അല്ലു അര്‍ജുന്‍: Exclusive Interview

By Admin

ഞങ്ങള്‍ക്കു പിറക്കാതെ പോയ ചുണക്കുട്ടനാണ് നീ… എന്നു മലയാള സിനിമ ഒരു ചെറുപ്പക്കാരനെ നോക്കിയേ ഇതുവരെ ആത്മഗതം നടത്തിയിട്ടുള്ളു. നല്ല
തെന്തു കണ്ടാലും  അടിച്ചുമാറ്റി സ്വന്തമാക്കി അഭിമാനിക്കുന്ന മലയാളി അങ്ങനെയാണ് ഈ യങ് സൂപ്പര്‍ സ്റാറിനെ സ്വന്തക്കാരനാക്കി മാറ്റിയത്. രണ്ടായിരത്തിആറില്‍ ആര്യ എന്ന തെലുങ്കുചിത്രം കേരളക്കരയെ യൌവനലഹരിയില്‍  ആറാടിച്ചപ്പോള്‍  കേരളം ആ പേര് ആദ്യമായി ആര്‍ത്തു വിളിച്ചു. ‘അല്ലു അര്‍ജുന്‍’

ചെറുപ്പത്തിന്റെ ചോരത്തിളപ്പുള്ള ഈ യുവതാരം സമ്മാനിച്ച ചിത്രങ്ങളെല്ലാം ആന്ധ്രയില്‍ നിന്നും വണ്ടി വിളിച്ചു വന്ന് മലയാളത്തിലും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളായി. ഹാപ്പി, ആര്യ 2, കൃഷ്ണ….

അത്ര പെട്ടെന്ന് ആരെയും തലയിലേറ്റി ആരാധിക്കുന്ന ശീലമുള്ളവരല്ല മലയാളികള്‍. പിന്ന നമുക്കിതെന്തു പറ്റിയതാണ്? ചടുലമായ നൃത്തച്ചുവടുകള്‍, ചെറുപ്പത്തിന്റെ പ്രസരിപ്പ്, കൌമാരകുസൃതികളുടെ പ്രണയരസങ്ങള്‍…. ഒരു പഴയ പരസ്യത്തില്‍  ചോദിക്കുംപോലെ മലയാള സിനിമയിലെ ഏതു ചെറുപ്പക്കാരനുണ്ട് ഈ മൂന്നു ഗുണവും. ഞങ്ങള്‍ ജീവിതത്തില്‍ ചെയ്യാനാഗ്രഹിക്കുന്നത് ഇവന്‍ സ്ക്രീനില്‍ ചെയ്തു കാണിക്കുന്നു എന്ന് നമ്മുടെ ചെറുപ്പം അല്ലുവിനെ നോക്കിപ്പറയുന്നു. അല്ലു അര്‍ജുനനെക്കുറിച്ചു പറഞ്ഞു തുടങ്ങിയാല്‍ ചെറുപ്പം പലപ്പോഴും ഫുള്‍സ്റോപ്പിടാന്‍ മറന്നു പോകാറുണ്ട്. ഈ സ്നേഹത്തില്‍ അല്ലുപോലും അമ്പരപ്പിലാണ്. അതുകൊണ്ടാണ് കേരളത്തില്‍ വച്ചുനടന്ന ഒരു പൊതുപരിപാടിയില്‍ അല്ലു സ്വയം പ്രഖ്യാപിച്ചത് ‹ഐയാം നോട്ട് അല്ലു അര്‍ജുന്‍. ഐയാം മല്ലു അര്‍ജുന്‍.›


ഹൈദരാബാദിലെ  സിലിക്കോണ്‍ താഴ്വരയായ ഹൈടെക് സിറ്റിയില്‍ പുതിയ അല്ലു അര്‍ജുന്‍ ചിത്രമായ ബദരീനാഥ് ന്റെ ഷൂട്ടിങ്ങ് നടക്കുന്നു. റോമന്‍ കൊളോസിയത്തെ അനുസ്മരിപ്പിക്കുന്ന പടുകൂറ്റന്‍ സെറ്റ്. രാജാപ്പാര്‍ട്ട് വേഷം കെട്ടിയ ആയിരക്കണക്കിന് ഘടാഘടിയòാരായ ജൂനിയര്‍ ആര്‍ട്ടിസ്റുകള്‍ക്കു നടുവില്‍ നിന്ന് സംഘട്ടനത്തിന്റെ ചിത്രീകരണത്തിലാണ് മലയാളത്തിന്റെയും ഈ ഹാര്‍ട്ട് ത്രോബ്. യുവരാജാവിന്റെ യുദ്ധങ്ങള്‍ക്കിടെ വീണുകിട്ടിയ ലഞ്ച് ബ്രേക്കി ല്‍ അല്ലു ‘ഓവര്‍ടേക്ക്’ നോട് സൌഹൃദം കൂടാനെത്തി.
പേര് മല്ലു അര്‍ജുന്‍ എന്നാക്കിയോ ?

(ചിരിക്കുന്നു) മലയാളികളുടെ സ്നേഹം കാണുമ്പോള്‍ അങ്ങനെ തോന്നിയതാണ്. ഒരു പുതുമുഖ നടനും ലഭിക്കാത്ത സ്വീകരണമാണ് കേരളം എനിക്കു ന ല്‍കിയത്. ദേശീയ അവാര്‍ഡ് തുടരെത്തുടരെ വാങ്ങുന്ന അഭിനേതാക്കളുടെ നാട്ടിലെ ജനങ്ങളുടെ സ്നേഹത്തിന് ഓസ്കാര്‍ അവാര്‍ഡിന്റെ ശക്തിയില്ല.

താങ്കളുടെ ഒരു ആരാധകന്‍ പറഞ്ഞതാണ്, ഞങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്നതെല്ലാം അല്ലു സ്ക്രീനി ല്‍ ചെയ്തു കാണിക്കുന്നു. അതിനാ ലാണ് അല്ലു കേരളീയ യുവത്വത്തിന് പ്രിയങ്കരനാകുന്നത് എന്ന്.

സ്ക്രീനിനു പുറത്ത് അല്ലു എങ്ങനെയാണ് ?

യുവത്വം എപ്പോഴും അങ്ങനെയാണ്. മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു. മാറ്റത്തിനായുള്ള ആഗ്രഹം, റിബലാകാനുള്ള തോന്ന ല്‍ വസ്ത്രധാരണത്തി ല്‍, പ്രണയത്തി ല്‍, നൃത്തത്തി ല്‍ എല്ലാം വ്യത്യസ്തമാകാനുള്ള ശ്രമം. പരമ്പരാഗത രീതിയില്‍ നിന്നുള്ള വഴി മാറിയുള്ള നടപ്പ്. ഇതാണ് ഞാനും കൊതിക്കുന്നത്. എന്റെ കഥാപാത്രങ്ങളുടെ പകുതി സ്വഭാവങ്ങള്‍  എന്നിലുമുണ്ട്. ഞാന്‍ നീ തന്നയാകുന്നു എന്ന് ഭഗവാന്‍ പറഞ്ഞതേ എനിക്കും ചെറുപ്പത്തോടും പറയാനുള്ളൂ.

ഷൂട്ടിങ് കാണാനെത്തിയവരുടെ ആരവങ്ങളി ല്‍ അല്ലു വര്‍ത്തമാനങ്ങള്‍ മുങ്ങിപ്പോകുന്നു. ഒടുവി ല്‍ കാരവനിലേക്ക് പോ കാമെന്നു നിര്‍ദ്ദേശം. അല്ലുവിന്റെ  വരന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കേരളത്തി ല്‍ എത്തിയപ്പോള്‍  ആരാധകരുടെ ഇത്തരം സ്നേഹിക്ക ല്‍› കാരണം ഷൂട്ടിങ് നിര്‍ത്തിപ്പോകേണ്ട അനുഭവം അല്ലുവിന് ഉണ്ടായിട്ടുണ്ട്.

പിന്ന, ഹൈദരാബാദിലെ കാര്യം പറയണോ ?

ഏതുതരം വാഹനങ്ങളോടാണിഷ്ടം?

വലിയ വാഹനങ്ങള്‍. അതായത് സ്പോര്‍ട്ട്സ് ആക്ടിവിറ്റി വെഹിക്കിളുകളില്ല, അവയോടാണ് കൂടുത ല്‍ ഇഷ്ടം.

തുറന്നു പറഞ്ഞാ ല്‍ ഞാനൊ രു ബിഎംഡബ്ള്യു ആരാധകനാണ്. ബിഎംഡബ്ള്യുവിന്റെ മോഡലുകള്‍ മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

കൂട്ടത്തി ല്‍ ബിഎംഡബ്ള്യു സെവന്‍ സീരിസിനോടാണ്  പ്രത്യേക ഇഷ്ടം.  കൂടുത ല്‍ ഉപയോഗിക്കുന്നത്  ബിഎംഡബ്ള്യു എക്സ് 6 ആണ്. ഓഡി വാങ്ങാന്‍ പോകുകയും  ബിഎംഡബ്ള്യുവുമായി തിരിച്ചു വരികയും ചെയ്യുന്ന രീതി വര്‍ഷങ്ങളായി  ആവര്‍ത്തിച്ചു കൊണ്ടിരിക്കകയാണ്. എങ്കിലും ഓഡി ആര്‍ 8 ല്‍ കണ്ണുവച്ചിട്ടുണ്ട്. ചിലപ്പോള്‍ ഉടനെ വാങ്ങിയേക്കും.

ഹൈദരാബാദിലെ ഹൈവേകളി ല്‍ സ്പോര്‍ട്ട്സ് യൂട്ടിലിറ്റി  വെഹിക്കിളുകളുമായി  പറക്കാമല്ലാ ?

എപ്പോഴും  ഹൈവേകളി ല്‍ മാത്രം സഞ്ചരിക്കാനാവില്ലല്ലാ. എങ്കിലും ഹൈവേകളി ല്‍ കയറിയാ ല്‍ സ്പോര്‍ട്ട്സ് മോഡിലേക്കു സ്വിച്ച് ചെയ്യാം. 30 ശതമാനം എക്സ്ട്രാ ശക്തിയോടെ ഒറ്റക്കുതിപ്പാണ്. ഐ ലൌവ് ബിഎംഡബ്ള്യു !  ബിഎംഡബ്ള്യു കഴിഞ്ഞാല്‍  എല്ലാവരേയും    പോലെ ലംബോര്‍ഗിനി, ഫെരാരി ഒക്കെത്തന്നയാണ് മനസി ല്‍.  പക്ഷേ, നമ്മള്‍ ജീവിക്കുന്നത് ഇന്ത്യയിലായതിനാലും ഇന്ത്യന്‍ റോഡുകള്‍ ഈ വാഹനങ്ങള്‍ക്ക് അനുയോജ്യമല്ലാത്തതിനാലും ആഗ്രഹങ്ങള്‍ അടയ്ക്കിവയ്ക്കുന്നു.

സക്രീനി ല്‍ നൃത്തവും സംഘട്ടനുമൊക്കെയായി ഊര്‍ജം നിറയ്ക്കുന്ന ആള്‍ സ്വാഭാവികമായി സ്പീഡ് ലവര്‍ ആയിരിക്കുമല്ലാ ?

ഒരിക്കലുമല്ല. ചെറുപ്പത്തിന്റെ എനര്‍ജി ലെവ ല്‍  സ്വാഭാവികമായും ഉയര്‍ന്നതാണ്. അത് മദ്യപാനത്തിലും റാഷ് ഡ്രൈവിങ്ങിലുമൊന്നുമñ കാണിക്കേïത്. നിങ്ങള്‍ ആ ഊര്‍ജ്ജം പ്രണയത്തിലേക്കു പകരൂ. അല്ലങ്കി ല്‍ ജോലിയി ല്‍ പുതിയ കാര്യങ്ങള്‍ ചെയ്യാനായി ഉപയോഗിക്കൂ.  യൂത്തിന് എന്തു ചെയ്താലും കൂടുത ല്‍ ഊര്‍ജ്ജത്തോടെ ചെയ്യാനാകും. അത് നല്ലകാര്യങ്ങള്‍ക്കു വിനിയോഗിക്കാനാകണം. ഒന്നിനും  കഴിഞ്ഞില്ലങ്കി ല്‍ ജിമ്മി ല്‍ പോയി വര്‍ക് ഔട്ട് ചെയ്യൂ. അല്ലാതെ റാഷ് ഡ്രൈവിങ്ങി ല്‍ ആ സ്പി രിറ്റ് കാട്ടുന്നത് അത്ര സുഖകരമായ ഏര്‍പ്പാടല്ല.

സ്ക്രീനില്‍ ചോരത്തിളപ്പിന്റെ  പര്യായമാകുമ്പോഴും  അല്ലു റോഡി ല്‍ ചോരത്തിളപ്പോടെ വാഹനം ഓടിക്കാറില്ല. അതി ല്‍ മുനിതുല്യമായ ജാഗ്രതയാണ് അല്ലുവിന്റെ മന്ത്രം.  പക്ഷേ, സ്ക്രീനില്‍ അല്ലു അവതരിപ്പിച്ച കാമുക കഥാപാ ത്രങ്ങളുടെ സ്വഭാവം കാറുകളുടെ തെരഞ്ഞെടുപ്പി ല്‍ പുലര്‍ത്താറുണ്ട്  ഈ കള്ളക്കാമുകന്‍. ആര്യയി ല്‍ മറ്റൊരുവനെ പ്രണയിക്കുന്ന  പെണ്ണിനോട് അല്ലു ഐ ലവ് യു പറയുന്നു. ആദ്യ കാഴ്ചയി ല്‍ത്തന്ന  അവളെ ഇഷ്ടപ്പെട്ടുപോയി, മറ്റൊരാളെ ഇഷ്ട്ടപ്പെടാനും കഴിയില്ല. അതാണ് ആര്യ ഫിലോസഫി.

ബിഎംഡബ്ള്യുവിന്റെ ഏതു ഗുണങ്ങളാണ് ആകര്‍ഷിച്ചത് ?

ഒണ്‍ലി ലുക്ക്സ്. ആദ്യ കാഴ്ചയി ല്‍ വാഹനം മനംകവരുന്നുണ്ടാ എന്നു മാത്രമേ ഞാന്‍ ശ്രദ്ധിക്കാറുള്ളൂ. ഡ്രൈവിങ് കംഫര്‍ട്ട് പിന്നത്തെ ഓപ്ഷന്‍ മാത്രം. ഒന്നാം സ്ഥാനം കാഴ്ചയ്ക്ക്. രണ്ടാം സ്ഥാനം എ ഞ്ചിന്‍ ശക്തിക്ക്. മൂന്നാമതേ കംഫര്‍ട്ട് വരൂ.

കാഴ്ചയി ല്‍ സൌന്ദര്യം കൊണ്ട ആകര്‍ഷിക്കുന്ന കാറുകളെപ്പോലുപ്രണയിച്ചുപോകുന്ന ദുര്‍ബലഹൃദയനണല്ലാ അല്ലു. അപ്പോള്‍ സുന്ദരിമാര കണ്ടാലോ ?

താങ്കള്‍ പറഞ്ഞല്ലാ ഞാന്‍ കേരളീയ ചെറുപ്പത്തിന്റെയും പ്രതിനിധിയാണെന്ന്. സുന്ദരികളെ കണ്ടാ ല്‍ മുഖം തിരിച്ചു നടക്കുന്നവരാണ് കേരളത്തിലെ യൂത്ത് എന്ന് എനിക്കു തോന്നുന്നില്ല. അപ്പോള്‍ ഞാനും അങ്ങനെതന്നയാവണ്ട (ചിരി).

അങ്ങനെ മനസുകട്ട സുന്ദരിമാ രെക്കുറിച്ചു ചോദിക്കുന്നില്ല.എങ്കിലും ഫസ്റ് ലവആരോടായിരുന്നു ?

(അല്ലു ഒരു കുറുമ്പു നോട്ടമയച്ചുകൊണ്ടു ചിരിക്കുന്നു. എന്നാടിതുവേണോ എന്ന മട്ട്) നിങ്ങളുടേത് ഒരു ഓട്ടോ മൊബൈ ല്‍ മാസികയായതുകൊണ്ടുമാത്രം പറയാം. ടാറ്റാ സിയറ !അതിനു ശേഷമുള്ളവരുടെ പേരുംപറയാം. ലാന്‍സര്‍, പിന്നയൊരു സ്കോര്‍പ്പിയോ. സ്കോര്‍പ്പിയോയില്‍ നിന്നും ഞാന്‍ നേരെ ബിഎംഡബ്ള്യുവിലേക്കു വന്നു. ഒടുവില്‍ ബിഎംഡബ്ള്യുവിനെ കല്യാണം കഴിച്ചുവെന്ന് എഴുതിക്കോ.

‘ബദരിനാഥ്’ ന്റെ സംവിധായകന്‍ ഷോട്ട് റെഡിയായെന്ന് വന്നു പറയുന്നു. അതിനു മുമ്പ് ഭക്ഷണം കഴിച്ച് പിരിയാമെന്നായി അല്ലു. ”കരിമീന്‍ പോലുള്ള സ്വാദുള്ള വിഭവങ്ങള്‍ ഞങ്ങളുടെ മെനുവില്‍ കാണില്ല. ക്ഷമിക്കണം.” ഓരോ വിഭവങ്ങളും പരിചപ്പെടുത്തുന്നതിനിടെ അല്ലു പറയുന്നു. ഇടയ്ക്ക് താനിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന മലയാള സിനിമയുടെ പേരിന്റെ അര്‍ത്ഥം ചോദിക്കുന്നു. ‘ഭ്രമരം’ എന്നാ ല്‍ വണ്ട് എന്നാണെന്നു പറഞ്ഞു കൊടുത്തപ്പോള്‍ മോഹന്‍ലാലിന്റെ അഭിനയ പ്രതിഭയി ല്‍ അത്ഭുതാദരങ്ങളോടെ സംസാരിക്കുന്നു. മുജ്ജòത്തി ല്‍ താങ്കളൊരു മലയാളി ആയിരുന്നിരിക്കണം എന്നു പറഞ്ഞപ്പോള്‍ വീണ്ടും ചിരിക്കുന്നു. ”അപ്പോള്‍ ഈ ജòത്തി ല്‍ ഞാന്‍ മലയാളി അല്ലന്നാണോ ?” ഒടുവി ല്‍ ഭക്ഷണം കഴിഞ്ഞുള്ള ഇടവേളയി ല്‍ ഹൈടെക് സിറ്റിയിലൂടെ അടിമുടി കറുപ്പണിഞ്ഞ് തോളി ല്‍   ലാപ്ടോപ് ബാഗുമായി പോകുന്ന ‹ഐറ്റി സ്വാമിയെ› അല്ലു കാണിച്ചു തന്നു.

പിന്ന പിരിയാന്‍ നേരം കൈകൂപ്പി പറഞ്ഞു: ‘സ്വാമി ശരണം.’

നവീന്‍ ഭാസ്കര്‍

Related Articles

2 Comments on “അല്ലു അര്‍ജുന്‍: Exclusive Interview”

 • Sarath Lal wrote on 9 February, 2011, 7:58

  Dear Overtake team, thank you sooooooo much for this article. This is a gift for us from you. I’m an ALLU ARJUN fan. We are waiting for new edition with ALLU ARJUN’s Audi R8. Please give us the photos of our star with his Audi. With hope   Sarath Lal

 • Ashij.T.S wrote on 31 May, 2011, 1:40

  I read your car and life with MALLU ARJUN. I really appreciate your effort for giving us this wonderful report. We are waiting for next reports and photos of allu so please add allu arjun’s new edition please please
  (MY mob:9745743663)

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 4 + 8 ?
Please leave these two fields as-is:

Photo Gallery

   
 1. Rony Jacob: Hello Sir, I am Rony Jacob f...
 2. Manu Suresh: I would like to subscribe over...
 3. garmin 1490t GPS problems: Thanks for your article I genu...
 4. moncler femme: Wow that was odd. I just wrote...
 5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.