എയര്‍ ബാഗ്

By Admin
വാഹനയാത്രക്കാരുടെ സുരക്ഷയ്ക്കായി നിരവധി സംവിധാനങ്ങള്‍ ഇന്നുണ്ട്. എല്ലാ കാറുകളിലും കണ്ടുവരുന്ന ഏറ്റവും സാധാരണമായ വളരെ ഫലപ്രദമായ  സുരക്ഷാ സംവിധാനമാണ് സീറ്റ് ബെല്‍റ്റുകള്‍. 1950 കളില്‍ വോള്‍വോയാണ് ഇന്നു കാണുന്ന രീതിയിലുള്ള സീറ്റ് ബെല്‍റ്റുകള്‍ ആദ്യമായി ഉപയോഗിച്ചത്. ലോകത്താകമാനമുണ്ടാകുന്ന അപകടമരണങ്ങളുടെ നിരക്ക് അന്‍പത് ശതമാനത്തോളം കുറയ്ക്കാന്‍ ഈ സംവിധാനം ഉപകരിച്ചു.
സീറ്റ് ബെല്‍റ്റുകളോടൊപ്പം അല്‍പ്പം കൂടുതല്‍ സുരക്ഷ യാത്രക്കാരന് ഉറപ്പുവരുത്തുന്ന  സംവിധാനമാണ് എയര്‍ ബാഗ്. പേര് സൂചിപ്പിക്കുന്നതുപോലെ വായു നിറയുന്ന ഒരു സഞ്ചിയാണിത്. സ്റിയറിങ് വീലിനുള്ളിലും ഡാഷ് ബോര്‍ഡില്‍ ഗ്ളൌ ബോക്സില്‍ ,മുകളിലുമായി ഇവ ഘടിപ്പിച്ചിരിക്കുന്നു. സുരക്ഷാ സംവിധാനങ്ങളിലെ ആഡംബരം എന്ന് ഈ സംവിധാനത്തെ വിളിക്കാം.
ഇന്ത്യയില്‍ എല്ലാ കാറുകളിലും എയര്‍ ബാഗ് വേണം എന്ന് നിയമം അനുശാസിക്കുന്നില്ല. എന്നാല്‍ അതിവേഗ പാതകളുള്ള യുഎസ് പോലുള്ള രാജ്യങ്ങള്‍ 1998 മുതല്‍  ഡ്രൈവര്‍ക്കും പാസഞ്ചര്‍ക്കമുള്ള എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇന്ത്യയില്‍ നാലരലക്ഷം രൂപയ്ക്ക് മുകളിലുള്ള ചില കാറുകളുടെ കൂടിയ വേരിയന്റുകളില്‍ ഓപ്ഷണല്‍ ആയി ഈ സംവിധാനം ലഭ്യമാണ്.
ആഡംബര കാറുകളുടെ ശ്രേണിയില്‍ എല്ലാ കാറുകളിലും  മുന്‍പിലെ രണ്ട് എയര്‍ബാഗുകള്‍ ഉണ്ടാകും. ഇപ്പോള്‍ വരുന്ന ആഡംബര കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കും എയര്‍ ബാഗുകള്‍ ഉണ്ട്. വശങ്ങളില്‍ നിന്നുമുള്ള ആഘാതങ്ങളില്‍ നിന്ന് സംരക്ഷണം തരുന്ന ഇവയെ സൈഡ് എയര്‍ ബാഗ്, കര്‍ട്ടന്‍ എയര്‍ ബാഗ് എന്നൊക്കെ വിളിക്കുന്നു. ഡോറുകളിലും റൂഫ് മോള്‍ഡിങ്ങിന്റെ ഉള്ളിലുമായാണ് ഇവ ഘടിപ്പിക്കുക.
പ്രവര്‍ത്തനം
ഒരു അപകടം ഉണ്ടാകുമ്പോള്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കണോ വേണ്ടയോ എന്നും ഏത് എയര്‍ ബാഗാണ് പ്രവര്‍ത്തിക്കേണ്ടതെന്നും തീരുമാനിക്കുന്നത് വാഹനത്തിലെ എയര്‍ ബാഗ് കണ്‍ട്രോള്‍ യൂണിറ്റാണ്. നിരവധി സെന്‍സറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് യാത്രികര്‍ക്ക് സാരമായ പരുക്കുകള്‍ ഉണ്ടാക്കാന്‍ മാത്രമുള്ള ആഘാതമുണ്ടോയെന്ന് മനസിലാക്കി എയര്‍ ബാഗുകളെ പ്രവര്‍ത്തിപ്പിക്കുന്ന ഒരു കംപ്യൂട്ടറാണ് ഇത്. ഈ പറഞ്ഞകാര്യങ്ങളെല്ലാം ഒരു സെക്കന്റിന്റെ മൂന്നിലൊന്ന് സമയം കൊണ്ട് നടന്നിരിക്കും. ജീവനും മരണവും തമ്മിലുള്ള അകലം നിശ്ചയിക്കപ്പെടുന്ന സമയമാണിതെന്ന്  പറയാം.
അപകടത്തിന്റെ ആഘാതമളക്കാനും വാഹനത്തിന്റെ വേഗതയളക്കാനും അപകടം ഏതു  വശത്തുനിന്നാണെന്നു മനസിലാക്കാനും ഡ്രൈവര്‍ ബ്രേക്ക് ചെയ്തതിന്റെ മര്‍ദം അളക്കാനും ഏതൊക്കെ സീറ്റിലാണ് യാത്രക്കാരുള്ളതെന്നുമൊക്കെയുള്ള വിവരങ്ങള്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ എത്തിക്കാനുള്ള സെന്‍സറുകള്‍ വാഹനത്തില്‍ ഉണ്ടാകും. ഓരോ എയര്‍ബാഗിലും ഒരു ചെറിയ ഗ്യാസ് ജനറേറ്റര്‍ ഉണ്ടാകും.
കണ്‍ട്രോള്‍ യൂണിറ്റ് കൊടുക്കുന്ന നിര്‍ദേശമനുസരിച്ച് ഈ ഗ്യാസ് ജനറേറ്റര്‍ പ്രവര്‍ത്തിച്ചാണ് എയര്‍ബാഗ് വീര്‍ക്കുന്നത്. വീര്‍ത്ത ഉടനെ തന്നെ ഇവ ചുരുങ്ങിപോവുകയും ചെയ്യും. യാത്രക്കാരന്‍ ബോധരഹിതനായാല്‍ വീര്‍ത്ത് നില്‍ക്കുന്ന എയര്‍ബാഗില്‍ മുഖമമര്‍ന്ന് ശ്വാസതടസം നേരിടാതിരിക്കാന്‍ വേണ്ടിയാണ് ഇവ ഉടന്‍ തന്നെ ചുരുങ്ങി പോകുന്നത്.
ഇന്ത്യന്‍ സാഹചര്യങ്ങളില്‍ എയര്‍ ബാഗുകളുടെ ആവശ്യമുണ്ടോ എന്ന് സംശയിക്കുന്നവര്‍ പലരുണ്ട്. സ്വന്തം ജീവന്റെ സുരക്ഷ ഉറപ്പാക്കാന്‍ അല്‍പം കാശ് കൂടുതല്‍ മുടക്കാന്‍ ആവുമെങ്കില്‍ എയര്‍ ബാഗോടുകൂടിയ വാഹനം വാങ്ങുന്നതാവും ഉത്തമം. എപ്പോള്‍, എവിടെ വച്ച്, എന്താണ് സംഭവിക്കുക എന്ന് നമുക്ക് പറയാനാവില്ലല്ലോ, വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യത 80 ശതമാനം വരെ കുറയ്ക്കാന്‍ എയര്‍ ബാഗ് സംവിധാനത്തിന് കഴിയും. സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്നു മാത്രം.
അപകടത്തില്‍പ്പെട്ട് എയര്‍ ബാഗ് പുറത്ത് വന്നാല്‍ അതു വീണ്ടും ഉപയോഗിക്കാന്‍ പറ്റില്ല എന്നൊരു പോരായ്മ ഈ സംവിധാനത്തിനുണ്ട്. ഇതിന്റെ ഘടകങ്ങള്‍ മാറ്റി പുതിയതു വയ്ക്കുന്നത് അല്‍പം ചിലവേറിയ കാര്യവുമാണ്. എന്നാല്‍ ഒരു ജീവന്റെ വിലയ്ക്ക് തുല്യമാവ

എയര്‍ ബാഗ്വാഹനയാത്രക്കാരുടെ സുരക്ഷയ്ക്കായി നിരവധി സംവിധാനങ്ങള്‍ ഇന്നുണ്ട്. എല്ലാ കാറുകളിലും കണ്ടുവരുന്ന ഏറ്റവും സാധാരണമായ വളരെ ഫലപ്രദമായ  സുരക്ഷാ സംവിധാനമാണ് സീറ്റ് ബെല്‍റ്റുകള്‍. 1950 കളില്‍ വോള്‍വോയാണ് ഇന്നു കാണുന്ന രീതിയിലുള്ള സീറ്റ് ബെല്‍റ്റുകള്‍ ആദ്യമായി ഉപയോഗിച്ചത്. ലോകത്താകമാനമുണ്ടാകുന്ന അപകടമരണങ്ങളുടെ നിരക്ക് അന്‍പത് ശതമാനത്തോളം കുറയ്ക്കാന്‍ ഈ സംവിധാനം ഉപകരിച്ചു.സീറ്റ് ബെല്‍റ്റുകളോടൊപ്പം അല്‍പ്പം കൂടുതല്‍ സുരക്ഷ യാത്രക്കാരന് ഉറപ്പുവരുത്തുന്ന  സംവിധാനമാണ് എയര്‍ ബാഗ്. പേര് സൂചിപ്പിക്കുന്നതുപോലെ വായു നിറയുന്ന ഒരു സഞ്ചിയാണിത്. സ്റിയറിങ് വീലിനുള്ളിലും ഡാഷ് ബോര്‍ഡില്‍ ഗ്ളൌ ബോക്സില്‍ ,മുകളിലുമായി ഇവ ഘടിപ്പിച്ചിരിക്കുന്നു. സുരക്ഷാ സംവിധാനങ്ങളിലെ ആഡംബരം എന്ന് ഈ സംവിധാനത്തെ വിളിക്കാം.ഇന്ത്യയില്‍ എല്ലാ കാറുകളിലും എയര്‍ ബാഗ് വേണം എന്ന് നിയമം അനുശാസിക്കുന്നില്ല. എന്നാല്‍ അതിവേഗ പാതകളുള്ള യുഎസ് പോലുള്ള രാജ്യങ്ങള്‍ 1998 മുതല്‍  ഡ്രൈവര്‍ക്കും പാസഞ്ചര്‍ക്കമുള്ള എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇന്ത്യയില്‍ നാലരലക്ഷം രൂപയ്ക്ക് മുകളിലുള്ള ചില കാറുകളുടെ കൂടിയ വേരിയന്റുകളില്‍ ഓപ്ഷണല്‍ ആയി ഈ സംവിധാനം ലഭ്യമാണ്.ആഡംബര കാറുകളുടെ ശ്രേണിയില്‍ എല്ലാ കാറുകളിലും  മുന്‍പിലെ രണ്ട് എയര്‍ബാഗുകള്‍ ഉണ്ടാകും. ഇപ്പോള്‍ വരുന്ന ആഡംബര കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കും എയര്‍ ബാഗുകള്‍ ഉണ്ട്. വശങ്ങളില്‍ നിന്നുമുള്ള ആഘാതങ്ങളില്‍ നിന്ന് സംരക്ഷണം തരുന്ന ഇവയെ സൈഡ് എയര്‍ ബാഗ്, കര്‍ട്ടന്‍ എയര്‍ ബാഗ് എന്നൊക്കെ വിളിക്കുന്നു. ഡോറുകളിലും റൂഫ് മോള്‍ഡിങ്ങിന്റെഉള്ളിലുമായാണ് ഇവ ഘടിപ്പിക്കുക.

പ്രവര്‍ത്തനംഒരു അപകടം ഉണ്ടാകുമ്പോള്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കണോ വേണ്ടയോ എന്നും ഏത് എയര്‍ ബാഗാണ് പ്രവര്‍ത്തിക്കേണ്ടതെന്നും തീരുമാനിക്കുന്നത് വാഹനത്തിലെ എയര്‍ ബാഗ് കണ്‍ട്രോള്‍ യൂണിറ്റാണ്. നിരവധി സെന്‍സറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് യാത്രികര്‍ക്ക് സാരമായ പരുക്കുകള്‍ ഉണ്ടാക്കാന്‍ മാത്രമുള്ള ആഘാതമുണ്ടോയെന്ന് മനസിലാക്കി എയര്‍ ബാഗുകളെ പ്രവര്‍ത്തിപ്പിക്കുന്ന ഒരു കംപ്യൂട്ടറാണ് ഇത്. ഈ പറഞ്ഞകാര്യങ്ങളെല്ലാം ഒരു സെക്കന്റിന്റെ മൂന്നിലൊന്ന് സമയം കൊണ്ട് നടന്നിരിക്കും. ജീവനും മരണവും തമ്മിലുള്ള അകലം നിശ്ചയിക്കപ്പെടുന്ന സമയമാണിതെന്ന്  പറയാം.അപകടത്തിന്റെ ആഘാതമളക്കാനും വാഹനത്തിന്റെ വേഗതയളക്കാനും അപകടം ഏതു  വശത്തുനിന്നാണെന്നു മനസിലാക്കാനും ഡ്രൈവര്‍ ബ്രേക്ക് ചെയ്തതിന്റെ മര്‍ദം അളക്കാനും ഏതൊക്കെ സീറ്റിലാണ് യാത്രക്കാരുള്ളതെന്നുമൊക്കെയുള്ള വിവരങ്ങള്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ എത്തിക്കാനുള്ള സെന്‍സറുകള്‍ വാഹനത്തില്‍ ഉണ്ടാകും. ഓരോ എയര്‍ബാഗിലും ഒരു ചെറിയ ഗ്യാസ് ജനറേറ്റര്‍ ഉണ്ടാകും. കണ്‍ട്രോള്‍ യൂണിറ്റ് കൊടുക്കുന്ന നിര്‍ദേശമനുസരിച്ച് ഈ ഗ്യാസ് ജനറേറ്റര്‍ പ്രവര്‍ത്തിച്ചാണ് എയര്‍ബാഗ് വീര്‍ക്കുന്നത്. വീര്‍ത്ത ഉടനെ തന്നെ ഇവ ചുരുങ്ങിപോവുകയും ചെയ്യും. യാത്രക്കാരന്‍ ബോധരഹിതനായാല്‍ വീര്‍ത്ത് നില്‍ക്കുന്ന എയര്‍ബാഗില്‍ മുഖമമര്‍ന്ന് ശ്വാസതടസം നേരിടാതിരിക്കാന്‍ വേണ്ടിയാണ് ഇവ ഉടന്‍ തന്നെ ചുരുങ്ങി പോകുന്നത്.ഇന്ത്യന്‍ സാഹചര്യങ്ങളില്‍ എയര്‍ ബാഗുകളുടെ ആവശ്യമുണ്ടോ എന്ന് സംശയിക്കുന്നവര്‍ പലരുണ്ട്. സ്വന്തം ജീവന്റെ സുരക്ഷ ഉറപ്പാക്കാന്‍ അല്‍പം കാശ് കൂടുതല്‍ മുടക്കാന്‍ ആവുമെങ്കില്‍ എയര്‍ ബാഗോടുകൂടിയ വാഹനം വാങ്ങുന്നതാവും ഉത്തമം. എപ്പോള്‍, എവിടെ വച്ച്, എന്താണ് സംഭവിക്കുക എന്ന് നമുക്ക് പറയാനാവില്ലല്ലോ, വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യത 80 ശതമാനം വരെ കുറയ്ക്കാന്‍ എയര്‍ ബാഗ് സംവിധാനത്തിന് കഴിയും. സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്നു മാത്രം.അപകടത്തില്‍പ്പെട്ട് എയര്‍ ബാഗ് പുറത്ത് വന്നാല്‍ അതു വീണ്ടും ഉപയോഗിക്കാന്‍ പറ്റില്ല എന്നൊരു പോരായ്മ ഈ സംവിധാനത്തിനുണ്ട്. ഇതിന്റെ ഘടകങ്ങള്‍ മാറ്റി പുതിയതു വയ്ക്കുന്നത് അല്‍പം ചിലവേറിയ കാര്യവുമാണ്.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 5 + 11 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.