YERCAUD RELOADED: travel with Amal Neerad

By Admin

അമല്‍ നീരദ് ദൃശ്യങ്ങളും സിനിമാ പറച്ചില്‍ രീതിയും കണ്ടതോടെ മലയാള സിനിമയിലെ പതിവു ഫോട്ടോസ്റാറ്റ് കാഴ്ചകളെ മറന്നവരാണ് മലയാളികള്‍. മുന്‍ധാരണകളോടെ സിനിമ കാണാനെത്തുന്നവര്‍ക്കു മുന്നില്‍ പുതിയ രീതികള്‍ കാട്ടിയാണ് അമല്‍ നീരദ് മലയാള സിനിമയ്ക്ക് പ്രിയങ്കരനായത്. അമല്‍ നീരദിനൊപ്പം ‘ഓവര്‍ടേക്കി’ നായുള്ള യാത്രയ്ക്കായി യാത്രാ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുമ്പോഴും കണ്ടുമടുത്ത ദൃശ്യങ്ങളിലേക്കാവരുത് യാത്രയെന്ന് തീരുമാനിച്ചിരുന്നതാണ്. അമലും കൂട്ടരും യേര്‍ക്കാടിനെക്കുറിച്ചു കേട്ടപ്പോള്‍ത്തന്നെ ചോദിച്ചതും അതായിരുന്നു. ഒരു സാദാ ഹില്‍സ്റേഷന്‍ തന്നെയല്ലേ ഏര്‍ക്കാടും? ഊട്ടി – കൊടൈക്കനാല്‍ തുടങ്ങിയ പേരുകളുടെ പട്ടികയില്‍പ്പോലും പെടുത്താതെ ഒരു തെമ്മാടിക്കുട്ടിയെപ്പോലെ എന്നും ക്ളാസിനു പുറത്തു നിര്‍ത്തിയിരുന്ന ഒരു സഞ്ചാര കേന്ദ്രം ? യാത്രയ്ക്കൊരുങ്ങുമ്പോഴും യാത്രാ സംഘത്തിനു ചുറ്റിനും റൌണ്ട് ട്രോളിയില്‍ കാറങ്ങിക്കൊണ്ടിരുന്നു ഈ ചോദ്യങ്ങള്‍.
കോട്ടയം കാരന്റെ ട്ടഫാഷ› കടമെടുത്തതാണെന്നു സൂചിപ്പിച്ചു കൊണ്ടുതന്നെ അമല്‍ ചോദിച്ചു: മടുപ്പാകുമോ ?
യേര്‍ക്കാടിന് വിനോദസഞ്ചാരികള്‍ കൊടുത്ത ട്ടപാവങ്ങളുടെ ഊട്ടി› എന്ന (ചീത്ത) പേരും  ചര്‍ച്ചയില്‍ വന്നു.
ആദ്യകാഴ്ചയില്‍ യേര്‍ക്കാട് ട്ടകുട്ടി› ഊട്ടിയായിരിക്കാം. പക്ഷേ, അടുത്തറിഞ്ഞാലറിയാനാകും ഇതു കണ്ടുമടുത്ത ഊട്ടിയല്ല, കണ്ടു തീര്‍ക്കാനാകാത്ത ഊട്ടിയാണ്.
യേര്‍ക്കാട്ടെ ഷെവറോയ് ഹോട്ടലില്‍ റൂം ബുക്കു ചെയ്യാനായി ഫോണില്‍ വിളിച്ചപ്പോള്‍ യേര്‍ക്കാടിനെക്കുറിച്ച് അല്‍പ സ്വല്പം വിശദീകരണം നല്‍കിയ റിസപ്ഷനിസ്റിനോടും ഈ സംശയം തന്നെ ചോദിച്ചിരുന്നു. ഇത് പാവങ്ങളുടെ ഊട്ടിയാണെന്ന് ഒരു ഗോസിപ്പ് കേട്ടല്ലോ, സത്യമാണോ ? കൊഞ്ചിക്കൊഞ്ചി വര്‍ത്തമാനം പറയാറുള്ള റിസപ്ഷനിസ്റ് പറഞ്ഞുതന്നു: അത് അസൂയക്കാരുടെ പറച്ചിലാണ്. മഞ്ഞു നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച താഴ്വരകളും കാത്തിരിക്കുന്നു. യേര്‍ക്കാട് നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. പോകാന്‍ തന്നെയുറപ്പിച്ചു. കൂടെ അമല്‍നീരദിന്റെ പുതിയ ചിത്രമായ അന്‍വറിലെ മൂന്ന് സഹസംവിധായരും അണിചേര്‍ന്നു – നിഷാന്ത് സാറ്റു, സോബിന്‍ ഷാഹിര്‍ പിന്നെ എജി വിനോദും. പുലര്‍ച്ചെ പ്ളാന്‍ ചെയ്തിരുന്ന യാത്ര കൊച്ചിയില്‍ നിന്ന് തുടങ്ങിയപ്പോള്‍ സമയം ഉച്ചയ്ക്ക് 12 മണി. തിരക്കുകള്‍ക്ക് മൂന്നു ദിവസത്തെ അവധികൊടുക്കാനായി ഏറെ കാര്യങ്ങള്‍  ചെയ്തു തീര്‍ക്കാനുണ്ടായിരുന്നു പ്രിയ സംവിധായകന്.
കൊച്ചിയില്‍ നിന്ന് 382 കിലോമീറ്ററുണ്ട് യേര്‍ക്കാട്ടേക്ക്. കേരളാതിര്‍ത്തി കടന്നു കിട്ടുന്നതുവരെ പ്രാര്‍ഥനാനിരതരായി ഇരുന്നുകൊള്ളാന്‍ ഡ്രൈവര്‍ ചേട്ടന്‍ എല്ലാവരോടുമായിപ്പറഞ്ഞു. കുണ്ടും കുഴിയും ശരീരം കുലുക്കുമ്പോള്‍ ഒരു പ്രാര്‍ഥന നല്ലതാണ്. പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങളുണ്ടല്ലോ. പക്ഷേ, ട്ടഓവര്‍ടേക്ക്› ഇത്തവണ യാത്രയ്ക്കായി തിരഞ്ഞെടുത്ത വാഹനം സ്കോര്‍പ്പിയോ ഓട്ടോമാറ്റിക്ക് ആയതിനാല്‍ പ്രാര്‍ഥനകള്‍ വേണ്ടിവന്നതേയില്ല. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളോട് ബിഗ്ബിയിലെ ബിലാലിനെപ്പോലെ നിര്‍വികാരനായി സ്കോര്‍പ്പിയോ പ്രതികരിച്ചു. കുണ്ടും കുഴിയുമൊന്നും യാത്രികരെ അറിയിക്കാതെ ബിഗ്ബിയില്‍ ബിലാല്‍ ഗണ്‍ലോഡ് ചെയ്യുന്ന ലാഘവത്തോടെ ഗിയറുകള്‍ സ്വയം മാറ്റി സ്കോര്‍പ്പിയോ  ഓടിത്തുടങ്ങി. നാല് മണിക്കൂറുകള്‍ക്കകം തൃശൂര്‍ പാലക്കാട് വഴി കോയമ്പത്തൂരെത്തിച്ച് കിതപ്പില്ലാതെ നിന്നു. ഈവിടെ ഇത് ചായകുടിയുടെ നേരം. സമോവറും, പഴക്കുലയുമൊക്കെയുള്ള നാടന്‍ ചായക്കട തേടിയ സംവിധായകന് മനസിനിണങ്ങിയ ലൊക്കേഷന്‍ കണ്ടെത്താനാകാത്തതിന്റെ നിരാശ. ഒടുവില്‍ ചില്ലുകുപ്പിയുടെ അടപ്പിന്റെത്രയും മാത്രം വലുപ്പമുള്ള ഗ്ളാസുകളില്‍ കിട്ടിയ കാല്‍ച്ചായ (കാലിച്ചായ അല്ല) രണ്ടുമൂന്നെണ്ണം തുടര്‍ച്ചയായി കഴിച്ച് ഒരു ഫുള്‍ച്ചായയുടെ  ഇഫക്ട് ഇട്ടു. അതിര്‍ത്തി കടന്നാല്‍ മധുക്കര മുതല്‍ എന്‍എച്ച് 47ന്റെ പരമാനന്ദം തുടങ്ങുകയായി. ഓരോ 30-40 കിലോ മീറ്റര്‍ കൂടുമ്പോള്‍ ചുവപ്പും വെള്ളയും നിറം കലര്‍ന്ന ഇരുമ്പുകൈകള്‍ തടഞ്ഞു നിര്‍ത്തി 31 രൂപ വീതം വാങ്ങുന്ന ടോള്‍ ബൂത്തുകള്‍ യാത്രയുടെ കണ്ടിന്യൂറ്റി തകര്‍ത്തു  എന്നതൊഴിച്ചാല്‍ സ്കോര്‍പ്പിയോയും യാത്രാസംഘവും ഹാപ്പിയായിരുന്നു. എല്‍ആന്‍ഡി ഹൈവേയില്‍ സ്പീഡോമാറ്ററിനെ 120 വരെയെത്തിച്ച് സ്കോര്‍പ്പിയോ കരുത്തുകാണിച്ചു. ഹൈവേയുടെ നടുവിലെ ഡിവൈഡറില്‍ പൂത്തു നില്‍ക്കുന്ന അലങ്കാരച്ചെടികള്‍ താലപ്പൊലിയേന്തിയ കന്യകമാരായി. വശങ്ങളില്‍ ഹെഡ്ലൈറ്റ്  പ്രകാശത്തില്‍ മിഴിതുറക്കുന്ന റിഫ്ളക്റ്ററുകള്‍ ദീപങ്ങള്‍ തെളിയിച്ചു തന്നു. ഇടുതവശത്ത് സഹ്യന്റെ തമിഴ്ഭാഗം ശിവാജി ഗണേശന്റെ തലയെടുപ്പോടെ നില്‍ക്കുന്നു. അകലെ ചന്ദ്രനുദിച്ചുതുടങ്ങി.
ട്ടസ്വര്‍ഗത്തിലോ നമ്മള്‍ സ്വപ്നത്തിലോ ‹ സ്കോര്‍പ്പിയോയില്‍ പാട്ടിന്റെ മേളം ഉച്ചസ്ഥായില്‍ ഉയര്‍ന്നു. വീണ്ടും രണ്ടര മണിക്കൂര്‍ കൂടി 120 കിലോമീറ്റര്‍ വേഗത്തില്‍ ഓടിപ്പോയി.

സേലത്തു നിന്ന് 36 കിലോമീറ്റര്‍ മാത്രമേയുള്ളൂ യേര്‍ക്കാട്ടേക്ക്. ഇതില്‍  30 കിലോമീറ്റര്‍ ഇരുപതു ഹെയര്‍പിന്‍ വളവുകള്‍ ചേര്‍ന്ന് വീതിച്ചെടുത്തിരിക്കുകയാണ്. ഹെയര്‍പ്പിന്‍ വളവുകള്‍ തുടങ്ങുന്നതിനു മുമ്പുള്ള ധാബയില്‍ നിന്ന് രാത്രി ഭക്ഷണം. രാത്രിനേരങ്ങളില്‍ ഹൈവേകളുടെ അരികുകളില്‍ ലോറി ഡ്രൈവര്‍മാരെക്കാത്തിരിക്കുന്ന നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ത്തന്നെ ശരണം. എരിവു അല്‍പം കൂടുതലെങ്കിലും രുചിക്ക് ഒട്ടും കുറവില്ല. ട്ടധനുഷ്› മോഡല്‍ പയ്യന്മാര്‍ വിഭവങ്ങളുമായി ഓടിത്തളര്‍ന്നപ്പോള്‍ ഒടുവില്‍ വിശപ്പ് സുല്ലിട്ടു. ഷെവറോയ്ക്കുന്നുകളിലേക്കുള്ള കയറ്റം തുടങ്ങുന്നു. ഒരു വശത്ത് ഇരുളില്‍ മുങ്ങിനില്‍ക്കുന്ന മരക്കൂട്ടങ്ങള്‍. താഴെ നക്ഷത്രശോഭയാര്‍ന്ന നഗരം. രാത്രിയില്‍ ഇതുവഴി ഗതാഗതം തീരെക്കുറവ്. പ്ളാസ്റിക്ക് കലങ്ങളുടെ വര്‍ണരാജി പിന്നില്‍തൂക്കി  ജമന്തിപ്പൂമണവുംപേറി ഇടയ്ക്കിടെ ഓരോ തമിഴ് റോഡ് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ മത്രം താഴേക്കു ഇഴഞ്ഞിറങ്ങിക്കൊണ്ടിരുന്നു. സ്കോര്‍പ്പിയോയ്ക്ക് ഒരു മിനി എയര്‍ക്രാഫ്റ്റിനെപ്പോലെ ചിറകുകള്‍ മുളച്ചോ? താഴേക്കു നോക്കിയപ്പോള്‍ കണ്ട സേലം നഗരത്തിന്റെ രാത്രി കാഴ്ചകളാണ് സംശയം ജനിപ്പിച്ചത്. ഷെവരോയ് കുന്നിന്റെ മുകളിലേക്ക് സ്കോര്‍പ്പിയോ പറന്നുയരുകയായിരുന്നു. അങ്ങുദൂരെ മലമുകളില്‍ പുല്‍ക്കൂട്ടില്‍ എല്‍ഇഡി ബള്‍ബുകളുടെ മാലയിട്ടതുപോലെ ഒരു കാഴ്ച. നക്ഷത്രങ്ങളായി പൂത്തുവിരിഞ്ഞുകിടക്കുന്ന സേലത്തെ നോക്കിക്കൊണ്ട് കൊക്കകളുടെ അരികില്‍ കെട്ടിയുയര്‍ത്തിയ കലുങ്കിലുരുന്ന് ബിയര്‍ ശാപ്പിട്ടുകൊണ്ടിരുന്ന സായിപ്പിനോട് ചോദിച്ചു നോക്കി. സായിപ്പ് ഇംഗ്ളണ്ടില്‍ നിന്നാണ്. ഊട്ടികണ്ട് കൊതിതീരാതെ യേര്‍ക്കാടേക്കു വച്ചുപിടിച്ചതാണ് സായിപ്പ്. മലമുകളിലെ ദീപം വിതാനിച്ച പുല്‍ക്കൂട് മോഡല്‍ ചൂണ്ടിക്കാണിച്ച് സായിപ്പ് പറഞ്ഞു : അതൊരു ഹോട്ടലാണ്, പ്രസിദ്ധമായ സ്റെര്‍ലിങ് ഹോട്ടല്‍.
വളവുകള്‍ തിരിഞ്ഞ് മുകളിലെത്തുമ്പോഴേക്കും തണുപ്പിന്റെ കിടുകിടുപ്പ് തുടങ്ങി. നിലാവുംമഞ്ഞും  കൂടിച്ചേര്‍ന്ന് യേര്‍ക്കാട്ടെ പ്രസിദ്ധമായ തടാകത്തിനു മേല്‍ നിശ്ചലമായി കിടക്കുന്നു. ഷെവറോയ് ഹോട്ടലിലെ ലോബിയിലേക്കു നടന്നു കയറുമ്പോള്‍ ഉത്തരേന്ത്യക്കാരായ സഞ്ചാരികളുടെ നീണ്ടനിര തന്നെ കണ്ടു. ഷെവറോയ് ഹോട്ടലില്‍ രണ്ട് ബെഡ് റൂമുകളുള്ള മുറിയ്ക്ക് 25000 രൂപയാണ് വാടക. പതിനഞ്ചിലധികം അംഗങ്ങളുള്ള കുടുംബങ്ങള്‍ കൂടാതെ ഇളകിവന്ന് മൂന്നുനാലും ദിവസം താമസിച്ചിട്ടാണ് മടങ്ങിപ്പോക്ക്. അപ്പോള്‍ യേര്‍ക്കാട് പാവങ്ങളുടെ ഊട്ടിയാണെന്ന് അതോ ബൂര്‍ഷ്വാസിയാണ് പറഞ്ഞു പരത്തിയതെന്നുറപ്പായി. കോട്ടയം കാരനായ ഒരു പഴയ നോവലിസ്റിനെ ഉദ്ധരിച്ചുകൊണ്ട് അമല്‍ നീരദ് പറഞ്ഞു: സിപിഎംകാര്‍ പോലും പുറത്തിറങ്ങാന്‍ മടിക്കുന്ന ഈ പാതിരാ രാത്രിയില്‍ നമുക്കിവിടെയൊന്നു ചുറ്റു നടന്നാലോ?

യേര്‍ എന്ന തടാകവും പിന്നെകാടും
വെളുപ്പിനെ തന്നെയുണര്‍ന്ന് യേര്‍ക്കാടിന്റെ കാഴ്ചകളില്‍ അലയാനാണ് പ്ളാന്‍ ചെയ്തത്. കുളിരുകൂട്ടിയ മറ്റേതൊരു നാടിനേയും പോലെ യേര്‍ക്കാടും വൈകിയേ ഉണരാറുള്ളൂ. സംവിധായകനും സംഘവും കുളിരിനു കമ്പനികൊടുക്കാതെ മൂടിപ്പുതച്ചുകിടന്നു. വെയില്‍ അതിന്റെ ഇളം ചൂടുമായി മഞ്ഞിനെ തൊട്ടു തുടങ്ങിയപ്പോള്‍ കാഴ്ചകളിലേക്ക് അമല്‍ നീരദ് കണ്‍ തുറന്നു.
യേര്‍ക്കാടിന്റെ ഹൃദയ ഭാഗത്താണ് യേര്‍ക്കാട് തടാകം. ഇത് സായിപ്പിന്മാര്‍ നിര്‍മിച്ച കൃത്രിമതടാകമാണ്. തടാകക്കരയില്‍ തലേന്നു രാത്രിയില്‍ ബിയറടിച്ചു പൂസായിക്കിടന്ന സായിപ്പിനെക്കണ്ടു. കുളിച്ചുകുട്ടപ്പനായി ഭസ്മവുമിട്ടിരിക്കുന്നു. ഞങ്ങളുടെ പുഞ്ചിരിയെ സായിപ്പ് മൈന്‍ഡ് ചെയ്തതേയില്ല. ഡേവിഡ് ക്വാക്ക്ബേണ്‍ എന്ന സ്കോട്ടിഷ് കളക്റ്റര്‍ ആയിരത്തി എണ്ണൂറുകളില്‍ കയറിവന്ന കാട്ടിക്കൂട്ടിയ വിക്രിയകളാണ് യേര്‍ക്കാടിന്റെ പിറവിക്കുകാരണമായതെന്നു ചരിത്രം. യേര്‍ക്കാടിന്റെ പിതാവെന്ന് വിളിക്കുന്നത് ഡേവിഡ് സായിപ്പിനെയാണ്. സായിപ്പിനു പിന്നാലെ ക്രിസ്ത്യന്‍ മിഷനറിമാര്‍ വന്നു. സ്കൂളുകളുണ്ടായി. മോണ്ട്ഫോര്‍ട്ട് സ്കൂള്‍ ഇവിടെയുള്ള സ്കൂളുകളില്‍ ഏറ്റവും പ്രസിദ്ധമാണ്. നടന്‍ വിക്രവും നമ്മുടെ കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണി എംപിയുമെല്ലാം പഠിച്ചിറങ്ങിയ സ്കൂളിലേക്ക് തടാകക്കരയില്‍ നിന്ന് ഏതാണ് അരക്കിലോമീറ്റര്‍ ദൂരമേയുള്ളൂ. മോണ്ട് ഫോര്‍ട്ട് സ്കൂളില്‍ ഇന്ത്യയിലെമ്പാടുമുള്ള പല പ്രമുഖരുടേയും മക്കള്‍ പഠിക്കുന്നുണ്ട്. അവരുടെ മാതാപിതാക്കള്‍ വന്നെത്തിയതോടെയാണ് യേര്‍ക്കാടിന്റെ സൌന്ദര്യം ലോകമറിഞ്ഞു തുടങ്ങിയത്.
യേര്‍ എന്നാല്‍ തടാകം എന്നര്‍ത്ഥം. തടാകവും കാടും ചേര്‍ന്ന സ്ഥലത്തിന് പണ്ടേതോ തമിഴനിട്ട പേരാണ് യേര്‍ക്കാട്. ഡേവിഡ് സായിപ്പ് വന്നപ്പോള്‍ ഷെവരോയ് ഹില്‍സ് എന്നായി നാമകരണം. ശെര്‍വരോയ എന്നാല്‍ മുരുകന്റെ മറ്റൊരു പേര് എന്നേയുള്ളൂ. യേര്‍ക്കാട്ടെ പ്രസിദ്ധമായ ശെര്‍വരായര്‍ അമ്പലത്തില്‍ മുരുകനാണ് പ്രതിഷ്ഠ. ഡേവിഡ് സായിപ്പ് വിളിച്ചപ്പോള്‍ ശെര്‍വരോയന്‍ ഷെവറോയ് ആയിപ്പോയി. യേര്‍ക്കാടെ തടാകത്തിനു അരികില്‍ നിന്നും ഒരു ലോക്കല്‍ ഗൈഡിനെ സംഘടിപ്പിച്ചായി പിന്നീടുള്ള യാത്ര. മുരളി. ട്ടവെര്‍ക്കംടു യേര്‍ക്കാട്…› നൈസ് ടു മീറ്റ് യു എന്ന മട്ടില്‍ കിലുക്കത്തിലെ ജഗതിയെ ഓര്‍മിപ്പിച്ചു രവി. ഇടയ്ക്കിടെ അമല്‍ നീരദിനെ നോക്കി കൈക്കൂപ്പി വിളിക്കും. ട്ടതലൈവാ›

ലേഡി സീറ്റ് മുതല്‍ വിസ്കി പോയിന്റ് വരെ

യേര്‍ക്കാട് സഞ്ചാരികളെ കാത്ത് 86 വ്യൂപോയിന്റുകള്‍ കാത്തിരിക്കുന്നുണ്ടെന്നു കേട്ടപ്പോള്‍ സന്തോഷമായി ഗോപിയേട്ടാ. എന്ന മട്ടിലായി സംഘാംഗങ്ങള്‍. 86 വ്യൂപോയിന്റുകളുടെ പേരുകളു അതിവിചിത്രമാണ്. ലേഡീസ് സീറ്റ്, പഗോഡാ പോയിന്റ്, സില്‍ക്ക് ഫാം…. അങ്ങനെ തുടങ്ങി ജെന്റ്സ് സീറ്റും വിസ്ക്കി പോയിന്റുംവരെയുണ്ട്.
ആദ്യം പോയത് ലേഡീസ് സീറ്റിലേക്ക്.  ഇവിടെ നിന്നാല്‍ സേലത്തു നിന്നും ഒരു നാടപോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഹെയര്‍പിന്‍വളവുകള്‍ കാണാം. തടാകക്കരയില്‍ നിന്നും ഇടത്തേക്കു തിരിഞ്ഞ് ഇടുങ്ങിയ വഴികടന്നാല്‍ ലേഡീസ് പോയിന്റായി. അവിടെ നിന്ന് തിരിച്ച് പ്രധാനറോഡിലേക്കിറങ്ങി ഇടത്തേക്കു തിരിഞ്ഞു രണ്ട് കിലോ മീറ്ററേയുള്ളൂ ജെന്റ്സ് സീറ്റിലേക്ക്. മലമുകളില്‍ നിന്നുള്ള പനോരമക്കാഴ്ച അഭൌമമായ ദൃശ്യഭംഗിയാണ് പകരുക. മഞ്ഞ് പുതയ്ക്കാനും കാഴ്ച വെളിവാകാനും ഏതാനും നിമിഷങ്ങളുടെ ഇടവേളയേ ഉണ്ടാകൂ. അല്‍പനേരം മഞ്ഞ് അതിന്റെ തിരശീലമാറ്റിക്കിട്ടാന്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടിയും വന്നേക്കാം.
ജെന്റ്സ് സീറ്റില്‍ നിന്നും രണ്ടു കിലോമീറ്റര്‍ കൂടിപ്പോയാല്‍ പഗോഡ പോയിന്റായി. പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ത്തന്നെയാണ് യേര്‍ക്കാട്ടെ 86 വ്യൂപോയിന്റുകളും. ഏറെ അതിശയകരമായ കാര്യം കാടിന്റേയും വെള്ളച്ചാട്ടങ്ങളുടേയും മഞ്ഞുപുതച്ച കുന്നുകളുടേയും വ്യത്യസ്തമായ കോമ്പിനേഷനുകളാണ് 86 വ്യൂപോയിന്റുകള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്നതാണ്.

എടിവി അഭ്യാസങ്ങള്‍
പഗോഡ പോയിന്റിലേക്കുള്ള വഴിയ്ക്കിടെ യാത്രാ സംഘത്തിന് ഹരം പകരാന്‍ അവന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. രണ്ട് എടിവികള്‍. വനങ്ങളിലും പര്‍വതങ്ങളിലുമെല്ലാം ഓടിക്കയറാന്‍ മിടുക്കന്മാരാണ് എടിവികള്‍.
സ്റെര്‍ലിങ് ഹോട്ടലിന്റെ വകയാണ് ഈ എടിവികള്‍. കാട്ടിനുള്ളിലൂട 500 മീറ്റര്‍ റൈഡിങ് നൂറു രൂപയാണ് ചാര്‍ജ്.

പഗോഡ പോയിന്റ്
പ്രാചീനമായ പ്രാര്‍ത്ഥനപോലെയാണ് പഗോഡ പോയിന്റിന്റെ നില്‍പ്പ്. താഴെനെടുങ്കുത്തായ താഴ്വാരങ്ങളിലേക്കു നോക്കി കാവലിരിക്കുന്ന ദൈവരൂപങ്ങള്‍ പഗോഡ പോയിന്റിലെ ക്ഷേത്രത്തിലുണ്ട്. അരികില്‍ കല്ലുകള്‍ അടുക്കിവച്ചുണ്ടാക്കിയ ചതുര രൂപങ്ങള്‍. ശിലായുഗത്തിലെന്നോ കല്ലുകള്‍ കൂട്ടിവച്ച് ആരാധന മൂര്‍ത്തികളെ കുടിയിരുത്തിയ പ്രാക്തനചരിത്രം പഗോഡ പോയിന്റിനുണ്ട്.
മൂവായിരം അടി താഴ്ചയിലേക്ക് ജലശിലകളെ എടുത്തറിഞ്ഞുടയ്ക്കുന്ന കിള്ളിയൂര്‍ വെള്ളച്ചാട്ടം യേര്‍ക്കാടിന്റെ ശില്‍പ്പി ഡേവിഡ് സായിപ്പിന്റെ ബംഗ്ളാവും യേര്‍ക്കാട്ടിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടവുമായ(1820 ല്‍ നിര്‍മിക്കപ്പെട്ടത്) ഗ്രേഞ്ച്, ടിപ്പു സുല്‍ത്താന്‍ യുദ്ധകാലത്ത് ഒളിവുസങ്കേതമായി ഉപയോഗിച്ചിരുന്ന കരടി ഗുഹ – (ഇവിടെ മുരുകന്റെ സാന്നിധ്യമുണ്ടെന്ന് തദ്ദേശിയര്‍ വിശ്വസിക്കുന്നു.)
യേര്‍ക്കാട്ടിലെ ഏറ്റവും ഉയരമുള്ള സ്ഥലത്താണ് ശെര്‍വരോയര്‍ അമ്പലം. മുരുകനും കാവേരി ദേവിയുമാണ് പ്രതിഷ്ഠകള്‍.
രണ്ട് ദിവസം കൊണ്ട് ഇരുപതോളം വ്യൂപോയിന്റുകളില്‍ ഓടിയെത്താനേ കഴിഞ്ഞുള്ളൂ. പിന്നെയും അറുപതോളം കാഴ്ച്ചാവസന്തങ്ങള്‍ ബാക്കി. നാലോ അഞ്ചോ ദിനങ്ങള്‍ കൊണ്ട് കണ്ടു തീര്‍ക്കാനേ കഴിയുകയുള്ളൂ ഈ ട്ടഠ› വട്ടത്തിലെ കാഴ്ചകള്‍. പ്രകൃതിയെന്ന മായാജാലക്കാരന്‍  ചുരുട്ടിപ്പിടിച്ച ഒരു കൈയില്‍ നിന്നും പലതരം കാഴ്ചകളോരോന്നായി പുറത്തെടുക്കുന്ന അമ്പരപ്പുപോലെയാണ് യേര്‍ക്കാട്.
പഗോഡ പോയിന്റില്‍ നിന്നും തിരച്ചെത്തുമ്പോള്‍ ഇടത്തേക്കു തിരിയുന്ന വഴിയില്‍ കുറച്ചേറെവന്നാല്‍ കൂപ്പന്നൂരായി. തേക്കുകളുടെ പ്ളാന്റേഷനാണ് വഴിയടയാളം. പിന്നെയും കൂറേ ദൂരം ചെന്നാല്‍ തമിഴ് ഗ്രാമവഴികളും നെല്ലുവിളയുന്ന പാടങ്ങളും. നാല്‍പ്പതു കിലോ മീറ്ററോളം വന്നാല്‍ സേലമെത്തും. ഹെയര്‍പിന്‍ വളവുകള്‍ താണ്ടാതെ പുതിയ കാഴ്ചകള്‍ കണ്ട് മടക്കം.
സിനിമയില്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്ന ഒരാളാകണമെന്ന് ഒരു മോഹവുമില്ലാത്തയാളാണ് ഞാന്‍ –  അമല്‍ നീരദ് എപ്പോഴോ പറഞ്ഞതോര്‍ക്കുന്നു. ഈ സംവിധായകനൊരുക്കിത്തന്ന കാഴ്ചകളും അനുഭവങ്ങളും എന്നെന്നും ഓര്‍ക്കപ്പെടാതിരിക്കുന്നതെങ്ങനെ ? യേര്‍ക്കാടും അതുതന്നെ മനസില്‍ പറഞ്ഞു തന്നു. ഊട്ടിയോ കൊടൈക്കാനാലോ പോലെ യേര്‍ക്കാടിന്റെ  പേരും അധികമാരും പറയുന്നുണ്ടാകില്ല. പക്ഷേ, യേര്‍ക്കാട് പകര്‍ന്ന ദൃശ്യങ്ങള്‍ ഏതു യാത്രികനാണ് മറക്കാനാകുക?

നവീന്‍ ഭാസ്കര്‍

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 5 + 8 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.