Page 1 of 41234

പള്‍സര്‍ 375 അണിയറയില്‍

ബജാജിന്റെ പണിപ്പുരയില്‍ കൂടിയ ശേഷിയുള്ള ഒരു കരുത്തന്റെ നിര്‍മ്മാണം നടന്നു വരികയാണ്. പള്‍സറിന്റെ ഉയര്‍ന്ന കരുത്തുള്ള പതിപ്പാണ് ബജാജ് ലക്ഷ്യം കണ്ടിരിക്കുന്നത്.375 സിസിയുടെ എന്‍ജിനാണ് പുതിയ പതിപ്പിന് നല്‍കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി പള്‍സറിന്റെ ജൈത്രയാത്ര തുടങ്ങിയിട്ട്. പത്താം വാര്‍ഷികത്തില്‍ കരുത്തേറിയ 200 എന്‍എസും എത്തി. എന്‍ജിന്‍ കരുത്തിന്റെ പുതിയ തീരങ്ങള്‍ താണ്ടുകയാണ് ബജാജ്. ട്രിപ്പിള്‍ സ്പാര്‍ക്ക് സാങ്കേതികതയാണ് 200എന്‍എസിന്റെ കൈമുതല്‍. 375 .375 സിസി, ബജാജിന്റെ ഏറ്റവും നിര്‍ണ്ണായകമായ ചുവട് എന്നു വേണമെങ്കില്‍ പറയാം. Full story

ബജാജിന്റെ ഏറ്റവും വിലയേറിയ 100സിസി ബൈക്ക്

ഏറ്റവും ചെലവേറിയ 100 സിസി ബൈക്കുമായ് ബജാജെത്തും .    സെഗ്മെന്‍റിലിന്നേവരെ ഇറങ്ങിയിട്ടുള്ളവയില്‍ വെച്ചേറ്റവും വിലക്കൂടുതലുള്ള വാഹനമായിരിക്കും ഇതെന്നാണ് ബജാജ് പറയുന്നത്. 2013 ജനുവരിയില്‍ ഈ ബൈക്ക് വിപണിയില്‍ എത്തിയേക്കും .ഇരുചക്ര വിപണിയില്‍ ബജാജിനുള്ള ആത്മവിശ്വാസമാണ് വിലയേറിയ ഈ 1൦൦ സി സി ബൈക്ക്.വില വിവരം പുറത്താക്കിയിട്ടില്ല Full story

കുഞ്ഞന്‍ എസ് യുവി

വെറും 3.30 ലക്ഷം രൂപ വിലയ്ക്ക് എസ്.യു.വി പുറത്തിറക്കാനാണ് കെനിയയിലെ നെയ്റോബി ആസ്ഥാനമായ വാഹനനിര്‍മാതാക്കളായ മൊബിയസ് മോട്ടോഴ്സ് കമ്പനിയുടെ നീക്കം.ആഫ്രിക്കയിലെ ദുര്‍ഘട പാതകള്‍ താണ്ടാനാവും വിധമാണ് മൊബിയസ് എന്ന മോഡലിന്റെ രൂപകല്‍പ്പന. ചെലവുചുരുക്കലിന്റെ ഭാഗമായി എസി, സൈഡ് വിന്‍ഡോ ഗ്ലാസുകള്‍ ഒഴിവാക്കിയിട്ടുണ്ട് . പിന്നില്‍ ആറു മുതല്‍ എട്ടു പേര്‍ക്കു വരെ ഇരിക്കാനാവും. 350 മിമീ ആണ് ഗ്രൌണ്ട് ക്ലിയറന്‍സ്. Full story

ചരിത്രം കുറിക്കാന്‍ റെഡ്ബുള്‍

നിലവില്‍ എഫ്വണ്‍ ചാംപ്യനായ റെഡ്ബുള്‍ റേസിംഗ് 2012 ലേയ്ക്കുള്ള തങ്ങളുടെ പുതിയ പോരാളിയെ പുറത്തിറക്കി. റിനോ പവേര്‍ഡ് ആര്‍ ബി 8 എന്ന ഈ സൂപ്പര്‍ താരത്തിനോടൊപ്പം ചരിത്ര വിജയം ആവര്‍ത്തിക്കാന്‍ ഡ്രൈവിംഗ് സീറ്റിലെത്തുന്നത് ഒന്നാം നമ്പര്‍ താരമായ സെബാസ്റ്യന്‍ വെറ്റല്‍ ആണ്. 2012 ലും വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞാല്‍ വെറ്റല്‍ നേടുന്നത് ഹാട്രിക് വിജയമായിരിക്കും. ആര്‍എസ് 27 റിനോ എന്‍ജിനാണ് ആര്‍ബി 8 ന്. 2400 സിസി എന്‍ജിനാണിത്. Full story

റെനോ പുതിയ സെഗ്മെന്റിലേക്ക്

റെനോ ഇന്ത്യ നാലു ലക്ഷം രൂപയ്ക്കു താഴെ വില വരുന്ന കാറുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. ഇന്ത്യന്‍ വിപണിയില്‍ രണ്ട് ലക്ഷത്തിനും നാലു ലക്ഷത്തിനും ഇടയിലുള്ള കാറുകളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത് എന്ന കണ്ടെത്തലാണ് റെനോയെ പുതിയ തീരുമാനത്തിലെത്തിച്ചിരിക്കുന്നത്. നിലവില്‍ റെനോയ്ക്ക് ഈ സെഗ്മെന്റില്‍ കാറുകളൊന്നുംതന്നെയില്ല. അതുകൊണ്ടു തന്നെ പുതിയൊരു പ്ളാറ്റ് ഫോം റെനോയ്ക്ക് നിര്‍മിക്കേണ്ടതായിട്ടുണ്ട്. നിസ്സാന്റെ കൂട്ടുകെട്ടില്‍ എഞ്ചിന്റെ പ്ളാറ്റ് ഫോം, ട്രാന്‍സ്മിഷന്‍ സംവിധാനങ്ങള്‍ രൂപപ്പെടുത്തിയെടുക്കാനാണ് റെനോ പദ്ധതിയിട്ടിരിക്കുന്നത്. റെനോ - നിസ്സാന്‍ നിര്‍മാണ കൂട്ടുകെട്ടില്‍ നിലവില്‍ ... Full story

ഇലക്ട്രിക് സുസുക്കി

ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് സുസുക്കിയുടെ തീരുമാനം. ഇന്ത്യന്‍ വിപണിയാണ് ജപ്പാന്‍ കമ്പനിയുടെ ലക്ഷ്യം. 2012 അവസാനത്തോടു കൂടി സുസുക്കി ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തും. ഇലക്ട്രിക് ഹൈബ്രിഡ് സ്വിഫ്റ്റ്, ആള്‍ട്ടോ-ഇക്കോ എന്നിവയായിരിക്കും ആദ്യഘട്ടമെന്നനിലയില്‍ വിപണിയിലെത്തുക. . Full story

സ്വിഫ്റ്റ് ഹൈബ്രിഡ് ആകുന്നു

മാരുതി സുസുക്കി പുതിയ സ്വിഫ്റ്റ് ഹൈബ്രിഡിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. സ്വിഫ്റ്റ് ഇവി ഹൈബ്രിഡ് എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. ഷെവര്‍ലെ വോള്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്ന മോഡലിലുള്ള ബാറ്ററിയാകും ഇതിലും ഉപയോഗിക്കുക. ബാറ്ററി പവറില്‍ മാത്രം 30 കി.മീ. ഓളം ഇവി സ്വിഫ്റ്റിന് സഞ്ചരിക്കാനാവും. 2009 ടോക്കിയോ മോട്ടോഷോയില്‍ പ്രദര്‍ശനത്തിനുവച്ച അതേ കണ്‍സെപ്റ്റില്‍ തന്നെയാണ് പുതിയതും പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ പുതിയതിന്റെ എഞ്ചിന്‍ സ്‌പെസിഫിക്കേന്‍ ഒന്നും ലഭ്യമായിട്ടില്ല.  2009 ടോക്കിയോ മോട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച സ്വിഫ്റ്റിന് 658 സിസി എഞ്ചിനും 54 ബിഎച്ച്പി ... Full story

ഫോര്‍ഡിന്റെ പുതിയ എസ് യുവി എക്കോ സ്പോര്‍ട്സ് കോംപാക്റ്റ്

ഫോര്‍ഡിന്റെ കോംപാക്റ്റ് എസ് യുവിയായ എക്കോ സ്പോര്‍ട്സ് അടുത്ത വര്‍ഷം ഇന്ത്യയിലെത്തും. ഫിഗോ, ഫിയസ്റ എന്നിവ നിര്‍മിച്ച പ്ളാറ്റ്ഫോമില്‍ തന്നെയാകും എക്കോ സ്പോര്‍ട്ട്സിന്റെ വരവ്. 2004 മുതല്‍ ആഗോള മാര്‍ക്കറ്റിലെ സജീവ സാന്നിധ്യമാണ് ഇക്കോ സ്പോര്‍ട്ട്സ്. പുതിയ ഫിയസ്റയുടെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാകും പുതിയ എക്കോ സ്പോര്‍ട്ട്സിനും. 90 ബിഎച്ച്പി കരുത്തും, 204 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുമെന്നു കരുതുന്നു. Full story

ചെറുകാറുമായി സ്‌കോഡ

ഇന്ത്യയിലെ ചെറുകാറുകളുടെ പ്രചാരം മനസിലാക്കി മറ്റൊരു ചെറുകാറുമായി സ്‌കോഡയെത്തുന്നു. സിറ്റിഗോ എന്ന് പേരിട്ടിരിക്കുന്ന ചെറുകാര്‍ ഉടന്‍ വിപണിയിലെത്തിക്കാനാണ് സ്‌കോഡയുടെ പദ്ധതി. ഒരു ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍ജിന് 60 ബി എച്ച് പി കരുത്താകും ഉണ്ടാകുക. Full story

ബീറ്റിന് പുതിയമുഖം

ജനറല്‍ മോട്ടോഴ്‌സിന്റെ ചെറുകാറായ ബീറ്റ് മുഖം മിനുക്കുന്നു. ഷെവര്‍ലെയുടെ ആനുവേഴ്‌സറി ആഘോഷങ്ങള്‍ക്കിടയിലാണ് ബീറ്റിന്റെ പരിഷ്‌കരിച്ച രൂപം യുഎസ്ല്‍ ഷെവര്‍ലെ പുറത്തിറക്കിയത്. രണ്ടാം തരമുറ ബീറ്റിന് പുതിയ മുന്‍ ഗ്രില്‍,പുതിയ ബമ്പര്‍, വലിപ്പം കൂടിയ ഷെവര്‍ലേ ചിന്ഹം,പുതുക്കിയ മിററുകള്‍, പുതിയ അലോയ് എന്നിവയാണ് ഉണ്ടാകുക. Full story
Page 1 of 41234

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.