Page 5 of 9« First...34567...Last »

എക്സ് യുവി 500 ബുക്കിങ് പുനരാരംഭിച്ചു

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പോപ്പുലര്‍ യൂട്ടിലിറ്റി വെഹിക്കിള്‍, എക്സ് യുവി 500 ന്റെ ബുക്കിങ് പുനരാരംഭിച്ചു. 2011 ഒക്റ്റോബറില്‍ കമ്പനി എക്സ് യുവിയുടെ ബുക്കിങ് നിര്‍ത്തി വെച്ചിരുന്നു. ലോഞ്ചിങ്ങിനുശേഷം വെറും 10 ദിവസത്തിനുള്ളില്‍ 8000 ബുക്കിങ്ങുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണിത്. എക്സ് യുവി 500 ന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് കമ്പനി ബുക്കിങ് വീണ്ടും ആരംഭിച്ചത്. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് എക്സ് യുവിക്ക് കരുത്തു പകരുന്നത്. 10.8 -11.95 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ... Full story

5 വേരിയന്റുകളുമായി ഡസ്റര്‍

റിനോ ഡസ്റര്‍ പുതിയ 5 വേരിയന്റുകളുമായി വിപണിയിലെത്തും. ഏഴ് ലക്ഷം രൂപയാണ് പ്രതീക്ഷിക്കപ്പെടുന്ന വില. 1.6 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണുള്ളത് Full story

പുതിയ സിആര്‍വി

ഹോണ്ട സിആര്‍വിയുടെ പരിഷ്ക്കരിച്ച പതിപ്പ് 2012 അവസാനമെത്തും. വലുപ്പവും ഉയരവും കൂടുതല്‍ തോന്നിപ്പിക്കുന്ന തരത്തിലുള്ളതാണ് ഡിസൈന്‍. മൊത്തത്തിലുള്ള ഷാര്‍പ്പ് ലൈനുകള്‍ ഫ്രഷ് ലുക്ക് നല്‍കുന്നു. പെട്രോള്‍, ഡീസല്‍ വേരിയന്റുകളുണ്ടാവും. 28 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില. Full story

ട്രയംഫ് ചുവടുറപ്പിക്കുന്നു

 ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ് ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാനെത്തുന്നു. ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയിലാണ് ട്രയംഫിന്റെ താരങ്ങള്‍ മാറ്റുരയ്ക്കുന്നത്. അഡ്വഞ്ചര്‍, ടൂറിങ്, റോഡ്സ്റര്‍, സൂപ്പര്‍ സ്പോര്‍ട്സ് ക്രൂയിസര്‍, മോഡേണ്‍ ക്ളാസിക് മോഡലുകളാണ് ഓട്ടോ എക്സ്പോയില്‍ അണിനിരക്കുന്നത്. 675 സിസി സൂപ്പര്‍ സ്പോര്‍ട്സ് ബൈക്കായ ഡെയ്റ്റോണ 675 മുതല്‍ 2300 സിസി റോക്കറ്റ് 111 വരെയാണ് ട്രയംഫിന്റെ ഇന്ത്യന്‍ വിപണി ലഷ്യമിടുന്നത്ത്. Full story

ഹോണ്ടയുടെ ഡീസല്‍ എന്‍ജിന്‍

ഹോണ്ടയുടെ 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ടോക്കിയോ മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ചു. എര്‍ത്ത് ഡ്രീം ടെക്നോളജി എന്ന കമ്പനി പേരിട്ടിരിക്കുന്ന എന്‍ജിന്‍ സീരിസിലെ ആദ്യ ജനറേഷനാണ് ഈ എന്‍ജിന്‍. 1596 സിസി എന്‍ജിന്‍ 118 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്നതാണ്. യൂറോപ്യന്‍ സിവിക്കിള്‍ ആയിരിക്കും ഈ എന്‍ജിന്‍ ആധ്യമായി പ്രത്യക്ഷപ്പെടുന്നത്. Full story

ട്രയംഫ് 2012 ല്‍

ബ്രിട്ടീഷ് മോട്ടോര്‍ ബൈക്ക് നിര്‍മാതാക്കള്‍ ട്രയംഫ് ഇന്ത്യയില്‍ 2012 ല്‍ എത്തും. 4 ഫാമിലികളില്‍ നിന്നായി ഏഴ് മോഡലുകളാണ് ഇന്ത്യയിലെത്തുന്നത്. ജനുവരിയില്‍ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഈ മോഡലുകള്‍ എല്ലാം പ്രദര്‍ശിപ്പിക്കും. Full story

നിസാന്‍ എന്‍വി 200

2007 ലെ ടോക്കിയോ മോട്ടോര്‍ ഷോയില്‍ അരങ്ങേറിയ നിസാന്റെ പുതിയ കൊമേഴ്സ്യല്‍ വാന്‍ എന്‍വി 200 ഇന്ത്യയിലേക്ക്. ഫാമിലി എംപിവി, ട്രാന്‍സ്പോര്‍ട്ട് വാന്‍ എന്നീ മോഡലുകളിലാണ് എന്‍വി 200 എത്തുന്നത്. Full story

സ്‌കോഡ യതി 4×2

സ്‌കോഡയുടെ ക്രോസ് ഓവറായ യതിയുടെ 4x2 വെര്‍ഷന്‍ പുറത്തിറങ്ങി. 2 വീല്‍  ഡ്രൈവ് വെര്‍ഷനാണ് 2 ലിറ്ററില്‍ കോമണ്‍ റെയ്ല്‍ ഡീസല്‍ എന്‍ജിന് 108 ബിഎച്ച്പി കരുത്ത് ഉണ്ടാകും. Full story

ഹോണ്ട ഡാസിലര്‍ ഡീലക്‌സ്

ഹോണ്ടയുടെ 150 സിസി ബൈക്കായ ഡാസിലര്‍ ഡീലക്‌സ് പുറത്തിറക്കി. ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനില്‍ ആണ് പുതിയ ഡീലക്‌സ് പുറത്തിറക്കുന്നത്. പേള്‍ സണ്‍ ഡിം, വൈറ്റ് വിത്ത് റെഡ്, ബ്ലാക്ക് വിത്ത്  gray എന്നീ കളറുകളിലാണ് പുതിയ ഡാസിലര്‍ ഡീലക്‌സ് ലഭ്യമാകുക. Full story

ഏരിയല്‍ ആറ്റം ഇന്ത്യയിലേക്ക്

ബ്രിട്ടീഷ് സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ഏരിയലിന്റെ ആറ്റം മോഡലുകള്‍ ഇന്ത്യയിലെത്തും. സ്പോര്‍ട്സ് കാര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ നിരത്തില്‍ ഭാവിയിലുണ്ടായേക്കാവുന്ന തീ പാറുന്ന പ്രകടനങ്ങള്‍ക്കു മുന്നോടിയായിട്ടാണ് ആറ്റത്തിന്റെ വരവ്. ഏരിയല്‍ ആറ്റം 3 മോഡലാണ് ഇന്ത്യയ്ക്കു വേണ്ടി കമ്പനി കരുതിവെച്ചിരിക്കുന്നത്. Full story
Page 5 of 9« First...34567...Last »

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.