂടി മെച്ചപ്പെട്ട റൈഡ് ക്വാളിറ്റി നല്‍കുന്നുണ്ട്. ഉയര്‍ന്ന ഹാന്‍ഡില്‍ ബാറും സീറ്റിങ് പൊസിഷനും ആയാസകരമായ യാത്രയ്ക്ക് ഉതകുന്നതാണ്. മുന്നില്‍ ടെലിസ്കോപ്പിക്ക് സസ്പെന്‍ഷനും പിന്നില്‍ സ്വിങ് ആം സസ്പെന്‍ഷനുമാണ് ഉപയോഗിച്ചിരിക്കുന്നത്.  അഡ്വാന്‍സ് സസ്പെന്‍ഷന്‍ വിറയല്‍ രഹിത യാത്ര ഉറപ്പു നല്‍കുന്നു. എസ്സിയുടെ 100/90 റേഡിയല്‍ ടയറുകളാണ് എസ്സി ആറിലുള്ളത്. എന്നാല്‍ പിന്‍ ടയറുകള്‍ക്ക് കുറച്ചുകൂടി വീതി നല്‍കിയിരിക്കുന്നു.
സ്പോര്‍ട്ടി ലുക്കുള്ള എസ്സി ആര്‍, കമ്യൂട്ടര്‍ സെഗ്മെന്റിലെ ഹീറോ ഹോണ്ട ഹങ്ക്, സുസുക്കി സിയസ്, ഹോണ്ട യൂണിക്കോണ്‍ എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പ്. കമ്യൂട്ടര്‍ സെഗ്മെന്റിലെ ബൈക്കുകളില്‍ നിന്നും അല്‍പം കൂടുതല്‍ സ്റൈലും, പെര്‍ഫോമെന്‍സും പ്രതീക്ഷിക്കുന്നവരെ ഇവ ന്‍ നിരാശപ്പെടുത്തില്ല.
എസ്സി ആറിന്റെ തൃശ്ശൂര്‍ എക്സ് ഷോറൂം വില 56,060 രൂപയാണ്.

Related Articles

One Comment on “എസ് സി ആര്‍- ടെസ്റ്റ് ഡ്രൈവ്‌”

  • Eel wrote on 2 June, 2011, 11:30

    Hey, that’s the grteaset! So with ll this brain power AWHFY?

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 14 + 3 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.