Automobile Glossary

By Admin

കാര്‍ബുറേറ്റര്‍: കമ്പസ്റ്യന്‍ ചേംബറിലേക്ക് കടത്തിവിടും മുമ്പ് കൃത്യമായ അനുപാതത്തില്‍ ഇന്ധനവും വായുവും തമ്മില്‍ കലര്‍ത്തുന്ന ഉപകരണം.
കണക്ടിങ് റോഡ്: പിസ്റണെയും ക്രാങ്ക് ഷാഫ്റ്റിനെയും ബന്ധിപ്പിക്കുന്ന ലോഹദണ്ഡ്.
കൂളന്റ്: ആന്റീ ഫ്രീസ് ദ്രാവകത്തിന്റെയും വെള്ളത്തിന്റെയും മിശ്രിതം. എഞ്ചിനിലെ ചൂട് പിടിച്ചെടുത്ത് റേഡിയേറ്ററിലൂടെ കടന്നുപോകുന്ന വായുവില്‍ കലര്‍ത്തുന്നു. അങ്ങനെ എഞ്ചിന്‍ അമിത ചൂടാവാതെ സൂക്ഷിക്കുന്നു.
ക്രോസ് മെമ്പര്‍: കാറിന്റെ ഫ്രെയിമിന് ശക്തി നല്‍കുന്ന പല ലോഹദണ്ഡുകളുണ്ട്. അവയെ ക്രോസ് മെമ്പറുകള്‍ എന്നു വിളിക്കുന്നു.
ഡി-പില്ലര്‍: സ്റേഷന്‍ വാഗണുകളുടെയും എസ്യുവികളുടെയും റിയര്‍ വിന്‍ഡ് ഷീല്‍ഡിനെയും റൂഫിനെയും ബന്ധിപ്പിക്കുന്ന പില്ലര്‍.
ഡ്യൂവല്‍ സ്റേജ് എയര്‍ബാഗ്: അപകടത്തിന്റെ ആഘാതമനുസരിച്ച് രണ്ടു തവണയായി തുറക്കുന്ന എയര്‍ബാഗുകളുമുണ്ട്.ഡ്രൈവ് ഷാഫ്റ്റ്: റിയര്‍ ഡ്രൈവ് കാറുകളില്‍ ട്രാന്‍സ്മിഷനില്‍ നിന്ന് ഡിഫറന്‍ഷ്യലിലേക്ക് പവര്‍ ട്രാന്‍സ്മിറ്റ് ചെയ്യുന്നത് ഡ്രൈവ് ഷാഫ്റ്റിലൂടെയാണ്.
സ്ട്രോക്ക്: സിലിണ്ടറിനുള്ളില്‍ പിസ്റണ്‍ ഏറ്റവും മുകളിലേക്കും ഏറ്റവും താഴേക്കും ചലിക്കുന്ന ദൂരം.
സ്ട്രട്ട്: മക്ഫേര്‍സണ്‍ സസ്പെന്‍ഷന്‍ സിസ്റത്തില്‍ ഉപയോഗിക്കുന്ന പ്രധാന സപ്പോര്‍ട്ടിങ് ഉപകരണം. ഇത് ഒരു ഷോക്ക് അബ്സോര്‍ബറിന്റെ ധര്‍മവും നിര്‍വഹിക്കുന്നു.
ടാക്കോമീറ്റര്‍: എഞ്ചിന്‍ ക്രാങ്ക് ഷാഫ്റ്റിന്റെ വേഗത റെവല്യൂഷന്‍സ് പെര്‍ മിനുട്ടില്‍ (ആര്‍പിഎം) കണക്കാക്കാനുള്ള ഉപകരണം.
ടോര്‍ക്ക്: എഞ്ചിനുള്ളില്‍ കറങ്ങുന്ന ഭാഗങ്ങള്‍ സൃഷ്ടിക്കുന്ന ട്വസ്റിങ് പവറിനെ ടോര്‍ക്ക് എന്നു വിളിക്കുന്നു. എഞ്ചിന്റെ പുള്ളിങ് പവര്‍ എന്നും പറയാം. ടോര്‍ക്ക് എത്ര വേഗതയില്‍ പ്രയോജനപ്പെടുത്തുന്നു എന്നത് അളക്കുന്നത് ഹോഴ്സ് പവറിലാണ്.
ബാലന്‍സിങ് ടെസ്റാണ് ഫങ്ഷണല്‍ റീച്ച് ടെസ്റ്. ഒരു ഭിത്തിയോട് ചേര്‍ന്നുനിന്ന് കൈ ഉയര്‍ത്തി, ഭിത്തിയില്‍ സ്ഥാപിച്ച വടിയില്‍ തൊടുകയാണ് ഈ ടെസ്റിന്റെ രീതി.
ഏറെനേരം ഏതെങ്കിലും ഒരു വസ്തുവില്‍ പിടിച്ചുകൊണ്ടിരിക്കുകയാണ് ഗ്രിപ്പ് ടെസ്റ്. കൈ കുഴയുകയാണെങ്കില്‍  ഡ്രൈവിങ്ങിനര്‍ഹനല്ല എന്നുറപ്പിക്കാം.
അപകടമില്ലാതെ കാറോടിക്കുന്ന ഉടമയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനി പ്രീമിയത്തില്‍ കിഴിവ് നല്‍കും. ഇതാണ് നോ ക്ളെയിം ബോണസ്.
പുതിയ കാര്‍ വാങ്ങുമ്പോള്‍ രജിസ്റര്‍ നമ്പര്‍ കിട്ടുന്നതുവരെ കവര്‍നോട്ടാണ് ഇന്‍ഷുറന്‍സ് കമ്പനി നല്‍കുക. ഇതിന് 60 ദിവസം മാത്രമേ കാലാവധിയുള്ളൂ.
വാഹനം വിറ്റുകഴിഞ്ഞാല്‍ 15 ദിവസത്തിനകം ഇന്‍ഷുറന്‍സ് പോളിസിയും പുതിയ ഉടമയുടെ പേരിലേക്ക് മാറ്റിയിരിക്കണം.
ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞ വാഹനത്തിന്റെ 90 ദിവസത്തിനകം വീണ്ടും പ്രീമിയം അടച്ചില്ലെങ്കില്‍ നോ ക്ളെയിം ബോണസ് നഷ്ടപ്പെടും.
കാലാവധി കഴിഞ്ഞ പോളിസി പുതുക്കണമെങ്കില്‍ വാഹനം ഹാജരാക്കണം.
ഇന്ത്യയ്ക്കകത്ത് ഏതെങ്കിലും സംസ്ഥാനത്ത് രജിസ്റര്‍ ചെയ്തിട്ടുള്ള വാഹനം 12 മാസത്തില്‍ കൂടുതല്‍ മറ്റൊരു സംസ്ഥാനത്ത് ഉപയോഗിക്കുകയാണെങ്കില്‍ ആ സംസ്ഥാനത്ത് രജിസ്റര്‍ ചെയ്യണമെന്നാണ് നിയമം..

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 7 + 13 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.