Page 2 of 212

KAKKAYAM with KAILASH

കക്കയത്തിന്റെ കാഴ്ചകളില്‍ അനുരാഗവിലോചനനാകാന്‍ കൈലാഷ് യാത്ര പോകുന്നു. കൂട്ടിന് ഷെവര്‍ലെയുടെ 'ചുള്ളന്‍ ചെക്കന്‍'  ബീറ്റും. മനസുനിറയെ മധുരം നിറച്ചുവെച്ച മിഠായി ഭരണിയാണ് എനിക്കു കോഴിക്കോട്. തിരുവല്ലാക്കാരനായ ഒരു സാധാരണക്കാരനെ എംടി സാറിന്റെ മൌനം മുറിഞ്ഞ മൂളല്‍ നടനാക്കി മാറ്റിയതില്‍ത്തുടങ്ങി സ്നേഹത്തിന്റെയും പരിഗണനയുടെയും എത്രയോ മധുരങ്ങള്‍ കോഴിക്കോട് അനുഭവിപ്പിച്ചിരിക്കുന്നു. എനിക്കായി ഈ നഗരത്തിലെവിടെയും ഓര്‍മകളുടെ മിഠായിക്കടലാസുകള്‍ ചിതറിക്കടപ്പുണ്ട്. അവയിലൂറിയ മധുരം ഓര്‍മയില്‍ നുണഞ്ഞു കൊണ്ട് നമുക്കീ യാത്രപോകാം. ട്ടആണ്‍ പിറന്ന വീട്› എന്ന ... Full story

YERCAUD RELOADED: travel with Amal Neerad

അമല്‍ നീരദ് ദൃശ്യങ്ങളും സിനിമാ പറച്ചില്‍ രീതിയും കണ്ടതോടെ മലയാള സിനിമയിലെ പതിവു ഫോട്ടോസ്റാറ്റ് കാഴ്ചകളെ മറന്നവരാണ് മലയാളികള്‍. മുന്‍ധാരണകളോടെ സിനിമ കാണാനെത്തുന്നവര്‍ക്കു മുന്നില്‍ പുതിയ രീതികള്‍ കാട്ടിയാണ് അമല്‍ നീരദ് മലയാള സിനിമയ്ക്ക് പ്രിയങ്കരനായത്. അമല്‍ നീരദിനൊപ്പം 'ഓവര്‍ടേക്കി' നായുള്ള യാത്രയ്ക്കായി യാത്രാ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുമ്പോഴും കണ്ടുമടുത്ത ദൃശ്യങ്ങളിലേക്കാവരുത് യാത്രയെന്ന് തീരുമാനിച്ചിരുന്നതാണ്. അമലും കൂട്ടരും യേര്‍ക്കാടിനെക്കുറിച്ചു കേട്ടപ്പോള്‍ത്തന്നെ ചോദിച്ചതും അതായിരുന്നു. ഒരു സാദാ ഹില്‍സ്റേഷന്‍ തന്നെയല്ലേ ഏര്‍ക്കാടും? ഊട്ടി - കൊടൈക്കനാല്‍ ... Full story

ഒരു ശിരുവാണി കനവ് – Travel by laljose & Team

"ദിയേ ജല്‍തേഹേ... ഫൂല്‍ ഖില്‍തേഹേ... ബഡി മുശ്കില്‍ സേ മഗര്‍ ദുനിയാ മേം ദോസ്ത് മില്‍തേ ഹേ..." "ദീപങ്ങള്‍ തെളിയുന്നു... പൂക്കള്‍ വിരിയുന്നു പക്ഷേ, ഏറെ ബുദ്ധിമുട്ടിയേ ലോകത്ത് നല്ല സൌഹൃദങ്ങള്‍ ലഭിക്കുകയുള്ളൂ..." ടാറ്റയുടെ ഏറ്റവും പുതിയ വാഹനമായ ആര്യയുടെ ഉയര്‍ത്തിവെച്ച ചില്ലില്‍ ഈ ഗാനത്തിനൊപ്പിച്ച് മേഘങ്ങളില്‍ നിന്നു പരാഗരേണുക്കള്‍ പോലെ മഴയുടെ സൂചിമുനകള്‍ വന്നു പതിച്ചുകൊണ്ടിരുന്നു. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ലാല്‍ ജോസിന്റെ പ്രശസ്തമായ ഒഴുക്കന്‍ ശബ്ദത്തില്‍ ഒഴുകുകയാണ് ഈ ഗാനം. ഇത് ശിരുവാണി യാത്രയുടെ വെല്‍ക്കം സോങ്. ലാല്‍ ജോസിന് സൌഹൃദങ്ങളില്ലാത്ത യാത്രകള്‍ ... Full story

മഞ്ഞുമഴക്കാറ്റില്‍ മലര്‍വാടിക്കൂട്ടം

പുലര്‍ച്ചെ അഞ്ചരയ്ക്ക്, എംജി റോഡിനരികില്‍ മഞ്ഞ് ഒരു വെള്ളത്തിരശീല നിവര്‍ത്തിക്കെട്ടി. പ്രഭാത സവാരിക്കിടെ കൊച്ചിയിലെ ചുറുചുറുക്കന്‍ യൌവനങ്ങള്‍ അതിലൊരു സിനിമാദൃശ്യം കണ്ട് സ്വാഭാവികമായും അമ്പരന്നു. മലര്‍വാടി ആര്‍ട്സ് ക്ളബ്ബിലെ മൂന്നു കഥാപാത്രങ്ങള്‍ ഏതോ തിയറ്റര്‍ സ്ക്രീനില്‍ നിന്നിറങ്ങി വന്നതുപോലെ ദേ നില്‍ക്കുന്നു! അവര്‍ യാത്രാ ഒരുക്കങ്ങളില്‍ സ്വയം ധൃതിപ്പെടുകയാണ്. പുലര്‍മഞ്ഞിന്റെ തണുപ്പ് ആ മൂന്നംഗ സംഘത്തെയും പരസ്പരം തൊട്ട് തൊട്ട് നിര്‍ത്തി. സൌഹൃദത്തിന്റെ ഇളം ചൂടില്‍ ഇത് യാത്രാരംഭത്തിന്റെ നേരം... ഈ മഞ്ഞിന്റെ നേരിയ പുതപ്പ് വലിച്ചെറിഞ്ഞ് ... Full story
Page 2 of 212

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.