ജലയാത്രയില്‍ വൈവിദ്ധ്യമാകാന്‍ ജെറ്റ് ക്യാപ്‌സ്യൂള്‍

മൂന്നു വര്‍ഷം മുന്‍പ് പ്രോട്ടോടൈപ്പ് പുറത്തിറക്കിയ കാലം മുതല്‍ ജലവാഹനപ്രിയര്‍ കാത്തിരിക്കുന്ന മിനി യോട്ടാണ് ജെറ്റ് ക്യാപ്‌സ്യൂള്‍. പൂര്‍ണമായും കാര്‍ബണ്‍ ബോഡിയും ഫോട്ടോക്രോമിക് വിന്‍ഡോസുമായി ജലയാത്രയ്‌ക്കൊരുങ്ങുന്ന ജെറ്റ് ക്യാപ്‌സ്യൂള്‍ സവിശേഷതകളാല്‍ സമ്പന്നമാണ്. എ വാട്ടര്‍ക്രാഫ്റ്റ് വിത്ത് ക്യാരക്ടര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഫ്യൂച്ചറിസ്റ്റിക് ക്രൂയിസറില്‍ പതിമൂന്ന് പേര്‍ക്ക് വരെ യാത്ര ചെയ്യാനാകും. 25 അടി നീളവും 11 അടി വീതിയുമുള്ള ഈ നൗകയില്‍ റൂഫ് ടോപ് സണ്‍ഡെക്ക്, ബെഡ്‌റൂം, കിച്ചണ്‍, ടോയ്‌ലറ്റ് സൗകര്യങ്ങളും റിയര്‍ ആന്റ് അണ്ടര്‍വാട്ട് ക്യാമറകളും എസിയും ... Full story

Always on top

ധൂം എന്ന ബോളിവുഡ് ചിത്രത്തിലൂടെ ഇന്ത്യയ്ക്ക് ഏറെ പ്രിയങ്കരമായി മാറിയ രണ്ടു കഥാപാത്രങ്ങളാണ് ജോണ്‍ ഏബ്രഹാമും ഹയബൂസ യും. ലോകത്തെ സൂപ്പര്‍ബൈക്കു കളില്‍ ഇന്ത്യയ്ക്ക് ഇത്ര പ്രിയപ്പെട്ട മറ്റൊരു വാഹനമില്ലെന്നു പ റഞ്ഞാല്‍ അതില്‍ തെറ്റില്ല. ജാപ്പനീസ് വാഹനനിര്‍മാതാക്കളായ സുസുക്കിയുടെ ഒന്നാം നിര വാഹനങ്ങള്‍ എടുത്താല്‍ ഇരുചക്രവാഹനങ്ങളില്‍ ഒന്നാം സ്ഥാനത്തായിരിക്കും ഹയബൂസ. നിരവധി സിനിമകളില്‍ മിന്നിത്തിളങ്ങിയ ഹയബൂസയുടെ പുതിയ മോഡല്‍ നമ്മുടെ കേരളത്തിലും എത്തിയിരിക്കുന്നു. വിദേശത്ത് പെട്രോളിയം റിഗ്ഗില്‍ ഉദ്യോഗസ്ഥനായ എറണാകുളം സ്വദേശി ബ്രിജേഷ് കുമാര്‍ പറയുന്നു ... Full story

Pearle with her pearl

എനര്‍ജിയുടെ റിസര്‍വോയറാണ് പേളി മാണി. കാണുന്നവരും പരിചയപ്പെടുന്നവരുമൊക്കെ ഒരു കുടുംബാംഗം പോലെ ചേര്‍ത്തുനിര്‍ത്തുന്ന അപൂര്‍വ വ്യക്തിത്വം. അവതാരക, അഭിനേത്രി, ഗായിക, മോഡല്‍, എന്നിങ്ങനെ വലിയ വേഷങ്ങള്‍ മുതല്‍ ചെറിയ ജീവിത രസങ്ങളില്‍ വരെ തന്റേതായ നിറച്ചാര്‍ത്ത് നല്കുന്ന പേളി മാണി വാഹനങ്ങളെ ശരിക്കും ഇഷ്ടപ്പെടുന്നു. സൈക്കിളും ബൈക്കും കാറും സൂപ്പര്‍ കാറും സൂപ്പര്‍ ബൈക്കും വരെ ഓടിക്കുന്ന ഒരേയൊരു പേളി മാണി തന്റെ വാഹനലോകം തുറക്കുന്നു. ബൈക്കില്‍ തുടങ്ങി അച്ഛന് ബൈക്കുണ്ടെങ്കില്‍ ലോകത്തെ എല്ലാ പെണ്‍കുട്ടികളുടേയും ആദ്യ ആരാധന ... Full story

FAST AND FURIOUS

ഹോളിവുഡ് താരം വിന്‍ ഡീസലിന്റെ കാരവാന്‍ വിശേഷങ്ങള്‍... കാറുകളും സാഹസികതയും നെഞ്ചേറ്റുന്നവര്‍ക്ക് ഒരു വിരുന്നായിരുന്നു ഫാസ്റ് ആന്‍ഡ് ഫ്യൂറിയസ് ശ്രേണിയിലുള്ള സിനിമകള്‍. ഹോളിവുഡില്‍ ചരിത്രം സൃഷ്ടിച്ച ഈ സിനിമകളിലെ നായകന്‍മാരില്‍ ഒരാളാണ് വിന്‍ ഡീസല്‍. സ്ട്രീറ്റ് റേസിങ്ങിന്റെ എല്ലാ സാഹസികതയും കാഴ്ചക്കാരിലെത്തിച്ച ഫാസ്റ് ആന്‍ഡ് ഫ്യൂറിയസിലെ ഈ കരുത്തന്‍ നായകന്‍ ഒരു കാരവാന്‍ സ്വന്തമാക്കിയിരിക്കുകയാണിപ്പോള്‍. സാഹസികത നിറഞ്ഞ പല ചിത്രങ്ങളിലും പൂര്‍ണമായും സമര്‍പ്പിച്ച് അഭിനയിക്കുന്ന ഈ താരത്തിന് ഷൂട്ടിംഗ് വേളകളില്‍ പലപ്പോഴും വീടെത്താന്‍ കഴിയാറില്ല. കാരവാന്‍ ... Full story

RECORD DRIVE

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ രേഖപ്പെടുത്തിയ 2010 ലെ ഭാരത് യാത്രയ്ക്കു ശേഷം സുരേഷ് ജോസഫ് മറ്റൊരു റെക്കോര്‍ഡ് ഡ്രൈവിന് തയ്യാറെടുക്കുന്നു. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ലക്ഷ്യം വച്ച്, കന്യാകുമാരി മുതല്‍ കശ്മീരിലെ ലഡാക്ക് വരെ ഒരു നീണ്ട യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് സഞ്ചാര പ്രിയനായ സുരേഷ് ജോസഫ്. സതേണ്‍ റെയില്‍വെയില്‍ ചീഫ് കൊമേഴ്സ്യല്‍ മാനേജരായിരിക്കെ വിആര്‍എസ് എടുത്താണ് സുരേഷ് തന്റെ ലോക സഞ്ചാരത്തിന് തുടക്കം കുറിച്ചത്. 130 മണിക്കൂര്‍ കൊണ്ട് 4000 ... Full story

LIVE IN STYLE

മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം കണ്ടപ്പോള്‍ 'സ്വീകരണ മുറിയ്ക്കെന്താണ് ഓവര്‍ടേക്കില്‍ കാര്യം' എന്ന് പലരും ചിന്തിച്ചു കാണും. (പോലീസുകാര്‍ക്കെന്താണീവീട്ടില്‍ കാര്യം എന്ന ഇന്നസെന്റിന്റെ ഡയലോഗ് ഓര്‍ക്കുക). കുട്ടികളുടെ ഭാഷയില്‍ പറഞ്ഞാല്‍, അങ്ങനെ ചിന്തിച്ചവര്‍ ട്ടചമ്മി ഐസായിപ്പോയി›. കാരണം, ഇതൊരു സ്വീകരണ മുറിയല്ല. ഒരു വാഹനത്തിന്റെ ഉള്‍ഭാഗമാണ്. വാഹനത്തിന്റെ പേര് ടൊയോട്ട ഇന്നോവ. ഇന്നോവയുടെ ഉള്‍ഭാഗം ഇങ്ങനെ ഒരു മുറിയുടെ കംഫര്‍ട്ടിലേക്ക് മാറ്റിമറിച്ചതിനു പിന്നില്‍ ഒരു വ്യക്തിയാണുള്ളത്. ആ വ്യക്തിയുടെ പേര് ദിലീപ് ഛാബ്രിയ എന്നാണ്. വാഹന മോഡിഫിക്കേഷന്‍ രംഗത്ത് ... Full story

കാരവാന്‍ മോഡിഫിക്കേഷന്‍

CARAVAN  TEMPTATIONS യാത്രകള്‍ ഇഷ്ടമില്ലാത്തവര്‍  കുറവായിരിക്കും. എന്നാല്‍ യാത്ര ഇഷ്ടപ്പെടുന്ന വരെ അതില്‍ നിന്ന് പിന്‍വലിക്കുന്ന പ്രധാന ഘടകം യാത്രകള്‍ക്കിടയില്‍ താമസത്തിന് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളാണ്. യാത്ര താമസ സൌ കര്യം കൂടിയുള്ള ഒരു വാഹനത്തിലായോലോ? യാത്രയുടെ രസങ്ങള്‍ മുഴുവനായും ആസ്വദി ക്കാം അല്ലേ? ഇങ്ങനെ വീടുമായി സഞ്ചരിക്കുന്നവരെപ്പറ്റി നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. ജിപ്സികള്‍ എന്നറിയപ്പെടുന്ന ഇവര്‍ ജീവിതം തന്നെ ഒരു യാത്രയാക്കിമാറ്റിയവരാണ്. സ്വന്തം വീട്ടിലിരുന്നുകൊണ്ട് ലോകം ചുറ്റാം. മുത്തശ്ശിക്കഥകളില്‍ മാത്രം കേട്ടുശീലിച്ച ഇത്തരം വാഹനങ്ങള്‍ എന്നും നമ്മെ ... Full story

WATER WORLD: അല്യൂര്‍ ഓഫ് ദ സീസ്

അഖില ലോക ആഡംബരത്തിന്റെ അവസാന വാക്കാണ് അമേരിക്കയിലെ ലാസ്വേഗാസ് എന്ന നഗരം. ആനന്ദോത്സവങ്ങള്‍ക്കു വേണ്ടതെല്ലാം നല്‍കുന്ന ഈ പട്ടണത്തെ മുറിച്ചെടുത്ത് ഒരു കപ്പലിലാക്കി കടലിലിറക്കിയാലോ? ഒരു ഭ്രാന്തന്‍ ആശയമായി തോന്നാമെങ്കിലും ഏതാണ്ട് അതുതന്നെയാണ് അല്യൂര്‍ ഓഫ് ദ സീസിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. അതിനു മുമ്പ് ഈ അല്യൂര്‍ ഓഫ് ദ സീസ് ആരാണെന്ന് ഒറ്റവാക്കില്‍പ്പറയാം. ലോകത്തിലെ ആഡംബരക്കപ്പലുകളിലെ അവസാന വാക്കാണ് ഈ കപ്പല്‍ സുന്ദരി. ആഡംബരത്തില്‍ ... Full story

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.