Page 1 of 22123451020...Last »

വോള്‍വോ എസ്60 പോള്‍സ്റ്റാര്‍ ഇന്ത്യയില്‍

വോള്‍വോയുടെ പെര്‍ഫോമന്‍സ് സെഡാന്‍ എസ്60 പോള്‍സ്റ്റാര്‍ ഇന്ത്യന്‍ കുതിപ്പ് തുടങ്ങി. 52.50 ലക്ഷം രൂപയാണ് പോള്‍സ്റ്റാറിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. സ്റ്റാന്‍ഡേര്‍ഡ് എസ്60 യേക്കാള്‍ 60 ബിഎച്ച്പി അധിക കരുത്തും 67 എന്‍എം ടോര്‍ക്കും പോള്‍സ്റ്റാറിന് നല്കിയിട്ടുണ്ട്. 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ്,സൂപ്പര്‍ ചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനില്‍ 367 ബിഎച്ച്പി കരുത്തും 470 എന്‍എം ടോര്‍ക്കും പോള്‍സ്റ്റാര്‍ ഉല്പാദിപ്പിക്കും. മണിക്കൂറില്‍ 250 കിലോമീറ്റര്‍ ടോപ് സ്പീഡുള്ള ഈ പെര്‍ഫോമര്‍ 4.5 സെക്കന്റ് സമയത്തിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് ... Full story

ഇലക്ട്രിക് ലക്ഷ്വറി സെഡാന്‍ ലൂസിഡ് എയര്‍ എത്തുന്നു

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഇലക്ട്രിക് കാര്‍ കമ്പനി ലൂസിഡ് മോട്ടോഴ്‌സിന്റെ പുതിയ. ഒരു എക്‌സിക്യൂട്ടീവ് ജെറ്റിലിരിക്കുന്ന അനുഭവമായിരിക്കും റോഡില്‍ ലൂസിഡ് എയര്‍ യാത്രികര്‍ക്ക് സമ്മാനിക്കുകയെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പ് നല്കുന്നത്. രണ്ട് മോട്ടോറുകള്‍ നല്കുന്ന ആയിരം എച്ച്പി കരുത്തില്‍ പടക്കുതിരയെപ്പോലെ പറക്കുന്ന ലൂസിഡ് എയര്‍ വെറും രണ്ടര സെക്കന്റ് സമയത്തിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്തും. ഏകദേശം 480-580 കിലോമീറ്റര്‍ റേഞ്ചുള്ള ബാറ്ററിയാണ് ലൂസിഡ് എയറിനുള്ളത്. വാഹന ഘടകങ്ങളേക്കാള്‍ യാത്രികര്‍ക്കാണ് ഈ വാഹനത്തില്‍ വിശാലമായ സ്ഥലസൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. മിഡ്‌സൈസ് സെഡാനാണെങ്കിലും പിന്‍സീറ്റ് യാത്രികര്‍ക്കും സ്ഥലമേറെയാണ്. ... Full story

ഹൈബ്രിഡ് കാമ്രിയും പ്രിയൂസും എത്തി

ഇന്ത്യയിലെ ഹൈബ്രിഡ് കാര്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ടൊയോട്ട, കാമ്രിയുടെ ഹൈബ്രിഡ് പതിപ്പും നാലാം തലമുറ പ്രിയൂസും വിപണിയിലിറക്കി. സ്‌പോര്‍ട്ടി എക്സ്റ്റീരിയറോടു കൂടി ഇന്ത്യയില്‍ നിര്‍മിച്ചിറങ്ങുന്ന കാമ്രിക്ക് 31.98 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഇലക്ട്രിക് മോട്ടോറിനൊപ്പം 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കാമ്രിക്കുള്ളത്. 202 ബിഎച്ച്പി എന്ന പരമാവധി കരുത്താണ് ഈ എഞ്ചിന്‍ നല്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗോളവിപണിയിലിറങ്ങിയ പ്രിയൂസിന്റെ സെഡ്8 വേരിയന്റ് മാത്രമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ടൊയോട്ട ... Full story

ഡൈനമിക്കായി റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി

പെര്‍ഫോമന്‍സും റിഫൈന്‍മെന്റും ഒരുമിക്കുന്ന അത്ഭുതമാണ് റേഞ്ച് റോവര്‍ എസ് വി ഓട്ടോബയോഗ്രഫി. ലാന്‍ഡ് റോവറിന്റെ ട്യൂണിംഗ് ഡിവിഷനായ സ്‌പെഷല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍സിന്റെ സിഗ്നേച്ചര്‍ ടച്ചോടെയാണ് 2017 റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി നിരത്തിലിറങ്ങുന്നത്. 550 എച്ച്പി കരുത്തും 680 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന അഞ്ച് ലിറ്റര്‍ സൂപ്പര്‍ ചാര്‍ജ്ഡ് വി8 എന്ന ഭീമന്‍ എഞ്ചിനാണ് ഓട്ടോബയോഗ്രഫിയുടെ ഹൃദയം. എന്നാല്‍ കരുത്ത് മാത്രമല്ല കംഫര്‍ട്ടും സൗന്ദര്യവും ഈ റേഞ്ച് റോവറിനെ വ്യത്യസ്തമാക്കുന്നു. യാത്രക്കാര്‍ക്ക് ഇരുപത് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡയമണ്ട് ക്വില്‍റ്റഡ് ... Full story

പഗാനി ഹുയ്‌റ റോഡ്സ്റ്റര്‍!

സൂപ്പര്‍ കാര്‍ ബില്‍ഡറായ ഹൊറേഷ്യോ പഗാനി പുതിയ ഹുയ്‌റ റോഡ്സ്റ്ററെപ്പറ്റി പറഞ്ഞത് തങ്ങള്‍ വര്‍ക്ക് ചെയ്തതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണമായ പ്രോജക്ടാണ് ഹുയ്‌റ റോഡ്സ്റ്റര്‍ എന്നാണ്. 2010 ല്‍ നിര്‍മാണം തുടങ്ങിയെങ്കിലും പദ്ധതി ഉപേക്ഷിച്ചിരുന്നു. പിന്നീട് റോഡ്സ്റ്ററിന്റെ നിര്‍മാണം 2013 ലാണ് തുടങ്ങുന്നത്. അന്തംവിട്ട് നോക്കിനില്ക്കുന്ന രൂപസൗകുമാര്യത്തിനു പുറമെ രണ്ട് തരം റൂഫുകളിലാണ് ഹുയ്‌റ റോഡ്സ്റ്റര്‍ എത്തുന്നത്. കണ്‍വെര്‍ട്ടബിളിന്റെ ഫ്രീഡവും കൂപ്പെയുടെ ലുക്‌സുമുള്ള കാര്‍ബണ്‍ ഫൈബര്‍ ഹാര്‍ഡ് ടോപ്പിലും ഫാബ്രിക് റൂഫിലും. പൂജ്യത്തില്‍ നിന്ന് നൂറിലേക്ക് കാറിനെ ഇരമ്പിപ്പായിക്കാനുള്ള കരുത്താണ് ... Full story

പറക്കും ടാക്‌സികളുമായ് ദുബായ്‌

പൈലറ്റില്ലാത്ത എയര്‍ടാക്‌സികള്‍ ജൂലൈ മുതല്‍ സര്‍വ്വീസ് നടത്താന്‍ ദുബായ് ഒരുങ്ങുന്നു. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാം. എന്നാല്‍ സംഭവം സീരിയസാണ്. ഇഹാങ് എന്ന ചൈനീസ് കമ്പനി നിര്‍മിക്കുന്ന സെല്‍ഫ് ഫ്‌ളൈയിംഗ് ഡ്രോണുകളാണ് ടാക്‌സി സര്‍വ്വീസിനായി ഉപയോഗിക്കുന്നത്. ഇഹാങ് 184 ഡ്രോണ്‍ എന്നാണ് ടാക്‌സിയുടെ പേര്. ഒരു യാത്രികനും ചെറിയൊരു ലഗേജും അടക്കം നൂറ് കിലോഗ്രാം വരെ ഭാരം മാത്രമേ ടാക്‌സിയില്‍ പാടുള്ളൂ. ഏകദേശം ഒരു മുട്ടയുടെ ആകൃതിയില്‍ നാല് പ്രൊപ്പല്ലര്‍ വിംഗ്‌സോടുകൂടിയ ഈ ടാക്‌സി മണിക്കൂറില്‍ 160 കിലോമീറ്റര്‍ എന്ന ടോപ് ... Full story

ടാറ്റയുടെ സ്‌പോര്‍ട്‌സ് കാര്‍ റെയ്‌സ്‌മോ

  tata racemo കരുത്ത് കൂടിയ മോഡലുകള്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ വാഹനകമ്പനിയായ ടാറ്റ മോട്ടോഴ്‌സ്. പ്രീമിയം വിഭാഗത്തിലുള്ള കരു്ത് കൂടിയ വാഹനങ്ങള്‍ ഇനി ടാമോ എന്ന ബ്രാന്‍ഡിലാകും വിപണിയിലെത്തുക. ടാറ്റ മോട്ടോഴ്‌സ് എന്ന പേരിന്റെ ചുരുങ്ങിയ രൂപമാണ് ടാമോ. ടാറ്റയുടെ കീഴിലുള്ള പ്രീമിയം ബ്രാന്‍ഡ് ജാഗ്വര്‍, ലാന്‍ഡ്‌റോവര്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാകും ടാമോ വാഹനങ്ങള്‍ വിപണിയിലെത്തുക. നിസാന്‍ ജിടിആര്‍, ഫോഡ് മസ്താംഗ് എന്നിവയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ടാറ്റയെ ഇത്തരത്തില്‍ ചിന്തിപ്പിച്ചതെന്ന് കരുതാം. 87-ാമത് ജെനീവ മോട്ടോര്‍ഷോയില്‍ ടാമോയുടെ ആദ്യമോഡല്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. മൈക്രോസോഫ്റ്റുമായി ഒന്നിച്ച് പുതിയ കണക്റ്റഡ് ... Full story

എലോംഗേറ്റഡ് ഇ-ക്ലാസ് കേരള വിപണിയില്‍

മെഴ്‌സെഡീസ് ബെന്‍സിന്റെ പ്രീമിയം എക്‌സിക്യുട്ടിവ് സെഡാന്‍ ഇ ക്ലാസിന്റെ നീളം വര്‍ദ്ധിപ്പിച്ച മോഡല്‍ കേരളത്തിലെത്തി. വാഹനത്തിന്റെ വിപണി അവതരണം രാജശ്രീ മോട്ടേഴ്‌സ് മാനേജിങ് ഡയറക്ടര്‍ എസ് ശിവകുമാര്‍ നിര്‍വഹിച്ചു. ഇന്ത്യയിലാണ് ഈ മോഡലിന്റെ നിര്‍മാണം. ഇ 200ന് 57.84 ലക്ഷവും ഇ 350 ഡിക്ക് 71.57 ലക്ഷവുമാണ് ഷോറൂം വില. Full story

ഫാസ്റ്റസ്റ്റ് ബൈക്ക് സൂപ്പര്‍ലെഗ്ഗേര ഇന്ത്യയില്‍

ബൈക്ക് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടി 215 എച്ച്പി കരുത്തില്‍ ഡ്യുക്കാട്ടിയുടെ ഫാസ്റ്റസ്റ്റ് ബൈക്ക് 1299 സൂപ്പര്‍ലെഗ്ഗേര ഇന്ത്യയിലേക്ക് പറന്നെത്തി. മിന്നും വേഗതയ്‌ക്കൊപ്പം ഏറ്റവും എക്‌സ്‌പെന്‍സീവ് ബൈക്ക് എന്ന ബഹുമതിയോടെയാണ് വരവ്. വില വെറും 1.12 കോടി രൂപ മാത്രം! കാര്‍ബണ്‍ ഫൈബറില്‍ എത്തുന്ന ലോകത്തെ ആദ്യത്തെ പ്രൊ ഡക്ഷന്‍ മോട്ടോര്‍സൈക്കിള്‍ എന്ന വിശേഷണവും ഈ ലിമിറ്റഡ് എഡിഷന്‍ 1299 സൂപ്പര്‍ ലഗ്ഗേരയ്ക്കുണ്ട്. സ്വിങ് ആമും ഫ്രെയിമും ഫെയറിംഗും വീലുകളും എല്ലാം കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത ഈ ഇറ്റാലിയന്‍ ശില്പത്തിന് 156 കിലോഗ്രാമാണ് ... Full story

ബോഷിന്റെ കാര്‍ കണ്‍സെപ്റ്റ്

വാഹനനിര്‍മാതാക്കളല്ല ബോഷ് എങ്കിലും വാഹനവ്യവസായത്തിന് ഇലക്‌ട്രോണിക് ഉല്പന്നങ്ങള്‍ സപ്ലൈ ചെയ്യുന്ന കമ്പനി എന്ന നിലയില്‍ ബോഷും ആധുനികതയുടെ പ്രതിരൂപമായ ഒരു കോണ്‍സെപ്റ്റ് കാറിന് രൂപം നല്കിയിരിക്കുന്നു. പേരില്ലാത്ത ഈ കോണ്‍സെപ്റ്റ് കാറില്‍ ഉപയോക്താവിന്റെ മുഖം തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമാണ് നല്കിയിരിക്കുന്നത്. മിറര്‍ പൊ സിഷനും ടെംപറേച്ചറും ഇഷ്ടപ്പെട്ട റേഡിയോ സ്റ്റേഷനും ഒരിക്കല്‍ സെറ്റ് ചെയ്യപ്പെട്ടാല്‍ മുഖം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കും. ഐ ട്രാക്കിംഗ് സെന്‍സറുകളിലൂടെ ഡ്രൈവറുടെ നോട്ടങ്ങള്‍ക്കനുസരിച്ച് വിവരങ്ങള്‍ ലഭ്യമാക്കും. ഓപ്പണ്‍ പാ ര്‍ക്കിംഗ് സ്‌പെയ്‌സ് കണ്ടുപിടിക്കണമെങ്കില്‍ ക്ലൗഡ് ബേസ്ഡ് കണക്ടിവിറ്റി സഹായിക്കും. മാത്രമല്ല കാറിനകത്തുള്ള ... Full story
Page 1 of 22123451020...Last »

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.