Page 3 of 912345...Last »

റഷ്യക്കാരന്‍ ഷമാന്‍

റഷ്യന്‍ ഓള്‍ടെറെയ്ന്‍ വാഹന നിര്‍മ്മാതാക്കളായ എവ്റ്ററോസ് പുതിയ ഷമാന്‍ എസ്യുവി വിപണിയില്‍ അവതരിപ്പിച്ചു. 8 ഭീമന്‍ ടയറുകളാണ് ഈ കരുത്തന് നല്‍കിയിരിക്കുന്നത്. നാലു ആക്സിലുകളുമുണ്ട് ഷമാന്. 6.3 മീറ്ററാണ് മൊത്തം നീളം. 2.7 മീറ്റര്‍ ഉയരവും 2.5 മീറ്റര്‍ വീതിയുമുണ്ട്. ആംഫിബിയന്‍സ് വാഹന വിഭാഗത്തിലാണ് ഷമാന്‍ ഉള്‍പ്പെടുന്നത്. അതായത് കരയിലും ഓടും, വെള്ളത്തിലും ഓടും. തണുത്തുറഞ്ഞ പ്രദേശങ്ങളിലെ ഐസുകട്ടകളിലൂടെ തെന്നിനീങ്ങാന്‍ തക്ക സാങ്കേതിക സന്നാഹങ്ങള്‍ ഷമാന്റെ എട്ടു ടയറുകള്‍ക്കുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ടയറുകള്‍ പ്രൊപ്പല്ലറുകളുടെ സഹായത്താല്‍ ഐസുകട്ടകള്‍ ... Full story

നീളം കുറഞ്ഞ വെരിറ്റോ

രാജ്യത്തിന്‍റെ എസ്‍യുവി വിപണിയെ അടക്കിഭരിക്കുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ആദ്യമായി സെഡാന്‍ വിപണിയിലേക്ക് ചുവടുവെച്ചതു വെരിറ്റോയിലൂടെയാണ് .മഹീന്ദ്ര വെരിറ്റോ നാല് മീറ്റര്‍ സെഡാന്‍. ആണ് വിപണിയിലെ പുതിയ വാര്‍ത്ത.നീളം കുറയ്ക്കുന്നത് വഴി ലഭിക്കുന്ന നികുതിയിളവാണ് കാര്യം.ഇതുവഴി സെഡാന്‍റെ വിലയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍മാതാക്കള്‍ക്ക് സാധിക്കുന്നു.നികുതിയിലുണ്ടായ ലാഭം ഉപയോഗിച്ച് കൂടുതല്‍ സവിശേഷതകള്‍ കാറിന് നല്‍കാന്‍ കമ്പനിക്ക് സാധിക്കും . ടാറ്റയുടെ മന്‍സ സെഡാന്‍റെ 4 മീറ്റര്‍ പതിപ്പും അണിയറയില്‍ തയ്യാറാവുന്നുണ്ട്.മഹീന്ദ്ര വെരിറ്റോ 4 മീറ്റര്‍ ... Full story

ബൊലേറോ 2015

 2015ല്‍ വിപണിയില്‍ എത്തും എന്നു കരുതുന്ന മഹീന്ദ്രയുടെ പുതിയ തലമുറയില്‍പ്പെട്ട ബൊലേറോ അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. യു 301 എന്ന കോഡ് നെയിമിലാണ് പുതിയ ബൊലേറോ പണിപ്പുരയിലുള്ളത്.കൂടുതല്‍ ശക്തമായ ഫ്രെയിമിനുള്ളില്‍ വളരെ ഭാരം കുറഞ്ഞ വാഹനം എന്നതാണ് പുതിയ ബൊലേറോയുടെ നിര്‍മ്മാണ തത്വം. കൂടിയ പെര്‍ഫോമന്‍സും ഉയര്‍ന്ന മൈലേജുമാണ് കമ്പനിയുടെ വാഗ്ദാനം. ഹൈഡ്രോ ഫോംഡ്ലാഡര്‍ ഷാസിയിലാണ് പുതിയ ബൊലേറോയുടെ നിര്‍മ്മാണം മഹീന്ദ്ര എക്സ്യുവിയുടേതുപോലെ ഷാസിയും ബോഡിയും ഒറ്റ ഫ്രൈയിമിലായിരിക്കും തീര്‍ക്കുക. Full story

എന്‍ജോയ് ട്രയല്‍ പ്രൊഡക്ഷന്‍

ഷെവര്‍ലെ എന്‍ജോയ് ട്രയല്‍ പ്രൊഡക്ഷന്‍ തുടങ്ങി. എംപിവി സെഗ്മെന്റിലാണ് എത്തുന്നത്. ഈ സെഗ്മെന്റിലെ കരുത്തനായ ടൊയോട്ട ഇന്നോവ മുതല്‍ നിസാന്‍ ഇവാലിയ വരെ കരുത്തന്‍മാരായ എതിരാളികളെയാണ് എന്‍ജോയ്ക്ക് നേരിടേണ്ടിവരിക. ഗുജറാത്തിലെ ഹലോളിലെ ഷെവര്‍ലെ പ്ളാന്റിലാണ് പ്രൊഡക്ഷന്‍ നടക്കുന്നത്. ചൈനീസ് വിപണിയില്‍ ഹോങ്ങ് ഗ്യാങ്ങ് എന്ന പേരിലാണ് എന്‍ജോയ് എത്തുക. 2013 മാര്‍ച്ച് ആണ് ലോഞ്ചിംഗ് ഡേറ്റ്. 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളുണ്ടായിരിക്കും. സെഡാന്‍ മോഡലായ സെയ്ലില്‍ ഉപയോഗിച്ചു ... Full story

ബിഎംഡബ്ള്യു മൊബൈല്‍ ഷോറൂം

ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ കാര്‍ ഷോറൂമായി ബിഎംഡബ്ള്യു എത്തുന്നു. ഹരിയാനയിലെ കര്‍ണാലിലാണ് ബിഎംഡബ്ള്യു ഷോറൂം ആരംഭിച്ചിരിക്കുന്നത്. കമ്പനിയുടെ പുതിയ ഷോറൂമുകള്‍ തുറക്കുന്നതിനു മുന്നോടിയായുള്ള ഒരു പരീക്ഷണ സംരംഭമാണ് ഈ മൊബൈല്‍ ഷോറൂം, രാജ്യത്തൊട്ടാകെ പതിനഞ്ചോളം ഷോറൂമുകള്‍ തുറക്കാന്‍ ബിഎഡബ്ള്യുവിന് പദ്ധതിയുണ്ട്. ഇവിടെയെല്ലാം മൊബൈല്‍ ഷോറൂം തുറക്കുകയും ചെയ്യും. ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിച്ചേരുക എന്ന ആശയമാണ് മൊബൈല്‍ ഷോറൂമിന് നിദാനം. ബിഎംഡബ്ള്യു 3 സീരീസ്, 5 സീരീസ്, എക്സ് 1, എക്സ്3, എക്സ്5 എന്നീ മോഡലുകളുടെ ഡിസ്പ്ളേകളും ടെസ്റ് ... Full story

ടുറെഗ് ഉടനടി

കാര്‍പ്രേമികളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ഫോക്സ് വാഗണിന്റെ പുതിയ ടുറെഗ് ഉടന്‍ എത്തുമെന്ന് ഔദ്യോഗിക അറിയിപ്പ് വന്നു കഴിഞ്ഞു. മുന്‍ മോഡലിനേക്കഴിഞ്ഞും 40 എം എം നീളക്കൂടുതലും 200 കിലോയോളം ഭാരക്കുറവുമുണ്ട്. 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തു പകരും. Full story

പുണ്ടോയ്ക്കും ലിനിയയ്ക്കും അബ്സല്യൂട്ട് എഡിഷന്‍

ഇറ്റാലിന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫിയറ്റിന്റെ ഹാച്ച്ബാക്ക് മോഡലായ പുണ്ടോയ്ക്കും മിഡ്സൈസ് സെഡാന്‍ മോഡലായ ലിനിയയ്ക്കും അബ്സല്യൂട്ട് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കും ദീപാവലി സീസണ്‍ പ്രമാണിച്ചാണ് പുതിയ വേരിയന്റുകള്‍ എത്തുന്നത്. നിശ്ചിത കാലയളവിലേക്ക് മാത്രമെ പുതിയ വേരിയന്റുകളുടെ വില്‍പന ഉണ്ടായിരിക്കുകയുള്ളു. കസ്റമൈസ്ഡ് ആക്സസറി പാക്ക്, ടച്ച് സ്ക്രീന്‍ ജിപിഎസ് നാവിഗേറ്റര്‍ സാമാര്‍ട്ട് ഫോണ്‍ സൌകര്യം റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയവയാണ് പ്രത്യേകതകള്‍. അബ്സല്യൂട്ട് എക്സ്റീരിയര്‍ ബ്രാന്റിംഗാണ് എടുത്തുപറയത്തക്ക സവിശേഷത. Full story

മെര്‍ക്ക് ബി ക്ളാസ് സ്പോര്‍ട്സ് ടൂവറര്‍

മെര്‍സിഡസ് ബെന്‍സ് ബി ക്ളാസ് ഇന്ത്യന്‍ വിപണിയില്‍ ബെയ്സ് ബി 180 പെട്രോള്‍ വേരിയന്റിന് 21.49 ലക്ഷം രൂപയാണ് ഡല്‍ഹി ഷോറൂം വില. മെര്‍ക്കിന്റെ പുതിയ മുന്‍ വീല്‍ ഡ്രൈവ്(എംഎഫ്എ) പ്ളാറ്റ്ഫോമില്‍ എത്തുന്ന കാറാണ് ബി ക്ളാസ് മോഡല്‍. പുതിയ എ ക്ളാസില്‍ ഉപയോഗിച്ചിരിക്കുന്ന അതേ പ്ളാറ്റ്ഫോമാണിത്.4 സിലിണ്ടര്‍ ഇന്‍ലൈന്‍, 1595 സിസി എഞ്ചിനാണ് ഹൃദയഭാഗം. 1.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി അടുത്ത വര്‍ഷം പുതിയൊരു ബി ക്ളാസ് കൂടിയെത്തും. ... Full story

ആസ്റ്റണ്‍ മാര്‍ടിന്‍ ഡിബി9 1എം

ബ്രിട്ടിഷ് കാര്‍ നിര്‍മാതാവായ ആസ്റ്റണ്‍ മാര്‍ടിനിന്‍റെ ഔദ്യോഗിക ഫാന്‍ പേജ് പത്ത് ലക്ഷം ആരാധകരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞതില്‍ കമ്പനി വളരെ സന്തോഷത്തിലാണ്.  വളരെ കുറച്ച് സമയം കൊണ്ടാണ് കമ്പനി ഇത്രയധികം ആരാധകരെ ഫേസ്‍ബുക്കില്‍ സമ്പാദിച്ചത്. തങ്ങളുടെ   ആരാധകര്‍ക്കുവേണ്ടി ആസ്റ്റണ്‍ മാര്‍ടിന്‍ ഡിസൈന്‍ ചെയ്ത  പുതിയ മോഡല്‍  കാറാണ്    ഡിബി9 1എം.  ലിമിറ്റഡ് എഡിഷന്‍ ആയിരിക്കുമിത്. Full story

സണ്ണി സിഎന്‍ജി സെപ്ടംബറില്‍

ലോഞ്ച് ചെയ്ത് കുറച്ചുനാളുകള്‍ക്കകം തന്നെ നിസ്സാന്‍ സണ്ണിക്ക് ഡീസല്‍ മോഡല്‍ കൂടി എത്തിച്ചേര്‍ന്നതോടെ വന്‍ കുതിപ്പാണ് വിപണിയില്‍ കാഴ്ച വയ്ക്കുന്നത്. നിസ്സാന്‍ സണ്ണിക്ക് ഒരു സിഎന്‍ജി മോഡല്‍കൂടി കൊണ്ടുവരാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇരട്ട ഇന്ധനത്തിലായിരിക്കും ഈ മോഡല്‍ പ്രവര്‍ത്തിക്കുക. സിഎന്‍ജി ലഭ്യമായ മെട്രോ നഗരങ്ങളെ ലക്ഷ്യമാക്കിയാണ് നിസ്സാനിന്‍റെ പുതിയ നീക്കം. സിഎന്‍ജിക്കൊപ്പം പെട്രോള്‍ നിറയ്ക്കുവാനും സൗകര്യമുണ്ടായിരിക്കും, എന്നതിനാല്‍ ഇത് മെട്രോകളില്‍ ജോലി ചെയ്യുന്ന മറ്റ് ഇടങ്ങളിലുള്ളവരെയും ലക്ഷ്യം വെക്കുന്നു. Full story
Page 3 of 912345...Last »

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.