ഒരു ബീറ്റിലും നിറമുള്ള ഓര്‍മകളും

പാട്ടില്‍ നിന്നാണ് ഞാന്‍ യാത്ര തുടങ്ങിയത്. ചെന്നു നിന്നത് നിശ്ചല, ചലന ചിത്രങ്ങളിലും. മക്കളെ സംഗിതം പഠിപ്പിക്കാന്‍ ഹരിപ്പാട്ടു നിന്ന് തിരുവനന്തപുരത്തേക്കു വന്ന മാതാപിതാക്കളായിരുന്നു എന്റേത്. ഞാനൊഴിച്ച് മിക്കവരും സംഗീതത്തില്‍ ഉയരങ്ങള്‍ താണ്ടി. എന്റെ ശ്രദ്ധ അപ്പോഴേക്കും നിറങ്ങളിലേക്കും ക്യാന്‍വാസിലേക്കും തിരിഞ്ഞിരുന്നു. യൌവനാരംഭത്തില്‍ കറുത്ത കടലാസുകള്‍ കൊണ്ട് ദ്വാരങ്ങളടച്ച, കഷ്ടിച്ച് ഉപയോഗിക്കാം എന്ന മട്ടിലുള്ള ഒരു പഴഞ്ചന്‍ ക്യാമറയുമായി സൈക്കിളില്‍ ഊരുചുറ്റിത്തുടങ്ങിയതാണ് എന്റെ ആദ്യ വാഹന ബന്ധം. ആ പഴയ സൈക്കിളിന് മുന്നില്‍ അന്നേ ഒരു ബാസ്ക്കറ്റുണ്ടായിരുന്നു. ... Full story

ഓര്‍മ്മകളില്‍ തൂവാനമായി…

സ്മൃതികളിലെ സുഗന്ധവുമായി ഒരു കാര്‍.അപൂര്‍വ്വതകള്‍ നിറഞ്ഞ ആ കാര്‍ കാലത്തെപ്പറ്റി പത്മരാജന്റെ സഹധര്‍മിണി രാധാ ലക്ഷ്മിയും മകന്‍ അനന്തപത്മനാഭനും വേനലിന്റെ വെയില്‍നാളങ്ങളായിരുന്നുഎങ്ങും. എന്നിട്ടും, വാടാതെയും തളരാതെയും തിരുവനന്തപുരത്തെ പൂജപ്പുരയിലെ ആ വീടിന്റെ  ചുറ്റുമതിലിനെ ആകമാനം പച്ചപ്പുതപ്പിച്ച് ചെടിത്തണ്ടുകള്‍ പിണഞ്ഞു കിടന്നു. അടുത്തു ചെന്നു നോക്കിയപ്പോള്‍ തണ്ടിന്‍ തുമ്പുകളില്‍ നിറയെ വജ്രപ്പൊട്ടുകള്‍ പോലെ, കുഞ്ഞു പൂക്കള്‍. വേനലിന്റെ ഋതുപ്പകര്‍ച്ചകളെ മറ്റൊന്നാക്കാന്‍ നിമിഷാര്‍ധം പോലും ആവശ്യമില്ലാത്ത ഒരു വസന്തകാലം അവിടെയാകെ സഞ്ചരിക്കുന്നതായി തോന്നി. ആ വസന്തകാലത്തിന്റെ ... Full story

മരണത്തില്‍ നിന്നൊരു ഡെഡ് സ്ലോ

റോഡപകടം നടന്ന ചോരമണക്കുന്ന വഴികളിലെവിടെയും പ്രജേഷ്സെന്‍ എന്ന  മാധ്യമ പ്രവര്‍ത്തകന്‍ ഒരു ക്യാമറാ ക്ളിക്കിനരികിലുണ്ടാകും. അതിന് പ്രജേഷിനെ പ്രേരിപ്പിക്കുന്നത് മരണം മുഖാമുഖം വന്നു നിന്ന റോഡപകടവും. 'ഡെഡ് സ്ലോ'  എന്ന പേരില്‍ റോഡപകടങ്ങളുടെ ഫോട്ടോകളുമായി കേരളത്തിലങ്ങോളമിങ്ങോളം ഫോട്ടോ പ്രദര്‍ശനം നടത്തുന്ന ഫോട്ടോ ജേണലിസ്റിന്റെ അപൂര്‍വ അനുഭവകഥ. 2003 സെപ്തംബര്‍ 11 വലിയൊരു ശബ്ദം, കണ്ണാടിച്ചില്ലുകള്‍ എന്റെ മുകളിലൂടെ ചിതറിവീണു. വലിയൊരാഘാതത്തോടെ എന്തിന്റേയോ ഇടയിലേക്ക് ശരീരം അമര്‍ന്നു. പല മനുഷ്യരുടെ ചോരകള്‍ ... Full story

രണ്ടു കാര്‍യാത്രകള്‍

  ഈ സ്മരണകളില്‍ രണ്ട്കാറുകളുടെ നിലയ്ക്കാത്ത സഞ്ചാരങ്ങളുണ്ട്. സൌമ്യമായ സ്നേഹ ശബ്ദങ്ങളില്‍ നിന്നും മോനെ....മോനെ... എന്ന് വിളിച്ച് ഭൂമിയുടെ ഏത് അതിരോളവും പിന്തുടരുന്ന വെല്ലുവിളികളായി അവ പരിണമിക്കുന്നു. പിതൃസ്മൃതികളുടെ ഇത്തിരച്ചാരത്തില്‍ നിന്നും തീഷ്ണമായ അനുഭവം പകരുകയാണ് പ്രസിദ്ധ ചെറുകഥാകൃത്തും നോവലിസ്റുമായ സുഭാഷ് ചന്ദ്രന്‍. സത്യസായിബാബ മീശവച്ച് മുണ്ടും ഷര്‍ട്ടുമിട്ടാല്‍ ഏലൂക്കരയിലെ ഖാലിദാകും. ഖാലിദും ഒരു അത്ഭുത പുരുഷനായിരുന്നു. കാരണം ഖാലിദ് ഒരു ടാക്സിഡ്രൈവറായിരുന്നു. കുട്ടിക്കാലത്തെ വീരപുരുഷന്മാരില്‍ ആനപ്പാപ്പാന്മാരും ഡ്രൈവര്‍മാരും ആദ്യം വരുന്നു. കടുങ്ങല്ലൂരമ്പലത്തിലെ ഉത്സവത്തിനുകൊണ്ടുവരുന്ന കൂറ്റന്‍ കൊമ്പനാനകളെ അമ്പലപ്പറമ്പിലെ ... Full story

ചവിട്ടുകാര്‍- ഉണ്ണി. ആര്‍.

എന്റെ കാര്‍ ഓടിക്കുന്നത് ഞാനല്ല ദൈവമാണ് - പ്രശസ്ത കഥാകൃത്ത് ഉണ്ണി ആര്‍. എഴുതുന്നു. ബിഗ് ബി, അന്‍വര്‍, ബ്രിഡ്ജ് ( കേരളാ കഫെ) എന്ന ഹിറ്റ് സിനിമകളുടെ തിരക്കഥ, സംഭാഷണ രചയിതാവ് കൂടിയാണ് ഉണ്ണി. നാലു ചക്രങ്ങള്‍, കൈയില്‍ മറ്റൊരു  ചക്രം, പോക്കറ്റില്‍ ഓടാന്‍ വേണ്ട ഹിമ്പിടി ചക്രം ഇങ്ങനെ ചക്രങ്ങളുടെ ഒരു കളിയാണ് ഞാനും കാറും തമ്മിലുള്ള ബന്ധം. ഇതിലേതെങ്കിലും ഒരു ചക്രമില്ലെങ്കില്‍ വണ്ടി തിരുനക്കരത്തന്നെ എന്നു പറഞ്ഞ് സുല്ലിട്ടിറങ്ങണം. ... Full story

പ്രകാശിക്കുന്നു വീണ്ടും- രഘുനാഥ് പലേരി

''അയാള്‍ എരന്തുപോച്ച്'' എന്നു പറഞ്ഞ് പൊലീസും നാട്ടുകാരും നടുറോഡില്‍ ഉപേക്ഷിച്ചിരുന്ന ഒരു പ്രാണനെ രക്ഷിച്ചെടുത്ത നിമിഷങ്ങള്‍. റോഡുകളിലെ അപകടങ്ങളെ നിസ്സംഗരായി നോക്കി നില്‍ക്കുന്ന മനസുകള്‍ക്കെല്ലാം ഈശ്വരപ്രകാശം പകരുന്ന ജീവിതാനുഭവം  - രഘുനാഥ് പലേരി എഴുതുന്നു. പ്രശസ്ത ചെറുകഥാകൃത്തും, ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയുടെ സംവിധായകനും മേലേപ്പറമ്പില്‍ ആണ്‍വീട്, പൊന്മുട്ടയിടുന്ന തട്ടാന്‍ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ രചയിതാവുമാണ് ലേഖകന്‍.' ചെന്നൈയിലെ ഏതോ അര്‍ദ്ധരാത്രിയില്‍ അരികില്‍ കിടന്നുറങ്ങുന്ന സ്മിത പെട്ടെന്നെഴുന്നേറ്റ് ... Full story

വിരാമമില്ലാത്ത വാഹന താത്പര്യങ്ങള്‍

വിഭൂതി യോഗത്തില്‍ ഭഗവാന്‍ പറയുന്നുണ്ട് - പാമ്പുകളില്‍ വാസുകി ഞാനാണ്, പര്‍വതങ്ങളില്‍ ഞാന്‍ കൈലാസമാണ്, സ്ഥാവരങ്ങളില്‍ ഞാന്‍ ഒഴുകുന്നതില്‍ ഞാന്‍ ഗംഗയാണ്...  അതേപോലെ വാഹനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ലാന്‍ഡ്ക്രൂയിസര്‍ ആണ്. ആത്മീയചാര്യന്‍ സ്വാമി സന്ദീപാനന്ദ ഗിരിയുടെ വേറിട്ട വാഹന വിചാരങ്ങള്‍... മനുഷ്യജീവിതത്തില്‍ ഓര്‍മകളും സ്മരണകളും വാഹനങ്ങള്‍ കടന്നു വരാതെ പൂര്‍ണമാകാറില്ല. ആദ്യമായി കടല്‍ കണ്ടതും ആനയെക്കണ്ടതുമെല്ലാം ഓര്‍മിക്കുന്നതുപോലെ ആദ്യമായി വാഹനം കണ്ട ഓര്‍മകളും മനസില്‍ മായാതെ എല്ലാവരിലുമുണ്ടാകാം. ... Full story

മകനേ, നീ എന്നു വരും?

കലവൂര്‍ രവികുമാര്‍ (ഇഷ്ടം, നമ്മള്‍, സ്വ.ലേ, ആഗതന്‍ തുടങ്ങിയ സിനിമകളുടെ രചയിതാവാണ് ലേഖകന്‍) പെണ്ണെന്ന വര്‍ഗ്ഗത്തെ അത്രയൊന്നും വിശ്വസിക്കരുതെന്ന പറച്ചിലിനു അടുത്ത കാലത്തു എനിക്കും തെളിവു കിട്ടി. അത് എന്റെ മൂന്നരവയസ്സു തികയാത്ത മകള്‍ സൂര്യചന്ദനയുടെ വകയായിരുന്നു. അവളുടെ ചേച്ചിയാണ് ആറാം ക്ളാസ്സുകാരി നിലാചന്ദന. അവള്‍ക്കു പാറു എന്നു വിളിപ്പേരുള്ളതുകൊണ്ട് ഇവള്‍ക്കു ഒട്ടും കുറയരുതെന്നു കരുതി ചാരൂ എന്നുകൂടി വിളിച്ചതാണ്.എന്നിട്ടാണു കഴിഞ്ഞ ദിവസം അവളെനിക്കിട്ട് താങ്ങ്യത്. ഞാനും ഈ പിള്ളാരും പിള്ളാരുടെ അമ്മയും കൂടി ഒരു കുഞ്ഞുയാത്ര പോകാന്‍ ... Full story

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.