Page 2 of 712345...Last »

പുതിയ എ4 ഇന്ത്യയില്‍

ജര്‍മന്‍ പ്രീമിയം കാര്‍ നിര്‍മാതാക്കളായ ഓഡിയുടെ ന്യു ജനറേഷന്‍ എ4 ഇന്ത്യന്‍ നിരത്തിലെത്തി. 27,33,000 രൂപ മുതല്‍ 38,00,000 രൂപ വരെയാണ് എക്സ് ഷോറൂം വി. 1.8 ലിറ്റര്‍ ടിഎഫ്എസ്ഐ (27,33,000), 2.0 ലിറ്റര്‍ ടിഡിഎ (29,38,000), 3.0 ലിറ്റര്‍ ടിഡിഐ (38,00,000) എന്നീ വേരിയന്റുകളില്‍ ലഭ്യമാണ്. Full story

പൊളാരിസ് ഓഫ് റോഡ് കേരള വിപണിയില്‍

ഓഫ് റോഡ് വാഹന നിര്‍മാതാക്കളില്‍ പ്രമുഖരായ പൊളാരിസിന്റെ ഓഫ് റോഡ് വാഹനങ്ങള്‍ കേരള വിപണിയില്‍ എത്തി. എടിവി, റേഞ്ചര്‍ ആര്‍ സെഡ് ആറ്,  സ്നോമൊബൈല്‍ എന്നിവയാണ് വിപണിയിലെത്തിയിരിക്കുന്നത്. കൊച്ചിയിലെ ഇവിഎം മോട്ടോഴ്സ് ആന്‍ഡ് വെഹിക്കിള്‍സ് ആണ് വിതരണക്കാര്‍. 2.86 ലക്ഷം മുതല്‍ വില വരുന്നതാണ് പൊളാരിസിന്റെ ലൈഫ്സ്റൈല്‍, ആഡംബര വാഹനശ്രേണി. ഭൂമിശാസ്ത്ര പരമായി ഒട്ടേറെ പ്രത്യേകതകളുള്ള കേരളത്തില്‍ ഓഫ് റോഡ് വാഹനങ്ങള്‍ക്ക് മികച്ച വിപണി പ്രതീക്ഷിക്കുന്നതായി പൊളാരിസ് ഇന്ത്യ മാനേജിങ് ഡയറക്റ്റര്‍ പങ്കജ് ദുബേ പറഞ്ഞു. ക്വാഡ് ബൈക്കുകള്‍ എന്ന് ... Full story

സി ബി ആര്‍ 150 പുറത്തിറങ്ങി

ഹോണ്ടയുടെ പ്രീമിയം സെഗ്മെന്റ് ബൈക്കായ സിബിആറിന്റെ പുതിയ മോഡല്‍ പുറത്തിറക്കി. 150 സി സി എന്‍ജിന്‍ കപ്പാസിറ്റിയുള്ള കുഞ്ഞന്‍ സിബിആറിന് 1.16 ലക്ഷമായിരിക്കും വില. യമഹ ആര്‍ വണ്‍ ഫൈവിനു മുഖ്യ എതിരാളിയാവുന്ന ഹോണ്ട സിബിആര്‍ 150ന് 18 ബിഎച്ച്പി നാലു സ്‌ട്രോക്ക് , സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണുള്ളത്. ആറു സ്പീഡാണ് ഗീയര്‍ബോക്‌സ്. മുന്നിലും പിന്നിലും ഡിസ്‌ക്‌ബ്രേക്ക്, ട്യൂബ് ലെസ് ടയറുകള്‍, മോണോ സസ്‌പെന്‍ഷന്‍ എന്നിവ ഉണ്ടാകും. ഏപ്രിലോടു കൂടി സിബിആര്‍ 150 ... Full story

റെനോ പള്‍സ് എത്തി

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോയുടെ ചെറുകാര്‍ പള്‍സ് കേരള വിപണിയിലെത്തി. ഹാച്ച്ബാക്ക് മോഡലായ പള്‍സിന്റെ ഡീസല്‍ മോഡലാണെത്തിയിരിക്കുന്നത്. ഒന്നര ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഹൃദയഭാഗം. 23 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ആര്‍എക്സ്എല്‍ മോഡലിന് 5,77,000 രൂപയും ആര്‍എക്സ് സെഡ് മോഡലിന് 6,25,000 രൂപയുമാണ് കൊച്ചി എക്സ് ഷോറൂം വില. 15 ഇഞ്ച് അലോയ്വീല്‍, 2 എയര്‍ബാഗ്, പുഷ്ബൌണ്‍ സ്റാര്‍ട്ട്, ഓട്ടോമാറ്റിക് ക്ളൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് എടുത്തു പറയത്തക്ക പ്രത്യേകത. റെനോ പള്‍സിന്റെ വിപണനോദ്ഘാടനം കമ്പനി മാര്‍ക്കറ്റിംഗ് ആന്‍ഡ് ... Full story

നാനോ 2012 വിപണിയിലേയ്ക്ക്

ടാറ്റ നാനോയുടെ പുതിയ അപ്‌ഗ്രേഡഡ് വേര്‍ഷന്‍ പുറത്തിറങ്ങി. പഴയ നാനോയെക്കാള്‍ കരുത്തും ഇന്ധനക്ഷമതയും പുതിയതിന് ഉണ്ട്. 37 ബി എച്ച് പി കരുത്തും. 5.2 കെജിഎം ടോര്‍ക്കുമാണ് പുതിയതിന്. ഇന്റീരിയറിനും ചെറിയ മാറ്റങ്ങളുണ്ട്. 25.4 കിലോമീറ്ററാണ് എആര്‍എഐ സര്‍ട്ടിഫൈഡ് ചെയ്ത മൈലേജ്. Full story

ഇവോക്ക് പുറത്തിറങ്ങി

 ലാന്റ് റോവറിന്റെ പുതിയ റേഞ്ച്റോവര്‍ പുറത്തിറക്കി. മൂന്ന് ഡോര്‍ കൂപ്പേ, അഞ്ച് ഡോര്‍ എസ്യുവി എന്നീ മോഡലുകളില്‍ ഇവോക്ക് ഇന്ത്യയില്‍ ലഭ്യമാണ്. മൂന്ന് ഡോര്‍ കൂപ്പേയുടെ വില 72.08 ലക്ഷമായിരിക്കും. 2.0 ലിറ്റര്‍ 237 ബിഎച്ച്പി പെട്രോള്‍ എന്‍ജിനാണ് കൂപ്പേയ്ക്ക്. അഞ്ച് ഡോര്‍ വേരിയന്റിന് 2.2 ലിറ്റര്‍ എന്‍ജിനും 187 ബിഎച്ച്പി കരുത്തും ഉണ്ടാകും. 56.91 ലക്ഷമാണ് എസ്യുവിയുടെ വില. Full story

കെടിഎം ഡ്യൂക്ക് ഉടന്‍

ഇന്ത്യന്‍ ബൈക്ക് ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബജാജ് കെടിഎം ഡ്യൂക്ക് 200 ഉടന്‍ പുറത്തിറങ്ങും. 200 സിസി ഡ്യൂക്കിന് 18.4 ബിഎച്ച്പി കരുത്ത് ഉണ്ടാകും. 137 കെജി ഭാരമുള്ള ഡ്യൂക്കിന് ഈ സെഗ്മെന്റിലെ മാറ്റ് എതിരാളികളെക്കാള്‍ ഭാരം കുറവാണ്. 1.25 മുതല്‍ 1.50 ലക്ഷം വരെയാണ് ഡ്യൂക്ക് 200ന് പ്രതീക്ഷിക്കുന്ന വില. Full story

ലമ്പോര്‍ഗ്നി അവന്റഡോര്‍ ഇന്ത്യയില്‍

ലമ്പോര്‍ഗ്നിയുടെ സൂപ്പര്‍ സ്പോര്‍ട്സ് കാറായ അവന്റഡോര്‍ എല്‍പി700 ഇന്ത്യയില്‍. 6.5 ലിറ്റര്‍ വി12 എന്‍ജിനുള്ള അവന്റ്ഡോറിന് 7 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സാണ്. 700 എച്ച്പി കരുത്തുള്ള അവന്റഡോറിന് 100 കിലോ മീറ്റര്‍ വേഗത ആര്‍ജിക്കാന്‍ 2.9 സെക്കന്റുകള്‍ മാത്രം മതി. 3.69 കോടി രൂപയാണ് ഡല്‍ഹി എക്സ് ഷോറൂം വില. Full story

ഫെരാരി എഫ് എഫ് ഇന്ത്യയില്‍

ഫെരാരിയുടെ സൂപ്പര്‍കാറായ എഫ് എഫ് ഇന്ത്യയില്‍ പുറത്തിറങ്ങി. ഫെരാരിയുടെ ആദ്യത്തെ ഫോര്‍വീല്‍ ഡ്രൈവ് മോഡലാണിത്. മണിക്കൂറില്‍ 335 കിലോമീറ്റര്‍ വേഗതയാര്‍ജിക്കാന്‍ എഫ് എഫിനു കഴിയും. 6.25 ലിറ്റര്‍ വി 12 എന്‍ജിന്‍ 8000 ആര്‍പിഎമ്മില്‍ 650 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. 3.42 കോടി രൂപയാണ് ഫെരാരി എഫ് എഫ് ഫോര്‍ഡോര്‍ മോഡലിന്റെ വില. Full story

ജാഗ്വാര്‍ ലാന്‍ഡ്റോവര്‍ കൊച്ചിയില്‍ ഡീലര്‍ഷിപ്പ് തുടങ്ങി

ഇന്ത്യയിലെങ്ങും ഡീലര്‍ ശ്യംഖല വ്യാപിപ്പിക്കുന്ന ജഗ്വാര്‍ ലാന്‍ഡ് റോവര്‍ കേരളത്തിലും ഒരു പുതിയ ഡീലര്‍ഷിപ്പിന് തുടക്കം കുറിച്ചു. കൊച്ചി എന്‍എച്ച് 47 ബൈപാസിലെ മുത്തൂറ്റ് മോട്ടോഴ്സ് ഡീലര്‍ഷിപ്പില്‍ നിന്ന് കേരളത്തിലെ ഉപയോക്താക്കള്‍ക്ക് വാഹനങ്ങള്‍ വാങ്ങുന്നതിനും മികച്ച സേവനവും വില്‍പ്പനാനന്തര സേവനവും സ്വന്തമാക്കുന്നതിനും സാധിക്കും. ഡീസല്‍, പെട്രോള്‍ എന്‍ജിനുകളുള്ള എക്സ്ജെ ജഗ്വാര്‍ മോഡലുകള്‍, എക്സ്എഫ്, എക്സ്ആര്‍, എക്സ്കെആര്‍ കൂപെ, കണ്‍വര്‍ട്ടിബിള്‍ എന്നിങ്ങനെ എല്ലാ ജഗ്വാര്‍ മോഡലുകളും കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്ന് സ്വന്തമാക്കാം. ലാന്‍ഡ് റോവറിന്റെ ഫ്രീലാന്‍ഡര്‍ 2, ഡിസ്കവറി 4, റേഞ്ച് ... Full story
Page 2 of 712345...Last »

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.