രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അച്ഛന്‍

By Admin

കൊച്ചിയിലെ ഒബ്രോണ്‍ മാളിനോട് ചേര്ന്നുള്ള റോഡിന് മില്ലി മീറ്റര്‍ വീതിയേ ഉള്ളൂ. ജീന്‍സിട്ട് ഭീമന്‍ രഘുവിനേപ്പോലെ നടക്കുന്ന കൊച്ചിന്‍ ബ്യൂട്ടീസ് അതുവഴി ശ്വാസം പിടിച്ചാണ് പൊതുവെ നടക്കാറുള്ളത്. ഇല്ലങ്കില്‍ റോഡ് ബ്ളോക്കാകും. ആ റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. ആക്സിലേറ്ററില്‍ കൈത്തരിപ്പു തീര്‍ക്കുന്നതില്‍ വിരുതനായ എന്റെ ഫ്രണ്ട് ഡ്രൈവര്‍ സീറ്റില്‍. പിന്നില്‍ ആനപ്പുറത്ത് വെഞ്ചാമരം പിടിച്ചിരിക്കുന്നവന്റെ ഫെയ്സുമായി ഞാന്‍ (ബൈക്ക് പള്‍സറാണേ!). ഒബ്രോണ്‍ മാളിലേക്ക് ഈ നേരം മൂന്ന് മത്സ്യകന്യകമാര്‍ നീന്തിത്തുടിച്ചു കരേറി. ഫ്രണ്ട് ഫ്രണ്ടില്‍ നിന്ന് അവര്‍ക്കുനേരേ ഒരു ട്രോളിങ് ശ്രമം നടത്തിയതും – പ്ളക്കോ!!!. മുന്നില്‍ ഇഴഞ്ഞു നീങ്ങിയ ആള്‍ട്ടോ കാറിനെ ഞങ്ങളുടെ ബൈക്ക് സ്നേഹിച്ച ഒച്ചയാണ് പിന്ന കേട്ടത്. ബൈക്കേഷ്കുമാര്‍ ചുംബനപ്പൂ കൊണ്ട് മൂടിയ ആള്‍ട്ടോ സുന്ദരി ചുളുങ്ങിയ ബായ്ക്കുമായി ബ്രേക്കിട്ടു.
ആള്‍ട്ടോയില്‍ നിന്നിറങ്ങി വന്നത് തലയില്‍ കരിപുരണ്ട് ചെറുപ്പമായ ഒരു റിട്ടയറാനായിരുന്നു. എന്റെ തലയ്ക്കു മുകളിലൂടെ കാല് വീശി ഫ്രണ്ട് ചാടിയിറങ്ങി. പെട്ടെന്നു തന്ന അവന്‍ എ.കെ ഫോര്‍ട്ടിസെവന്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ക്കും പോലെ തെറിവര്‍ഷത്തിന്റെ കാഞ്ചി വലിച്ചു. നല്ലവണ്ണം പുളിച്ച് ഫ്രിഡ്ജില്‍ വെച്ച് ഫ്രഷ് ആക്കിയെടുത്ത സുന്ദരമനോഹര തെറികള്‍ അവിടമാകെ ചിതറിതെറിച്ചു. (സുഹൃത്ത് ഒരു ഐടി കമ്പനിയിലെ പിആര്‍ഒ ആണെന്ന് പ്രത്യേകം പറയട്ടെ.)
തെറ്റ് ഫ്രണ്ടിന്റെ ഭാഗത്തായിരുന്നു എന്നത് വ്യക്തം. തെറിയുണ്ടകളേറ്റ് ബ്ളാക്ക് ഹെഡ്ഡുള്ള ആ പാവം അരിപ്പപോലെയായിക്കൊണ്ടിരുന്നപ്പോള്‍ ചില കാണികള്‍ ചുറ്റിനും കൂടി. കാണിക്കൂട്ടങ്ങള്‍ അതിനിടെ ഒന്നുറപ്പിച്ചിരുന്നു – തെറ്റ് കാറുകാരന്റെ ഭാഗത്തുതന്ന! ചുമ്മാതാണോ ആ മാന്യനായ ചെറുപ്പക്കാരന്‍ ഇങ്ങനെ വികാരവിക്ഷോഭങ്ങളാല്‍ വിജൃംഭിതനാകുന്നത്?!
‘വീല്‍ അലൈന്‍മെന്റ് തെറ്റി, നന്നാക്കാന്‍ കാശെടുക്കെടാ ഡാഷേ’ എന്ന് അലറിയ എന്റെ സുഹൃത്തിന് ആയിരം രൂപ റിവാര്‍ഡും കിട്ടി.
ഈ സംഭവത്തിലെ ഗുണപാഠമെന്താണ്? തൊള്ളയില്‍ റെഡിമെയ്ഡായി അശ്ളീലപദന്യാസങ്ങള്‍ ഫിറ്റ് ചെയ്താല്‍പ്പിന്ന ഏതു വാഹനത്തിന്റെയും മുതുകത്തേക്ക് ഓടിച്ചു കയറ്റി പൊങ്കാലയിടാം? വാഹനമിടിച്ചാല്‍ കുതിച്ചുചാടിയിറങ്ങി ആദ്യം അശ്ളീലം കുരയ്ക്കുന്നവന്റെ ഭാഗത്തു ചേരാന്‍ ന്യായവും നാട്ടുകാരും കേരളത്തിലെ റോഡുകളില്‍ തേരാപ്പാരാ നടക്കുന്നുണ്ട്.
തെറ്റ് മനുഷ്യസഹജമാണ്. ആ തെറ്റിനെ തെറികൊണ്ട് മൂടിവെയ്ക്കുന്നതും വാഹനമിടിച്ചുകഴിഞ്ഞ നേരത്ത് മന്ദനടിച്ചു നില്‍ക്കുന്ന ഒരു പാവത്തിന്റെ നെഞ്ചത്തുകയറുന്നതും അന്യായമാണ്. തെറ്റ് ചെയ്തവന്‍ അതേറ്റു പറയുക. സ്വര്‍ഗരാജ്യത്തില്‍ ട്രാഫിക്കില്ലാത്ത ഹൈവേകള്‍ അവരെ കാത്തിരിക്കുന്നു. ഇനി അഥവാ അതില്ലങ്കിലും റോഡിലെങ്കിലും നമുക്കു മാന്യരായിക്കൂടെ!

ഷോടൈം : കോയമ്പത്തൂരില്‍ നിന്നും കൊച്ചിയിലേക്ക് കാര്‍മാര്‍ഗം വെച്ചുപിടിക്കുകയായിരുന്നു ഒരു കൂട്ടം പത്രപ്രവര്‍ത്തകര്‍. മുന്നില്‍ പോകുന്ന ഓട്ടോയുടെ പിന്നില്‍ എഴുതിയിരിക്കുന്നത് കണ്ട് ഡ്രൈവര്‍ ചേട്ടന്‍ ഒരു അമിട്ടന്‍ ചിരി ചിരിച്ചതും ഞങ്ങളൊന്നാകെ ഓട്ടോയുടെ പിന്നിലെഴുത്ത് വായിച്ചു.
‘രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ അച്ഛന്‍’
ലക്കും ലഗാനുമില്ലാതെ നമ്മുടെ നിരത്തുകളിലൂടെ വാഹനങ്ങളുമായി അഴിഞ്ഞാടുന്നവരോട് ഒരു പാവം ഓട്ടോഡ്രൈവര്‍ കൈകൂപ്പി യാചിക്കുകയാണ്. ദിനവും വാഹനവുമായി നിരത്തിലിറങ്ങേണ്ടി വരുന്നവരുടെ മനസുകളില്‍ ആധികള്‍ പുകയുന്നതിന്റെ നേര്‍സാക്ഷ്യം.
പെട്ടെന്ന്, ഞങ്ങളുടെ ഇന്നാവയില്‍ നിന്നാരാള്‍ ഗ്ളാസ് താഴ്ത്തി ആ ഓട്ടോഡ്രൈവറോട് ഇങ്ങനെ വിളിച്ചു ചോദിച്ചു.
“ചേട്ടോ… പിള്ളേരുടെ എണ്ണമൊക്കെ കറക്ടാണല്ലാ?”
ഓട്ടോഡ്രൈവര്‍ നിസഹായനായി നോക്കിയതും ഞങ്ങള്‍ ഓട്ടോയെ കടന്ന് ഏറെ മുന്നിലെത്തിയിരുന്നു. ഇങ്ങനെ വാക്കുകള്‍ കൊന്ന് നിറയൊഴിച്ച് ആളെ കൊന്നുതള്ളാനുള്ള സാങ്കേതികവിദ്യയുടെ പേറ്റന്റ് മലയാളികള്‍ എവിടുന്നാണാവോ സ്വന്തമാക്കിയത്? ആവോ ആര്‍ക്കറിയാം!

നവീന്‍ ഭാസ്കര്‍

Related Articles

No related posts.

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 14 + 10 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.