Page 4 of 7« First...23456...Last »

Small is Beautiful

ഇന്ത്യയില്‍ ചെറുകാര്‍ വിപ്ളവത്തിന്റെ അമരക്കാരന്‍ മാരുതി 800 ആണ്. 1984 മുതല്‍ ഈ കുഞ്ഞുകാര്‍ ഇന്ത്യയുടെ റോഡുകള്‍ കീഴടക്കി. വില്‍പ്പന ഗ്രാഫുകളില്‍ എന്നും 800 ആയിരുന്നു മുന്നില്‍. വര്‍ഷങ്ങള്‍ക്കുശേഷം 800 ന്റെ മുന്നേറ്റത്തിന് തടയിട്ടതു മാരുതി തന്നെയാണ് - ആള്‍ട്ടോയിലൂടെ. കുറച്ചു കൂടി ആധുനികമായ 800 എന്ന് ആള്‍ട്ടോയെ വിളിക്കാം. 18-20 കിലോ മീറ്റര്‍ മൈലേജ് - അതാണ് ഇടത്തരക്കാരെ ആള്‍ട്ടോയിലേക്ക് ആകര്‍ഷിച്ചത്. ഇതിനിടെ പരിസ്ഥിതി മലിനീകരണ നിയമങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് പ്രമുഖ നഗരങ്ങളില്‍ നിന്ന് 800 നെ ... Full story

POWERED TO BEAT

പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുന്ന കാര്യത്തില്‍ ബിഎംഡബ്ള്യുവും ഓഡിയും തമ്മില്‍ മത്സരമാണ്. മേര്‍സിഡസ് ബെന്‍സും ഒപ്പമെത്താന്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ മോഡലുകള്‍ കൈവശമുള്ളത് ആദ്യം പറഞ്ഞ രണ്ടു കൂട്ടര്‍ക്കാണ്. അതുകൊണ്ട് ഇന്ത്യയെ മത്സരവേദിയാക്കിയിരിക്കുന്നതും അവര്‍ ഇരുവരും തന്നെ. ബിഎംഡബ്ള്യുവിനും ഓഡിക്കും ധാരാ ളം എഞ്ചിന്‍ ഓപ്ഷനുകളുണ്ടെങ്കിലും ഓഡിയുടെ മൂന്നു ലിറ്റര്‍ ടിഡിഐ എഞ്ചിന് അല്‍പം സല്‍പ്പേര് കൂടുതലുണ്ട്. വളരെ സ്പോര്‍ട്ടിയും നിശബ്ദവുമാണ് ആ എഞ്ചിന്‍. അതുകൊണ്ട്, ആ എഞ്ചിന്‍ ഘടിപ്പിച്ച ഓഡിഎ6നമുക്കൊന്ന് ടെസ്റ്ഡ്രൈവ് ചെയ്ത് നോക്കാം. കാഴ്ച... Full story

TRIPLE X

ബിഎംഡബ്ള്യുവിന്റെ താരമാണ് എക്സ് 5. ഓഡി ക്യു 7നെയും ബെന്‍സ് എം ക്ളാസിനെയും നേരിടാന്‍ സജ്ജമാക്കിയ താരം. എക്സ് 5നു തൊട്ടുതാഴെയാണ് എക്സ് 3 ന്റെ സ്ഥാനം. കാഴ്ചയില്‍ ഏതാണ്ട് എക്സ് 5 തന്നെ. വിലയാണെങ്കില്‍ എക്സ് 5നെ അപേക്ഷിച്ച് വളരെ കുറവും. എന്നിട്ടും വിപണിയില്‍ വലിയ ചലനമൊന്നും സൃഷ്ടിക്കാന്‍ എക്സ് 5 നു കഴിഞ്ഞില്ല. കാരണം: കാരണം ബോണറ്റിനുള്ളിലെ പട്രോള്‍ എഞ്ചിന്‍. എസ്യുവിയിലെ പെട്രോള്‍ എഞ്ചിനുകള്‍ പെട്രോള്‍ കുടിയന്മാരായിരിക്കുമെന്ന് ജനത്തിനറിയാം. ഫലം: എക്സ് 3യുടെ വില്‍പ്പന ... Full story

BLACK BULL

പ്രീമിയം എസ്യുവി മാര്‍ക്കറ്റില്‍ വളരെ കുറച്ച് താരങ്ങളേയുള്ളൂ. ടൊയോട്ട ഫോര്‍ച്യൂണര്‍, മിത്സുബിഷി പജേരോ, ഔട്ട് ലാന്‍ഡര്‍, മോണ്ടിറോ, ഹോണ്ട സിആര്‍വി, ഫോര്‍ഡ് എന്‍ഡേവര്‍, ഹ്യുണ്ടായ് സാന്റഫേ - ഇവരൊക്കെയാണ് മുന്‍നിരക്കാര്‍. എസ്യുവി വിപണി ഇന്ത്യയില്‍ അത്ര സജീവമല്ലാതിരുന്നതിനാലാവാം 'കളിക്കാരുടെ' എണ്ണം കുറഞ്ഞത്. എന്നാല്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടങ്ങളില്‍ എസ്യുവികളും എംപിവികളുമാണ് മാര്‍ക്കറ്റ് ഷെയറിന്റെ വലിയ ഭാഗം കൈയാളുന്നത്. ഏതു വഴിയിലും കയറിയിറങ്ങാനുള്ള കഴിവ്, ഉയര്‍ന്ന സീറ്റിങ് പൊസിഷന്‍, സുരക്ഷാ സംവിധാനങ്ങള്‍, ... Full story

NEW CLASS

വര്‍ഷങ്ങളോളം ബെന്‍സ് മാത്രം അരങ്ങുവാണിരുന്ന പ്രീമിയം ലക്ഷ്വറി കാര്‍ മാര്‍ക്കറ്റില്‍ ഇപ്പോള്‍ താരങ്ങളുടെ തിരക്കാണ്. പക്ഷേ, ബെന്‍സിന്റെ താരപ്രഭ കുറഞ്ഞിട്ടില്ല. യുവകോമളന്മാരുടെ ഇടയിലും ബെന്‍സിന്റെ മോഡലുകള്‍ ഇന്നും തിളങ്ങി നില്‍ക്കുന്നു. എങ്കിലും കളിയില്‍ ഔട്ടാകാതിരിക്കാന്‍ ഇടയ്ക്കിടെ മുഖമൊന്നു മിനുക്കുന്നത് നല്ലതാണല്ലോ. അങ്ങനെയാണ് പുതിയ 'സി' ക്ളാസിന്റെ ജനനം. മെര്‍സിഡസ് ബെന്‍സിന്റെ ചുണക്കുട്ടനാണിവന്‍. ബെന്‍സിന്റെ എന്‍ട്രിലെവല്‍ സെഡാനാണ് 'സി' ക്ളാസ്. ഇ,എസ്, ജി, എം എന്നിങ്ങനെ പല ക്ളാസുകളുണ്ടെങ്കിലും 'സി' ക്ളാസാണ് കാണാനേറ്റവും സ്പോര്‍ട്ടി. ആ സ്പോര്‍ട്ടിനെസ് പുതിയ ... Full story

Men are back

എസ്യുവികളുടെ കാര്യത്തില്‍ ഹ്യുണ്ടായ് ഇന്ത്യയില്‍ ക്ളച്ചുപിടിച്ചില്ല. ആദ്യകാലത്ത് വന്ന ടെറാക്യാനും പിന്നീടു വന്ന ട്യൂസോണും വലിയ കോലാഹ ലമൊന്നുമുണ്ടാക്കിയില്ല. ട്യൂസോണ്‍ ജനങ്ങളൊന്ന് ഇഷ്ടപ്പെട്ടു വന്നപ്പോഴേക്കും കമ്പനി പ്രൊഡക്ഷന്‍ നിര്‍ത്തിക്കളഞ്ഞു എന്നതാണ് സത്യം. ഏതായാലും ടെറാക്യാനും വന്ന കാലഘട്ടമൊക്കെ കഴിഞ്ഞു. ഇന്ത്യന്‍ വാഹന വിപണിയില്‍ എസ്യുവികള്‍ കൂടുതല്‍ ജനപ്രിയമായി. ഇന്ത്യയിലെ രണ്ടാ മത്തെ ഏറ്റവും വലിയ വാഹനനിര്‍മാതാവ് എന്ന നിലയില്‍ ഹ്യുണ്ടായ് വീണ്ടും എസ്യുവി വിപണിയിലേക്ക് കടക്കുകയാണ്. ഇക്കുറി സാന്റഫേ എന്‍ മോഡലുമായാണ് വരവ്. ഹോണ്ട സിആര്‍വി, ഷെവര്‍ലെ ക്യാപ്റ്റിവ, ടൊയോട്ട ഫോര്‍ച്യൂണര്‍ ... Full story

Arya reloaded

പൂനെ നഗരത്തില്‍ സര്‍വ്വ സാധാരണമായി കാണുന്ന കാഴ്ച്ചയാണ് മുഖം മറച്ച വാഹനങ്ങളും സ്ത്രീകളും. സ്ത്രീകള്‍ മുഖം മറയ്ക്കുന്നത് പൂനെയിലെ പൊടി നിറഞ്ഞ കാലവസ്ഥയില്‍ നിന്ന് സ്വന്തം മുഖം രക്ഷിക്കാനാണ്. മ്യൂളുകള്‍ (ടെസ്റ് ഡ്രൈവ് വാഹനങ്ങള്‍) മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകളില്‍ പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. (മേലാസകലം മൂടി ടെസ്റ് ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ സ്പൈ പിക്ച്ചര്‍ എന്ന പേരില്‍ വാഹനമാസികകളില്‍ കാണാറില്ലെ? അവയാണ് മ്യൂളുകള്‍). ഏതൊരു ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റിന്റേയും ഇഷ്ട സ്ഥലമാണ് പൂനെ. വാഹന നിര്‍മാതാക്കളുടെ കേന്ദ്രം, റോഡില്‍ ... Full story

TEST DRIVE- ETIOS LIVA

ഇന്ത്യയ്ക്കുവേണ്ടി, ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച കാര്‍ എന്ന ലേബലുമായാണ് ടൊയോട്ടയുടെ എറ്റിയോസ് വന്നത്. ഇന്നോവയും ഫോര്‍ച്യൂണറും പോലെ വില കൂടിയ വാഹനങ്ങള്‍ മാത്രം വിറ്റിരുന്ന ടൊയോട്ട ഇന്ത്യയിലെ ഇടത്തരക്കാരനു വേണ്ടി നിര്‍മിച്ച ആദ്യ കാര്‍ എന്നും എറ്റിയോസിനെ വിശേഷിപ്പിക്കാം. വേറിട്ട കാഴ്ച്ചാനുഭവമൊന്നും നല്‍കുന്നില്ലെങ്കിലും, ഡീസല്‍ എഞ്ചിന്‍ മോഡല്‍ ഇല്ലെങ്കിലും, എറ്റിയോസ് പെട്ടെന്നു തന്നെ ശ്രദ്ധപിടിച്ചുപറ്റി. 'ടൊയോട്ട' എന്ന ബ്രാന്റ് നെയിം ഉണ്ടാക്കിയെടുത്ത വിശ്വസ്തതയാണ് ആ ശ്രദ്ധിക്കപ്പെടലിനു പിന്നില്‍. ഇന്ത്യയില്‍ ഹാച്ച്ബായ്ക്കുകളുടെ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് സെഡാന്‍ ... Full story

TEST DRIVE- BENZ R-CLASS

മെര്‍സിഡസ് ബെന്‍സിന്റെ ആര്‍ 350 എന്ന മോഡലിനെ എസ്യുവിഎന്നോ എംപിവി എന്നോ മിനി വാന്‍ എന്നോ വിളിക്കാ എസ് യുവി എന്നാല്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനം. എംപിവി മള്‍ട്ടി പര്‍പ്പസ് വാഹനം. മിനി വാന്‍ എന്നാല്‍ ചെറിയൊരു ബസ്. മൂന്നു സെഗ്മെ ന്റിനും മൂന്നുധര്‍മങ്ങളാണ്. ഈ  മൂന്നു സെഗ്മെന്റിലും പെടുന്ന വാഹനങ്ങള്‍ ധാരാളമുണ്ടുതാനും. എന്നാല്‍ ഈ മൂന്നു ഗുണങ്ങളും കൂടി ഒരു വാഹനത്തില്‍ സംയോജിപ്പിച്ചാലോ? അതാണ് മെര്‍സിഡസ് ബെന്‍സ് ആര്‍ ക്ളാസ്. കൃത്യമായി പറഞ്ഞാല്‍ ആര്‍ 350. ... Full story

TEST DRIVE -PAJERO SPORT

ഒരു വസ്തുവിനും പൂര്‍ണതയില്ല. മെച്ചപ്പെട്ട മറ്റൊന്നു വരുമ്പോള്‍ ഇതാണല്ലോ കൊള്ളാവുന്നത് എന്നു നമുക്കു തോന്നും. നത്തിങ് ഈസ് പെര്‍ഫെക്ട് എന്നാണല്ലോ പഴമൊഴി. നാലു വര്‍ഷം കൂടുമ്പോള്‍ ഒളിമ്പിക് റെക്കോര്‍ഡുകള്‍ തിരുത്തിയെഴുത്തപ്പെടുന്നതും ഐഫോണിന്റെ മെച്ചപ്പെട്ട പുതിയ മോഡലുകള്‍ വരുന്നതുമെല്ലാം നത്തിങ് ഈസ് പെര്‍ഫെക്ട് എന്ന സിദ്ധാത്തിന് ഉദാഹരണമാണ്. ഈ ഉദാഹരണം മിത്സുബിഷി പജേരോയ്ക്കും ചേരും. പജേരോ വര്‍ഷങ്ങളിലൂടെ മെച്ചപ്പെട്ട് മെച്ചപ്പെട്ട് ഇപ്പോള്‍ ട്ടസ്പോര്‍ട്ട്› എന്ന മോഡലില്‍ എത്തി നില്‍ക്കുകയാണ്. പെര്‍ഫെക്ട് പിക്കപ്പ് പാസഞ്ചര്‍ വെഹിക്കിള്‍ അഥവാ പിപിവി എന്ന പദവിയിലേക്ക് പജേരോ ... Full story
Page 4 of 7« First...23456...Last »

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.