കാരവാന്‍ മോഡിഫിക്കേഷന്‍

By Admin

CARAVAN  TEMPTATIONS


യാത്രകള്‍ ഇഷ്ടമില്ലാത്തവര്‍  കുറവായിരിക്കും. എന്നാല്‍ യാത്ര ഇഷ്ടപ്പെടുന്ന വരെ അതില്‍ നിന്ന് പിന്‍വലിക്കുന്ന പ്രധാന ഘടകം യാത്രകള്‍ക്കിടയില്‍ താമസത്തിന് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളാണ്. യാത്ര താമസ സൌ കര്യം കൂടിയുള്ള ഒരു വാഹനത്തിലായോലോ?
യാത്രയുടെ രസങ്ങള്‍ മുഴുവനായും ആസ്വദി ക്കാം അല്ലേ?
ഇങ്ങനെ വീടുമായി സഞ്ചരിക്കുന്നവരെപ്പറ്റി നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. ജിപ്സികള്‍ എന്നറിയപ്പെടുന്ന ഇവര്‍ ജീവിതം തന്നെ ഒരു
യാത്രയാക്കിമാറ്റിയവരാണ്. സ്വന്തം വീട്ടിലിരുന്നുകൊണ്ട് ലോകം ചുറ്റാം.
മുത്തശ്ശിക്കഥകളില്‍ മാത്രം കേട്ടുശീലിച്ച ഇത്തരം വാഹനങ്ങള്‍ എന്നും നമ്മെ ആകര്‍ഷിക്കാരുണ്ട്. കാരവാനുകള്‍ എന്നാണ് ഈ സഞ്ചരിക്കുന്ന വീടിന്റെ ഓമനപ്പേര്.
19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ജിപ ്സികള്‍  ഇത്തരത്തിലുള്ള വീട്ടിലായിരുന്നു താമസവും  യാത്രകളും. കിടപ്പുമുറിയും ബാത്ത്റൂമും എല്ലാമുള്ള ഒരു ചക്രം ഘടിപ്പിച്ച വീട്. ജിപ ്സികളുടെ ഈ വാഹനം പിന്നീട് ലോകത്ത് ആകമാനം പ്രചാരത്തിലായി. യാത്രചെയ്യാനും വിശ്ര
മിക്കാനും ഇത്രയധികം സൌകര്യം നല്‍കുന്ന വാഹനത്തിന് പ്രചാരം ലഭിച്ചില്ലെങ്കിലേ  അതിശയമുള്ളു.
കഥകളില്‍ മാത്രം കേട്ടിട്ടുള്ള ഈ അത്ഭുത വാഹനം വിദേശ സഞ്ചാരികള്‍ ഇന്ത്യ
യിലെത്തിച്ചപ്പോഴാണ് ഒരു പക്ഷെ നാം അത് ആദ്യമായി കാണുന്നത്.
യൂറോപ്പ്, അമേരിക്ക ഭൂഖണ്ഡങ്ങളില്‍ കാരവാനുകള്‍ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അതിനായി നിരവധി ക്ളബ്ബുകളും അവിടെയുടണ്ട്. ഈ വാഹനങ്ങള്‍ വാടകയ്ക്കു പോലും അവിടെ ലഭിക്കും. 18 അടി മുതല്‍ 25 അടിവരെ
നീളമുള്ളതിനെ മിഡ് റേഞ്ച് കാരവാനുകളെന്നും 25 മുതല്‍ 40 അടിവരെ നീളമുള്ളതിനെ വലിയ കാരവാനുകളെന്നുമാണ് പറയാറ്.
സാധാരണയായി ഒരു കാരവാനില്‍ ഒരു കിടപ്പുമുറി, അടുക്കള, ബാത്ത് റൂം, ലിവിങ് റൂം എന്നിവയാണ് ഉള്ളത്. എന്നാല്‍ വലിയ കാരവാനുകളില്‍ രണ്ട് ബെഡ്റൂം വരെ ഉണ്ടാകും. റൂഫ് ടോപ്പില്‍ കാറ്റുകൊള്ളാനും വിശ്രമിക്കാനും സൌകര്യങ്ങളുള്ള വാനും ലഭ്യമാണ്.

ഇന്ത്യയില്‍ സൂപ്പര്‍ താരങ്ങള്‍ക്കും വലിയ സിനിമ നിര്‍മാണക്കമ്പനികള്‍ക്കുമായിരുന്നു കാരവാനുകള്‍ എന്ന പ്രതിഭാസം സ്വന്തമായി ഉണ്ടായിരുന്നത്. ഷാരൂഖ് ഖാന്റെയും മറ്റ് പല താരങ്ങളുടെയും കാരാവന്‍ കഥകള്‍ നമ്മള്‍ വായിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ കാരവാനുകള്‍ സിനിമാ താരങ്ങള്‍ക്കുമാത്രമാണുള്ളതെന്ന ദുഷ്പേര് മാറ്റിയെടുത്തു. ഇന്ത്യന്‍ ജനതയും പതിയെപതിയെ കാരവാനിങ്ങിനെ ഇഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു.
എന്നാല്‍ ഒരു വ്യത്യാസം മാത്രം, അവിടെ വാഹനനിര്‍മാതാക്കള്‍ കാരവാനുകള്‍ നിര്‍മിച്ചു നല്‍കുമ്പോള്‍ ഇവിടെ അത് നമ്മള്‍ സ്വന്തം ആവശ്യത്തിനനുസരിച്ച് കസ്റമൈസ്് ചെയ്യുകയാണ്. ഇന്നോവ മുതല്‍ വലിയ ബസുകള്‍ വരെ നാം അങ്ങനെ കാരവാനുകള്‍ ആക്കി മാറ്റാറുണ്ട്.
മലയാളികള്‍ ആദ്യമായി കാരവാനിനെ കണ്ടത് ഒരുപക്ഷേ ഉസ്താദ് എന്ന സിനിമയിലാവും. മോഹന്‍ലാല്‍ രാജകീയമായി കിടന്നു സഞ്ചരിക്കുന്ന ആ ട്രാവലര്‍ ആരും മറക്കാന്‍ ഇടയില്ല. അ ത്രയ്ക്ക് ആകര്‍ഷിച്ചിരുന്നു നമ്മളെ ആ വാഹനം. ഇപ്പോഴും കേരളത്തില്‍ വളരെ  ചുരുക്കം താരങ്ങള്‍ക്ക് മാത്രമെ കാരവാന്‍ സ്വന്തമായുള്ളൂ. എന്നാല്‍ ഇപ്പോള്‍ കാരവാനുകള്‍ ജനകീയമായിത്തുടങ്ങി. കാരാവനിങ്ങിന്റെ രസം മലയാളികളും ആസ്വദിച്ചുതുടങ്ങി. കുടുംബവുമായി എവിടേയ്ക്ക് യാത്ര ചെയ്താലും ഹോട്ടല്‍ മുറികളന്വേഷിച്ച് അലയേ ണ്ട എന്നത് ഒരു പ്രധാന ഘടകമാണ്.
ഫോഴ്സ് ട്രാവലറിലാണ്കേരളത്തിലെ ഭൂരിഭാഗം കാരവാനു കളും നിര്‍മിച്ചി രിക്കുന്നത്. അത് നി ര്‍മിച്ചതാകട്ടെ ജോസ് മോട്ടോഴ്സ് ആണ് വലിയൊരു ശതമാനം കാരവാനു കളുടെയും നിര്‍മാതാക്കള്‍. തൊടുപുഴ മുതലകൂടം സ്വദേശിയായ ജോഷിക്ക് വാഹനം മോ ഡിഫൈ ചെയ്യാനുള്ള താല്‍പര്യം എന്നു മുതലായിരുന്നു തുടങ്ങിയതെന്ന്  കൃത്യമായി കണക്കാക്കാന്‍ കഴിയില്ല. കാരണം ജീപ്പ് മോഡിഫിക്കേഷനില്‍ അത്ര തല്‍പരനായിരുന്നു ജോഷി.
ഈ താല്‍പര്യത്തില്‍ നിന്നായിരുന്നു 1998 ല്‍ ജോഷ് ഡിസൈനേഴ്സിന്റെ ജനനം. ആദ്യം ജീപ്പ് മോ ഡിഫിക്കെഷനു പാസഞ്ചര്‍ ട്രാവലര്‍ മോഡിഫിക്കേഷനു മായാണ് വര്‍ക്ഷോപ്പ് ആരംഭിച്ചത്. വളരെ കുറച്ചുകാലം കൊണ്ട് തന്നെ ജോഷ,് ട്രാവലര്‍ മോഡിഫിക്കേഷന്‍ രംഗത്തെ അഗ്രഗണ്യരായി വളര്‍ന്നു. ‘കാക്ക കാക്ക’ എന്ന തമിഴ് സിനിമയില്‍ നായകന്‍ സൂര്യ ഉപയോഗിക്കുന്ന ജീപ്പ് ജോഷ് ഡിസൈന്‍ ചെയ്തതാണ്. ഈ പ്രശസ്തിയാണ് ഖെല്ല മുഹമ്മദ് എന്ന ബിസിനസുകാരനെ ജോഷിലേയ്ക്ക് ആകര്‍ഷിച്ചത്.

2007 ല്‍ ആയിരുന്നു സഞ്ചരിക്കുന്ന വീട് എന്ന ആശ യവുമായി ഖെല്ല മുഹമ്മദ്  ജോഷിനെ സമീപിച്ചത്. ബി സിനസുകാരനും കാളയോട്ട മത്സരത്തില്‍ അതീവ തല്‍പര
നുമായിരുന്ന ഖെല്ലയ്ക്ക് തന്റെ യാത്രകള്‍ക്ക് കൂട്ടാകാനായിരുന്ന കാരവാന്‍. മൂന്ന് മാസം കൊണ്ട് ഖെല്ലയുടെ ആവശ്യപ്രകാരം ആഗ്രഹിച്ച രീതിയില്‍ കാരവാന്‍ നിര്‍മിക്കാന്‍ ജോഷിനു സാധിച്ചു. ട്രാവലറിലായിരുന്നു ആദ്യത്തെ കാരവാന്‍ നിര്‍മാണം.
കട്ടിലും, ഇരിക്കാന്‍ കസേരയും, ബാത്ത്റൂമും, എല്‍സിഡി ടിവിയും, എസിയും എല്ലാമുള്ള ഒരു ഫൈവ് സ്റാര്‍ മുറിയായിട്ടാ
ണ് ജോഷ് ആ ട്രാവലറിനെ മാറ്റിമറിച്ചത്.
കാളപ്പോരിനായി ഖെല്ലയെ കൊണ്ടുവരുന്ന ട്രാവലര്‍ ജോഷിനെ പ്രസിദ്ധിയിലേയ്ക്കു നയിച്ചു. പിന്നീട് മുളകുംപാടം ഫിലിംസ്, ചെമ്മണ്ണൂര്‍, ഹെഡ്ജ് എന്നിവയ്ക്കായി കാരവാനുകള്‍ ജോഷ് നിര്‍മിച്ചു നല്‍കി. അതില്‍ ഹെഡ്ജ്  ഗ്രൂപ്പിനായി നിര്‍മിച്ചു നല്‍കിയത് സഞ്ചരിക്കുന്ന കോണ്‍ഫറന്‍സ് ഹാളായിരുന്നു. രണ്ട് ഭാഗവും ചില്ലിട്ട മോഡല്‍ കാരവാന്‍ മറ്റാരും നിര്‍മിക്കാത്ത ഒരു മോഡലാ
യിരുന്നു.
ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായും മനസിലാക്കി അതിന്റെ പൂര്‍ണ ഡിസൈനിങ് നടത്തിയതിനു ശേഷം മാത്രമേ ജോഷില്‍ നിര്‍മാണം ആരംഭിക്കുകയുള്ളൂ. കാരണം ഓരോരുത്തരും കാരവാനുകള്‍ നിര്‍മിക്കുന്നത് അവരുടേതായ സ്വാകാര്യ ആവശ്യങ്ങള്‍ക്കായിരിക്കും. അപ്പോള്‍ ഒരു ഏകീകൃത ഡിസൈന്‍ കൊണ്ട് കാര്യമില്ലെന്ന് ജോഷിന്റെ ഉടമ ജോഷി ചെമ്പരത്തി പറയുന്നു.

ഒരു ട്രാവലര്‍ കാരവാനായി മാറ്റാന്‍ ജോഷിലെത്തിയാല്‍ അ തിന്റെ പ്രധാനഭാഗങ്ങളെല്ലാംതന്നെ ജോഷിലാണ് നിര്‍മിച്ചെടു ക്കുന്നത്.
ഇന്റീരിയറില്‍ ഉപയോഗിക്കുന്ന ഫൈബര്‍ പാര്‍ട്സുകളെല്ലാം തകിടില്‍ തയാറാക്കി ഫൈബറില്‍ മോള്‍ഡ്ചെയ്ത് എടുക്കാറാണ് പതിവ്. ഡാഷ് ബോര്‍ഡ് അടക്കം ഇങ്ങനെ മോള്‍ഡ് ചെയ്തതാണ് ഉപയോഗിക്കുന്നത്. തേക്കിന്‍ തടിയിലായിരിക്കും അകത്തെ തടിഭാഗങ്ങള്‍ നിര്‍മിക്കുന്നത്. അകത്തെ ഡിസൈനിങ്ങിന്റെ കാര്യത്തില്‍ ജോഷിന് സ്വന്തമായി ഒരു ഡിസൈനിങ് കണ്‍സെപ്റ്റ്തന്നെയുണ്ട്. അത് അനുസരിച്ച്  വാഹനത്തിന്റെ വയറിങ് മുതല്‍ സീറ്റ് ഡിസൈനിങ് വരെ വളരെ  കൃത്യതയോടെ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ചെയ്യുന്നത്.

ഒരു പക്ഷേ കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന കോണ്‍ഫ്രന്‍സ് ഹാള്‍ അത്തരത്തില്‍ നിര്‍മ്മിച്ചത് ജോഷായിരിക്കും. ഓരേ സമയം 50 തില്‍ അധികം ട്രാവലറുകള്‍ മോഡിഫൈ ചെയ്യാനുള്ള സൌകര്യം ജോഷിലുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം അത് 100 ആക്കി ഉയര്‍ത്തുന്നതിനായി മറ്റൊരു വര്‍ക്ക്ഷോപ്പും ജോഷി നിര്‍മ്മിക്കുന്നുണ്ട്. ട്രാവലറിനെ കൂടാതെ ടൊയോട്ട ഇന്നോവയിലും മോഡിഫിക്കേഷനുകള്‍ ചെയ്യാന്‍ ആളുകള്‍ ജോഷിനെ സമീപിക്കുന്നുണ്ട്. ലിമോസിന്റെ മോഡലി ല്‍ ഇന്നോവ നിര്‍മ്മിക്കാനാണ് ആളുകള്‍ക്ക് താല്‍പര്യം.

ഇതുവരെ രണ്ട് ഇന്നോവകള്‍ അത്തരത്തില്‍ ചെയ്തുകഴിഞ്ഞു. കൂടാതെ ചെമ്മണ്ണൂര്‍ ഫാഷന്‍ ജ്വല്ലറി ഉടമയ്ക്കായി ഇന്നോവയില്‍ ടോയ്ലറ്റ് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ട്രാവലറില്‍ നിര്‍മിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ് ഇന്നോവയില്‍ നിര്‍മിക്കുന്നത്. അതില്‍ വിശ്രമിക്കാനുള്ള സൌകര്യം മാത്രമേ ഉണ്ടാകുകയുള്ളൂ.തൊടുപുഴയിലെ കര്‍ഷക കുടുംബത്തിലെ അംഗമായ ജോഷിയെ കാര്‍, ബൈക്ക് മോഡിഫിക്കേഷനിലുള്ള താല്‍പര്യമാണ് ഈ മേഖലയിലെത്തിക്കുന്നത്. വിശ്വാസ്യതയും അര്‍പ്പണ മനോഭാവവും ജോഷിനെ കേരളത്തിന്റെട്രാവലര്‍ മോഡിഫിക്കേഷനിലെ ഈറ്റില്ലമാക്കിമാറ്റുന്നു. കേരളത്തിനകത്തും പുറത്തും നിന്ന് നിരവധി വാഹനങ്ങളാണ് ജോഷിനെ തേടിയെത്തുന്നത്.
ഒരു ട്രാവലര്‍ മോഡിഫിക്കേഷന്‍ ചെയ്യുന്നതിന് ഒരു ലക്ഷം മുതല്‍ മുകളിലേയ്ക്കും കാരവാനാക്കി മാറ്റുന്നതിന് എട്ട് ലക്ഷം മുതല്‍ മുകളിലേയ്ക്കാണ് ചിലവ് വരുന്നത്. മൂന്ന് മാസമാണ് ജോഷില്‍ ഒരു കാരവാന്‍ നിര്‍മാണത്തിനുള്ള സമയം.

Related Articles

No related posts.

4 Comments on “കാരവാന്‍ മോഡിഫിക്കേഷന്‍”

 • Geo wrote on 11 April, 2011, 9:31

  Is it possible to get their contact info.

 • Vahab wrote on 27 April, 2011, 5:03

  reaily good…….!!!

 • L.Mathew wrote on 3 July, 2011, 8:58

  Would you pls provide me the contact details to modify an Innova.

 • Admin wrote on 13 July, 2011, 8:21

  please give u r contact details we will contact u

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 15 + 3 ?
Please leave these two fields as-is:

Photo Gallery

   
 1. Rony Jacob: Hello Sir, I am Rony Jacob f...
 2. Manu Suresh: I would like to subscribe over...
 3. garmin 1490t GPS problems: Thanks for your article I genu...
 4. moncler femme: Wow that was odd. I just wrote...
 5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.