Page 2 of 3123

ക്വിഡ് 1.0 ലിറ്റര്‍ കേരള വിപണിയില്‍

വലിയ എഞ്ചിനും കൂടിയ കരുത്തുമായി റെനോയുടെ ജനപ്രിയ ഹാച്ച് ക്വിഡ് കേരള വിപണിയിലെത്തി. പുതിയ ഒരു ലിറ്റ ര്‍ സ്മാര്‍ട്ട് കണ്‍ട്രോള്‍ എഫിഷ്യന്‍സി എഞ്ചിന്‍ 68 എച്ച്പി കരുത്തുല്പാദിപ്പിക്കും. നിലവിലുള്ള 800 സിസി എഞ്ചി നേക്കാള്‍ 22,000 രൂപ മാത്രമാണ് അധികമായി പുതിയ ക്വിഡിന് നല്‌കേണ്ടി വരുന്നത്. ഒരു ലിറ്റര്‍ എഞ്ചിന്‍ ആര്‍എക്‌സ്ടി ഒ, ആര്‍എക്‌സ്ടി എന്നിങ്ങനെ രണ്ട് ടോപ് വേരിയന്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. 3.82 ലക്ഷം രൂപ മുതല്ക്കാണ് വില തുടങ്ങുന്നത്. കോംപാക്ട് ഹാച്ചില്‍ കരുത്തുള്ള എഞ്ചിന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ക്വിഡ് ... Full story

ജീപ്പ് ഇന്ത്യയില്‍

വാഹനപ്രേമികള്‍ ഏറെ നാളുകള്‍ കാത്തിരുന്ന ജീപ്പ് ഇന്ത്യയിലെത്തി. ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടോമൊബൈല്‍സിന്റെ കീഴിലുള്ള ബീപ്പിന്റെ റാംഗ്ലര്‍, ഛെരോക്കി മോഡലുകളാണ് ഇന്ത്യയില്‍ ലഭ്യമാക്കിയിരിക്കുന്നത്. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് (സിബിയു) ആയാണ് വാഹനങ്ങള്‍ ഇന്ത്യയിലെത്തുന്നത്. റാംഗ്ലര്‍ മോഡലിന് 72 ലക്ഷം രൂപയോളമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ലക്ഷ്വറി എസ് യുവിയായ ഛെരോക്കിയുടെ മൂന്ന് വേരിയെന്റുകള്‍ ഇന്ത്യയില്‍ ലഭിക്കും. 93.6 ലക്ഷം മുതല്‍ 1.12 കോടി രൂപ വരെയാണ് ഈ വേരിയെന്റുകളുടെ വില. ജീപ്പ് ... Full story

ക്വിഡ് കരുത്തനായി

വലിയ എഞ്ചിനും കൂടിയ കരുത്തുമായി റെനോയുടെ ജനപ്രിയ ഹാച്ച് ക്വിഡ് വിപണിയിലെത്തി. പുതിയ ഒരു ലിറ്റര്‍ സ്മാര്‍ട്ട് കണ്‍ട്രോള്‍ എഫിഷ്യന്‍സി എഞ്ചിന്‍ 68 എച്ച്പി കരുത്തുല്പാദിപ്പിക്കും. നിലവിലുള്ള 800 സിസി എഞ്ചിനേക്കാള്‍ 22,000 രൂപ മാത്രമാണ് അധികമായി പുതിയ ക്വിഡിന് നല്‌കേണ്ടി വരുന്നത്. ഒരു ലിറ്റര്‍ എഞ്ചിന്‍ ആര്‍എക്‌സ്ടി ഒ, ആര്‍എക്‌സ്ടി എന്നിങ്ങനെ രണ്ട് ടോപ് വേരിയന്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. 3.82 ലക്ഷം രൂപ മുതല്ക്കാണ് വില തുടങ്ങുന്നത്. കോംപാക്ട് ഹാച്ചില്‍ കരുത്തുള്ള എഞ്ചിന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ക്വിഡ് ... Full story

പുത്തന്‍ എലാന്‍ട്ര വന്നു

കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ്‌യുടെ മിഡ് സൈസ് സെഡാന്‍ എലാന്‍ട്രയുടെ പുതുതലമുറ വിപണിയിലെത്തി. 12.99 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം പ്രാരംഭ വില. ടോപ് വേരിയന്റിന് 19.19 ലക്ഷം രൂപ വരെ വന്നേക്കാം. രണ്ട് ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലും ഒരു ലിറ്റര്‍ ഡീസല്‍ എഞ്ചിനിലുമായി അഞ്ച് വേരിയന്റുകളിലും അഞ്ച് നിറങ്ങളിലുമാണ് പുതിയ എലാന്‍ട്രയുടെ വരവ്. ഡിസൈനിലും സ്റ്റൈലിംഗിലും ഹ്യുണ്ടായ് നന്നായി പണിയെടുത്തിട്ടുണ്ടെന്ന് ഈ ആറാം തലമുറ എലാന്‍ട്രയെ കണ്ടാലറിയാം. പഴയ മോഡലിനെ അപേക്ഷിച്ച് കാഴ്ചയില്‍ കൂടുതല്‍ ബോള്‍ഡും ഷാര്‍പ്പുമായിട്ടുണ്ട്. 1990 ലാണ് ... Full story

ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ വിപണിയിലെത്തി

ഡല്‍ഹി: ഡ്യുക്കാറ്റിയുടെ മള്‍ട്ടി പര്‍പ്പസ് ഇരുചക്രവാഹനം മള്‍ട്ടിസ്ട്രാഡ 1200 എന്‍ഡ്യൂറോ ഇന്ത്യന്‍ വിപണിയിലെത്തി. മള്‍ട്ടി ടെറയ്ന്‍ വാഹനമായ ഈ മോഡലിന് ഡല്‍ഹി എക്‌സ് ഷോറൂം വില 17.44 ലക്ഷം രൂപയാണ്. 1198 സിസി, ടു സിലിണ്ടര്‍ എഞ്ചിന് പരമാവധി കരുത്ത് 160 എച്ച്പിയാണ്. 136എന്‍എം ടോര്‍ക്ക്. സിക്‌സ് സ്പീഡ് ഗിയര്‍ ബോക്‌സുള്ള ഈ വാഹനത്തിന് മുന്നില്‍ 19 ഇഞ്ച്, പിന്നില്‍ 17 ഇഞ്ച് ടയറുകളാണ്. അഡ്വഞ്ചര്‍ ടൂറര്‍ ഗണത്തില്‍പെടുന്ന എന്‍ഡ്യൂറോയ്ക്ക് ഇലക്ട്രോണിക് സസ്‌പെന്‍ഷനാണ് നല്‍കിയിരിക്കുന്നത്. Full story
http://overtakeonline.in/wp-content/uploads/2016/06/MBO_4389.jpg

പിയാജിയോ മോട്ടോപ്ലക്‌സ് കൊച്ചിയില്‍ ആരംഭിച്ചു

കൊച്ചി: കേരളത്തിലെ ആദ്യ പിയാജിയോ മോട്ടോപ്ലക്‌സ് കൊച്ചിയില്‍ ആരംഭിച്ചു. കൊച്ചി പാടിവട്ടം ബൈപാസിനു സമീപമാണ് ജെയ് മോട്ടോഴ്‌സിന്റെ ഈ മോട്ടോപ്ലക്‌സ് ഷോറൂം. ഇന്ത്യയില്‍ ഇതിനു മുമ്പ് മൂന്ന് ബ്രാന്‍ഡ് മോട്ടോപ്ലക്‌സുകള്‍ വിജയം കണ്ടതിനെത്തുടര്‍ന്ന് കേരളത്തിലേക്കും വില്‍പന വ്യാപിപ്പിക്കാനാണ് കൊച്ചിയിലെ ഷോറൂം കൊണ്ടുദ്ദേശിക്കുന്നത്. സൂപ്പര്‍സ്‌പോര്‍ട് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ അപ്രിലിയ, ക്രൂസര്‍ ബൈക്ക് നിര്‍മാതാക്കളായ മോട്ടോ ഗുച്ചി, വെസ്പ എന്നിവയാണ് മോട്ടോപ്ലക്‌സിന്റെ കീഴിലുള്ള കമ്പനികള്‍. 4950 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമിന്റെ ... Full story
http://overtakeonline.in/wp-content/uploads/2016/04/Tier3.jpg

Deluxe buddies

ചെറുദൂരങ്ങള്‍ താണ്ടാനുള്ള വാഹനങ്ങളായിരുന്നു പണ്ട് സൈക്കിളുകള്‍. ഇന്നത് ഒരു വ്യായാമ ഉപാധിയായും പരിസ്ഥിതിയെ നോവിക്കാത്ത യാത്രാമാധ്യമമായും മാറിയിരിക്കുന്നു. എന്തിലും ഏതിലും സ്റ്റൈല്‍ വേണമെന്നാഗ്രഹിക്കുന്ന പുതുതലമുറ സൈക്കിളുകള്‍ക്കായി ലക്ഷങ്ങള്‍ തന്നെ മുടക്കുന്നു. കാറുകള്‍ക്കും ബൈക്കുകള്‍ക്കും പുറമെ, ആരോഗ്യകരമായ ജീവിതശൈലിക്ക് ഒരു സൈക്കിളും ഇരിക്കട്ടെ എന്ന് ചിന്തിക്കുന്നവരുടെ എണ്ണവും കൂടുന്നു. ഇക്കൂട്ടത്തില്‍ ലോകത്തെ ഏറ്റവും ചെലവേറിയ പ്രീമിയം സൈക്കിളുകള്‍ ഒന്നു ചവിട്ടിനോക്കുന്നതില്‍ തെറ്റുണ്ടോ? മനോഹരമായ ഭൂപ്രദേശങ്ങളിലൂടെ അതിമനോഹരമായ സൈക്കിളുകളില്‍ ഒരു യാത്ര. ക്രോം ഹാര്‍ട്‌സ് സെര്‍വേലോ ബൈക്ക് അമേരിക്കന്‍ ലക്ഷ്വറി ബ്രാന്‍ഡായ ക്രോം ഹാര്‍ട്‌സ് ... Full story

‘Performer’

ആയിരം സിസി, 145 ബിഎച്ച്പി, ലിറ്ററിന് 50 കിലോമീറ്റര്‍ മൈലേജ്, കാണാന്‍ അടിപൊളിയാകണം..... ഏതൊരു ബൈക്കറും ഒരിക്കലെങ്കിലും ഇത്തരത്തില്‍ ഒരു സാധ്യതയെക്കുറിച്ച് ചിന്തിക്കാതിരിക്കില്ല....!! എന്റെ ഭായി, വെറുതേ കൊതിപ്പിക്കല്ലേ... എന്നു ചിന്തിക്കാന്‍ വരട്ടെ, ഒരു പക്ഷെ അധികം വൈകാതെ ഇന്ത്യയിലുമെത്താന്‍ സാധ്യതയുള്ള ഒരു കരുത്തനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. എനര്‍ജിക്ക. 0% എമിഷന്‍ 100% സാറ്റിസ്ഫാക്ഷന്‍.... ലോകത്തിലെ മികച്ച ഇലക്ട്രിക് സൂപ്പര്‍ബൈക്ക് ഇറ്റലിയില്‍ നിന്നുമാണ് വരുന്നത്. നാല്‍പത് വര്‍ഷങ്ങളോളമായി ലെ മാന്‍സ് ഫോര്‍മുല വണ്‍ റേസിങ് പെര്‍ഫോമന്‍സില്‍ ഡിസൈനി ലും എന്‍ജിനിയറിങ്ങിലും മികവു പ്രകടിപ്പിച്ച ... Full story

വിപണിപിടിക്കാന്‍ ഹാന്‍കുക്ക് ടയറുകള്‍

ഹാന്‍കുക്ക് ടയറുകള്‍ കേരളാ വിപണിയില്‍. ഹാന്‍കുക്ക് വൈസ് പ്രസിഡന്റ് ചി ക്വാങ് ജിന്‍ കേരളത്തിലെ വിതരണ ചുമതല ടയറക്സ് മാനേജിങ് ഡയറക്ടര്‍ കിരണ്‍ എം വി യ്ക്കു നല്‍കിക്കൊണ്ടാണ് കേരളത്തിലെ ഹാന്‍കുക്ക് ടയറുകളുടെ വിതരണം ഉദ്ഘാടനം ചെയ്തത്. 1941 കൊറിയയില്‍ സ്ഥാപിതമായ ഹാന്‍കുക്ക് ലോകത്തിലെ ഏഴാമത്തെ വലിയ ടയര്‍ നിര്‍മാതാക്കളാണ്. മാതൃരാജ്യമായ കൊറിയയെ കൂടാതെ 180 രാജ്യങ്ങളില്‍ ഹാന്‍കുക്കിന് വേരുകളുണ്ട്. 2011ല്‍ ലോകമാര്‍ക്കറ്റിലെ ഹാന്‍കുക്കിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ കൂടുതല്‍ വിപണി കീഴടക്കാന്‍ ശ്രമിക്കുന്നത്. കൊറിയയിലും ചൈനയിലും വിപണിയില്‍  ... Full story

മരിയ സ്പെഷ്യല്സ്

ഡിക്കി ട്രേ, ഡിക്കി പാഡ്, സ്പീക്കര്‍ സബ് ബോക്സുകള്‍ എóിവയ്ക്കായി ഒരു സ്പെഷ്യല്‍ ഷോറൂം, അതാണ് മരിയ എന്റര്‍പ്രൈസസ്. എñാവിധത്തിലുള്ള മികച്ച ഗുണനിലവാരമുള്ള ഉðപóങ്ങളാണ് മരിയ എന്റര്‍പ്രൈസസ് വിപണനം ചെയ്യുóത്. ഉപഭോക്താവ് ആഗ്രഹിക്കുó  വിധത്തിð വാഹനത്തിന്റെ ഷെയ്പ് അനുസരിച്ചാണ് ട്രേയും പാഡും ബോക്സും നിര്‍മിച്ചു നðകുóത്. പ്ളൈവുഡ് ആണ് ഉðപó നിര്‍മാണത്തിനായിട്ട് ഉപയോഗിക്കുóത്. എറണാകുളം ചമ്പക്കരയിലാണ്  മരിയ എന്റര്‍പ്രൈസസ്. കൂടുതð വിവരങ്ങള്‍ക്ക് : 0484 2389805, 9847042598. Full story
Page 2 of 3123

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.