Page 9 of 9« First...56789

സ്‌കൂട്ടേഴ്‌സ് ഇന്‍ഡ്യ് തിരിച്ചുവരുന്നു

പൊതുമേഖലാസ്ഥാപനമായ സ്‌കൂട്ടേഴ്‌സ് ഇന്ത്യയെ അത്ര പെട്ടെന്നാരും മറക്കാനിടയില്ല. ഇന്ത്യന്‍ നിരത്തുകളിലെ ഏറ്റവും ഒതുക്കമുള്ള സ്‌കൂട്ടറായിരുന്ന വിജയ് സൂപ്പറിന്റെ നിര്‍മാതാക്കള്‍ മാത്രമായിരുന്നില്ല സ്‌കൂട്ടേഴ്‌സ് ഇന്‍ഡ്യ. ലാംബ്രട്ടായുടെ അവസാനകാല അസംബ്‌ളി ലൈനും സ്‌കൂട്ടേഴ്‌സ് ഇന്‍ഡ്യയായിരുന്നു. എന്നാല്‍ വിപണിയിലെ പുതുമകളോട് മുഖം തിരിക്കുന്ന പഴഞ്ചന്‍ നയങ്ങള്‍ കാരണം വില്‍പന തന്നെ ഇല്ലാതായി കോടികളുടെ നഷ്ടങ്ങളുടെ കയത്തിലേക്ക് കൂപ്പുകുത്തിയ ഈ സ്ഥാപനം 1997ല്‍ തന്നെ ഇരുചക്രവാഹങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിയിരുന്നു. ഗ്രീവ്‌സിന്റെ എന്‍ജിന്‍ വാങ്ങി ഷാസിയിലുറപ്പിച്ച് സ്റ്റീയറിങ്ങും ഫിറ്റ് ചെയ്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് റോഡിലിറക്കിയ വിക്രം എന്ന ... Full story

ഇലക്ട്രിക് മോഡലുകളുമായി യമഹ

വര്‍ദ്ധിച്ചുവരുന്ന ഇന്ധനവില പരിഗണിക്കുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ നല്ലൊരു പരിഹാരമാണ്, ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഒരു ഇലക്ട്രിക് വാഹനമാണ് യമഹയുടെ അടുത്ത ലക്ഷ്യം. സ്‌കൂട്ടര്‍ വിപണിയിലേക്കും യമഹയുടെ കണ്ണു പതിഞ്ഞിട്ടുണ്ട്. ഇന്ത്യയിലിറക്കാനുള്ള സ്‌കൂട്ടറിന്റെ പണികള്‍ ജപ്പാനില്‍ പുരോഗമിച്ചു വരുന്നു. യമഹ സേല്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് ഡയറക്റ്റര്‍ ജുന്‍ നകാതയുടേതാണീ വാക്കുകള്‍. Full story

2.5 ലക്ഷത്തിന് ടാറ്റാ പിക്സല്‍

നാനോയ്ക്കു പിന്നാലെ ടാറ്റ പുതിയ ചെറുകാറുമായി രംഗത്ത്. ടാറ്റ പിക്ക്സല്‍ എന്ന് പേരിട്ടിരിക്കുന്ന ഇതിന്റെ കണ്‍സെപ്റ്റ് മോഡല്‍ ജനീവ ഓട്ടോഷോയില്‍ ടാറ്റ അവതരിപ്പിച്ചു. ഒട്ടേറെ പുതുമകളുമായിട്ടാകും പിക്സല്‍ അവതരിക്കുക. രണ്ട് ഡോറുള്ള  ഈ ചെറുകാര്‍ ഐ പാഡ് അടക്കമുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചാകും എത്തുക. കാറിന്റെ ഓരോ പ്രവര്‍ത്തനവും മൊബൈലിലൂടെ നിയന്ത്രിക്കാം. പരിസ്ഥിതി മലനീകരണം വളരെ കൂറവുള്ള ഈ സിറ്റിക്കാറിന്റെ ചക്രങ്ങള്‍ 360 ... Full story

ഹോണ്ടയുടെ ബ്രയോ ഈ മാസം എത്തും: വില 4 – 5 ലക്ഷം

ബ്രയോ എന്ന ചെറുകാര്‍ ഹോണ്ട അടുത്ത മാസം ഇന്ത്യയിലെത്തിക്കും. മുന്‍പ് കരുതിയിരുന്നതിലും ആറുമാസം മുമ്പേ ബ്രയോയെ വിപണിയിലിറക്കാന്‍ ഹോണ്ടയെ പ്രേരിപ്പിച്ചിരിക്കുന്നത് ടൊയോട്ടയാണ്. സെപ്റ്റംബറില്‍ ബ്രിയോ എത്തിക്കാനായിരുന്നു ഹോണ്ടയുടെ പരിപാടി. എന്നാല്‍ ടൊയോട്ടയുടെ ചെറുകാര്‍ ലിവ വിപണി പിടിച്ചെടുക്കുന്നതിനു മുന്നോടിയായി ഒരു മുഴം മുമ്പേ നീട്ടി എറിഞ്ഞിരിക്കുകയാണ് ഹോണ്ട. കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് 17 ന് ബ്രയോ ഇന്ത്യയില്‍ നിലം തൊടും. പെട്രോള്‍ കാറുകളുടെ രാജാവായ ഹോണ്ടയില്‍ നിന്നുള്ള ചെറുകാറായ ബ്രയോയില്‍ ജാസിന്റെ എഞ്ചിന്റെ വകഭേദമായ 1.2 ലിറ്റര്‍ പെട്രോള്‍ ... Full story

നിസാന്‍ സണ്ണി ഇന്ത്യയിലേക്ക്

കഴിഞ്ഞ ആഴ്ച നടന്ന ചൈന ഓട്ടോഷോയില്‍ അവതരിപ്പിക്കപ്പെട്ട നിസാന്‍ സണ്ണി, ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 2011  മധ്യത്തില്‍ വില്‍പ്പന തുടങ്ങും.മൈക്രയുടെ പ്ളാറ്റ് ഫോമില്‍ തന്നെയാണ് സണ്ണി നിര്‍മിച്ചിരിക്കുന്നത്. ഇന്‍ഡിഗോ, സ്വിഫ്റ്റ് ഡിസയര്‍, ഫോക്സ് വാഗണ്‍ വെന്റോ എന്നിവയായിരിക്കും പ്രധാന എതിരാളികള്‍ 1.5 ലിറ്റര്‍ ഡിസിഐ എഞ്ചിനായിരിക്കും സണ്ണിയിലുള്ളത്. റിനോലോഗന്റെ അതേ എഞ്ചിനാണിത്. 65 ബിഎച്ച്പി എഞ്ചിനാണിത്. 6 -7 ലക്ഷം രൂപയായിരിക്കും നിസാന്‍ സണ്ണിയുടെ വില. Full story

കോണ്‍ക്വസ്റ് നൈറ്റ്

ഹമ്മര്‍ !!! ഇടനെഞ്ചിലേക്ക് തുളച്ചു കയറുന്ന നാമം. വാഹന പ്രേമികളുടെ ദിവാസ്വപ്നങ്ങളിലെ സ്ഥിരം പടയാളി. അവന്റെ മസില്‍ പവര്‍ ഏതു ഹൃദയമാണ് കീഴടക്കാത്തത്! പക്ഷേ, കീരീടധാരണത്തിനു മുന്‍പേ രാജ്യമുപേക്ഷിച്ച് കാനനവാസത്തിനു പോകേണ്ടി വന്ന രാജകുമാരന്റെ അവസ്ഥയാണിവന്. ഹമ്മറിന്റെ ഉല്പാദനം ജനറല്‍ മോട്ടോര്‍സ് പൂര്‍ണ്ണമായി നിര്‍ത്തിവെച്ചു എന്ന വാര്‍ത്ത ഇടിവെട്ടേറ്റ പോലെയാണ് ലോകം ശ്രവിച്ചത്. ഇന്ധന ദുരുപയോഗമാണ് ഹമ്മറിനേറ്റ ഏറ്റവും വലിയ തിരിച്ചടി. എന്തായാലും ഹമ്മര്‍ നിലനില്‍ക്കുമോ അതോ വിസ്മൃതിയിലാകുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടയിലും മറ്റു ചിലര്‍ ഹമ്മറിന്റെ ... Full story

ഹ്വോസങിന്റെ തിരിച്ചുവരവ്

കൈനെറ്റിക്-ഹോസങ് കൂട്ടുകെട്ടില്‍ പിറന്ന കോമെറ്റ് 250, അക്വില 250 എന്നീ മോഡലുകള്‍ ഓര്‍മ്മയുണ്ടോ? ഇവയായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ട്വിന്‍ സിലിണ്ടര്‍ 250 സിസി ബൈക്കുകള്‍. 2000 ത്തിന്റെ പകുതിയിലാണ് കൈനെറ്റിക്-ഹ്വോസങ് ഒത്തൊരുമയില്‍ ഇവ രണ്ടും ഇന്ത്യന്‍ നിരത്തുകളിലെത്തിയത്. സ്പെഷ്യല്‍ ബുക്കിംഗുകള്‍ക്കായുള്ള ലിമിറ്റഡ് എഡിഷന്‍ മാത്രമേ അന്ന് വിപണിയില്‍ ഉണ്ടായിരുന്നുള്ളൂ. വിപണന സാധ്യത നിലനിന്നിരുന്നുവെങ്കിലും കൈനെറ്റിക്-ഹ്വോസങ് കൂട്ടുകെട്ട് അവസാനിച്ചതോടെ കോമെറ്റിന്റെയും അക്വിലയുടെയും അന്ത്യം കാണാനായി നമ്മുടെ വിധി. വീണ്ടും ... Full story

ബെന്റ്ലി സ്റെല്‍

പടിഞ്ഞാറന്‍ ഏഷ്യയ്ക്കായി ബെന്റിലി പുതിയ രണ്ടു വേര്‍ഷനുകള്‍ ഇറക്കുന്നു. ബെന്റ്ലി ഫ്ളൈയിങ് സ്പറിന്റെ പുതിയ മോഡലുകളാണ് എത്തുന്നത്. ഫ്ളൈയിങ് സ്പര്‍ അറേബ്യ, ഫ്ളൈയിങ് സ്പര്‍ സ്പീഡ് അറേബ്യ എന്നിങ്ങനെയാണ് പുതിയ വേര്‍ഷനുകള്‍ അറിയപ്പെടുക. Full story

വോഡഫോണിന്റെ ഇ-റിക്

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന 2 സീറ്റര്‍, ഈ-റിക്കിന്റെ അവതരണം ഡല്‍ഹിയില്‍ നടന്നു. വോഡഫോണ്‍ സെല്ലുലാര്‍ സര്‍വ്വീസാണ് ഈ റിക്ഷയുടെ അണിയറ പ്രവര്‍ത്തകര്‍. ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതാണ് ഇ-റിക് ഫ്ളാഗ് ഓഫ് ചെയ്തത്. ഡ്രൈവര്‍ക്കു പിന്നിലായിട്ടാണ് പാസഞ്ചര്‍ സീറ്റ്. റീ-സൈക്കിള്‍ ചെയ്യാവുന്ന തരത്തിലുള്ള പോളിയെത്തിലിന്‍ ക്യാബിനാണ് ഇ-റിക്കിന്റേത്. മോഡുലാര്‍ സ്റീല്‍ ഫ്രെയിം ഡിജിറ്റല്‍ സംവിധാനത്തിലുള്ള ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ സിസ്റം എന്നിവയാണ് മറ്റു ഭാഗങ്ങള്‍. Full story

ഹ്യൂണ്ടായ്യുടെ എല്‍സിവി സെഗ്മെന്റ്

കൊമേഴ്സ്യല്‍ വെഹിക്കിള്‍ മാര്‍ക്കറ്റിലേക്ക് ഹ്യൂണ്ടായ് എത്തുന്നു. 2012 ല്‍ 3.5 ടണ്ണില്‍ താഴെ ശേഷിയുള്ള എല്‍സിവി ട്രക്കുകളുമായി വിപണിയിലെത്താനാണ് ഹ്യുണ്ടായ്യുടെ പദ്ധതി. ഹ്യുണ്ടായ് നിലവില്‍ പാസഞ്ചര്‍ കാര്‍ നിര്‍മ്മിക്കുന്നത് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയിലൂടെയാണ്. കൊമേഴ്സ്യല്‍ വെഹിക്കിള്‍ വിഭാഗം ഹ്യുണ്ടായ് കൊമേഴ്സ്യല്‍ എന്ന പുതിയ കമ്പനിയിലൂടെയാവും നിര്‍മ്മാണവും വില്‍പനയും നടത്തുക. ഹ്യുണ്ടായ് എല്‍സിവികള്‍ നിലവില്‍ ബംഗ്ളാദേശ്, ചൈന വിപണിയില്‍ സജീവമാണ്. ഹ്യുണ്ടായ്ക്കു പിന്നാലെ ഫോര്‍ഡും. ജിഎമ്മും ശക്തിയാര്‍ജ്ജിച്ചു സിവികളുമായി ഇന്ത്യന്‍ വിപണിയിലെത്തും എന്നാണറിവ്. ... Full story
Page 9 of 9« First...56789

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.