Page 1 of 3123

Daily buddy! Achiever

ഇന്ത്യന്‍ വാഹനവിപണിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത് കമ്യൂട്ടര്‍ ബൈക്ക് സെഗ്മെന്റാണെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. ഇരുചക്രവാഹനങ്ങളില്‍ ആഗോള ബ്രാന്‍ഡുകളുടേതടക്കം പലവിധ ബൈക്ക് മോഡലുകള്‍ ദിനംപ്രതിയെന്നോണം വിപണിയിലെത്തുന്നുണ്ടെങ്കിലും എന്‍ട്രിലെവല്‍ കമ്യൂട്ടറുകളുടെ വില്പനയ്ക്ക് യാതൊരു കുറവുമില്ല. ഈസി മെയ്ന്റനന്‍സും കൂടിയ മൈലേജും പരിഗണിക്കുന്ന ഉപയോക്താക്കള്‍ നിത്യോപയോഗത്തിനായി തെരഞ്ഞെടുക്കുന്നത് 150 സിസി ഡെയ്‌ലി യൂസ് കമ്യൂട്ടറുകളാണ്. ഹീറോ മോട്ടോകോര്‍പ്പിന് കമ്യൂട്ടര്‍ സെഗ്മെന്റിന്റെ പള്‍സറിയാവുന്നതു കൊണ്ടാണ് ഹീറോ അച്ചീവര്‍ 150 തിരികെയെത്തുന്നത്. എന്‍ട്രിലെവല്‍ കമ്യൂട്ടറുകള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ നല്‍കുകയാണ് അച്ചീവര്‍. വിശദമായ ടെസ്റ്റ് റൈഡ് റിപ്പോര്‍ട്ട്. ലുക്ക്‌സ് ഹോണ്ടയുടെ സഹായമുണ്ടായിരുന്ന ... Full story

Costly Classico!

ഇരുചക്രവാഹനവിപണി അതിവേഗം ബഹുദൂരം പിന്നിടുകയാണ്. കണ്ണടച്ചുതുറക്കുന്ന സമയത്തിനുള്ളിലാണ് പുതിയ മോഡലുകളും പുതിയ റൈഡിങ് മികവുകളും രൂപംകൊള്ളുന്നത്. ഇന്ത്യന്‍ ഇരുചക്ര വിപണിയുടെ വളര്‍ച്ചയ്‌ക്കൊപ്പം കു തിക്കുകയാണ് ഇറ്റാലിയന്‍ സ്‌കൂട്ടര്‍ തരംഗമായ വെസ്പയും. യുവതലമുറയെ ലക്ഷ്യമിട്ട് ഇതാ പുതിയ രണ്ടു മോഡലുകള്‍ വെസ്പ വിപണിയിലെത്തിച്ചിരിക്കുന്നു. 150 സിസി വിഭാഗത്തില്‍ ട്വിസ്റ്റ് & ഗോ ട്രെന്‍ഡ് സൃഷ്ടിക്കാനെത്തിയ വെസ്പ എസ്എക്‌സ്എല്‍ 150യെ അടുത്തറിയാം. റൈഡ് റിപ്പോര്‍ട്ടിലേക്ക്. ലുക്ക്‌സ് വെസ്പയുടെ ക്ലാസിക് റെട്രോ ലുക്കിന് കോട്ടം തട്ടാത്ത വിധത്തിലാണ് എസ്എക്‌സ്എല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 2014ല്‍ വിപണിയിലെത്തിയ വെസ്പ എസ് എന്ന ... Full story

Brother from other mother!

ഇന്ത്യയിലെ ഇരുചക്രവാഹനവിപണി കരുത്തുപ്രാപിക്കുകയാണ്. ഒരു ഘട്ടത്തില്‍ ബൈക്ക് ആരാധകര്‍ കാറുകളിലേക്ക് കൂറ് മാറിയോ എന്നു സംശയിച്ചെങ്കിലും അതങ്ങനെയല്ലെന്നു പ്രഖ്യാപിച്ച് ബൈക്ക് യുഗം തിരികെയെത്തി. മാറ്റങ്ങളുടെ ഒരു വലിയ കാലഘട്ടമാണ് ഇന്ത്യയിലെ ഇരുചക്രവാഹനവിപണിയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്നത്. അതിന്റെ മുന്നൊരുക്കം എന്ന നിലയില്‍ നിരവധി വാഹനകമ്പനികള്‍ ഇന്ത്യയിലേക്കുള്ള പ്രയാണം ആരംഭിച്ചുകഴിഞ്ഞു. ഹാര്‍ലി ഡേവിഡ്‌സണ്‍, ഹ്യോസങ്, ട്രയംഫ് എന്നിങ്ങനെ പ്രമുഖ കമ്പനികള്‍ക്കു പിന്നാലെ ഡിഎസ്‌കെ ഇന്ത്യയിലവതരിപ്പിച്ച പുതിയ താരമാണ് ബെനെലി. സ്ഥലപരിമിതി മൂലം കഴിഞ്ഞ ലക്കത്തില്‍ ബെനെലിയുടെ ചരിത്രം ചേര്‍ക്കാന്‍ സാധിച്ചില്ല. 1911ല്‍ ഇറ്റലിയിലെ പെസറോയിലാരംഭിച്ച ഈ ... Full story

The unbeatable…

പണ്ട് 100 സിസി വാഹനങ്ങള്‍ നിരത്തുവാണിരുന്ന കാലത്ത് നിന്നും മാറ്റങ്ങള്‍ ഏറെ കടന്ന് 1300 സിസി പിന്നിട്ടു കഴിഞ്ഞു. കേരളത്തിന്റെ റോഡുകളിലും സൂപ്പര്‍ബൈക്കുകള്‍ നിരവധിയായി. കേരളത്തിലേക്ക് പുതിയ അതിഥിയായെത്തിയ ഡ്യുക്കാട്ടി ഡയവല്‍ കാര്‍ബണിന്റെ വിശേഷങ്ങള്‍ ഉടമയും, റൈഡറുമായ കോട്ടയം സ്വദേശി ഗോവിന്ദ് നായര്‍ പ ങ്കുവെയ്ക്കുന്നു.സ്‌പോര്‍ട്‌സ് ബൈക്കുകളെ മൂന്നു തരത്തില്‍ തിരിക്കാന്‍ സാധിക്കും. സൂപ്പര്‍ നേക്കഡ് ക്ലാസ്, സൂപ്പര്‍ സ്‌പോര്‍ട് ക്ലാസ്, ഹൈപ്പര്‍ ക്ലാസ് എന്നിങ്ങ നെയാണത്. പിന്നെയുള്ളത് സൂപ്പര്‍ ക്രൂസറുകളാണ്. എന്നാല്‍ ഡയവലിന്റെ കാര്യത്തില്‍ ഒരു സാധാരണവാഹനപ്രേമിക്ക് പലപ്പോഴും തെറ്റുപറ്റും. ഇവന്‍ ... Full story
http://overtakeonline.in/wp-content/uploads/2016/04/006.jpg

The mighty mascular ‘Triton’

ബൈക്കുകള്‍ കേവലം യന്ത്രങ്ങളല്ല. അതൊരു വികാരമാണ്. ലോകത്തോട് വിരക്തി തോന്നുമ്പോഴോ ആധി പിടിച്ച് തല പുകയുന്ന സമയത്തോ, ഒന്നും ചെയ്യാനില്ലാത്ത ഇടവേളകളിലോ ബൈക്കെടുത്ത് ഒരു റൈഡ്. അതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്. കുട്ടിക്കാലം മുതല്‍ ആണ്‍കുട്ടികള്‍ സ്വപ്‌നം കാണുന്നതാണ് ഒരു ബൈക്ക്. അതില്‍ നിന്നും ഒരു പടി കടന്ന് ചിന്തിക്കുന്നവര്‍ക്ക് അത്തരത്തിലുള്ള ആഗ്രഹപ്രാപ്തിയാണ് സൂപ്പര്‍ബൈക്ക്. വര്‍ഷങ്ങളോളം മനസില്‍ കൊണ്ടുനടക്കുന്ന സ്വപ്‌നം. ലക്ഷങ്ങള്‍ വിലയുള്ള സ്വപ്‌നങ്ങള്‍. ഒരു ശരാശരി ഇന്ത്യക്കാരന്റെ മനസില്‍ ബൈക്കെന്നാല്‍ പള്‍സര്‍, അല്ലെ ങ്കില്‍ കരിസ്മ. ഇപ്പോള്‍ കെടിഎമ്മും ... Full story

One for the streets

നഗരത്തിരക്കുകള്‍ നൂഴ്ന്ന് കയറണം, മലയോരപാതകള്‍ കിതയ്ക്കാതെ താണ്ടണം, ഹൈവേയില്‍ കാറ്റിനെ കീറിമുറിച്ച് പായണം. ഏതൊരു മോട്ടോര്‍സൈക്കിള്‍ ആരാധകന്റെയും ആവശ്യങ്ങള്‍ ഇത്രമാത്രമായിരിക്കും. ഇതാ, ബെനെലി തങ്ങളുടെ ഇളമുറ തമ്പുരാനെ എത്തിച്ചിരിക്കുന്നത് ഇവയ്‌ക്കെല്ലാമാണ്... ടിഎന്‍ടി 300, ഇറ്റാലിയന്‍ നിര്‍മാതാക്കളായ ബെനെലിയുടെ കൂട്ടത്തിലെ കുഞ്ഞന്‍! ടിഎന്‍ടി 300 ബെനെലിയുടെ എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കാണ്. പാരലല്‍ ട്വിന്‍ എന്‍ജിന്‍ പുറന്തള്ളുന്ന 300 സിസി 36.2 ബിഎച്ച്പി വാഹനം ആര്‍ക്കെല്ലാം വെല്ലുവിളി ഉയര്‍ത്തുമെന്ന് പരിശോധിക്കാം. ഇന്ത്യന്‍ നിരത്തുകള്‍ക്ക് പഥ്യമല്ലെന്നു കരുതപ്പെട്ട നേക്കഡ് സ്ട്രീറ്റ് വിഭാഗത്തിലാണ് ടിഎന്‍ടി 300ന്റെ സ്ഥാനം. ... Full story

Always on top

ധൂം എന്ന ബോളിവുഡ് ചിത്രത്തിലൂടെ ഇന്ത്യയ്ക്ക് ഏറെ പ്രിയങ്കരമായി മാറിയ രണ്ടു കഥാപാത്രങ്ങളാണ് ജോണ്‍ ഏബ്രഹാമും ഹയബൂസ യും. ലോകത്തെ സൂപ്പര്‍ബൈക്കു കളില്‍ ഇന്ത്യയ്ക്ക് ഇത്ര പ്രിയപ്പെട്ട മറ്റൊരു വാഹനമില്ലെന്നു പ റഞ്ഞാല്‍ അതില്‍ തെറ്റില്ല. ജാപ്പനീസ് വാഹനനിര്‍മാതാക്കളായ സുസുക്കിയുടെ ഒന്നാം നിര വാഹനങ്ങള്‍ എടുത്താല്‍ ഇരുചക്രവാഹനങ്ങളില്‍ ഒന്നാം സ്ഥാനത്തായിരിക്കും ഹയബൂസ. നിരവധി സിനിമകളില്‍ മിന്നിത്തിളങ്ങിയ ഹയബൂസയുടെ പുതിയ മോഡല്‍ നമ്മുടെ കേരളത്തിലും എത്തിയിരിക്കുന്നു. വിദേശത്ത് പെട്രോളിയം റിഗ്ഗില്‍ ഉദ്യോഗസ്ഥനായ എറണാകുളം സ്വദേശി ബ്രിജേഷ് കുമാര്‍ പറയുന്നു ... Full story

The ‘wild’ doesn’t always ‘scream’

ഇന്ത്യക്കാര്‍ക്ക് എന്നും പഥ്യം 150 സിസി വരെയുള്ള കമ്യൂട്ടര്‍ ബൈക്കുകളാണ്. 250 സിസി വിഭാഗത്തില്‍പെട്ട ക്വാര്‍ട്ടര്‍ ലിറ്റര്‍ ബൈക്കുകള്‍ വിപണിയിലെത്തിയിട്ട് അധികനാളായില്ല. പക്ഷെ അവയ്ക്ക് ലഭിച്ച സ്വീകാര്യത വാഹനനിര്‍മാതാക്കളെ ചിന്തിപ്പിച്ചിരിക്കണം. അന്താരാഷ്ട്ര വിപണിയില്‍ തുടക്കക്കാര്‍ക്കുവേണ്ടിയുള്ള ഇനമാണ് 250 സിസി വാഹനങ്ങള്‍. പിന്നെ ഇന്ത്യയില്‍ ലഭ്യമായിരുന്നത് ലിറ്റര്‍ ക്ലാസ് സൂപ്പര്‍ബൈക്കുകളാണ്. ഇതിനിടയില്‍ നില്‍ക്കുന്ന വാഹനങ്ങളില്ല എന്നു മുറവിളി കൂട്ടിയിരുന്നവര്‍ക്കുവേണ്ടി ആദ്യം ഡിഎസ്‌കെ ഹ്യോസങ്ങും, പിന്നീട് കാവസാക്കിയും രണ്ടുപേരെ പുറത്തുവിട്ടു. ഇപ്പോഴിതാ ഹോണ്ടയും അതേ പാതയിലാണ്. അന്താരാഷ്ട്ര വിപണിയില്‍ ഏറെ ശ്രദ്ധ നേടിയ ഹോണ്ടയുടെ സ്‌പോര്‍ട്‌സ് കാറ്റഗറിയിലെ കേമന്‍ സിബിആര്‍ 650 ... Full story

Going for the Mass

വിപണിയിലെത്തിയിട്ട് ആറ് വര്‍ഷമായിട്ടും എഫ്സി മോഡലുകള്‍ക്ക് തുല്യം നില്‍ക്കുന്ന എതിരാളിയില്ലെന്നു പറയാം. എങ്കിലും ബൈക്കിപ്പെറ്റിയുള്ള വിവിധ സൌകര്യസങ്കല്‍പ്പങ്ങളെ തൃപ്തിപ്പെടുത്താനാകണം യമഹ പലപ്പോഴായി പരീക്ഷണങ്ങള്‍ക്ക് മുതിരുന്നത്. വിപണിയില്‍ പുതുതായെത്തിയ എഫ്സിയെ പരിചയപ്പെടാം. Full story

‘A‘ for Quality

ഹോണ്ട വിപണിയിലെത്തിച്ച ആക്ടീവയുടെ പുതിയ മോഡല്‍ ആക്ടീവ 125 ന്റെ ടെസ്റ് റൈഡ് റിപ്പോര്‍ട്ട്. Full story
Page 1 of 3123

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.