വണ്ടി ഓട്ടിയ ചന്ദ്രന്‍ അഥവാ ഒരു ഫോര്‍വീല്‍ ഡ്രൈവ് ഡ്രാമ

ജീവിതത്തെ അതിന്റെ സര്‍വവിധ ലഹരികളോടും സഞ്ചരിച്ചു തീര്‍ത്ത ഒരച്ഛന്റെ വഴികളെ മകന്‍ ഒരുചെറുചിരിയോടെ ഓര്‍ക്കുന്നു. ഡാഡികൂള്‍, ബെസ്റ് ആക്ടര്‍ എന്നീ ഹിറ്റ് സിനിമകളുടെതിരക്കഥ-സംഭാഷണ രചയിതാവായ ബിപിന്‍ചന്ദ്രന്‍ എഴുതുന്നു. പൊന്‍കുന്നം പൊന്‍ കുന്നം എന്ന് പുകഴ്പെറ്റ പ്രദേശത്ത് ചന്ദ്രന്‍ ചേട്ടന്‍ എന്നറിയപ്പെട്ടിരുന്ന (കു)പ്രസിദ്ധനായ ഒരാളുണ്ടായിരുന്നുപണ്ട്. അത്ര പണ്ടെന്നൊന്നും പറയാനില്ല, ഒരു രണ്ടു മൂന്നു വര്‍ ഷം മുന്‍പുവരെ ഉണ്ടായിരുന്നു എന്നു വേണം പറയാന്‍. എക്സ്ഗള്‍ഫുകാരന്‍, കൊള്ളാവുന്ന കൃ ഷിക്കാരന്‍, മികച്ച ചീട്ടുകളിക്കാരന്‍ എന്നീ വിശേഷണങ്ങളൊക്കെ ചേരുമായിരുന്നെങ്കിലും ഭൂരിപ ക്ഷം ... Full story

പാണ്ടി ലോറിയിലൊരു ചെറുനാരങ്ങ

സ്വന്തം സ്വഫ്റ്റ് ഡിസയറില്‍ വെച്ച് പാണ്ടിലോറിയിലെ ചെറുനാരങ്ങയുടെ അവസ്ഥ നേരിടേണ്ടിവന്ന അനുഭവകഥ വിവരിക്കുകയാണ് പ്രശസ്ത നടനും മിമിക്രി താരവുമായ ഗിന്നസ് പക്രു. ഒപ്പം ഒരു 'ചെറിയ' യാത്രക്കാരന്റെ 'വലിയ' ചില നിര്‍ദേശങ്ങളും. ഏത് അനുഭവകഥയും ഒരു പഞ്ചതന്ത്രം കഥപോലെയാണെനിക്ക്. സ്വന്തം നിലയില്‍ അനുഭവിച്ചതായാലും മറ്റുള്ളവരെക്കൊണ്ട് അനുഭവിപ്പിച്ചതായാലും ഏത് അനുഭവത്തിലും ഒരു ഗുണപാഠം ചൂരലും പിടിച്ച് നില്‍ക്കുന്നത്  ഞാന്‍ കാണുന്നു. ഇത്തരം അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ - അല്ലാത്തവര്‍ അതിനു ... Full story

ടൂവീലറില്‍ എന്റെ ആട് ജീവിതം

പണ്ട് നാട്ടില്‍ ടൂവീലര്‍ ഫാന്‍സിഡ്രസില്‍ കണ്ടുമുട്ടിയ നര്‍മ്മ രംഗങ്ങള്‍ ഓര്‍ക്കുകയാണ് നടനും പ്രശസ്ത മിമിക്രി താരവുമായ ശ്രീ. കോട്ടയം നസീര്‍. ഒപ്പം, ബൈക്കില്‍ കെട്ടിയാടേണ്ടി വന്ന ആട് ജീവിതത്തില്‍ അമറിത്തീര്‍ക്കാനാകാതെ പോയ ഒരു ദുഃഖത്തിന്റെ കഥയും. ഒരു കൈയില്‍ ഗന്ധമാദന പര്‍വ്വതം, മറുകൈയില്‍ ബൈക്ക് ഹാന്‍ഡില്‍. കണ്‍മുന്നിലൂടെ ബൈക്കില്‍ നൂറേ നൂറേ പാഞ്ഞു പോവുകയാണ് നമ്മുടെ ഭക്ത ഹനുമാന്‍! പണ്ടൊക്കെ വര്‍ഷത്തിലൊരിക്കല്‍ ഞങ്ങളുടെ നാട്ടുവഴികളിലൂടെ ബൈക്കോടിച്ച് ഹനുമാന്‍ മാത്രമല്ല-ശിവന്‍, ബ്രഹ്മാവ്, ... Full story

മണവാളന്റെ നിലവിളി

ഡ്രൈവറില്ലാത്ത എന്റെ ജീവിതം കട്ടപ്പുറത്തിരിക്കുന്ന നാടകവണ്ടിക്ക് സമമാണ്. അത് കൊണ്ടെന്താ ഡ്രൈവറോട് മുഖം കറുത്ത് ഒരക്ഷരം ഞാന്‍ മിണ്ടൂല. ഡ്രൈവിങ് തീരെ അറിയാത്തതുകൊണ്ട് ഡ്രൈവറില്ലാതെ കാറില്‍ ഒരു ചുവട് മുന്നോട്ടു വെയ്ക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഡ്രൈവര്‍മാരെ കണ്ണിലുണ്ണികളായി കൊണ്ടുനടക്കുന്നത് - നമ്മളാരാ മോന്‍‍! ഈ മാതൃശാപം എന്നൊക്കെപ്പറയുന്നത് ചുമ്മാതുള്ളകാര്യമല്ല. അതുകൊണ്ടാണല്ലോ ഡ്രൈവിങിന്റെ ഏഴയലത്തു പോലും അടുക്കാന്‍ എനിക്ക് കഴിയാത്തത്. പണ്ട് പറവൂരില്‍ ഞാനിങ്ങനെ കൈലിയും മടക്കിക്കുത്തി കലുങ്കേലിരിക്കുന്ന കാലം. പണിയൊന്നുമില്ല. ബീഡിവലിയും പന്നിമലത്തലും മാത്രമാണ് ചെയ്യുന്ന സീരിയസ് പണികള്‍. നാട്ടിലെ പെട്ടിക്കടകളിലൊക്കെ ... Full story

ചില പ്രണയ നമ്പറുകള്‍

മുകേഷ്: അതിസുന്ദരിയായ കോളേജ് ബ്യൂട്ടിയുടെ പേര് അറിയാതെ ബൈഹാര്‍ട്ടാകും പോലെ കൊല്ലം എസ് എന്‍ കോളേജിലെ ആണ്‍കുട്ടികള്‍ക്ക് പണ്ട് ഒരു കാര്‍ നമ്പര്‍ മന:പ്പാഠമായിരുന്നു. 3067. എന്റെ വീട്ടിലെ അംബാസഡറിന്റെ നമ്പര്‍. കോളേജിലാരും അംബാസഡറിനെ ‘കാര്‍’ എന്നു വിളിച്ചില്ല. വിളിച്ചത് 3067 എന്നുമാത്രം. “ഡേ... 3067 ഇന്നലെ കടപ്പാക്കടയിലൂടെ പോകുന്നതു കണ്ടല്ലോ..” “നാളെ... 3067 - ല്‍ വരണെ... പെട്രോളടിച്ചുതരാം.” അങ്ങനെ അഴകളവുകള്‍ തികഞ്ഞ ഒരു സുന്ദരിയെപ്പോലെ ഫെയ്മസായിരുന്നു, 3067. 3067 കോളജിലെത്തണമെങ്കില്‍ ചില ... Full story

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.