Page 1 of 212

If happiness is a country!!

സമാധാനമുള്ള ഹൃദയവും സന്തോഷമുള്ള മുഖവുമാണ് ഭൂട്ടാന്‍. ഒരു സ്വപ്‌നമായി ഭൂട്ടാന്‍ മനസില്‍ കയറിക്കൂടിയിട്ട് ഏറെനാളായി. ഒടുവില്‍ അതുവരെ കേട്ടറിവുംവായിച്ചറിവും മാത്രമുള്ള ഭൂട്ടാനിലേക്ക് ബാംഗ്ലൂരില്‍ നിന്ന് എന്റെ സന്തതസഹചാരിയായ ബജാജ് പള്‍സര്‍ 200 എന്‍എസില്‍ യാത്ര തിരിച്ചു. സിലിഗുരിയില്‍ നിന്ന് ജല്‍പൈ ഗുരി വഴി ഇന്ത്യ- ഭൂട്ടാന്‍ അതിര്‍ത്തിയായ ജയ്‌ഗോണില്‍ എത്തി. ഭൂട്ടാന്‍ ഗേറ്റ് കടന്നപ്പോള്‍ തന്നെ സമാധാനപരമായ വൃത്തിയുള്ള അന്തരീക്ഷത്തിലേക്ക് സ്വയമറിയാതെ ആകര്‍ഷിക്കപ്പെടുകയായിരുന്നു. ഫുണ്ട്‌ഷൊലിങ് എന്ന ഭൂട്ടാന്റെ അതിര്‍ത്തി ഗ്രാമത്തിലുള്ള ഇമിഗ്രേഷന്‍ ഓഫീസിലേക്ക് നേരെ ചെന്നു. ഓഫീസ് ജീവനക്കാരെല്ലാം ഭൂട്ടാന്റെ പരമ്പരാഗത ... Full story

Step up ‘N’ you will never step out

ഹോണ്ടയുടെ പുതിയ ജാസ് കുറച്ചധികം ദിവസത്തേക്ക് ലഭിച്ചപ്പോള്‍ രണ്ടു കാര്യങ്ങളോര്‍ത്ത് സന്തോഷം തോന്നി. ഒന്ന്, ഒരു ലോംഗ് ഡ്രൈവ് പോകാന്‍ കാത്തിരിക്കുകയായിരുന്നു. രണ്ട്, ജാസ് വിശദമായി ഡ്രൈവ് ചെയ്യണമെന്ന് മോഹിച്ചിരുന്നു. ഒറ്റയടിക്ക് രണ്ടും സാധിക്കുമെന്നതിനാല്‍ യാത്രയ്ക്ക് തയ്യാറായി. വാഹനത്തിന് പ്രാധാന്യം നല്കിയുള്ള യാത്രയായതിനാല്‍ കാഴ്ചകള്‍ വെറും കാഴ്ചക്കാരായി. പറഞ്ഞ സമയത്തില്‍ നിന്നും ഏകദേശം ആറ് മണിക്കൂറിനു ശേഷമാണ് വാഹനം ലഭിച്ചത്. അങ്ങനെ രാവിലെ ആരംഭിക്കാനിരുന്ന യാത്ര വൈകി മൂന്നു മണിയിലെത്തി. കൊച്ചിയുടെ ചൂടില്‍ ചെറിയൊരു തളര്‍ച്ചയോടെയാണ് ജാസിലേക്ക് കാലെടുത്ത് വച്ചത്. ... Full story

Appeal of the adorable

മൂന്നുവര്‍ഷത്തോളം കോയമ്പത്തൂര്‍ ജിആര്‍ഡി കോളേജിലെ ചെത്തുപയ്യന്മാരെ പോലും ഞെട്ടിച്ചവരാണ് കൊച്ചിയില്‍നിന്നുള്ള കൃപയും രൂപയും. സഹപാഠികളെല്ലാം ചെറുകാറുകളിലും ബൈക്കുകളിലുമായി കോളേജിലെത്തുമ്പോള്‍ ബെന്‍സ് പോലെയുള്ള വലിയ കാറുകളും അപ്രീലിയ പോലുള്ള സൂപ്പര്‍ ബൈക്കുകളും ഓടിച്ചെത്തുന്ന ഈ ഇരട്ടസഹോദരിമാരെ കണ്ട്, ക്യാമ്പസ് ഒന്നടങ്കം കോയമ്പത്തൂരിന്റെ പൊള്ളുന്ന ആകാശത്തേക്ക് നോക്കി മിഴിച്ചുനിന്നു. ഹോസ്റ്റലില്‍നിന്ന് കോളേജിലേക്കും കോളേജിന്റെ ചുറ്റുവട്ടത്തും മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല ഇവരുടെ യാത്രകള്‍. ചിലപ്പോഴത് നീലഗിരിക്കുന്നുകളിലേക്ക് ചുരംകയറി. മറ്റുചിലപ്പോള്‍ തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കും. വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞാല്‍ കൊച്ചിയിലേക്കുള്ള ദേ ശീയപാതയിലൂടെ ഇവരുടെ വാഹനം കുതിക്കും. നഗരവും ... Full story

Up The Hills and into The Trees

ചുരമിറങ്ങി തിരുമൂര്‍ത്തിയിലേക്ക് ഫിയറ്റ് ലീനിയയില്‍ കൊച്ചിയുടെ നഗരവഴികളില്‍നിന്നും യാത്ര തുടങ്ങിയ ഫിയറ്റ് ലീനിയയുടെ ഇളംതണുപ്പില്‍ ചാഞ്ഞിരിക്കുമ്പോള്‍ വരാനിരിക്കുന്ന മഴക്കാടുകള്‍ മാത്രമായിരുന്നു മനസ്സില്‍. ആനയും കരടിയും കാട്ടുപോത്തും കടുവയും പുലിയുമെല്ലാമുള്ള കാട്. എവിടെ നോക്കിയാലും വേഴാമ്പലും മൈനയും തത്തയും ബുള്‍ബുളുമെല്ലാം കൂടുകൂട്ടുകയും ചേക്കിരിക്കുകയും ചെയ്യുന്ന മാമരങ്ങള്‍. അതിന്റെ നിത്യഹരിതമായ മേലാപ്പുകള്‍. നട്ടുച്ചയ്ക്ക് പോലും സൂര്യവെളിച്ചം കടന്നെത്താന്‍ മടിക്കുന്ന, പശ്ചിമഘട്ടത്തിലെ ജൈവസമ്പന്നമായ അപൂര്‍വ്വം മഴക്കാടുകളിലൊന്ന്. ... Full story

A TALL MAN IN THE MIST

ചിന്നക്കനാല്‍, ദേവികുളം, രാജാക്കാട്, ആനയറ.....മൂന്നാറിന്റെ വന്യസൌന്ദര്യം തേടി എക്സ്യുവി 500 ല്‍ ആക്ഷന്‍ ഹീറോയുടെ യാത്ര....... ഡബിള്‍ ധമാക്കാ...'' ചില പരസ്യ വാചകങ്ങള്‍ പറയുന്നത് പോലെ ഇരട്ടി മധുരം തന്നെയാണ് ഓവര്‍ടേക്ക് ഈ ലക്കം യാത്രയിലൂടെ പങ്കുവയ്ക്കുന്നത്.മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ താരം ബാബു ആന്റണിയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇന്ത്യന്‍ നിരത്തുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ചീറ്റപ്പുലി എക്സ്യുവി 500 ഉം ഒരുമിക്കുന്നു... ഒരു മൂന്നാര്‍ യാത്രയ്ക്കു വേണ്ടി. ഒരു കരുത്തന്റെ വരവറിയിച്ചുകൊണ്ട് കൊച്ചി, ... Full story

MINUS SIXTEEN DEGREE

ഡെല്‍ഹി എയര്‍പോര്‍ട്ടില്‍ ശ്രീനഗറിലേക്കുള്ള വിമാനത്തിനായി കാത്തിരിക്കുമ്പോള്‍ത്തന്നെ തുടര്‍ന്നുള്ള അഞ്ചാറ് ദിവസങ്ങളില്‍ എന്നെ ഗ്രസിക്കാന്‍ പോകുന്ന കൊടും തണുപ്പിനെക്കുറിച്ച് എനിക്ക് ബോധ്യമായി. കാരണം, ശ്രീനഗറിലെ കനത്ത മഞ്ഞുവീഴ്ച മൂലം വിമാനങ്ങളെല്ലാം വൈകിയാണ് പുറപ്പെടുന്നത്. അങ്ങനെ രാവിലെ 9ന് പുറപ്പെടേണ്ട എന്റെ വിമാനം ഡെല്‍ഹിയുടെ മണ്ണില്‍ നിന്ന് പറന്നുയര്‍ന്നപ്പോള്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നു മണി. ഒന്നരമണിക്കൂറോളം നീണ്ട വിമാനയാത്രയില്‍ മഞ്ഞിന്റെ തിരശീലമാത്രം ആകാശത്തെ മൂടി നിന്നു. എന്നാല്‍  താഴ്ന്നു തുടങ്ങിയ ഏതോ നിമിഷത്തില്‍ തിരശീല കീറിമുറിച്ച് വിമാനം ശ്രീനഗറിന്റെ കാഴ്ച ... Full story

Walking on the clouds

മെല്ലെ നാവിലേക്കലിഞ്ഞിറങ്ങുന്ന പുളിത്തുണ്ട്. നാവിലെ സകല രസമുകുളങ്ങളും ഉണരുകയായി.. വായില്‍ കപ്പ ലോടിക്കാനുള്ള വെള്ളം നിറയു ന്നുണ്ട് ഓരോ കാഴ്ചക്കാരിലും. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലെ ആദ്യ സീനില്‍ ആഷിക് അബു പ്രയോഗിച്ച അതേ ടെക്നിക്ക് തന്നെയാണ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ടീമിനോടും ഓവര്‍ടേക്ക് പ്രയോഗിച്ചത്. 'മേഘമല' എന്നു മാത്രം പറഞ്ഞു അവരോട്. കാരണം മേഘമലയും ഒരു പുളിത്തുണ്ടാണ്. പേരുകേള്‍ക്കുന്ന മാത്രയില്‍ ഏത് യാത്രക്കൊതിയന്മാരും കൊതിച്ചു പോകുന്ന സ്ഥലം.  മേഘമലയെന്ന് പറഞ്ഞതിനു പിന്നാലെ ആഷിക്കിനോടും സുഹൃത്തുക്കളോടും ... Full story

ROCK CLIMBING

പച്ചപ്പിന്റെ നടുവിലൂടെ ഉരുളന്‍ കല്ലുകള്‍ പാകിയ കാട്ടുപാത. മഹീന്ദ്രാ ഥാര്‍ ഒഴുകി നീങ്ങുകയാണ്, ഒരു കാട്ടരുവി പോലെ. ഡ്രൈവിങ്ങ് സീറ്റില്‍ ഞാന്‍ ഞെളിഞ്ഞിരിക്കുകയാണ്; ചാനല്‍ ക്യാമറ കണ്ട രാഷ്ട്രീയക്കാരനെപ്പോലെ. പെട്ടെന്ന് സ്റിയറിങ്ങ് ഒന്നു വെട്ടി. കാട്ടുപാതയുടെ വലതുവശത്തുള്ള ചെളിക്കുഴിയിലേക്ക് ഥാര്‍ തെന്നിയിറങ്ങി... ഞാന്‍ ബ്രേക്കില്‍ ആഞ്ഞു ചവിട്ടി. "പ്ഭ.. വൃത്തികെട്ടവനേ, മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ...? പാതിരായ്ക്ക് വന്നു കേറുന്നതും പോരാഞ്ഞ് കൊച്ചുവെളുപ്പാന്‍കാലത്ത് മര്‍മ്മത്തിനിട്ട് ചവിട്ടും...'' ഞാന്‍ ഞെട്ടിയുണര്‍ന്നു. കാടും കാട്ടുപൊന്തയുമൊന്നുമില്ല, മുകളില്‍ കറങ്ങുന്ന ഫാന്‍, വലതുവശത്ത് ഉറക്കം ... Full story

ORANGE COUNTY

ഇത് നെല്ലിയാമ്പതി. തുടുത്ത ഓറഞ്ച് പഴങ്ങളിലൂടെ ഒഴുകിവന്ന മഴത്തുള്ളിയെ ഒരു മധുരനാരങ്ങയായി വിരല്‍ത്തുമ്പിലേക്ക് വെച്ചു തന്നും; തേയില കൊളുന്തിന്റെയും ചുവന്ന കാപ്പിക്കുലകളുടേയും ഇടയിലൂടെ കൈപിടിച്ചു നടത്തിയും, മഴയ്ക്കു കീഴെ മഞ്ഞുകൊണ്ട്  കുട ചൂടിച്ചും, കാപ്പിപ്പൂക്കളിലെ മണം തൂവിയും, അകം നിറയെ കുളുര്‍പ്പിച്ചും ചേര്‍ത്തു നിര്‍ത്തുന്ന മഞ്ഞിന്‍കൂടാരം. സീതാര്‍കുണ്ടിന്റെ ആകാശ ഉയരങ്ങളില്‍ കാറ്റേറ്റും മഴയേറ്റും  ധ്യാനിച്ചു നില്‍ക്കു ന്ന ആ ഒറ്റനെല്ലി മരത്തിനു കീഴെകൊണ്ടു നിര്‍ത്തി പ്രകൃതിസൌന്ദര്യങ്ങളിലേക്കുള്ള സാധ്യമായ എല്ലാ ജനാലകളും തുറന്നിട്ടുകൊണ്ട് "കണ്ടു തീര്‍ക്കാനാവുമെങ്കില്‍ കണ്ടോളൂ'' എന്ന് ... Full story

CITY OF JOY with Ann Augustine

ഒരു പകുതിയില്‍ കടല്‍; മറുപകുതിയില്‍ നഗരം. ഇതിനിടയില്‍ ചരിത്രം നടന്നുപോയ വഴിത്താരയായി ഫോര്‍ട്ടുകൊച്ചിയും മട്ടാഞ്ചേരിയും. കടലിരമ്പം കേട്ടും നഗരവര്‍ണങ്ങളില്‍ തൊട്ടും യുവനടികളില്‍ ശ്രദ്ധയേയായ ആന്‍ അഗസ്റിന്‍ നടത്തുന്ന യാത്ര. കൂട്ടായിപ്പോകാന്‍ സ്മാര്‍ട്ട് സിറ്റി ബോയ് കാര്‍ സ്പാര്‍ക്കും. സീ ആന്‍ഡ് സിറ്റി, നഗരവും സാഗരവും - എന്റെ മനസിന്റെ ഇരുകരകളില്‍ എന്നുമുണ്ട് ഇവ രണ്ടും. മനസില്‍ ഒത്തിരി ആഹ്ളാദം വരുമ്പോള്‍ നഗരം ചുറ്റാന്‍ തോന്നും. ബാംഗ്ളൂര്‍ പോലൊരു സിറ്റിയില്‍ സൌഹൃദങ്ങളുമായി ഒരു സര്‍ഫിങ്. ലൈഫിനെ ... Full story
Page 1 of 212

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.