Page 1 of 212

വാഹനപ്രേമികളെ ആവേശത്തിലാക്കാന്‍ പീറ്റ്‌സ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡ്

♦ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രവേശനം സൗജന്യം ♦ ഒരു ദിവസത്തെ പാസിന് വില 200 രൂപയാണ്. രണ്ടു ദിവസത്തേത് വാങ്ങുന്നവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടും പീറ്റ്‌സ് ഒരുക്കിയിട്ടുണ്ട്. കൊച്ചി: ഓട്ടോമോട്ടീവ് കസ്റ്റമൈസേഷനില്‍ മുന്‍നിരക്കാരായ പീറ്റ്‌സ് നേതൃത്വം നല്‍കുന്ന ഫെസ്റ്റിവല്‍ ഓഫ് സ്പീഡ് ഈ മാസം 13-14 തീയതികളില്‍ കൊച്ചിയില്‍ നടക്കും. കഴിഞ്ഞ മൂന്നു സീസണുകളായി നടത്തിവന്ന പീറ്റ്‌സ് സൂപ്പര്‍ സണ്‍ഡേയാണ് ഇക്കുറി ഫെസ്റ്റിവല്‍ ഓഫ് സ്പീഡ് എന്ന പേരില്‍ വിവിധ പരിപാടികളോടെ രണ്ട് ദിവസങ്ങളില്‍ സംഘടിപ്പിക്കുന്നത്. നെടുമ്പാശേരിയിലെ സിയാല്‍ ... Full story

പഗാനി ഹുയ്‌റ റോഡ്സ്റ്റര്‍!

സൂപ്പര്‍ കാര്‍ ബില്‍ഡറായ ഹൊറേഷ്യോ പഗാനി പുതിയ ഹുയ്‌റ റോഡ്സ്റ്ററെപ്പറ്റി പറഞ്ഞത് തങ്ങള്‍ വര്‍ക്ക് ചെയ്തതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണമായ പ്രോജക്ടാണ് ഹുയ്‌റ റോഡ്സ്റ്റര്‍ എന്നാണ്. 2010 ല്‍ നിര്‍മാണം തുടങ്ങിയെങ്കിലും പദ്ധതി ഉപേക്ഷിച്ചിരുന്നു. പിന്നീട് റോഡ്സ്റ്ററിന്റെ നിര്‍മാണം 2013 ലാണ് തുടങ്ങുന്നത്. അന്തംവിട്ട് നോക്കിനില്ക്കുന്ന രൂപസൗകുമാര്യത്തിനു പുറമെ രണ്ട് തരം റൂഫുകളിലാണ് ഹുയ്‌റ റോഡ്സ്റ്റര്‍ എത്തുന്നത്. കണ്‍വെര്‍ട്ടബിളിന്റെ ഫ്രീഡവും കൂപ്പെയുടെ ലുക്‌സുമുള്ള കാര്‍ബണ്‍ ഫൈബര്‍ ഹാര്‍ഡ് ടോപ്പിലും ഫാബ്രിക് റൂഫിലും. പൂജ്യത്തില്‍ നിന്ന് നൂറിലേക്ക് കാറിനെ ഇരമ്പിപ്പായിക്കാനുള്ള കരുത്താണ് ... Full story

എലോംഗേറ്റഡ് ഇ-ക്ലാസ് കേരള വിപണിയില്‍

മെഴ്‌സെഡീസ് ബെന്‍സിന്റെ പ്രീമിയം എക്‌സിക്യുട്ടിവ് സെഡാന്‍ ഇ ക്ലാസിന്റെ നീളം വര്‍ദ്ധിപ്പിച്ച മോഡല്‍ കേരളത്തിലെത്തി. വാഹനത്തിന്റെ വിപണി അവതരണം രാജശ്രീ മോട്ടേഴ്‌സ് മാനേജിങ് ഡയറക്ടര്‍ എസ് ശിവകുമാര്‍ നിര്‍വഹിച്ചു. ഇന്ത്യയിലാണ് ഈ മോഡലിന്റെ നിര്‍മാണം. ഇ 200ന് 57.84 ലക്ഷവും ഇ 350 ഡിക്ക് 71.57 ലക്ഷവുമാണ് ഷോറൂം വില. Full story

സുസുക്കി ഇഗ്നിസ് കേരളത്തില്‍ വില്‍പന ആരംഭിച്ചു

സുസുക്കിയുടെ ഏറ്റവും പുതിയ വാഹനമായ ഇഗ്നിസ് കേരളത്തില്‍ വില്‍പന ആരംഭിച്ചു. മാരുതി സുസുക്കിയുടെ പ്രീമിയം കാര്‍ ബ്രാന്‍ഡായ നെക്‌സയുടെ കീഴിലാണ് ഇഗ്നിസ് വില്‍ക്കുന്നത്.ക്ലാസിക് രൂപഭംഗിയുള്ള വാഹനമായാണ് ഇഗ്നിസിനെ മാരുതി ഒരുക്കിയിരിക്കുന്നത്. ഡീസല്‍ പെട്രോള്‍ മോഡലുകളില്‍ വാഹനം ലഭ്യമാകും. 4.57 ലക്ഷം മുതല്‍ 8.01 ലക്ഷം വരെയാണ് വാഹനത്തിന് വില നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ ഓട്ടോമാറ്റിക് വകഭേദവുമുണ്ടാകും. Full story

ജലയാത്രയില്‍ വൈവിദ്ധ്യമാകാന്‍ ജെറ്റ് ക്യാപ്‌സ്യൂള്‍

മൂന്നു വര്‍ഷം മുന്‍പ് പ്രോട്ടോടൈപ്പ് പുറത്തിറക്കിയ കാലം മുതല്‍ ജലവാഹനപ്രിയര്‍ കാത്തിരിക്കുന്ന മിനി യോട്ടാണ് ജെറ്റ് ക്യാപ്‌സ്യൂള്‍. പൂര്‍ണമായും കാര്‍ബണ്‍ ബോഡിയും ഫോട്ടോക്രോമിക് വിന്‍ഡോസുമായി ജലയാത്രയ്‌ക്കൊരുങ്ങുന്ന ജെറ്റ് ക്യാപ്‌സ്യൂള്‍ സവിശേഷതകളാല്‍ സമ്പന്നമാണ്. എ വാട്ടര്‍ക്രാഫ്റ്റ് വിത്ത് ക്യാരക്ടര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഫ്യൂച്ചറിസ്റ്റിക് ക്രൂയിസറില്‍ പതിമൂന്ന് പേര്‍ക്ക് വരെ യാത്ര ചെയ്യാനാകും. 25 അടി നീളവും 11 അടി വീതിയുമുള്ള ഈ നൗകയില്‍ റൂഫ് ടോപ് സണ്‍ഡെക്ക്, ബെഡ്‌റൂം, കിച്ചണ്‍, ടോയ്‌ലറ്റ് സൗകര്യങ്ങളും റിയര്‍ ആന്റ് അണ്ടര്‍വാട്ട് ക്യാമറകളും എസിയും ... Full story

ക്വിഡ് 1.0 ലിറ്റര്‍ കേരള വിപണിയില്‍

വലിയ എഞ്ചിനും കൂടിയ കരുത്തുമായി റെനോയുടെ ജനപ്രിയ ഹാച്ച് ക്വിഡ് കേരള വിപണിയിലെത്തി. പുതിയ ഒരു ലിറ്റ ര്‍ സ്മാര്‍ട്ട് കണ്‍ട്രോള്‍ എഫിഷ്യന്‍സി എഞ്ചിന്‍ 68 എച്ച്പി കരുത്തുല്പാദിപ്പിക്കും. നിലവിലുള്ള 800 സിസി എഞ്ചി നേക്കാള്‍ 22,000 രൂപ മാത്രമാണ് അധികമായി പുതിയ ക്വിഡിന് നല്‌കേണ്ടി വരുന്നത്. ഒരു ലിറ്റര്‍ എഞ്ചിന്‍ ആര്‍എക്‌സ്ടി ഒ, ആര്‍എക്‌സ്ടി എന്നിങ്ങനെ രണ്ട് ടോപ് വേരിയന്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. 3.82 ലക്ഷം രൂപ മുതല്ക്കാണ് വില തുടങ്ങുന്നത്. കോംപാക്ട് ഹാച്ചില്‍ കരുത്തുള്ള എഞ്ചിന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ക്വിഡ് ... Full story

ജീപ്പ് ഇന്ത്യയില്‍

വാഹനപ്രേമികള്‍ ഏറെ നാളുകള്‍ കാത്തിരുന്ന ജീപ്പ് ഇന്ത്യയിലെത്തി. ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടോമൊബൈല്‍സിന്റെ കീഴിലുള്ള ബീപ്പിന്റെ റാംഗ്ലര്‍, ഛെരോക്കി മോഡലുകളാണ് ഇന്ത്യയില്‍ ലഭ്യമാക്കിയിരിക്കുന്നത്. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് (സിബിയു) ആയാണ് വാഹനങ്ങള്‍ ഇന്ത്യയിലെത്തുന്നത്. റാംഗ്ലര്‍ മോഡലിന് 72 ലക്ഷം രൂപയോളമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ലക്ഷ്വറി എസ് യുവിയായ ഛെരോക്കിയുടെ മൂന്ന് വേരിയെന്റുകള്‍ ഇന്ത്യയില്‍ ലഭിക്കും. 93.6 ലക്ഷം മുതല്‍ 1.12 കോടി രൂപ വരെയാണ് ഈ വേരിയെന്റുകളുടെ വില. ജീപ്പ് ... Full story

ക്വിഡ് കരുത്തനായി

വലിയ എഞ്ചിനും കൂടിയ കരുത്തുമായി റെനോയുടെ ജനപ്രിയ ഹാച്ച് ക്വിഡ് വിപണിയിലെത്തി. പുതിയ ഒരു ലിറ്റര്‍ സ്മാര്‍ട്ട് കണ്‍ട്രോള്‍ എഫിഷ്യന്‍സി എഞ്ചിന്‍ 68 എച്ച്പി കരുത്തുല്പാദിപ്പിക്കും. നിലവിലുള്ള 800 സിസി എഞ്ചിനേക്കാള്‍ 22,000 രൂപ മാത്രമാണ് അധികമായി പുതിയ ക്വിഡിന് നല്‌കേണ്ടി വരുന്നത്. ഒരു ലിറ്റര്‍ എഞ്ചിന്‍ ആര്‍എക്‌സ്ടി ഒ, ആര്‍എക്‌സ്ടി എന്നിങ്ങനെ രണ്ട് ടോപ് വേരിയന്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. 3.82 ലക്ഷം രൂപ മുതല്ക്കാണ് വില തുടങ്ങുന്നത്. കോംപാക്ട് ഹാച്ചില്‍ കരുത്തുള്ള എഞ്ചിന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ക്വിഡ് ... Full story

പുത്തന്‍ എലാന്‍ട്ര വന്നു

കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ്‌യുടെ മിഡ് സൈസ് സെഡാന്‍ എലാന്‍ട്രയുടെ പുതുതലമുറ വിപണിയിലെത്തി. 12.99 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം പ്രാരംഭ വില. ടോപ് വേരിയന്റിന് 19.19 ലക്ഷം രൂപ വരെ വന്നേക്കാം. രണ്ട് ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലും ഒരു ലിറ്റര്‍ ഡീസല്‍ എഞ്ചിനിലുമായി അഞ്ച് വേരിയന്റുകളിലും അഞ്ച് നിറങ്ങളിലുമാണ് പുതിയ എലാന്‍ട്രയുടെ വരവ്. ഡിസൈനിലും സ്റ്റൈലിംഗിലും ഹ്യുണ്ടായ് നന്നായി പണിയെടുത്തിട്ടുണ്ടെന്ന് ഈ ആറാം തലമുറ എലാന്‍ട്രയെ കണ്ടാലറിയാം. പഴയ മോഡലിനെ അപേക്ഷിച്ച് കാഴ്ചയില്‍ കൂടുതല്‍ ബോള്‍ഡും ഷാര്‍പ്പുമായിട്ടുണ്ട്. 1990 ലാണ് ... Full story

ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ വിപണിയിലെത്തി

ഡല്‍ഹി: ഡ്യുക്കാറ്റിയുടെ മള്‍ട്ടി പര്‍പ്പസ് ഇരുചക്രവാഹനം മള്‍ട്ടിസ്ട്രാഡ 1200 എന്‍ഡ്യൂറോ ഇന്ത്യന്‍ വിപണിയിലെത്തി. മള്‍ട്ടി ടെറയ്ന്‍ വാഹനമായ ഈ മോഡലിന് ഡല്‍ഹി എക്‌സ് ഷോറൂം വില 17.44 ലക്ഷം രൂപയാണ്. 1198 സിസി, ടു സിലിണ്ടര്‍ എഞ്ചിന് പരമാവധി കരുത്ത് 160 എച്ച്പിയാണ്. 136എന്‍എം ടോര്‍ക്ക്. സിക്‌സ് സ്പീഡ് ഗിയര്‍ ബോക്‌സുള്ള ഈ വാഹനത്തിന് മുന്നില്‍ 19 ഇഞ്ച്, പിന്നില്‍ 17 ഇഞ്ച് ടയറുകളാണ്. അഡ്വഞ്ചര്‍ ടൂറര്‍ ഗണത്തില്‍പെടുന്ന എന്‍ഡ്യൂറോയ്ക്ക് ഇലക്ട്രോണിക് സസ്‌പെന്‍ഷനാണ് നല്‍കിയിരിക്കുന്നത്. Full story
Page 1 of 212

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.