Page 1 of 3123

ഹൈബ്രിഡ് കാമ്രിയും പ്രിയൂസും എത്തി

ഇന്ത്യയിലെ ഹൈബ്രിഡ് കാര്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ടൊയോട്ട, കാമ്രിയുടെ ഹൈബ്രിഡ് പതിപ്പും നാലാം തലമുറ പ്രിയൂസും വിപണിയിലിറക്കി. സ്‌പോര്‍ട്ടി എക്സ്റ്റീരിയറോടു കൂടി ഇന്ത്യയില്‍ നിര്‍മിച്ചിറങ്ങുന്ന കാമ്രിക്ക് 31.98 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഇലക്ട്രിക് മോട്ടോറിനൊപ്പം 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കാമ്രിക്കുള്ളത്. 202 ബിഎച്ച്പി എന്ന പരമാവധി കരുത്താണ് ഈ എഞ്ചിന്‍ നല്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗോളവിപണിയിലിറങ്ങിയ പ്രിയൂസിന്റെ സെഡ്8 വേരിയന്റ് മാത്രമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ടൊയോട്ട ... Full story

പഗാനി ഹുയ്‌റ റോഡ്സ്റ്റര്‍!

സൂപ്പര്‍ കാര്‍ ബില്‍ഡറായ ഹൊറേഷ്യോ പഗാനി പുതിയ ഹുയ്‌റ റോഡ്സ്റ്ററെപ്പറ്റി പറഞ്ഞത് തങ്ങള്‍ വര്‍ക്ക് ചെയ്തതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണമായ പ്രോജക്ടാണ് ഹുയ്‌റ റോഡ്സ്റ്റര്‍ എന്നാണ്. 2010 ല്‍ നിര്‍മാണം തുടങ്ങിയെങ്കിലും പദ്ധതി ഉപേക്ഷിച്ചിരുന്നു. പിന്നീട് റോഡ്സ്റ്ററിന്റെ നിര്‍മാണം 2013 ലാണ് തുടങ്ങുന്നത്. അന്തംവിട്ട് നോക്കിനില്ക്കുന്ന രൂപസൗകുമാര്യത്തിനു പുറമെ രണ്ട് തരം റൂഫുകളിലാണ് ഹുയ്‌റ റോഡ്സ്റ്റര്‍ എത്തുന്നത്. കണ്‍വെര്‍ട്ടബിളിന്റെ ഫ്രീഡവും കൂപ്പെയുടെ ലുക്‌സുമുള്ള കാര്‍ബണ്‍ ഫൈബര്‍ ഹാര്‍ഡ് ടോപ്പിലും ഫാബ്രിക് റൂഫിലും. പൂജ്യത്തില്‍ നിന്ന് നൂറിലേക്ക് കാറിനെ ഇരമ്പിപ്പായിക്കാനുള്ള കരുത്താണ് ... Full story

എലോംഗേറ്റഡ് ഇ-ക്ലാസ് കേരള വിപണിയില്‍

മെഴ്‌സെഡീസ് ബെന്‍സിന്റെ പ്രീമിയം എക്‌സിക്യുട്ടിവ് സെഡാന്‍ ഇ ക്ലാസിന്റെ നീളം വര്‍ദ്ധിപ്പിച്ച മോഡല്‍ കേരളത്തിലെത്തി. വാഹനത്തിന്റെ വിപണി അവതരണം രാജശ്രീ മോട്ടേഴ്‌സ് മാനേജിങ് ഡയറക്ടര്‍ എസ് ശിവകുമാര്‍ നിര്‍വഹിച്ചു. ഇന്ത്യയിലാണ് ഈ മോഡലിന്റെ നിര്‍മാണം. ഇ 200ന് 57.84 ലക്ഷവും ഇ 350 ഡിക്ക് 71.57 ലക്ഷവുമാണ് ഷോറൂം വില. Full story

സുസുക്കി ഇഗ്നിസ് കേരളത്തില്‍ വില്‍പന ആരംഭിച്ചു

സുസുക്കിയുടെ ഏറ്റവും പുതിയ വാഹനമായ ഇഗ്നിസ് കേരളത്തില്‍ വില്‍പന ആരംഭിച്ചു. മാരുതി സുസുക്കിയുടെ പ്രീമിയം കാര്‍ ബ്രാന്‍ഡായ നെക്‌സയുടെ കീഴിലാണ് ഇഗ്നിസ് വില്‍ക്കുന്നത്.ക്ലാസിക് രൂപഭംഗിയുള്ള വാഹനമായാണ് ഇഗ്നിസിനെ മാരുതി ഒരുക്കിയിരിക്കുന്നത്. ഡീസല്‍ പെട്രോള്‍ മോഡലുകളില്‍ വാഹനം ലഭ്യമാകും. 4.57 ലക്ഷം മുതല്‍ 8.01 ലക്ഷം വരെയാണ് വാഹനത്തിന് വില നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ ഓട്ടോമാറ്റിക് വകഭേദവുമുണ്ടാകും. Full story

ജലയാത്രയില്‍ വൈവിദ്ധ്യമാകാന്‍ ജെറ്റ് ക്യാപ്‌സ്യൂള്‍

മൂന്നു വര്‍ഷം മുന്‍പ് പ്രോട്ടോടൈപ്പ് പുറത്തിറക്കിയ കാലം മുതല്‍ ജലവാഹനപ്രിയര്‍ കാത്തിരിക്കുന്ന മിനി യോട്ടാണ് ജെറ്റ് ക്യാപ്‌സ്യൂള്‍. പൂര്‍ണമായും കാര്‍ബണ്‍ ബോഡിയും ഫോട്ടോക്രോമിക് വിന്‍ഡോസുമായി ജലയാത്രയ്‌ക്കൊരുങ്ങുന്ന ജെറ്റ് ക്യാപ്‌സ്യൂള്‍ സവിശേഷതകളാല്‍ സമ്പന്നമാണ്. എ വാട്ടര്‍ക്രാഫ്റ്റ് വിത്ത് ക്യാരക്ടര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഫ്യൂച്ചറിസ്റ്റിക് ക്രൂയിസറില്‍ പതിമൂന്ന് പേര്‍ക്ക് വരെ യാത്ര ചെയ്യാനാകും. 25 അടി നീളവും 11 അടി വീതിയുമുള്ള ഈ നൗകയില്‍ റൂഫ് ടോപ് സണ്‍ഡെക്ക്, ബെഡ്‌റൂം, കിച്ചണ്‍, ടോയ്‌ലറ്റ് സൗകര്യങ്ങളും റിയര്‍ ആന്റ് അണ്ടര്‍വാട്ട് ക്യാമറകളും എസിയും ... Full story

ജാഗ്വാര്‍ എക്‌സ്എഫ് വിപണിയില്‍

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ രണ്ടാം തലമുറ പ്രീമിയം സെഡാന്‍ എക്‌സ്എഫ് 2016 വിപണിയിലെത്തി. ജെഎല്‍ആറിന്റെ ഇഞ്ചീനിയം എഞ്ചിനില്‍ ഇന്ത്യയിലിറങ്ങുന്ന ആദ്യത്തെ കാറാണ് എക്‌സ്എഫ്. പ്യുവര്‍, പ്രസ്റ്റീജ്, പോര്‍ട്ട്‌ഫോളിയോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഇറങ്ങുന്ന എക്‌സ്എഫിന്റെ വില തുടങ്ങുന്നത് 49.5 ലക്ഷത്തിലാണ്. 62.10 ലക്ഷമാണ് ടോപ് എന്‍ഡിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ ലഭ്യമായ ഈ ആഡംബര സെഡാന്‍ മുന്‍മോഡലിനേക്കാള്‍ വലുതും ഭാരം കുറഞ്ഞതുമാണ്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 237 എച്ച്പി കരുത്തും 340 എന്‍എം ടോര്‍ക്കും നല്കും. 2.0 ലിറ്റര്‍ ഡീസല്‍ ... Full story

ഉലകംചുറ്റും ക്ലൗഡ്‌ബ്രേക്ക്

പണി തുടങ്ങും മുന്‍പേ പ്രശസ്തനായ ഒരു സൂപ്പര്‍ യോട്ടാണ് ക്ലൗഡ്‌ബ്രേക്ക്. ഇപ്പോള്‍ ലോകം ചുറ്റുന്ന ഈ യോട്ടിനകത്തു പ്രവേശിക്കണമെങ്കില്‍ തന്നെ നിങ്ങളൊരു കോടീശ്വരനായിരിക്കണം. അല്ലാതെ ഈ ആഡംബരം വെറുതെ കണ്ട് രസിക്കാമെന്ന് കരുതേണ്ട. ബ്രിട്ടീഷ് കൊളംബിയയിലെ എഗ്‌സോട്ടിക് ലൊക്കേഷനുകളില്‍ യാത്ര നടത്തുന്ന ക്ലൗഡ്‌ബ്രേക്ക് ലോകസഞ്ചാരികള്‍ക്ക് ഒരു കാഴ്ച തന്നെയാണ്. 72.5 മീറ്റര്‍ നീളവും 2,200 ടണ്‍ ഭാരവുമുള്ള ഈ സൂപ്പര്‍ യോട്ടിന്റെ സൗകര്യങ്ങള്‍ വിസ്മയിപ്പിക്കും. പതിവ് യോട്ട് ആഡംബരത്തിനു പുറമെ മണ്ണിലും വിണ്ണിലും വെള്ളത്തിലും വിനോദത്തിലേര്‍പ്പെടാവുന്നവിധം സുസജ്ജമാണ് ക്ലൗഡ്‌ബ്രേക്ക്. സ്‌കൈബോട്ടുകളും ... Full story

ബെന്റ്‌ലിയുടെ ഏറ്റവും വലിയ ഷോറൂം ദുബായിയില്‍

ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ തട്ടകമായ ദുബായിയില്‍ ലോകത്തെ ഏറ്റവും വലിയ ഷോറൂം ആരംഭിച്ച് ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ ബെന്റ്‌ലി മോട്ടോഴ്‌സ് മിഡില്‍ ഈസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. 75,000 ചതുരശ്രയടി വിസ്തൃതിയില്‍ ഷെയ്ഖ് സായിദ് റോഡിലാണ് ബെന്റ്‌ലിയുടെ ഷോറൂം. ആറുനില ഷോറൂം 1,60,000 എല്‍ഇഡി ലൈറ്റുകളുടെ പ്രകാശത്തിലാണ് ഒരുക്കിയിട്ടുള്ളത്. റൂഫ് ഗാര്‍ഡനും വിഐപി സ്വീറ്റും ലോകത്തെ ആദ്യത്തെ അക്വാ ഗ്രാഫിക് വാട്ടര്‍ കര്‍ട്ടനും തുടങ്ങി ഷോറൂം തന്നെ ഒരു കാഴ്ചയാണ്. കൃത്യമായ പ്രകാശത്തില്‍ വാഹനങ്ങളുടെ ശരിയായ നിറവും സൂക്ഷമമായ ... Full story

ഫോഡ് വില കുറയ്ക്കുന്നു

ഫോഡ് വിവിധ മോഡലുകള്‍ക്ക് വില കുറയ്ക്കുന്നു. വിപണി മത്സരം കടുപ്പിക്കാന്‍ ലക്ഷ്യമിട്ട് ഫിഗോയുടെ വിലയില്‍ 50,000 രൂപയുടേയും ആസ്പയറിന് 91,000 രൂപയുടേയും കിഴിവാണ് ഫോഡ് നല്കുന്നത്. ഡിമാന്റ് മങ്ങിയതിനെ തുടര്‍ന്ന് രണ്ടു മോഡലുകളുടേയും ഉല്പാദനവും കുറച്ചിരിക്കുകയാണ്. Full story

ക്വിഡ് 1.0 ലിറ്റര്‍ കേരള വിപണിയില്‍

വലിയ എഞ്ചിനും കൂടിയ കരുത്തുമായി റെനോയുടെ ജനപ്രിയ ഹാച്ച് ക്വിഡ് കേരള വിപണിയിലെത്തി. പുതിയ ഒരു ലിറ്റ ര്‍ സ്മാര്‍ട്ട് കണ്‍ട്രോള്‍ എഫിഷ്യന്‍സി എഞ്ചിന്‍ 68 എച്ച്പി കരുത്തുല്പാദിപ്പിക്കും. നിലവിലുള്ള 800 സിസി എഞ്ചി നേക്കാള്‍ 22,000 രൂപ മാത്രമാണ് അധികമായി പുതിയ ക്വിഡിന് നല്‌കേണ്ടി വരുന്നത്. ഒരു ലിറ്റര്‍ എഞ്ചിന്‍ ആര്‍എക്‌സ്ടി ഒ, ആര്‍എക്‌സ്ടി എന്നിങ്ങനെ രണ്ട് ടോപ് വേരിയന്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. 3.82 ലക്ഷം രൂപ മുതല്ക്കാണ് വില തുടങ്ങുന്നത്. കോംപാക്ട് ഹാച്ചില്‍ കരുത്തുള്ള എഞ്ചിന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ക്വിഡ് ... Full story
Page 1 of 3123

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.