Page 1 of 101234510...Last »

Gorgeously Cute..!!

ഇന്ത്യയില്‍ വാഹനം വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം ചിന്തിക്കുക വാഹനത്തിന്റെ യൂട്ടിലിറ്റിയാണ്. പിന്നെ ലുക്ക്, സര്‍വ്വീസ് ചാര്‍ജുകള്‍, മൈലേജ് എന്നിങ്ങനെ നിരവധി കടമ്പകള്‍ കടന്ന് അവസാനം ഭാര്യയുടെയോ, മക്കളുടെയോ വരെ ഇഷ്ടങ്ങളും മനസിലാക്കിയ ശേഷം വാഹനം തീരുമാനിക്കും. നിരവധി ഓപ്ഷനുകളുമുണ്ട്. എന്‍ട്രിലെവല്‍ ഹാച്ച്ബാക്ക്, സെഡാനുകള്‍, തുടങ്ങി പ്രീമിയം ക്ലാസ് എസ് യുവികള്‍ വരെ. വാഹനപ്രേമം അതിരുകടക്കുകയും ഒപ്പം പോക്കറ്റ് അനുവദിക്കുകയും ചെയ്യുന്നവര്‍ സൂപ്പര്‍കാറോ സ്‌പോര്‍ട്‌സ് കാറോ വാങ്ങും. എന്നാല്‍ അവയില്‍ നിന്നെല്ലാം വളരെയേറെ മാറിചിന്തിക്കുന്നവരായിരിക്കും ഫോക്‌സ് വാഗന്‍ ബീറ്റ്ല്‍ എന്ന മോഡലിനെക്കുറിച്ച് ... Full story

Daily buddy! Achiever

ഇന്ത്യന്‍ വാഹനവിപണിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത് കമ്യൂട്ടര്‍ ബൈക്ക് സെഗ്മെന്റാണെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. ഇരുചക്രവാഹനങ്ങളില്‍ ആഗോള ബ്രാന്‍ഡുകളുടേതടക്കം പലവിധ ബൈക്ക് മോഡലുകള്‍ ദിനംപ്രതിയെന്നോണം വിപണിയിലെത്തുന്നുണ്ടെങ്കിലും എന്‍ട്രിലെവല്‍ കമ്യൂട്ടറുകളുടെ വില്പനയ്ക്ക് യാതൊരു കുറവുമില്ല. ഈസി മെയ്ന്റനന്‍സും കൂടിയ മൈലേജും പരിഗണിക്കുന്ന ഉപയോക്താക്കള്‍ നിത്യോപയോഗത്തിനായി തെരഞ്ഞെടുക്കുന്നത് 150 സിസി ഡെയ്‌ലി യൂസ് കമ്യൂട്ടറുകളാണ്. ഹീറോ മോട്ടോകോര്‍പ്പിന് കമ്യൂട്ടര്‍ സെഗ്മെന്റിന്റെ പള്‍സറിയാവുന്നതു കൊണ്ടാണ് ഹീറോ അച്ചീവര്‍ 150 തിരികെയെത്തുന്നത്. എന്‍ട്രിലെവല്‍ കമ്യൂട്ടറുകള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ നല്‍കുകയാണ് അച്ചീവര്‍. വിശദമായ ടെസ്റ്റ് റൈഡ് റിപ്പോര്‍ട്ട്. ലുക്ക്‌സ് ഹോണ്ടയുടെ സഹായമുണ്ടായിരുന്ന ... Full story

Safe house!!

റോഡ് പ്രസന്‍സ് എന്ന വാക്കിന് ഏറ്റവുമധികം ഇണങ്ങുന്ന വാഹനങ്ങള്‍ ഒട്ടുമിക്കതും ടൊയോട്ടയുടെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ലാന്‍ഡ് ക്രൂസര്‍, എഫ്‌ജെ ക്രൂസര്‍ എന്നിവയെല്ലാം വിദേശരാജ്യങ്ങളിലെ റോഡ് പ്രസന്‍സുള്ള വാഹനങ്ങളാണെങ്കില്‍ ഇന്ത്യയില്‍ ഫോര്‍ച്യൂണര്‍, ക്രിസ്റ്റ എന്നിവയുണ്ട്. കാലങ്ങളായി ഒരേ ഗാംഭീര്യത്തോടെ നിലനില്‍ക്കുന്ന വാഹനമാണ് ഫോര്‍ച്യൂണര്‍. 2009ല്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് ഫോര്‍ച്യൂണറിനെ ഇന്ത്യയിലെത്തിച്ചു. ഹൈലക്‌സ് പിക്കപ്പിന്റെ പ്ലാറ്റ്‌ഫോമില്‍ ഇന്ത്യയിലെത്തിയ വാഹനം പെട്ടെന്നുതന്നെ വിപണിയില്‍ സ്വീകാര്യനായി. ഓഫ്‌റോഡ് പ്രേമികളും എസ്‌യുവി ആരാധകരുമെല്ലാം ഈ വാഹനത്തെ നെഞ്ചേറ്റി. ഇടയ്ക്ക് ഫേസ്്‌ലിഫ്റ്റ് മോഡല്‍ വന്നെങ്കിലും പൂര്‍ണമായും പുതിയ ... Full story

Costly Classico!

ഇരുചക്രവാഹനവിപണി അതിവേഗം ബഹുദൂരം പിന്നിടുകയാണ്. കണ്ണടച്ചുതുറക്കുന്ന സമയത്തിനുള്ളിലാണ് പുതിയ മോഡലുകളും പുതിയ റൈഡിങ് മികവുകളും രൂപംകൊള്ളുന്നത്. ഇന്ത്യന്‍ ഇരുചക്ര വിപണിയുടെ വളര്‍ച്ചയ്‌ക്കൊപ്പം കു തിക്കുകയാണ് ഇറ്റാലിയന്‍ സ്‌കൂട്ടര്‍ തരംഗമായ വെസ്പയും. യുവതലമുറയെ ലക്ഷ്യമിട്ട് ഇതാ പുതിയ രണ്ടു മോഡലുകള്‍ വെസ്പ വിപണിയിലെത്തിച്ചിരിക്കുന്നു. 150 സിസി വിഭാഗത്തില്‍ ട്വിസ്റ്റ് & ഗോ ട്രെന്‍ഡ് സൃഷ്ടിക്കാനെത്തിയ വെസ്പ എസ്എക്‌സ്എല്‍ 150യെ അടുത്തറിയാം. റൈഡ് റിപ്പോര്‍ട്ടിലേക്ക്. ലുക്ക്‌സ് വെസ്പയുടെ ക്ലാസിക് റെട്രോ ലുക്കിന് കോട്ടം തട്ടാത്ത വിധത്തിലാണ് എസ്എക്‌സ്എല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 2014ല്‍ വിപണിയിലെത്തിയ വെസ്പ എസ് എന്ന ... Full story

Full & flowing…

ഏറ്റവുമധികം എസ് യുവി മോഡലുകളുള്ള വാഹനനിര്‍മാതാക്കളെ നോക്കിയാല്‍ അതില്‍ മുന്‍നിരയിലുണ്ടാകും ജര്‍മന്‍ ബ്രാന്‍ഡായ മെഴ്‌സെഡീസ് ബെന്‍സ്. എന്‍ട്രിലെവല്‍ ബെന്‍സ് മോഡലായ ജിഎല്‍എയില്‍ ആരംഭിച്ച് മിഡ്‌സൈ സ് വിഭാഗത്തില്‍ ജിഎല്‍ഇയും ഹൈ എന്‍ഡില്‍ ജി63 എഎംജി വരെ എത്തിനില്ക്കുന്ന അതിസമ്പന്ന നിരയാണ് ഈ ലക്ഷ്വറി ബ്രാന്‍ഡിനുള്ളത്. മെര്‍ക് എസ് യുവി വിഭാഗത്തില്‍ കാണാതിരുന്ന ഒരു മോഡലാണ് ജിഎല്‍എ-ജിഎല്‍ഇ വിഭാഗങ്ങള്‍ക്കിടയിലുള്ളത്. അതായത് സ്റ്റട്ട്ഗാര്‍ട്ട് കാര്‍നിര്‍മാതാക്കള്‍ ഔഡി ക്യു5, ബിഎംഡബ്ല്യു എക്‌സ് ത്രീ എന്നിവരെ കാര്യമായി ചലഞ്ച് ചെയ്തിരുന്നില്ലെന്നര്‍ത്ഥം. ജിഎല്‍ഇ 250 വിലയുടെ കാര്യത്തില്‍ ഏകദേശ ... Full story

The little beat beetle

ഇന്ത്യയില്‍ വാഹനം വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം ചിന്തിക്കുക വാഹനത്തിന്റെ യൂട്ടിലിറ്റിയാണ്. പിന്നെ ലുക്ക്, സര്‍വ്വീസ് ചാര്‍ജുകള്‍, മൈലേജ് എന്നിങ്ങനെ നിരവധി കടമ്പകള്‍ കടന്ന് അവസാനം ഭാര്യയുടെയോ, മക്കളുടെയോ വരെ ഇഷ്ടങ്ങളും മനസിലാക്കിയ ശേഷം വാഹനം തീരുമാനിക്കും. നിരവധി ഓപ്ഷനുകളുമുണ്ട്. എന്‍ട്രിലെവല്‍ ഹാച്ച്ബാക്ക്, സെഡാനുകള്‍, തുടങ്ങി പ്രീമിയം ക്ലാസ് എസ് യുവികള്‍ വരെ. വാഹനപ്രേമം അതിരുകടക്കുകയും ഒപ്പം പോക്കറ്റ് അനുവദിക്കുകയും ചെയ്യുന്നവര്‍ സൂപ്പര്‍കാറോ സ്‌പോര്‍ട്‌സ് കാറോ വാങ്ങും. എന്നാല്‍ അവയില്‍ നിന്നെല്ലാം വളരെയേറെ മാറിചിന്തിക്കുന്നവരായിരിക്കും ഫോക്‌സ് വാഗന്‍ ബീറ്റ്ല്‍ എന്ന മോഡലിനെക്കുറിച്ച് ചിന്തിക്കുന്നത്. ... Full story

Baleno ‘braced up’

റാലി പ്രേമികള്‍ ഒരിക്കലും മറക്കാത്ത പേരാണ് ബലേനോ. നിര്‍മാതാക്കള്‍ ബലേനോയെ വര്‍ഷങ്ങള്‍ക്ക് മുമ്പേ പിന്‍വലിച്ചെങ്കിലും ഇന്നും റാലികളിലെ സ്ഥിരം സാന്നിധ്യം തന്നെയാണീ കാര്‍. ട്യൂണിങ് വിഭാഗത്തില്‍ മാരുതിയുടെ ഏറ്റവും മികച്ച കാറെന്ന ഖ്യാതിയും ബലേനോയ്ക്കുണ്ട്. ബ്രാന്‍ഡിലുള്ള വിശ്വാസം കൊണ്ടാകാം ബലേനോ എന്ന പേരില്‍ തന്നെയാണ് മാരുതി പുതിയ കാറും പുറത്തിറക്കിയിരിക്കുന്നത്. പഴയ കാറുമായി പേരിലൊഴികെ വേ റെ ബന്ധമൊന്നും പുതിയ ബലേനോയ്ക്കില്ല. പഴയ മോഡല്‍ മിഡ് സൈസ് സെഡാന്‍ വിഭാഗത്തിലായിരുന്നെങ്കില്‍ ഇത് ഹാച്ച് ബാക്കാണ്. വെറും ഹാച്ചല്ല, പ്രീമിയം സെഗ്മെന്റിലെ ഹൃദയമിടിപ്പുകൂട്ടാനെത്തിയ ... Full story

Brother from other mother!

ഇന്ത്യയിലെ ഇരുചക്രവാഹനവിപണി കരുത്തുപ്രാപിക്കുകയാണ്. ഒരു ഘട്ടത്തില്‍ ബൈക്ക് ആരാധകര്‍ കാറുകളിലേക്ക് കൂറ് മാറിയോ എന്നു സംശയിച്ചെങ്കിലും അതങ്ങനെയല്ലെന്നു പ്രഖ്യാപിച്ച് ബൈക്ക് യുഗം തിരികെയെത്തി. മാറ്റങ്ങളുടെ ഒരു വലിയ കാലഘട്ടമാണ് ഇന്ത്യയിലെ ഇരുചക്രവാഹനവിപണിയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്നത്. അതിന്റെ മുന്നൊരുക്കം എന്ന നിലയില്‍ നിരവധി വാഹനകമ്പനികള്‍ ഇന്ത്യയിലേക്കുള്ള പ്രയാണം ആരംഭിച്ചുകഴിഞ്ഞു. ഹാര്‍ലി ഡേവിഡ്‌സണ്‍, ഹ്യോസങ്, ട്രയംഫ് എന്നിങ്ങനെ പ്രമുഖ കമ്പനികള്‍ക്കു പിന്നാലെ ഡിഎസ്‌കെ ഇന്ത്യയിലവതരിപ്പിച്ച പുതിയ താരമാണ് ബെനെലി. സ്ഥലപരിമിതി മൂലം കഴിഞ്ഞ ലക്കത്തില്‍ ബെനെലിയുടെ ചരിത്രം ചേര്‍ക്കാന്‍ സാധിച്ചില്ല. 1911ല്‍ ഇറ്റലിയിലെ പെസറോയിലാരംഭിച്ച ഈ ... Full story

Flair redefined

വാഹനങ്ങളില്‍ നിലവില്‍ ഇന്ത്യയിലേറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഭാഗമാണ് മിനി എസ് യുവി സെഗ്മെന്റ്. സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്കിളിന്റെ ലുക്കും കാ ര്‍ തരുന്ന കംഫര്‍ട്ടുമായി ഡസ്റ്റര്‍ വിപണി പിടിച്ചടക്കിയ അന്നു മുതലാണ് ഇവിടം മത്സരഗോദയായി മാറിയത്. പിന്നീട് ഓരോ നിര്‍മാതാക്കളും സ്വന്തം മിനി എസ് യുവി നിര്‍മിക്കുന്നതിന് പരക്കം പായുകയായിരുന്നു. വിപണിയില്‍ എക്കോസ്‌പോര്‍ട്, ഡസ്റ്റര്‍, ടെറാനോ, ക്രേറ്റ എന്നിവര്‍ പോരടിക്കുന്ന ഗോദയിലേക്ക് പുതിയ ഒരു താരോദയം കൂ ടിയുണ്ടായിരിക്കുന്നു. മഹീന്ദ്ര ടിയുവി ത്രീ ഡബിള്‍ ഒ. കാഴ്ചയില്‍ ഒരു മിലിറ്ററി ടാങ്കിനെയോ, പട്ടാള ... Full story

The unbeatable…

പണ്ട് 100 സിസി വാഹനങ്ങള്‍ നിരത്തുവാണിരുന്ന കാലത്ത് നിന്നും മാറ്റങ്ങള്‍ ഏറെ കടന്ന് 1300 സിസി പിന്നിട്ടു കഴിഞ്ഞു. കേരളത്തിന്റെ റോഡുകളിലും സൂപ്പര്‍ബൈക്കുകള്‍ നിരവധിയായി. കേരളത്തിലേക്ക് പുതിയ അതിഥിയായെത്തിയ ഡ്യുക്കാട്ടി ഡയവല്‍ കാര്‍ബണിന്റെ വിശേഷങ്ങള്‍ ഉടമയും, റൈഡറുമായ കോട്ടയം സ്വദേശി ഗോവിന്ദ് നായര്‍ പ ങ്കുവെയ്ക്കുന്നു.സ്‌പോര്‍ട്‌സ് ബൈക്കുകളെ മൂന്നു തരത്തില്‍ തിരിക്കാന്‍ സാധിക്കും. സൂപ്പര്‍ നേക്കഡ് ക്ലാസ്, സൂപ്പര്‍ സ്‌പോര്‍ട് ക്ലാസ്, ഹൈപ്പര്‍ ക്ലാസ് എന്നിങ്ങ നെയാണത്. പിന്നെയുള്ളത് സൂപ്പര്‍ ക്രൂസറുകളാണ്. എന്നാല്‍ ഡയവലിന്റെ കാര്യത്തില്‍ ഒരു സാധാരണവാഹനപ്രേമിക്ക് പലപ്പോഴും തെറ്റുപറ്റും. ഇവന്‍ ... Full story
Page 1 of 101234510...Last »

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.