Page 5 of 7« First...34567

TEST DRIVE- RENAULT FLUENCE

യൂറോപ്പില്‍ സഞ്ചരിച്ചിട്ടു ഇവര്‍ അവിടുത്തെ ചില കാറുകള്‍ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടാവും. ഓരോ ഇഞ്ചിലും സൌന്ദര്യം തുടിക്കുന്ന യൂറോപ്പില്‍ യാതൊരു ഭംഗിയുമില്ലാത്ത ഡിസൈനിലാണ് ചില കാറുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഫ്യൂച്ചറസ്റിക് എന്നു വിളിക്കാവുന്ന ഡിസൈനാണെന്നു പറയാമെങ്കിലും ഭാരതീയ സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് അവയാതൊരു തരത്തിലും യോജിക്കുന്നില്ല എന്നതാണ് സത്യം. ഭംഗി കുറഞ്ഞ ഈ കാറുകള്‍ നിര്‍മിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് രണ്ടു കമ്പനികളാണ് - റിനോയും ഫിയറ്റും. ഭംഗികുറവാണെങ്കിലും മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഏറ്റവുമധികം കാണപ്പെടുന്നതും ഈ രണ്ടു കമ്പനികളുടെ കാറാണ്. അതിനു ... Full story

TEST DRIVE-BMW 650i

ബിഎംഡബ്ള്യുവിന്റെ മറ്റൊരു രസികന്‍ മോഡല്‍ കൂടി കേരളത്തിലെത്തി. 650 ഐ. കണ്‍വര്‍ട്ട്ബ്ള്‍ ഫാമിലി സ്പോര്‍ട്ട്സ് കാറെന്ന് നമുക്കിതിനെ വളിക്കാം. സീ4നും പിന്നാലെ ഒരു കണ്‍വര്‍ട്ടബ്ള്‍ കൂടി ബിഎംഡബ്ള്യുവിന്റെ വകയായി ഇന്ത്യയിലെത്തി - 650 ഐ. സീഫോര്‍ ട്ട അള്‍ട്ടിമേറ്റ് സ്പോര്‍ട്സ് കൂപ്പെ› ആണെങ്കില്‍, 650 ഐ ഒരു ഫാമിലി സ്പോര്‍ട്സ് കൂപ്പെയാണ്. അടുത്തിടെ കേരളത്തില്‍ സന്ദര്‍ശനം നടത്തിയ 650 ഐയുടെ ടെസ്റ് ഡ്രൈവ് റിപ്പോര്‍ട്ട് വായിക്കുക. 650 ഐ... Full story

Test Drive- Honda Brio

ഇന്ത്യയ്ക്കു വേണ്ടിയുള്ള ഹോണ്ടയുടെ ആദ്യ ചെറുകാറാണ് ബ്രയോ തായ്ലാന്റില്‍ വിപണിയിലെത്തി കഴിഞ്ഞ ഈ കുഞ്ഞു സുന്ദരിയെ പരിചയപ്പെടുത്തുന്ന എക്സ്ക്ളൂസീവ് ടെസ്റ് ഡ്രൈവ് ബാങ്കോക്കില്‍ നിന്ന് കിലോ മീറ്ററുകള്‍ അകലെ സുഖവാസകേന്ദ്രമായ ചിയാങ്മായ് നഗരത്തിലൂടെ ഹോണ്ട ബ്രയോ ഓടിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചത് ഇതാണ് : ഏത്ര ഭാഗ്യവാനാണ് ഞാന്‍! ഒരു പക്ഷേ, ലോകത്തില്‍ ആദ്യമായി  ഹോണ്ടബ്രയോ ഓടിക്കുന്ന മലയാളി ഞാനായിരിക്കും. ഒരു അപൂര്‍വ ബഹുമതി തന്നെ. അല്ലേ? (ഹോണ്ടയുടെ എഞ്ചിനീയറിങ് ടീമില്‍ മലയാളികളില്ല എന്നുറപ്പാണ്. ജപ്പാനിലെ പ്ളാന്റില്‍ ... Full story

Test drive- Porsche Boxster S

കേരളത്തിലേക്ക് പറന്നിറങ്ങിക്കൊണ്ടിരിക്കുന്ന സുന്ദരിമാരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ലംബോര്‍ഗ്നി ഗലാര്‍ഡോ, ഓഡി ആര്‍ 8, ബിഎം ഡബ്ള്യു സി4, ഇപ്പോഴിതാ പോര്‍ഷെ ബോക്സ്റര്‍ എസും. ബോക്സ്ററുമായി ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് പുറത്തിറങ്ങിയപ്പോള്‍ കൊച്ചിക്കായലില്‍ കല്ലുവീണതുപോലെയായി കാര്യങ്ങള്‍.ക്രമസമാധാന നില തകരുമെന്നു തോന്നിപ്പോയി. ജനക്കൂട്ടം. സര്‍വത്ര ജന ക്കൂട്ടം. 'മൊബൈല്‍ ക്യാമറമാന്‍' മാര്‍ ബോക്സ്ററിനെ വളഞ്ഞ് മത്സരിച്ച് പടമെടുക്കുന്നു. ഹൈവേയിലൂടെ വരുന്ന ബസും കാറും ബൈക്കുമെല്ലാം ബോക്സ്റ്ററിനെക്കണ്ട് ബ്രേക്ക് ചവിട്ടുന്നു. അതാണ് ബോക്സ്ററിന്റെ റോഡ് പ്രസന്‍സ്. ഏത് ആംഗിളില്‍ നോക്കിയാലും ... Full story

Test drive-Hyundai Verna

പൂര്‍ണമായും അഴിച്ചുപണിക്കു വിധേയമാക്കിയ വെര്‍ന വിപണിയിലെത്തിക്കഴിഞ്ഞു.പെട്രോള്‍-ഡീസല്‍ എഞ്ചിനുകളുടെ നിരയുമായി വന്ന വെര്‍ന ആ സെഗ്മന്റിലെ താരമാകുമോ? ടെസ്റ് ഡ്രൈവ് റിപ്പോര്‍ട്ട്. വാഹന തരംഗം ഉണ്ടായ കാലത്ത് ഇന്ത്യയ്ക്കു ലഭിച്ച നല്ലൊരു സെഡാനാണ് ഹ്യുണ്ടായ് ആക്സന്റ്. പെട്രോള്‍ വേരിയന്റ് ഇന്ധനക്കൊതിയനായിരു ന്നെങ്കിലും കോമണ്‍ റെയ്ല്‍ ടെക്നോളജിയുമായി വന്ന ഡീസല്‍ എഞ്ചിന്‍ മോഡല്‍ വമ്പന്‍ ഹിറ്റായിരുന്നു. ഇന്ത്യയില്‍ ഡീസല്‍ കാര്‍ വിപ്ളവം കൊണ്ടുവന്നത് ആക്സന്റാണെന്നു വേണമെങ്കില്‍ പറയാം. ആക്സന്റ് 1999 ലാണ് ... Full story

വോള്‍വോ എസ് 60: TestDrive

കേരളത്തിലും ഇന്ത്യയില്‍ പൊതുവേയും വന്‍വിജയം നേടാന്‍ വോള്‍വോയുടെ കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ല. വോള്‍വോ എന്ന ബ്രാന്റിനെക്കുറിച്ചും വോള്‍വോ കാറുകളെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ അജ്ഞത മാത്രമാണ് കാരണം. അല്ലെങ്കില്‍ ലോകത്തിലേറ്റവുമധികം സേഫ്റ്റി ഫീച്ചറുകളുള്ള വോള്‍വോ കാറുകള്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്നതെങ്ങനെ! ഏതായാലും മനം മടുത്തു പിന്‍വലിയാന്‍ വോള്‍വോ ഒരുക്കമല്ല. കീശയ്ക്കിണങ്ങുന്ന പുതുപുത്തന്‍ മോഡലുകള്‍ രംഗത്തിറക്കാന്‍ തന്നെയാണ് ഈ സ്വീഡിഷ് കമ്പനിയുടെ തീരുമാനം. എക്സ് സി 90, എക്സ് സി 60 എന്നീ എസ് യുവികള്‍ക്കും എസ് 80  എന്ന പ്രീമിയം സെഡാനും ശേഷം ഇപ്പോള്‍ എസ് ... Full story

Chevrolet Volt- testdrive

ഇലക്ട്രിക് കാറുകളുടെ രംഗത്താണ് ഇപ്പോള്‍ ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടക്കുന്നത്. പക്ഷേ പരീക്ഷണങ്ങളെല്ലാം പരാജയപ്പെടുന്നത് ഒരു കാര്യത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് - ഇലക്ട്രിക് കാറുകളുടെ ഒറ്റച്ചാര്‍ജിങ്ങിലെ ദൂരപരിധി. 80-100 കി.മീറ്റര്‍ വരെ എത്തുമ്പോഴേക്കും ഇലക്ട്രിക് കാറുകള്‍ റീചാര്‍ജ് ചെയ്യേണ്ടിവരും. ഇത് ഉപഭോക്താവിനെ വിഷമവൃത്തത്തിലാക്കുന്നു. ഇതിനു പരിഹാരമാണ് ഷെവര്‍ലേ വോള്‍ട്ട്. ജനറല്‍ മോട്ടോഴ്സിന്റെ വര്‍ഷങ്ങള്‍ നീണ്ടപരീക്ഷണഫലമാണ് വോള്‍ട്ട്. 2010 ഡിസംബര്‍ മുതല്‍ യുഎസ് വിപണിയില്‍ വോള്‍ട്ട് ഉണ്ട്. ഇതൊരു ഹൈബ്രിഡ്കാറല്ല. ' റേഞ്ച് എക്സ്റന്‍ഡഡ് ഇലക്ട്രിക് വെഹിക്കിള്‍' എന്നാണ് ജനറല്‍ മോട്ടോഴ്സ് വോള്‍ട്ടിനെ വിളിക്കുന്നത്.... Full story

Lamborghini Gallardo- testdive

നേരം പുലര്‍ന്നു വരുന്നതേയുള്ളൂ. ബീച്ച് റോഡില്‍ ജനത്തിരക്കായിട്ടില്ല. മണല്‍പ്പരപ്പില്‍ ഫുട്ബോള്‍ കളിക്കുന്ന ഏതാനും ചെറുപ്പക്കാരും കുറച്ച് പ്രഭാത സവാരിക്കാരും - പ്രഭാതക്കാഴ്ചകള്‍  ഇവരിലൊതുങ്ങുന്നു. പ്രശാന്ത സുന്ദരമായ ആ പ്രഭാതത്തിലേക്കാണ് കയറുപൊട്ടിച്ച് ഒരു പന്തയക്കാള കുതിച്ചിറങ്ങിയത്. കരിങ്കല്ലില്‍ തീര്‍ത്ത വലിയൊരു വീടിന്റെ മലര്‍ക്കെ തുറന്ന ഗെയിറ്റിലൂടെ മുക്രയിട്ടുകൊണ്ട് ആ പോര്‍ക്കാള റോഡിലേക്കിറങ്ങി. ബീച്ച് റോഡില്‍ നെഞ്ചിടിപ്പുകളുടെ വസന്തം. മണലിറമ്പിലെ പുല്‍ക്കൊടി പോലും ആ കാളകൂറ്റനെ കണ്ട് നിര്‍ന്നിമേഷയായി തലയുയര്‍ത്തി നോക്കി. എഞ്ചിന്‍ റൂമിലെ പത്തു വാല്‍വുകള്‍  തുറന്നു ... Full story

SX4 diesel- test drive

ബെലേനോയുടെ വിടവാങ്ങലിനു ശേഷം പ്രീമിയം മിഡ് സൈസ് സെഡാന്‍ സെഗ്മെന്റില്‍ മാരുതിയുടെ ഒരേയൊരു പോരാളിയായിരുന്നു എസ്എക്സ് 4. കാണാന്‍ ഭംഗിയും ഒന്നാന്തരം ഡ്രൈവിങ് - യാത്രാ കംഫര്‍ട്ടുമെല്ലാം ഉണ്ടെങ്കിലും ഒരു കാര്യത്തില്‍ മാത്രം എസ്എസ് 4 പരാജയമായി - പെട്രോള്‍ എഞ്ചിന്റെ കാര്യത്തില്‍. വളരെ മൈലേജ് കുറഞ്ഞ ഈ എഞ്ചിന്‍ യൂസ്ഡ് കാര്‍ മാര്‍ക്കറ്റിലും എസ്എക്സ് 4ന് തിരിച്ചടി നല്‍കി. അതൊക്കെ പഴങ്കഥ. ഇനി മുതല്‍ ... Full story

Audi Q5- Test Drive

ഓഡിക്കുടുംബത്തില്‍ ഇളംതലമുറക്കാരനുപോലും അപാരതലയെടുപ്പാണ്. ഒരു വിത്തും പാഴായിട്ടില്ല. രാജകുടുംബാംഗങ്ങളുടെ അന്തവും ആഭിജാത്യവും സ്വഭാവ ഗുണവുമെല്ലാം എല്ലാ മോഡലുകള്‍ക്കും കിട്ടിയിട്ടുണ്ട്. ഓഡി ക്യു 5 ഉം മോശമല്ല. ഇവന്റെ ഏട്ടന്‍ ക്യു 7 ന്റെ തലയെടുപ്പ് ഇവനുമുണ്ട്. ഓടിക്കാന്‍ വരുന്നവനും വേണം ഒരന്തസ്. അതുകൊണ്ട് കുളിച്ച് കുറിതൊട്ട് വാഹനദൈവങ്ങളെ വണങ്ങി ക്യു 5 ന്റെ മുന്നില്‍ ചെന്നു നിന്നു. അവന്റെ മുഖമൊന്നു ചുളിയുന്നുണ്ടോ? ഇല്ല. ബുള്‍ഗാന്‍ താടിപോലെയുള്ള വലിയഗ്രില്ലും നടുക്കുള്ള വലിയ ഓഡി എംബ്ളവും വിടര്‍ന്നു നില്‍ക്കുന്നു. ദീര്‍ഘ ... Full story
Page 5 of 7« First...34567

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.