വാഹനപ്രേമികളെ ആവേശത്തിലാക്കാന്‍ പീറ്റ്‌സ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡ്

♦ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രവേശനം സൗജന്യം ♦ ഒരു ദിവസത്തെ പാസിന് വില 200 രൂപയാണ്. രണ്ടു ദിവസത്തേത് വാങ്ങുന്നവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടും പീറ്റ്‌സ് ഒരുക്കിയിട്ടുണ്ട്. കൊച്ചി: ഓട്ടോമോട്ടീവ് കസ്റ്റമൈസേഷനില്‍ മുന്‍നിരക്കാരായ പീറ്റ്‌സ് നേതൃത്വം നല്‍കുന്ന ഫെസ്റ്റിവല്‍ ഓഫ് സ്പീഡ് ഈ മാസം 13-14 തീയതികളില്‍ കൊച്ചിയില്‍ നടക്കും. കഴിഞ്ഞ മൂന്നു സീസണുകളായി നടത്തിവന്ന പീറ്റ്‌സ് സൂപ്പര്‍ സണ്‍ഡേയാണ് ഇക്കുറി ഫെസ്റ്റിവല്‍ ഓഫ് സ്പീഡ് എന്ന പേരില്‍ വിവിധ പരിപാടികളോടെ രണ്ട് ദിവസങ്ങളില്‍ സംഘടിപ്പിക്കുന്നത്. നെടുമ്പാശേരിയിലെ സിയാല്‍ ... Full story

If happiness is a country!!

സമാധാനമുള്ള ഹൃദയവും സന്തോഷമുള്ള മുഖവുമാണ് ഭൂട്ടാന്‍. ഒരു സ്വപ്‌നമായി ഭൂട്ടാന്‍ മനസില്‍ കയറിക്കൂടിയിട്ട് ഏറെനാളായി. ഒടുവില്‍ അതുവരെ കേട്ടറിവുംവായിച്ചറിവും മാത്രമുള്ള ഭൂട്ടാനിലേക്ക് ബാംഗ്ലൂരില്‍ നിന്ന് എന്റെ സന്തതസഹചാരിയായ ബജാജ് പള്‍സര്‍ 200 എന്‍എസില്‍ യാത്ര തിരിച്ചു. സിലിഗുരിയില്‍ നിന്ന് ജല്‍പൈ ഗുരി വഴി ഇന്ത്യ- ഭൂട്ടാന്‍ അതിര്‍ത്തിയായ ജയ്‌ഗോണില്‍ എത്തി. ഭൂട്ടാന്‍ ഗേറ്റ് കടന്നപ്പോള്‍ തന്നെ സമാധാനപരമായ വൃത്തിയുള്ള അന്തരീക്ഷത്തിലേക്ക് സ്വയമറിയാതെ ആകര്‍ഷിക്കപ്പെടുകയായിരുന്നു. ഫുണ്ട്‌ഷൊലിങ് എന്ന ഭൂട്ടാന്റെ അതിര്‍ത്തി ഗ്രാമത്തിലുള്ള ഇമിഗ്രേഷന്‍ ഓഫീസിലേക്ക് നേരെ ചെന്നു. ഓഫീസ് ജീവനക്കാരെല്ലാം ഭൂട്ടാന്റെ പരമ്പരാഗത ... Full story

ചിലയ്ക്കാന്‍ എന്ത് എളുപ്പമാണ് ?

അണ്ണാന്മാര്‍ (squirrels) കഴിഞ്ഞാല്‍ എന്തിനോ വേണ്ടി ചിലയ്ക്കുന്ന ജീവികളാണ് കേരളത്തിലെ ചില എഫ്എം സ്റേഷനുകളിലെയെങ്കിലും റേഡിയോ ജോക്കികള്‍. ഇടയ്ക്കൊക്കെ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളില്‍ ഇവര്‍ സീരിയസായി നാക്കിട്ടിളക്കുന്നതു കേള്‍ക്കുമ്പോള്‍ നമ്മള്‍ ചിരിച്ചു ചിരിച്ചു ചാകും. പിന്നെ നാം അവരോടങ്ങു ക്ഷമിക്കും.കാരണം വിവരമില്ലായ്മ ഒരു കുറ്റമല്ല വേലായുധാ.ഉദാഹരണത്തിന് കൊച്ചിയിലെ ഒരു എഫ് എം സ്റേഷനിലെ മോണിങ് ഷോ അവതാരക ഒരു ദിവസം നടത്തിയ ജല്‍പ്പനങ്ങള്‍ കേട്ടു നോക്കുക. നമ്മുടെ ഗതാഗത പ്രശ്നത്തിന് പ്രധാനകാരണം റോഡുകള്‍ക്ക് വീതിയില്ലാത്തതു മാത്രമാണെന്നൊരു മഹാകണ്ടെത്തല്‍ ഈ പെണ്‍ ആര്‍ജെ നടത്തിക്കളഞ്ഞു! കുറേ ശ്രോതാക്കളെ ഫോണില്‍ വിളിച്ച് ആര്‍ജെ ചോദിച്ചു ... Full story

ഓവര്‍ടേക്ക് ചെയ്ത താരങ്ങള്‍

ഒരു വര്‍ഷത്തെ ഓവര്‍ടേക്കിങ് കഴിഞ്ഞ് റിയര്‍വ്യു മിററിലൂടെ നോക്കുമ്പോള്‍ കടന്നു പോയ ചില കാഴ്ച്ചകള്‍ വീണ്ടും ചില മധുരഓര്‍മകള്‍ സമ്മാനി ക്കുന്നുണ്ട്. ഓവര്‍ടേക്കിന്റെ ഒന്നാം ലക്കത്തില്‍ പൃഥ്വിരാജിനെയാണ് ആദ്യത്തെ സെലിബ്രിറ്റി ഇന്റര്‍വ്യുവിനായി സമീപിച്ചത്. തീര്‍ത്തും പ്രഫഷ ണലായ സമീപനം കൊണ്ട് എന്നും പൃഥ്വി അദ്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. ഇന്റര്‍വ്യുവിനായി സമയം തന്നാല്‍ അവിചാരിതമായി വരുന്ന തിരക്കുകള്‍ പോലും മാറ്റി വെച്ച് കൃത്യസമയത്ത് തന്നെ പൃഥ്വി എത്തും. കോള്‍ഷീറ്റിനല്ലാതെ മറ്റൊന്നിനും; പ്രത്യേകിച്ച് വാക്കിന് അഞ്ചുപൈസയുടെ വില ഇല്ലാ ത്ത പല താരങ്ങള്‍ക്കുമിടയില്‍ പൃഥ്വി വ്യത്യസ്തനാണ്.  ... Full story

മാണിസാര്‍ ഈ നാടിന്റെ ഐശ്വര്യം

ഗാന്ധിജിയെ മഹാത്മാ എന്നാദ്യം  വിളിച്ചത് രവീന്ദ്രനാഥ ടാഗോറാണ്. എന്നാല്‍ പാലായുടെ (കേരളത്തിന്റെയും) ധനമന്ത്രി കെ.എം. മാണിയെ മാ ണിസാര്‍ എന്ന മഹാത്മാ ടച്ചുള്ള ആ വിളി ആദ്യം വിളിച്ചത് മാണിസാര്‍ തന്നെയാണ്. കാള്‍മാര്‍ക്സിനെ വരെ മലര്‍ത്തിയടിച്ച അദ്ധ്വാനവര്‍ഗസിദ്ധാന്തവും തിരുത്തല്‍ ബഡ്ജറ്റുകളും തുടങ്ങി ദാ ഇപ്പോള്‍ ഏറ്റവും ലേറ്റസ്റ് ബഡ്ജറ്റ് വരെ മാണിസാര്‍ മഹാനാണ് എന്നതിന്റെ തെളിവുകളാണ്. മാണിസാര്‍ ഈ വീടിന്റെ ഐശ്വര്യം ഈ വാഹനത്തിന്റെ ഐശ്വര്യം... എന്നെഴുതിയ സ്റിക്കര്‍ കോട്ടയത്തെ തിരുനക്കര മൈതാന പരിസരത്ത് വാങ്ങാന്‍ കിട്ടുമെന്നു കേട്ടു. അത് കെഎസ്ആര്‍ടിസിക്കാര്‍ ബള്‍ക്കായി വാങ്ങാനുള്ള സാധ്യതയുള്ളതിനാല്‍ അണികളെല്ലാം അതു വേഗം വാങ്ങിത്തീര്‍ത്തോണം. ആയിരം ... Full story

മോനേ… പോലീസ്മനസിലൊരു ലഡ്ഡു പൊട്ടീ…

കഞ്ഞിപ്പശമുക്കി പരിചപോലെയാക്കിയ കാക്കി നിക്കറുകള്‍...കുന്തം പോലെ കൂര്‍ത്തു നില്‍ക്കുന്ന കൂര്‍മ്പന്‍തൊപ്പികള്‍... പഴയകാല പോലീസ് വേഷഭൂഷാദികളില്‍ നിന്നും മാറി പരിഷ്ക്കാരത്തിന്റെ പാന്റിട്ടെങ്കിലും പോലീസ് മനസുകളിലിന്നും കഞ്ഞിത്തരങ്ങളെല്ലാം പഴയ പടി പശപിടിച്ചു നി ല്‍ക്കുന്നുണ്ടല്ലോ ദൈവമേ!വീരസാഹസിക വരഗുണന്മാരാണെങ്കിലും എന്താണെന്നറിയില്ല പേപ്പട്ടിയെ കാണുന്ന പേടിയാണ് കാക്കിക്കാരോട് പാവങ്ങള്‍ക്കുള്ളത്. ഇങ്ങനെ സാധാരണക്കാരന് കാക്കി കാണുമ്പോഴുള്ള കിടുകിടുപ്പും ഉള്‍ഭയവും മാറ്റാനാണ് ജനമൈത്രി പോലീസ് പദ്ധതി സര്‍ക്കാര്‍ ആവിഷ്ക്കരിച്ചത്. കോടിയേരി സഖാവ് മുന്നിട്ടിറങ്ങി മുട്ടന്‍ ബാര്‍സോപ്പിട്ട് പോലീസുകാരിലെ കഞ്ഞിത്തരങ്ങള്‍ കഴുകിക്കളയാന്‍ ആവു ന്നത്ര ശ്രമിച്ചതാണ്. അലക്കിവെളുപ്പിച്ച പോലീസിന് ജനമൈത്രിപ്പോലീസ്, മാതൃകാപ്പോലീസ് എന്നീ പേരുകളിട്ട് മാമോദീസ മുക്കുകയും ചെയ്തു. പക്ഷേ, എന്‍ഡോസള്‍ഫാന് കാഡ്ബറീസിന്റെ റാപ്പറിട്ടിട്ട് ... Full story

ഞങ്ങളെയൊന്നു മോചിപ്പിക്കാമോ?

''ഈ കര്‍ക്കടകം കൂടിയോന്നു കടത്തി വിടണേ ഈശ്വരാ...'' ആയുസ്സടുത്തു എന്നു ബോധ്യപ്പെടുന്ന ഗ്രാമവാര്‍ധക്യങ്ങള്‍ കര്‍ക്കടകകാലത്ത് ഈശ്വരന് അയയ്ക്കാറുള്ള പ്രാര്‍ത്ഥനയുടെ എസ്എംഎസ് ടെസ്റ് ആണിത്. കര്‍ക്കടകം കാലന്റെ ക്ളോസിങ് ടൈമാണ് എന്നാണല്ലോ സങ്കല്‍പ്പം. അഞ്ചുകൊല്ലത്തിലൊരിക്കല്‍ എത്തുന്ന തിരഞ്ഞെടുപ്പു കാലത്തിലും ഇതേ കര്‍ക്കടകം മോഡല്‍ എസ്എംഎസുകള്‍ മലയാളികള്‍ ഈശ്വരന് ഫോര്‍വേര്‍ഡ് ചെയ്യാറുണ്ട് എന്നത് മറ്റൊരു സത്യം. ആത്മാവിനും ശരീരത്തിനും പരിക്കേല്‍ക്കാതെ, വഴിമധ്യത്തിലോ വഴിയരികിലോ നിശ്ചലജഡമാകാതെ, ഈ തിരഞ്ഞെടുപ്പു വൈതരണിയും നീന്തിക്കയറാന്‍ സഹായിക്കണേ ഈശ്വരാ എന്നാണ് ആ പ്രാര്‍ത്ഥനയുടെ അകം പൊരുള്‍. ഇടതു വലതന്മാരരും താമര-തീപ്പന്തം-കോണി-കത്രിക-തീപ്പെട്ടി ... Full story

അരവിന്ദര്‍ സിങ് very very lovely…

ഈയിടെയായി പത്രം വായിക്കുമ്പോഴും ടെലിവിഷന്‍ വാര്‍ത്തകള്‍ കാണുമ്പോഴും ഒരു തോന്നല്‍. ഈവിധം വാര്‍ത്തകള്‍ ഭാവനാ സമ്പന്നരായ തുടരല്‍ നോവലിസ്റുകള്‍ എഴുതി വിടുന്നതാണോ? വാര്‍ത്തകളില്‍ പലതും അവിശ്വസനീയം - പലതും അവര്‍ണ്ണനീയം - അനന്തമജ്ഞാനം! ഇതുവല്ലതും ഈ നാട്ടില്‍ നടക്കുമോ എന്ന സംശയം ബാക്കിവെയ്ക്കുന്നു പലവാര്‍ത്തകളും. അതിനാല്‍  ഇപ്പോള്‍ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ സ്വയമൊന്നു നുള്ളിനോക്കും. മാനായി വരുന്നത് മാരീചനാണോ? ഒരു മുന്‍മന്ത്രിക്ക് കഠിന തടവ് ശിക്ഷകിട്ടുന്നു, അച്യുതാനന്ദന്‍ സ്മാര്‍ട്ട് സിറ്റി രേഖകളില്‍ വലിച്ചു നീട്ടു ഒപ്പിടുന്നു, കോടതി പെട്ടിയില്‍ വെച്ച ഐസ്ക്രീം വീണ്ടും ലവലേശം ഉരുകാതെ വിപണിയില്‍ എത്തുന്നു. ലോകകപ്പ് ടീമില്‍ ഇടംകിട്ടാതെ ... Full story

രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അച്ഛന്‍

കൊച്ചിയിലെ ഒബ്രോണ്‍ മാളിനോട് ചേര്ന്നുള്ള റോഡിന് മില്ലി മീറ്റര്‍ വീതിയേ ഉള്ളൂ. ജീന്‍സിട്ട് ഭീമന്‍ രഘുവിനേപ്പോലെ നടക്കുന്ന കൊച്ചിന്‍ ബ്യൂട്ടീസ് അതുവഴി ശ്വാസം പിടിച്ചാണ് പൊതുവെ നടക്കാറുള്ളത്. ഇല്ലങ്കില്‍ റോഡ് ബ്ളോക്കാകും. ആ റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. ആക്സിലേറ്ററില്‍ കൈത്തരിപ്പു തീര്‍ക്കുന്നതില്‍ വിരുതനായ എന്റെ ഫ്രണ്ട് ഡ്രൈവര്‍ സീറ്റില്‍. പിന്നില്‍ ആനപ്പുറത്ത് വെഞ്ചാമരം പിടിച്ചിരിക്കുന്നവന്റെ ഫെയ്സുമായി ഞാന്‍ (ബൈക്ക് പള്‍സറാണേ!). ഒബ്രോണ്‍ മാളിലേക്ക് ഈ നേരം മൂന്ന് മത്സ്യകന്യകമാര്‍ നീന്തിത്തുടിച്ചു കരേറി. ഫ്രണ്ട് ഫ്രണ്ടില്‍ നിന്ന് അവര്‍ക്കുനേരേ ഒരു ട്രോളിങ് ശ്രമം നടത്തിയതും - പ്ളക്കോ!!!. മുന്നില്‍ ഇഴഞ്ഞു നീങ്ങിയ ആള്‍ട്ടോ ... Full story

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.