Page 3 of 712345...Last »

ഹീറോ ഇംപള്‍സ് ഇന്ത്യയില്‍

ഹീറോ മോട്ടോ കോര്‍പ്പിന്റെ ലേബലിലുള്ള ആദ്യത്തെ മോട്ടോര്‍ സൈക്കിള്‍ ഇംപള്‍സ് ഇന്ത്യയില്‍ പുറത്തിറക്കി. ഓഫ്റോഡര്‍ ബൈക്ക് ആയ ഇംപള്‍സിന് 149.2 സിസി 4 സ്ട്രോക്ക് എഞ്ചിനാള്ളത്. 13.2 ബിഎച്ച്പി കരുത്തും 1.36 കിഗ്രാം ടോര്‍ക്കും ഉണ്ട്. 66800 രൂപയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില. Full story

ടാറ്റ എയ്സ് സിപ് കേരള വിപണിയില്‍

ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ  എയ്സ് സിപ് കേരളാ വിപണിയില്‍ എത്തി. 600 കി. ഗ്രാം ഭാരം വഹിക്കാന്‍ കഴിയും. 1,98,000 രൂപയാണ് കൊച്ചിയിലെ എക്സ് ഷോറൂം വില. ഏതു തരം കാലാവസ്ഥയിലും ഏതു റോഡിലും ഉപയോഗിക്കത്തക്ക രീതിയിലാണ് പുതിയ സിപ്പിന്റെ നിര്‍മാണമെന്ന് കമ്പനി അവകാശപ്പെട്ടു. 3.5 മീറ്ററാണ്  ടേണിങ് സര്‍ക്കിള്‍ റേഡിയസ്. റിട്രാക്ടബിള്‍ സീറ്റ് ബെല്‍റ്റുകള്‍, വിശാലമായ ക്യാബിന്‍, പവര്‍ കൂടിയ ഹെഡ്ലൈറ്റുകള്‍ എന്നിവയാണ് പ്രത്യേകതകള്‍. Full story

ആള്‍ട്ടോ എക്സ്പ്ളോര്‍

മാരുതിയുടെ ബെസ്റ് സെല്ലറായ ആള്‍ട്ടോയുടെ ഏറ്റവും പുതിയ വേരിയന്റ് ആള്‍ട്ടോ എക്സ്പ്ളോര്‍ വിപണിയില്‍. ലിമിറ്റഡ് എഡിഷനായിട്ടാണ് എക്സ്പ്ളോര്‍ എത്തിയിരിക്കുന്നത്. 800 സിസി എല്‍ എക്സ്ഐ, കെ10 മോഡലുകളില്‍ ലഭ്യമാണ്. ബോഡി കളേഡ് ബംമ്പര്‍, വിങ് മിറര്‍, ഡോര്‍ ഹാന്റില്‍സ്, യുഎസ്ബി ആന്‍ഡ് ബ്ള്യു ടൂത്ത് സംവിധാനമുള്ള ഡിഐഎന്‍ മ്യൂസിക്ക് സിസ്റം, ലതര്‍ സീറ്റ്, സ്പെഷ്യല്‍ ബോഡി ഗ്രാഫിക്സ്, റൂഫ് മൌണ്ടഡ് സ്പോയിലര്‍ എന്നീ സവിശേഷതകളുമായിട്ടാണ് ആള്‍ട്ടോ എക്സ്പ്ളോര്‍ എത്തിയിരിക്കുന്നത്. Full story

ഹോങ്‌സങ് ജിടി 650 എന്‍ പുറത്തിറങ്ങി

കുറച്ചു മാസങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ജി ടി 650ന്റെ നെയ്ക്കഡ് പതിപ്പായ ജിടി650എന്‍ പുറത്തിറങ്ങി. ഡല്‍ഹിയില്‍ പുറത്തിറക്കിയ ബൈക്കിന്റെ വില 4.39 രൂപയാണ് വില. 647 സി സി എന്‍ജിന്റെ കരുത്ത് 82 പി എസും ടോര്‍ക്ക് 60.9 എന്‍എമ്മുമാണ്. Full story

ഹ്യുണ്ടായ്‌യുടെ കൊച്ചുസുന്ദരി ഇയോണ്‍ പുറത്തിറങ്ങി

മാരുതി ആള്‍ട്ടോയുടെ എതിരാളിയായി ഹ്യുണ്ടായി ഇയോണ്‍ ഡല്‍ഹിയില്‍ പുറത്തിറങ്ങി. 2.69 ലക്ഷമാണ് വില ഡല്‍ഹി എക്‌സ് ഷോറൂം വില. ഐ 10 ഐ 20 എന്നിവയുടെ ഡിസൈന്‍ പാറ്റേണ്‍ പിന്തുടര്‍ന്നിരിക്കുന്ന ഇയോണിന്റെ ആറ് മോഡലുകല്‍ വേരിയന്റുകള്‍ വിപണിയില്‍ ലഭ്യമാണ്. 814 സി സി നാലു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 55.2 ബി എച്ച് പി കരുത്താണ് ഉള്ളത്. 21.1 കിലോമീറ്ററാണ് എആര്‍എഐ അംഗീകരിച്ച് മൈലേജ്. കുറഞ്ഞ മോഡലിന് 2.69 ലക്ഷവും കൂടിയ മോഡലിന് 3.71 ലക്ഷവുമാണ് വില. ... Full story

റാപ്പിഡ് ഈ മാസം ഒടുവില്‍

ഫാബിയയുടെ സെഡാന്‍ കാര്‍ ആയ റാപ്പിഡ് ഈ മാസം ഒടുവില്‍ ഇന്ത്യന്‍ വിപണിയിലെത്തും . വോക്സ്വാഗണിന്റെ വെന്റോയുടെ പ്ളാറ്റ്ഫോമിലാകും റാപ്പിഡ് നിര്‍ മ്മിക്കുന്നത്. എങ്കിലും ഫാബിയയുടെ മുന്‍ വശത്തിന്റെ രൂപവും ടെയില്‍ രൂപവും റാപ്പിഡില്‍ നിലനിര്‍ ത്തും . ഇന്ത്യന്‍ ഉപഭോക്താക്കളെ ഉന്നം വെച്ചാണ്‌ റാപ്പിഡ് പുറത്തിറങ്ങുന്നത്. പൂനെയിലെ ഫാബിയയുടെ പ്ലാന്റില്‍ ആണ്‌ റാപ്പിഡ് നിര്‍ മാണം പുരോഗമിക്കുന്നത്. Full story

ഹോണ്ട ബ്രിയോ കേരള വിപണിയില്

ഹോണ്ടയുടെ ചെറു കാര് ആയ ബ്രിയോ കേരള വിപണിയില് എത്തി.1.2 ലിറ്റര് ഐ വിടെക് പെട്രോള് എന്ജിനാണ് ബ്രിയോയ്ക്ക് നല്കിയിരിക്കുന്നത്.18.4 കിലോമീട്ടരാന് കമ്പനി അവകാസപ്പെടുന്ന മൈലേജ്.ഇഎംടി,എസ്എംടി,എസ്(ഒ)എംടി,വിഎംടി എന്നീ നാല് മോ ഡലുകളില് ലഭ്യമാണ്.യഥാക്രമം 3,99,999  രൂപ , 4 ,40 ,000 രൂപ , 4 ,98 ,000 രൂപ, 5 ,21 ,000   രൂപ എന്നിങ്ങനെയാണ് എക്സ് ഷോറൂം വില. Full story

ബജാജ് ഭാരത്‌ ബൈക്ക്

ഇരു ചക്ര വാഹന നിര്‍മാതാക്കളായ ബജാജ്  തങ്ങളുടെ ബോക്സര്‍ മോഡലിന്റെ പുതിയ വേരിയന്റ് വിപണിയിലെത്തിച്ചു.150  സിസിയുടെ  പുതിയ മോഡലിനു ഭാരത്‌ ബൈക്ക് എന്നാണ് പേരിട്ടിരിക്കുന്നത്.150  സിസി എഞ്ചിന്‍ 750  ആര്‍പിഎമ്മില്‍ 12  പി എസ്  കരുത്ത് പകരും.5000  ആര്‍പിഎമ്മില്‍ 12 . 26 എന്‍ എം ആണ് പരമാവധി ടോര്‍ക്ക്. കിക്ക് സ്റ്റാര്‍ട്ട്‌ , ഇലട്രിക് സ്റ്റാര്‍ട്ട്‌ മോഡലുകള്‍ ലഭ്യമാണ്.ഇലട്രിക് സ്ടാര്ട്ടോട് കൂടിയ മോഡലിനു 42, 612 രൂപയാണ് വില. Full story

എന്‍ഫില്‍ഡിന് പുതിയ കളര്‍

പുതിയ കളര്‍ വേരിയേഷനുമായി റോയല്‍ എന്‍ഫില്‍ഡ് രംഗത്ത്. ക്ലാസിക്ക് ക്രോം, ഡസേര്‍ട്ട് സ്രോം എന്നീ രണ്ട് വേരിയന്റുകളാണ് പുതിയതായി പുറത്തിറക്കിയിരിക്കുന്നത്. ക്ലാസിക്ക് ക്രോമില്‍ ക്രോം കളര്‍ ഫ്യൂവല്‍ ടാങ്ക്. വലിയ ക്രോം മഡ്ഗാഡുകള്‍, ഓവല്‍ ടൂള്‍ ബോക്‌സ് എന്നിവയുണ്ടാകും. കൂടാതെ 1950 മോഡല്‍ സിങ്കിള്‍ സീറ്റുകളാകും ഉപയോഗിക്കുക. ഡസേര്‍ട്ട് സ്‌റ്റോം ലോകമഹായുദ്ധങ്ങളില്‍ നിന്നു പ്രചേദനം ഉള്‍കൊണ്ടാണ് പുറത്തിറക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും സാന്റ് കളര്‍ സ്‌കീമിലാണ് ഡസേര്‍ട്ട് സ്റ്റോം.ക്ലാസിക്ക് ക്രോമിന്റെ മുബൈ എക്‌സ് ഷോറും വില ... Full story

മഹീന്ദ്ര എക്‌സ് യു വി പുറത്തിറങ്ങി

മഹീന്ദ്രയുടെ പുതിയ എസ് യു വി എക്‌സ് യു വി പുറത്തിറങ്ങി. പുതിയ എസ് യു വിയുടെ വില 10.8 ലക്ഷം മുതല്‍ 11.95 ലക്ഷം വരെയാണ്. സ്‌കോര്‍പ്പിയോയില്‍ മഹീന്ദ്രയ്ക്ക് ലഭിച്ച വിജയം ആവര്‍ത്തിക്കാനാണ് പുതിയ അന്താരാഷ്ട്ര എസ് യു വിയായ എക്‌സ് യു വി 500ല്‍ കൂടി മഹീന്ദ്ര ശ്രമിക്കുന്നത്. Full story
Page 3 of 712345...Last »

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.